തിരുവണ്ണാമലയിൽ നാല് എടിഎമ്മുകളിൽ നിന്നായി 73 ലക്ഷത്തോളം രൂപ മോഷ്ടിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

തിരുവണ്ണാമലയിൽ നാല് എടിഎമ്മുകളിൽ നിന്നായി 73 ലക്ഷത്തോളം രൂപ മോഷ്ടിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

തിരുവണ്ണാമലയിൽ നാല് എടിഎമ്മുകളിൽ നിന്നായി 73 ലക്ഷത്തോളം രൂപ മോഷ്ടിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ. ഹരിയാന സ്വദേശി ആസിഫ് ജാവേദാണ് പിടിയിലായത്. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പ്രത്യേക അന്വേഷണ സംഘം തോക്കു ചൂണ്ടിയാണ് കീഴ്പ്പെടുത്തുകയായിരുന്നു. കേസിൽ ഇതുവരെ ഒൻപത് പേർ അറസ്റ്റിലായി. ഫെബ്രുവരി 12നാണ് തിരുവണ്ണാമല നഗരത്തിലെ നാല് എടിഎമ്മുകളിൽ ഒരേ സമയം കവർച്ച നടന്നത്. 72,79,000 രൂപയാണ് നഷ്ടപ്പെട്ടത്. കേസിൽ അന്വേഷണം ആരംഭിച്ച പൊലീസ് ഒൻപത് സംഘങ്ങൾ രൂപീകരിച്ചു. ബംഗളൂരുവിൽ നിന്നും ആന്ധ്രാപ്രദേശിൽ നിന്നുമായി എട്ടുപേരെ ഇതുവരെ അറസ്റ്റു ചെയ്തിരുന്നു. മുഖ്യപ്രതി ആസിഫ് ജാവേദിനായുള്ള അന്വേഷണം തുടർന്ന പൊലീസ് ഇയാൾ ഹരിയാനയിലെ ആരവല്ലി മലനിരകളിൽ ഒളിവിൽ കഴിയുന്നതായി കണ്ടെത്തി.

തിരുവണ്ണാമല പൊലിസിൻ്റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ്, ഒരാഴ്ചയായി സ്ഥലത്ത് ക്യാമ്പ് ചെയ്ത ശേഷമാണ് ഇയാളെ പിടികൂടിയത്. വീട്ടിൽ നിന്നും പുറത്തുവരാൻ തയ്യാറാകാതിരുന്ന ആസിഫിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ് പൊലീസ് കീഴ്പ്പെടുത്തിയത്. വീടിൻ്റെ വാതിൽ തകർത്താണ് പൊലീസ് ഇയാളെ അറസ്റ്റു ചെയ്തത്. ഇയാളിൽ നിന്നും രണ്ട് കാറുകളും 15 ലക്ഷം രൂപയും കണ്ടെത്തി. കേസിൽ നേരത്തെ പിടിയിലായ എട്ടുപേരിൽ നിന്നും അഞ്ച് ലക്ഷം രൂപയും ഒരു കാറും കണ്ടെയ്നർ ലോറിയും പൊലീസ് പിടിച്ചെടുത്തിരുന്നു.

സിഐടിയുവിന്റെ നേതൃത്വത്തിൽ ജനറൽ ആശുപത്രിയിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനം നടന്നു

സിഐടിയുവിന്റെ നേതൃത്വത്തിൽ ജനറൽ ആശുപത്രിയിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനം നടന്നു

കേരള ഗവണ്മെന്റ് ഹോസ്പിറ്റൽ ഡെവലപ്പ്മെന്റ് എംപ്ലോയീസ് യൂണിയൻ സി ഐ ടി യു വിന്റെ നേതൃത്വത്തിൽ ജനറൽ ആശുപത്രിയിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനവും ഒൻപതാം വാർഡിലെ രോഗികൾക്ക് വസ്ത്ര വിതരണവും നടന്നു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ അഡ്വ.ബി സത്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സിപിഎം ജില്ലാ സെക്രട്ടറി അഡ്വ വി. ജോയ് എം എൽ എ പരിപാടി ഉദ്ഘാടനം ചെയ്തു.

യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ കുമാർ, സംസ്ഥാന ട്രഷറർ ഗിരിജ, യൂണിയൻ ജില്ല സെക്രട്ടറി സുജിത് കുമാർ, യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പ്രമിത, എം. സത്യൻ, ജില്ല വൈസ് പ്രസിഡന്റ്‌ വിനീത്, ജില്ലാ വനിതാ സബ്കമ്മിറ്റി കൺവീനർ രാജി എന്നിവർ പങ്കെടുത്തു.

