ശബരിമല നട തുറന്നു: മെയ് 19 വരെ ദർശനം നടത്താം

പത്തനംതിട്ട: ഇടവ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. വൈകുന്നേരം അഞ്ച് മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി വി ജയരാമന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിച്ചു. ശേഷം മേല്‍ശാന്തി ഗണപതി, നാഗർ എന്നീ ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്കുകള്‍ തെളിയിച്ചശേഷം പതിനെട്ടാം പടിക്ക് മുന്‍വശത്തായുള്ള ആ‍ഴിയില്‍ അഗ്നി പകർന്നു.

തുടര്‍ന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് അയ്യപ്പഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു. മേൽശാന്തി ഹരിഹരൻ നമ്പൂതിരി മാളികപ്പുറം ക്ഷേത്രനട തുറന്ന് വിളക്ക് തെളിച്ച് ഭക്തർക്ക് മഞ്ഞൾപ്രസാദം വിതരണം ചെയ്തു. നട തുറന്ന ദിവസം പൂജകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇടവം ഒന്നായ മെയ് 15 ന് പുലര്‍ച്ചെ അഞ്ച് മണിക്ക് ക്ഷേത്ര നടതുറക്കും. ശേഷം നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടക്കും.

13 പേര്‍ക്ക് അനുമതി, 40 ഓളം പേരുമായി യാത്ര; കൊച്ചിയില്‍ രണ്ടു ബോട്ടുകള്‍ കസ്റ്റഡിയിലെടുത്തു; സ്രാങ്ക് പിടിയില്‍

13 പേര്‍ക്ക് അനുമതി, 40 ഓളം പേരുമായി യാത്ര; കൊച്ചിയില്‍ രണ്ടു ബോട്ടുകള്‍ കസ്റ്റഡിയിലെടുത്തു; സ്രാങ്ക് പിടിയില്‍

കൊച്ചി: അമിതമായി ആളുകളെ കയറ്റി സഞ്ചരിച്ച രണ്ടു ബോട്ടുകള്‍ കൊച്ചിയില്‍ പിടിയില്‍. 13 പേരെ കയറ്റാന്‍ അനുമതിയുള്ള ബോട്ടില്‍ നാല്‍പ്പതിലധികം പേരെയാണ് കയറ്റിയത്. കൊച്ചി മറൈന്‍ ഡ്രൈവിലാണ് സംഭവം. വിവരം അറിഞ്ഞെത്തിയ പൊലീസ് രണ്ട് ഉല്ലാസ ബോട്ടുകളിലെ രണ്ടു ജീവനക്കാരെ അറസ്റ്റ് ചെയ്തു. രണ്ടു ബോട്ടിലെയും സ്രാങ്കുമാരാണ് പിടിയിലായത്. സെന്റ് മേരീസ്, സന്ധ്യ എന്നീ ബോട്ടുകളാണ് പിടികൂടിയത്.

ഗണേഷ്, നിഖില്‍ ദയന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ ലൈസന്‍സ് റദ്ദാക്കാനായി മാരിടൈം ബോര്‍ഡ് അടക്കമുള്ള അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് സെന്‍ട്രല്‍ പൊലീസ് എസിപി അറിയിച്ചു. പൊലീസ് പിന്തുടരുന്നത് മനസ്സിലാക്കി സന്ധ്യ ബോട്ടിനെ വിളിച്ചുവരുത്തി കൂടുതലുണ്ടായിരുന്നവരെ മാറ്റാന്‍ ശ്രമിക്കുമ്പോഴാണ് ഇരുബോട്ടുകളും പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐസിഎസ്ഇ പത്ത്, ഐഎസ്‍സി പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; പത്താം ക്ലാസിൽ 9 പേർക്ക് ഒന്നാം റാങ്ക്

ഐസിഎസ്ഇ പത്ത്, ഐഎസ്‍സി പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; പത്താം ക്ലാസിൽ 9 പേർക്ക് ഒന്നാം റാങ്ക്

ന്യൂഡൽഹി: ഐസിഎസ്ഇ പത്താംക്ലാസ്, ഐഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പത്താം ക്ലാസിൽ ഒൻപത് പേർ ഒന്നാം റാങ്ക് നേടി. 98.94 ആണ് പത്താം ക്ലാസിലെ ദേശീയ വിജയ ശതമാനം. 99.97 ശതമാനമാണ് കേരളത്തിലെ വിജയ ശതമാനം. പ്ലസ് ടു വിൽ‌ ദേശീയ വിജയ ശതമാനം 96.94 ആണ്, കേരളത്തിൽ 99.88 ശതമാനവുമാണ് ഐഎസ്‍സി പന്ത്രണ്ടാം ക്ലാസ് വിജയം.

