by Midhun HP News | Apr 17, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവാലപ്പുറത്ത് ദേവി ക്ഷേത്രത്തിൽ വിഷു മുതൽ പത്താമുദയം വരെ വിഷുപ്പുലരി മഹോത്സവം നടക്കും. ഉത്സവത്തോടനുബന്ധിച്ച് എല്ലാ ദിവസവും സായാഹ്ന ഭക്ഷണവും കലാപരിപാടികളും സംഘടിപ്പിച്ചിരിക്കുന്നു. ഒന്നാം ദിവസമായ ഏപ്രിൽ 15ന് തൃക്കൊടിയേറി. ഏപ്രിൽ 16ന് സാംസ്‌കാരിക സമ്മേളനം സംഘടിപ്പിച്ചു.
മൂന്നാം ദിവസമായ ഇന്ന് വൈകിട്ട് 6:45ന് ക്ലാസിക്കൽ ഡാൻസ് ആൻഡ് മ്യൂസിക് ഷോ നടക്കും. നാലാം ദിവസം (ഏപ്രിൽ 18)ന് രാത്രി 9:00 ന് ഓട്ടൻതുള്ളൽ, അഞ്ചാം ദിവസം (ഏപ്രിൽ 19)ന് രാത്രി 8 ന് തൊടുപുഴ ലോഗോ ബീറ്റ്സ് അവതരിപ്പിക്കുന്ന മെഗാ ഹിറ്റ് ഗാനമേള, ആറാം ദിവസം (ഏപ്രിൽ 20)ന് രാത്രി 8:00ന് ടീം തിരുവാലപ്പുറം അവതരിപ്പിക്കുന്ന ഡാൻസ് ഫ്യൂഷൻ ഷോയും സംഘടിപ്പിയ്ക്കും.
ഏഴാം ദിവസം (ഏപ്രിൽ 21)ന് രാവിലെ 8:00 ന് സമൂഹപൊങ്കാല തുടർന്ന് രാത്രി 6:45ന് അജയ് വെള്ളരിപ്പണ അവതരിപ്പിക്കുന്ന ഓൾഡ് ഈസ് ഗോൾഡ് ഗാനമേള,
എട്ടാം ദിവസം (ഏപ്രിൽ 22) വൈകിട്ട് 8:00ന് ഡാൻസ് മെഗാഷോ, ഒൻപതാം ദിവസം (ഏപ്രിൽ 23)ന് രാവിലെ 10:30ന് തിരുവാലപ്പുറം സദ്യ തുടർന്ന് രാത്രി 6:45ന് സ്കൂൾ ഓഫ് ക്ലാസിക്കൽ ഡാൻസ് അവതരിപ്പിക്കുന്ന തൃയംബകം ഡാൻസ് ധമാക്കയും നടക്കും. ഏപ്രിൽ 24ന് വൈകിട്ട് 6:30ന് പുഷ്പാഭിഷേകവും തുടർന്ന് രാത്രി 8:00ന് തിരു ആറാട്ടോടു കൂടി ഉത്സവം സമാപിയ്ക്കും.
by Midhun HP News | Apr 17, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ന്യൂഡല്‍ഹി: പഞ്ചാബിലെ ഭട്ടിന്‍ഡ സൈനിക ക്യാമ്പില്‍ നാലു സൈനികര്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ ഒരു സൈനികന്‍ പിടിയില്‍. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായാണ് വിവരം. നാലു ജവാന്മാരെ പഞ്ചാബ് പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഈ മാസം 12 ന് പുലര്‍ച്ചെ 4.35 നാണ് ഭട്ടിന്‍ഡ സൈനിക ക്യാമ്പില്‍ വെടിവെയ്പുണ്ടായത്. ഡ്യൂട്ടി കഴിഞ്ഞ് മുറിയില്‍ ഉറങ്ങുകയായിരുന്ന സാഗര്‍, കമലേഷ്, സന്തോഷ്, യോഗേഷ് എന്നീ ജവാന്മാരാണ് വെടിവെയ്പില്‍ കൊല്ലപ്പെട്ടത്.