കിഴിവിലം സർവീസ് സഹകരണ ബാങ്കിൽ വിശേഷാൽ പൊതുയോഗം കൂടി

കിഴിവിലം സർവീസ് സഹകരണ ബാങ്കിൽ വിശേഷാൽ പൊതുയോഗം കൂടി

കിഴിവിലം സർവീസ് സഹകരണ ബാങ്കിന്റെ നാളിതുവരെയുള്ള പ്രവർത്തനങ്ങളെക്കുറിച്ച് വിലയിരുത്താനും, സഹകരണ ബാങ്ക് ഉടമസ്ഥരെ ബോധ്യപ്പെടുത്തുന്നതിലേക്കും ഇന്നേദിവസം സ്പെഷ്യൽ പൊതുയോഗം ബാങ്ക് അങ്കണത്തിൽ ചേർന്നു. പൊതുയോഗം സഹകരണസംഘം പ്രസിഡന്റ് എൻ വിശ്വനാഥൻ നായർ ഉദ്ഘാടനം ചെയ്തു.

യോഗത്തിന് വൈസ് പ്രസിഡന്റ് ജെ ശശി സ്വാഗതം ആശംസിച്ചു. ആശംസകൾ അർപ്പിച്ചുകൊണ്ട് ഭരണ സമിതി അംഗങ്ങൾ, ജനപ്രതിനിധികളായ എ എ എസ് ശ്രീകണ്ഠൻ, ജയചന്ദ്രൻ നായർ, ജയന്തി കൃഷ്ണ, സലീന റഫീഖ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ കിഴുവിലം രാധാകൃഷ്ണൻ, ബിജു, പൊതുപ്രവർത്തകർ, സഹകരണ സ്ഥാപനത്തിലെ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. യോഗത്തിൽ റിപ്പോർട്ട് സെക്രട്ടറി പി. അനിൽകുമാർ അവതരിപ്പിച്ചു. സ്പെഷ്യൽ ഗ്രേഡ് വിഭാഗത്തിൽപ്പെട്ട ഈ ബാക്കിൽ 308 കോടി രൂപ നിക്ഷേപ ബാക്കിനിൽപ്പും,199 കോടി രൂപ വായ്പ ബാക്കി നിലപും ഉണ്ട്. 326കോടി രൂപ പ്രവർത്തന മൂലധനം ഉള്ളതായി റിപ്പോർട്ടിൽ പറയുന്നു.

റ്റി രാധാമണി (83) നിര്യാതയായി

റ്റി രാധാമണി (83) നിര്യാതയായി

ആറ്റിങ്ങൽ മാമം പ്രണവത്തിൽ പരേതനായ എൻ ഗോപിനാഥൻ നായരുടെ സഹധർമ്മിണി റ്റി. രാധാമണി (83) നിര്യാതയായി.

മക്കൾ: ജി ഗോപകുമാർ, ആർ ഗീത, ആർ ഗിരിജ, ആർ ജലജ.
മരുമക്കൾ: ആർ ആർ ബിന്ദു, ജി. അശോക് കുമാർ, എം. രാജശേഖരൻ നായർ,
പരേതനായ വി.എസ് വിനോദ്.
സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്

ചിറയിൻകീഴ് താലൂക്കിലെ പരാതിപരിഹാര അദാലത്ത് നാളെ

ചിറയിൻകീഴ് താലൂക്കിലെ പരാതിപരിഹാര അദാലത്ത് നാളെ

പരാതിപരിഹാര അദാലത്ത് ചിറയിൻകീഴ് താലൂക്കിൽ തിങ്കളാഴ്ച നടക്കും. അദാലത്ത് ആറ്റിങ്ങൽ ഗവ. ബി.എച്ച്.എസ്.എസിൽ വച്ച് രാവിലെ 10-ന് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി, ഭക്ഷ്യ സിവിൽസപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിൽ, അടൂർ പ്രകാശ് എം.പി., എം.എൽ.എ.മാരായ ഒ.എസ്.അംബിക, വി.ശശി, ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ, നഗരസഭാധ്യക്ഷ എസ്.കുമാരിജില്ലാകളക്ടർ ജെറോമിക് ജോർജ് തുടങ്ങിയവർ പങ്കെടുക്കും.