ഇന്ന് ഉച്ചകഴിഞ്ഞു മൂന്നു മണിക്കാണ് ഫലം പ്രഖ്യാപിച്ചത്. https://cisceresults.trafficmanager.net/, എന്നീ വെബ്സൈറ്റുകളിലൂടെ ഫലം അറിയാം. ഫെബ്രുവരി 27 മുതൽ മാർച്ച് 29 വരെയായിരുന്നു പത്താം ക്ലാസുകാരുടെ പരീക്ഷ. ഫെബ്രുവരി 13 മുതൽ മാർച്ച് 31 വരെയായിരുന്നു പ്ലസ് ടു പരീക്ഷ. പത്തിലും പന്ത്രണ്ടിലുമായി 2.5 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.

മിനി ഹൈമാസ്ക് ലൈറ്റിന്റെ  ഉദ്ഘാടനം അഡ്വ. അടൂര്‍ പ്രകാശ് എം.പി നിര്‍വഹിച്ചു

മിനി ഹൈമാസ്ക് ലൈറ്റിന്റെ ഉദ്ഘാടനം അഡ്വ. അടൂര്‍ പ്രകാശ് എം.പി നിര്‍വഹിച്ചു

ആറ്റിങ്ങല്‍ എം പിയുടെ പ്രദേശിക വികസന ഫണ്ടില്‍ നിന്നും അഴൂര്‍ പഞ്ചായത്ത് മാടന്‍വിള ഒന്നാം വാര്‍ഡില്‍ കോവില്‍ക്കട ജംഗ്‌ഷനില്‍ സ്ഥാപിച്ച മിനി ഹൈമാസ്ക് ലൈറ്റിന്റെ
ഉദ്ഘാടനം അഡ്വ. അടൂര്‍ പ്രകാശ് എം.പി നിര്‍വഹിച്ചു. ബി.എസ് അനൂപ്, മാടന്‍വിള നൗഷാദ്, നസിയ സുധീര്‍, ഷൈജു എന്നിവര്‍ പങ്കെടുത്തു.

തെരഞ്ഞെടുപ്പ് കൺവെൻഷൻ യോഗത്തിന്റെ ഉദ്ഘാടനം നടന്നു

തെരഞ്ഞെടുപ്പ് കൺവെൻഷൻ യോഗത്തിന്റെ ഉദ്ഘാടനം നടന്നു

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് കാനാറ വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി അപർണ ടീച്ചറുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ യോഗം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.കെ.ഗംഗാധര തിലകന്റെ അധ്യക്ഷതയിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പാലോട് രവി (മുൻ ഡപ്യൂട്ടി സ്പീക്കർ) ഉദ്ഘാടനം ചെയ്തു.

കെപിസിസി മെമ്പർമാരായ എൻ സുദർശനൻ, വെഞ്ഞാറമൂട് ഇ.ഷംസുദീൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ എ.ഷിഹാബുദ്ദീൻ,പി.സൊണാൾജ്,എൻ.ആർ.ജോഷി, ആറ്റിങ്ങൽ ബ്ലോക്ക് പ്രസിഡന്റ് അംബി രാജ, ജില്ലാ പഞ്ചായത്ത് മെമ്പർ ജി.ജി.ഗിരി കൃഷ്ണൻ, സ്ഥാനാർത്ഥി അപർണ ടീച്ചർ, മണ്ഡലം പ്രസിഡന്റ്മാരായ അടയമൺ.എസ്.മുരളീധരൻ, എ.ആർ.ഷമീം, കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് റ്റി.ആർ.മനോജ്, പഞ്ചായത്തംഗങ്ങളായ ചെറുനാരകംകോട് ജോണി, ശ്യാംനാഥ്.എസ്, ഷീജ സുബൈർ, എം.ജെ.ഷൈജ, എസ്.രാജേന്ദ്രൻ,കെ.എസ്.യു സംസ്ഥാന സെക്രട്ടറി ആദേഷ് സുധർമ്മൻ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് വി.ബി.വൈശാഖ് എന്നിവർ സംസാരിച്ചു. ബൂത്ത് പ്രസിഡന്റ് അഹദ്.എ.എൻ നന്ദി പറഞ്ഞു.

കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഇതര സംസ്ഥനക്കാരനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പൊലീസിന് കൈമാറി

കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഇതര സംസ്ഥനക്കാരനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പൊലീസിന് കൈമാറി

കാട്ടാക്കട കുറ്റിച്ചലിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം എന്ന സംശയം നാട്ടുകാർ ഇതര സംസ്ഥനക്കാരനെ ഓടിച്ചിട്ട് പിടികൂടി പൊലീസിന് കൈമാറി. ശനിയാഴ്ച വൈകുന്നേരം നാല് മുപ്പത്തോടെ കാട്ടാക്കട കുറ്റിച്ചൽ ആണ് സംഭവം. ഇവിടെ സ്വകാര്യ ഓഡിറ്റോറിയത്തിൽ വിവാഹത്തിന് പങ്കെടുക്കാൻ എത്തിയ കുട്ടികൾ ഓഡിറ്റോറിയത്തിന് പുറത്തു കളിച്ചു കൊണ്ട് നിൽക്കുകയും ഇയാൾ കുട്ടികൾക്ക് ചോക്ലേറ്റ് ബാർ നൽകി പുറത്തേയ്ക്ക് കൂട്ടി കൊണ്ട് പോകാൻ തുടങ്ങുകയും ചെയ്തു.

ഈ സമയം കുട്ടികളുടെ അടുത്ത് ഇയാളെ കണ്ട് സംശയം തോന്നിയ ആൾ തടയാൻ ശ്രമിക്കവേ ആഡിറ്റോറിയം വിട്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാല് വിവാഹത്തിന് എത്തിയ ചിലരും നാട്ടുകാരും ഇയാളെ പിന്നാലെ ഓടി പിടികൂടി തടഞ്ഞു വച്ചു ചോദ്യം ചെയ്തു എങ്കിലും ഇയാള് ഒന്നും മിണ്ടാൻ കൂട്ടാക്കിയില്ല. പരിശോധനയിൽ ഇയാളിൽ നിന്നും ഒരു കവർ കോപ്പിക്കോ മിഠായി കണ്ടെത്തി. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു നെയ്യാർ ഡാമിൽ നിന്നും പൊലീസ് എത്തി ഇയാളെ ചോദ്യം ചെയ്തപ്പോഴും ഇയാള് സംസാരിക്കാൻ കൂട്ടാക്കിയില്ല.

ശേഷം ഇയാളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അതേസമയം ഇയാൾക്കെതിരെ ആരും രേഖാ മൂലം പരാതി നൽകിയില്ല. നാട്ടുകാർ പിടികൂടി പോലീസിന് കൈമാറിയ ആൾ കള്ളോട് ഭാഗത്ത് ഓണേഴ്സ് ഓട്ടോ റിക്ഷയിൽ വന്നിറങ്ങിയതായും ഇയാൾക്കൊപ്പം മറ്റൊരാൾ ഉണ്ടെന്നും ഇവർ വന്ന ഓട്ടോ റിക്ഷയിൽ പഞ്ഞി മിഠായി ഉൾപ്പെടെ കണ്ടതായും ദൃഷ്‌സക്ഷികൾ പറയുന്നു. കുട്ടികളെ തട്ടി കൊണ്ടുപോകുന്ന സംഘത്തിൽ പെട്ടവർ ആണോ ഇവർ എന്നത് ഇപ്പൊൾ വ്യക്തമല്ല എങ്കിലും പോലീസ് ഇതര സംസ്ഥാനക്കാരനെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടത് ആണെന്നും ഇവരുടെ പെരുമാറ്റത്തിൽ സംശയം ഉണ്ടെന്നും നാട്ടുകാർ പറയുന്നു