വെളുത്ത പൈജാമയും കുര്‍ത്തയും ധരിച്ച് മുഖം മൂടി വെച്ച രണ്ടു പേര്‍ റൈഫിളും മൂര്‍ച്ചയേറിയ ആയുധങ്ങളും കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ എഫ്‌ഐആറില്‍ വ്യക്തമാക്കിയിട്ടുള്ളത്. സംഭവത്തിന് പിന്നില്‍ ഭീകരാക്രമണമല്ലെന്ന് പൊലീസ് എസ്പി നേരത്തെ അറിയിച്ചിരുന്നു.
by Midhun HP News | Apr 17, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: പള്ളുരുത്തിയില്‍ യുവാവിനെ കുത്തിക്കൊന്നു. പള്ളുരുത്തി സ്വദേശി അനില്‍കുമാര്‍ (32) ആണ് മരിച്ചത്. പ്രതികളില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു.
കുമ്പളങ്ങി പഞ്ചായത്ത് ഓഫീസിന് സമീപത്ത് വച്ച് ഇന്നലെയാണ് സംഭവം. നേരത്തെ ഉണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് കൊലപാതകം എന്നാണ് പൊലീസ് പറയുന്നത്. കുത്തേറ്റ അനില്‍ കുമാറിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പ്രദേശത്ത് മാമോദീസ നടന്ന വീട്ടില്‍ തര്‍ക്കം ഉണ്ടാവുകയും അടിപിടിയില്‍ കലാശിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
by Midhun HP News | Apr 17, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മുംബൈ: മഹാരാഷ്ട്ര സര്‍ക്കാര്‍ പരിപാടിക്കിടെ സൂര്യാഘാതമേറ്റ് 11 പേർ മരിച്ചു. 120ഓളം പേർ ആശുപത്രിയിൽ ചികിത്സതേടി. മഹാരാഷ്ട്രയിലെ നവി മുംബൈയിലെ ഖാര്‍ഘറിലെ ഒരു തുറന്ന ഗ്രൗണ്ടില്‍ മഹാരാഷ്ട്ര ഭൂഷണ്‍ അവാര്‍ഡ് ദാന പരിപാടിയ്ക്കിടെയായിരുന്നു ദാരുണ സംഭവം.
തുറന്ന മൈതാനത്ത് നടന്ന ചടങ്ങില്‍ ആഭ്യന്തര മന്ത്രി അമിത് ഷായാണ് അവാര്‍ഡ് വിതരണം ചെയ്തത്. സാമൂഹ്യ പ്രവര്‍ത്തകന്‍ അപ്പാസാഹേബ് ധര്‍മ്മാധികാരിക്കാണ് അവാര്‍ഡ് നല്‍കിയത്. 38 ഡിഗ്രി ചൂട് അനുഭവപ്പെട്ട സമയത്തായിരുന്നു തുറന്ന ഗ്രൗണ്ടില്‍ വച്ച് സമ്മേളനം നടന്നത്. രാവിലെ 11.30ഓടെ ആരംഭിച്ച അവാര്‍ഡ് ദാന ചടങ്ങ് ഉച്ചയ്ക്ക് 1 മണിയോടെയാണ് സമാപിച്ചത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും അടക്കമുള്ളവര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തിരുന്നു.
10 ലക്ഷത്തിലധികം പേരാണ് പരിപാടിയിൽ പങ്കെടുത്തത്. ഇവർക്ക് പരിപാടി കാണുന്നതിനും കേൾക്കുന്നതിനുമുള്ള സൗകര്യവും സീറ്റും അധികൃതർ ഒരുക്കിയിരുന്നു. എന്നാൽ കൊടും ചൂടിൽ തണലുപോലുമില്ലാത്ത അവസ്ഥയായിരുന്നു. 300 ഓളം പേര്‍ക്ക് നിര്‍ജലീകരണം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ക്ഷീണം എന്നിവ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അവര്‍ക്ക് വൈദ്യസഹായം നല്‍കിയത്. സൂര്യാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരെ സന്ദർശിക്കാൻ മുഖ്യമന്ത്രിഏക്നാഥ് ഷിൻഡെ എത്തിയിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരവും പ്രഖ്യാപിച്ചു. ചടങ്ങിനിടെ രോഗബാധിതരായ മറ്റുള്ളവര്‍ക്ക് സര്‍ക്കാര്‍ സൗജന്യ ചികിത്സയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ ബിജെപിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പൊതുപരിപാടിയില്‍ പങ്കെടുത്ത 11 പേര്‍ സൂര്യാഘാതമേറ്റ് മരിച്ചതില്‍ അന്വേഷണം ആവശ്യപ്പെട്ട് എന്‍സിപി രംഗത്തെത്തി. സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ദുരന്തമെന്ന് എന്‍സിപി നേതാവ് അജിത് പവാര്‍ ആരോപിച്ചു. ആസൂത്രണം പിഴച്ചുവെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞു.