ആകെ 2247 അപേക്ഷകളാണ് അദാലത്തിലേക്ക്‌ ലഭ്യമായിട്ടുള്ളത്. ചിറയിൻകീഴ് താലൂക്കുമായി ബന്ധപ്പെട്ട 512 അപേക്ഷകളും തദ്ദേശസ്വയംഭരണവകുപ്പുമായി ബന്ധപ്പെട്ട 1052 അപേക്ഷകളും സിവിൽസപ്ലൈസുമായി ബന്ധപ്പെട്ട 154 അപേക്ഷകളും മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ട 529 അപേക്ഷകളുമാണ് ലഭിച്ചിട്ടുള്ളതെന്ന് തഹസീൽദാർ അറിയിച്ചു.

മണിപ്പൂരിൽ കുടുങ്ങിയ മലയാളി വിദ്യാർഥികൾ നാളെ നാട്ടിലെത്തും; സംഘർഷ സാഹചര്യം കുറഞ്ഞു

മണിപ്പൂരിൽ കുടുങ്ങിയ മലയാളി വിദ്യാർഥികൾ നാളെ നാട്ടിലെത്തും; സംഘർഷ സാഹചര്യം കുറഞ്ഞു

ന്യൂഡൽഹി: മണിപ്പൂർ സംഘർഷത്തിൽ കുടുങ്ങിയ കേന്ദ്ര സർവകലാശാലയിലെ മലയാളി വിദ്യാർഥികൾ നാളെ നാട്ടിലെത്തും. ഒമ്പത് വിദ്യാർഥികളാണ് നാളെ ഉച്ചക്ക് 2.30ന് ബംഗളൂരു വഴിയുള്ള വിമാനത്തിൽ കേരളത്തിലെത്തുക. നോർക്ക വഴി ഇവരുടെ യാത്രക്കുള്ള വിമാന ടിക്കറ്റ് ലഭിച്ചു. അതേസമയം, മണിപ്പൂർ നാഷണൽ സ്പോർട്സ് സർവകലാശാലയിലെ 29 മലയാളി വിദ്യാർഥികളുടെ കാര്യത്തിൽ ആശങ്ക നിലനിൽക്കുകയാണ്. പരീക്ഷയുള്ളതിനാൽ നാട്ടിലേക്ക് മടങ്ങാൻ സാധിക്കില്ലെന്ന് വിദ്യാർഥികൾ പറഞ്ഞു. നാലാം തീയതി തുടങ്ങേണ്ട പരീക്ഷ സംഘർഷം കാരണമാണ് മുടങ്ങിയെന്നും ഇവർ പറഞ്ഞു. അതിനിടെ സംഘർഷ സാഹചര്യം കുറഞ്ഞതോടെ സംസ്ഥാനത്ത് ഇന്ന് കർഫ്യൂവിന് താത്കാലിക ഇളവ് അനുവദിക്കും. സംഘർഷം നടന്ന ചുരചന്ത്പൂരിൽ രാവിലെ 7 മുതൽ 10 വരെ നിരോധനാജ്ഞ ഒഴിവാക്കി.

സംഘർഷത്തിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 55 ആയെന്ന് ഔദ്യോഗിക സ്ഥിരീകരണം. മ്യാന്മറിൽ നിന്ന് സായുധരായ വിഘടനവാദികൾ സംസ്ഥാനത്തേക്ക് നുഴഞ്ഞു കയറിയതായും സംശയം ഉണ്ട്. സംഘർഷ സാഹചര്യം കുറഞ്ഞെങ്കിലും സംസ്ഥാനത്ത് സൈന്യത്തിന്റെ നേതൃത്വത്തിൽ ഇപ്പോഴും കാവൽ തുടരുകയാണ്. 10,000 ത്തോളം സൈനികരെയാണ് മണിപ്പൂരിൽ നിയോഗിച്ചിരിക്കുന്നത്.

അക്രമങ്ങളിൽ പ്രതിഷേധിച്ച് കേരളത്തിൽ മുഴുവൻ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളും ഇന്ന് പന്തം കൊളുത്തി പ്രകടനം നടത്തും. ജനങ്ങൾ സമാധാനമായി ജീവിച്ചിരുന്ന മണിപ്പൂർ ബിജെപി അധികാരത്തിൽ വന്നതിനു ശേഷം അശാന്തിയുടെ താഴ്‌വരയായി മാറിയെന്നാണ് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ പറഞ്ഞത്.