by Midhun HP News | Jun 26, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: ഷൂട്ടിങ്ങിനിടെ പരിക്കേറ്റ നടൻ പൃഥ്വിരാജിന് ഇന്ന് ശസ്ത്രക്രിയ. വിലായത്ത് ബുദ്ധയുടെ ഷൂട്ടിങ്ങിനിടെ ഇന്നലെയാണ് താരത്തിന് പരിക്കേറ്റത്. മറയൂരിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. രാവിലെ പതിനൊന്നരയോടെയാണ് സംഭവമുണ്ടായത്. കെഎസ്ആർടിസി ബസ്സിനുള്ളിൽ നിന്നുള്ള സംഘട്ടനം ചിത്രീകരിച്ചശേഷം ചാടിയിറങ്ങുന്നതിനിടെ താരം തെന്നിവീഴുകയായിരുന്നു.
കാലിന്റെ ലിഗമെന്റിനാണ് പരുക്കേറ്റത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പരിക്ക് ഗുരുതരമല്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
നവാഗതനായ ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ. ജിആർ ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിത്.ചിത്രത്തിൽ ഡബിൾ മോഹനൻ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. ഷമ്മി തിലകനും അനു മോഹനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഉര്‍വശി തിയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനാണ് ചിത്രം നിർമിക്കുന്നത്.
by Midhun HP News | Jun 26, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പെന്‍ഷനും ക്ഷേമ പെന്‍ഷനും വാങ്ങുന്നവര്‍ക്കുള്ള മസ്റ്ററിങ് ജൂലൈ 31 വരെ നീട്ടി. ജൂണ്‍ 30ന് മസ്റ്ററിങ് അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ ഹൈക്കോടതി സ്‌റ്റേയെ തുടര്‍ന്ന് മസ്റ്ററിങ് ഒരു മാസത്തോളം തടസ്സപ്പെട്ട സാഹചര്യത്തിലാണ് സമയപരിധി നീട്ടിയത്. പെന്‍ഷന്‍ വാങ്ങുന്നവര്‍ ജീവിച്ചിരിക്കുന്നെന്നും സ്ഥലത്തുണ്ടെന്നും ഉറപ്പാക്കാന്‍ ഈ വര്‍ഷം മുതലാണ് മസ്റ്ററിങ് നിര്‍ബന്ധമാക്കിയത്. ഏപ്രില്‍ ഒന്നിന് അക്ഷയ കേന്ദ്രങ്ങള്‍ വഴി സംവിധാനം ആരംഭിച്ചിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരമുള്ള കോമണ്‍ സര്‍വീസ് സെന്ററുകളെയും പങ്കാളികളാക്കണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ ഹൈക്കോടതിയെ സമീപിച്ചു.
തുടര്‍ന്ന് നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. 12ന് ശേഷം സ്‌റ്റേ നീട്ടാത്തതിനാല്‍ മസ്റ്ററിങ് തുടരാന്‍ തീരുമാനിക്കുകയായിരുന്നു. നിലവില്‍ 60 ശതമാനത്തോളം പേര്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കി.