by Midhun HP News | Apr 17, 2023 | Latest News, കേരളം, ജില്ലാ വാർത്ത
നാവായിക്കുളം കിഴക്കേനടയിൽ നിയന്ത്രണം വിട്ട് ബ്രില്യന്റ് സൗണ്ട്സിന്റെ പവർ യൂണിറ്റ് ലോറി മറിഞ്ഞു. രാത്രി പന്ത്രണ്ടരയ്ക്കായിരുന്നു അപകടം. ഡീസന്റ് മുക്ക് റോഡിൽ നിന്ന് നാവായിക്കുളത്തേയ് ക്ക് വരുകയായിരുന്ന ലോറി അമ്പലത്തിന് മുന്നിലെ കയറ്റത്ത് വെച്ച് വണ്ടിയുടെ എഞ്ചിൻ ഓഫായതിനെ തുടർന്ന് റിവേഴ്‌സ് ഇറങ്ങി സമീപത്തെ വീടിന്റെ മതിലിൽ ഇടിച്ചു മറിയുകയായിരുന്നു. വാഹനം ഓടിച്ചിരുന്ന ബ്രില്യന്റ് സൗണ്ട്സ് ഓണറും വാർഡ് മെമ്പറും കൂടിയായ ബ്രില്യന്റ് നഹാസ് അത്ഭുതകാരമായി രക്ഷപെട്ടു. കല്ലമ്പലം ഫയർ ഫോഴ്സ് സ്ഥലതെത്തി രക്ഷാപ്രവർത്തനം നടത്തി.
by Midhun HP News | Apr 17, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ പ്രതി പള്‍സര്‍ സുനിയുടെ ജാമ്യപേക്ഷ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് സുനി സുപ്രീംകോടതിയെ സമീപിച്ചത്. വിചാരണ തീര്‍ക്കാന്‍ സുപ്രീംകോടതി നല്‍കിയ അന്ത്യശാസനം അവസാനിച്ചിട്ടും സാക്ഷി ബാലചന്ദ്രകുമാറിന്റെ വിസ്താരം തുടരുകയാണ്. വൃക്ക രോഗം ബാധിച്ച സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വഴിയാണ് വിസ്താരം നടക്കുന്നത്. ഇതുവരെ 21 ദിവസമാണ് ബാലചന്ദ്രകുമാറിനെ വിസ്തരിച്ചത്.
മൂന്ന് ഘട്ടമായാണ് 21 ദിവസം വിസ്തരിച്ചത്. ഇതില്‍ രണ്ടര ദിവസത്തെ പ്രോസിക്യൂഷന്‍ വിസ്താരം മാറ്റിനിര്‍ത്തിയാല്‍ 18 ദിവസവും പ്രതി ഭാഗമാണ് ബാലചന്ദ്രകുമാറിനെ വിസ്തരിച്ചത്. ഇരു വൃക്കകളും സ്തംഭിച്ച് ചികിത്സയിലായതോടെ ഓണ്‍ലൈന്‍ വഴിയാണ് വിസ്താരം. കഴിഞ്ഞ 12 ദിവസമായി തിരുവനന്തപുരം ജില്ലാ കോടതിയിലെ അടച്ചിട്ട മുറിയിലിരുന്നാണ് വിസ്താരത്തില്‍ പങ്കെടുക്കുന്നത്.
ഡയാലിസിസ് പൂര്‍ത്തിയാക്കിയാണ് പല ദിവസങ്ങളിലും ബാലചന്ദ്രകുമാര്‍ വിസ്താരത്തിന് എത്തുന്നത്. തുടരന്വേഷണത്തിനു ശേഷം തുടങ്ങിയ വിചാരണ ജനുവരി 31ന് പൂര്‍ത്തിയാക്കാനായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദേശം. വിസ്താരം അനന്തമായി നീണ്ടതോടെ വിചാരണ കോടതി കൂടുതല്‍ സമയം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു.
വിചാരണ പ്രോസിക്യൂഷന്‍ നീട്ടി കൊണ്ടു പോവുകയാണെന്ന് ആരോപിച്ച് ദിലീപും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വിസ്താരം വലിച്ചു നീട്ടി സമയം നഷ്ടപ്പെടുത്തുന്നത് പ്രതി ഭാഗമാണെന്ന മറുപടിയാണ് പ്രോസിക്യൂഷന്‍ സുപ്രീംകോടതിയില്‍ നല്‍കിയത്. വിചാരണയില്‍ ഇടപെടാന്‍ കഴിയില്ലെന്ന നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്.
Recent Comments