by Midhun HP News | Jun 25, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: കഴക്കൂട്ടത്ത് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയ പെണ്‍കുട്ടിയ ക്രൂരമായി മര്‍ദ്ദിക്കുകയും പീഡനത്തിന് ഇരയാക്കുകയും ചെയ്തു. വിവസ്ത്രയായി ഇറങ്ങി ഓടിയ പെൺകുട്ടിയെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ ആറ്റിങ്ങൽ സ്വദേശി കിരൺ അറസ്റ്റിലായി. പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരമാണ് മുൻ പരിചയത്തിലുള്ള പെൺകുട്ടിയെ കിരൺ കൂട്ടിക്കൊണ്ടുപോയി ഗോഡൗണിലിട്ട് പീഡിപ്പിച്ചത്. പെൺകുട്ടി മറ്റൊരു സുഹൃത്തുമായി ഹോട്ടലിൽ ആഹാരം കഴിക്കാൻ പോയതാണ് കിരണിനെ പ്രകോപിച്ചതെന്ന് പൊലീസ് പറയുന്നു. തുടർന്ന് ഭീഷണിപ്പെടുത്തി കുട്ടിക്കൊണ്ടുപോയ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച ഇയാൾ ദൃശ്യങ്ങൾ മൊബൈലിലും ചിത്രീകരിച്ചു. രാവിലെ കൈയിലെ കെട്ടഴിച്ച് പുറത്തെത്തിയ യുവതിയെ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ പൊലീസ് പ്രതിയെ ഗോഡൗണിൽ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
by Midhun HP News | Jun 25, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആലപ്പുഴ : ഗ്യാസ് സിലിണ്ടറുമായെത്തിയ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ആതിരയിൽ അനന്തു (21), കരൂർ അനിൽ കുമാറിൻ്റെ മകൻ അഭിജിത്ത് (22) എന്നിവരാണ് മരിച്ചത്. ദേശീയ പാതയിൽ പുന്നപ്ര കളത്തട്ട് ജംഗ്ഷന് സമീപമായിരുന്നു അപകടം. ബൈക്കിൽ ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരു യുവാവിനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേ സമയം, എം സി റോഡിൽ കൊട്ടാരക്കര – അടൂർ പാതയിൽ ലോറി കെ എസ് ആർ ടി സി ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർ മരിച്ചു. തൃശ്ശൂർ സ്വദേശി ശരൺ (30) ആണ് മരിച്ചത്. കെ എസ് ആർ ടി സിയിൽ യാത്ര ചെയ്ത എട്ടു പേർക്ക് നിസാര പരിക്കേറ്റു. താഴത്തുകുളക്കടയിൽ ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. കോട്ടത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള ഫാസ്റ്റ് പാസ്സഞ്ചർ ബസിൽ നിയന്ത്രണം തെറ്റി തെറ്റായ ദിശയിൽ വന്ന പാഴ്സൽ ലോറി ഇടിക്കുകയായിരുന്നു. ബസിലുണ്ടായിരുന്ന എട്ടോളം പേർക്ക് പരിക്കേറ്റു. ഇരു വാഹനങ്ങളും അമിത വേഗതയിൽ അല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ശരണിനെ ലോറി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചു. മലപ്പുറത്ത് മറ്റൊരു ലോറിയും അപകടത്തിൽപ്പെട്ടു. മുണ്ടുപറമ്പിൽ നിയന്ത്രണം വിട്ട ലോറി കാറിനും സ്കൂട്ടറിനും മുകളിലേക്ക് മറിഞ്ഞ് രണ്ടു പേർക്ക് പരിക്കേറ്റു. വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോയ ഇവരെ നാട്ടുകാരും ഫയർഫോഴ്‌സും സമയോചിതമായി പുറത്തെത്തിക്കുകയായിരുന്നു. ആരുടേയും പരിക്ക് സാ. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഭാര സാധനങ്ങൾ കയറ്റിവന്ന ലോറി മുണ്ടുപറമ്പ് ബൈപ്പാസിൽ വെച്ച് മറിയുകയായിരുന്നു. ഇരുപത് മിനിട്ടോളം ദേശീയ പാതയുടെ ഈ ഭാഗത്ത് ഗതാഗതക്കുരുക്കും ഉണ്ടായി.
by Midhun HP News | Jun 25, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഈ ഫോട്ടോയിൽ കാണുന്ന ആലങ്കോട് സ്വദേശി ഷാഹുൽഹമീദ് 24- 6- 2023 മുതൽ കാണ്മാനില്ല കണ്ട് കിട്ടുന്നവർ +918111937383 മൊബൈൽ നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ബന്ധപ്പെടുക
by Midhun HP News | Jun 25, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: വർക്കല ഹെലിപ്പാടിന് സമീപമുള്ള ക്ലിഫ് കുന്നിൽ നിന്ന് യുവാവ് താഴേക്ക് വീണു. തമിഴ്നാട് സ്വദേശിയായ വിനോദസഞ്ചാരി സതീഷ് (30) ആണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാത്രി 12.30 നാണ് അപകടം നടന്നത്. 50 അടിയോളം താഴ്ചയിലേക്കാണ് സതീഷ് വീണത്. ഫയർഫോഴ്സും പോലീസും എത്തി ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ സതീശന് നട്ടെല്ലിനടക്കം ഗുരുതരമായി പരിക്കേറ്റു. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച സതീഷിനെ ഇവിടെ നിന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് മാറ്റി.
Recent Comments