by Midhun HP News | Apr 3, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മികച്ച സേവനങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പാറശാല സർക്കാർ ആയുർവേദ ആശുപത്രിയിൽ വിപുലീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആശുപത്രിയിലെ ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം സി.കെ ഹരീന്ദ്രൻ എംഎൽഎ നിർവഹിച്ചു. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ചാണ് മൂന്ന് നിലയുള്ള ഐ.പി ബ്ലോക്കിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. പ്രതിദിനം ഇരുന്നൂറ്റമ്പതിലധികം രോഗികളാണ് പാറശാല സർക്കാർ ആയൂർവേദ ആശുപത്രിയിൽ വിവിധ ചികിത്സകൾക്കായി എത്തുന്നത്.
പുതിയ ഐ.പി ബ്ലോക്ക് കൂടി എത്തുന്നതോടെ ആശുപത്രിയിലെ തിരക്ക് ഒഴിവാക്കാനാകും. പ്രസൂതി ഗൈനക് വിഭാഗം ചികിത്സയും ഭിന്നശേഷി കുട്ടികൾക്കായുള്ള സ്‌നേഹധാര പദ്ധതിയും മികച്ച രീതിയിൽ നടത്തി വരുന്നു. ജില്ലയുടെ അതിർത്തി പ്രദേശത്തായതിനാൽ തമിഴ്‌നാട്ടിൽ നിന്നുള്ളവരും ചികിത്സക്കായി പാറശാല ആയുർവേദ ആശുപത്രിയെ ആശ്രയിക്കാറുണ്ട്. പാറശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ജുസ്മിത അധ്യക്ഷത വഹിച്ച ചടങ്ങിൽ പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ബെൻ ഡാർവിൻ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വി.ആർ. സലൂജ, ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഷീലാ മേബ്ലറ്റ് ജി.വി, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
by Midhun HP News | Apr 3, 2023 | Latest News, Uncategorized, കേരളം, ജില്ലാ വാർത്ത
കോഴിക്കോട്: കോഴിക്കോട് ട്രെയിൻ ആക്രമണത്തിലെ പ്രതി നോയിഡ സ്വദേശി ഷെഹറുഖ് സെയ്ഫഫി എന്നയാളാണെന്ന് സൂചന ലഭിച്ചതായി പൊലീസ്. പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചതായും നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ഡിജിപി അനിൽകാന്ത് അറിയിച്ചിരുന്നു. ക്രമസമാധാന ചുമതല ഉള്ള എ ഡി ജി പി എം ആർ അജിത് കുമാർ അന്വേഷണ സംഘത്തിന് നേതൃത്വം നൽകും. സംഭവത്തെക്കുറിച്ച് നിർണായക തെളിവുകൾ കിട്ടിയിട്ടുണ്ടെന്നും മറ്റു വിവരങ്ങൾ പിന്നീട് അറിയിക്കാമെന്നും ഡിജിപി പറഞ്ഞു.
by Midhun HP News | Apr 3, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: മൂന്നര പവൻ തൂക്കമുള്ള വൈറ്റ് ഗോൾഡ് അടങ്ങിയ സ്വർണ മാല നഷപെട്ടു. ചിതറ കിഴക്കും ഭാഗം മഞ്ജു ഭവനിൽ മനേഷിന്റെ മാലയാണ് നഷ്ടപെട്ടത്. ആറ്റിങ്ങൽ ഇളമ്പ പള്ളിയറ ക്ഷേത്ര നടയിൽ വച്ചാണ് മാല നഷ്ടമായത്. കണ്ടു കിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ ബന്ധപെടുക.
മൊബൈൽ നമ്പർ: 9846619644
by Midhun HP News | Apr 3, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങലിലെ ഒരു പ്രശസ്ത കമ്പനിയിലേയ്ക് ഗ്രാഫിക് ഡിസൈനർ, എൽഇഡി സൈനേജ് & ഫ്ലെക്സ് സൈനേജ് ഫാബ്രിക്കേറ്റർ, വെനൈൽ പാസ്റ്റർ തുടങ്ങിയവയിലേയ്ക് സ്റ്റാഫിനെ ആവശ്യമുണ്ട്. പ്രിന്റ്/ഡിജിറ്റൽ/സൈനേജ് വ്യവസായത്തിലും അനുബന്ധ മേഖലയിലും കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിയ്ക്കണം. ഗ്രാഫിക് ഡിസൈനർമാർക്കുള്ള കോറൽ ഡ്രോ, അഡോബ് ഫോട്ടോഷോപ്പ്, മലയാളം ടൈപ്പിംഗ് എന്നിവയിൽ പ്രാവീണ്യം. വെൽഡിംഗ്, വെനൈൽ ഒട്ടിക്കൽ, ഫ്ലെക്സ്, എൽഇഡി സൈനേജ് ഫിക്സിംഗ് എന്നിവയിൽ വൈദഗ്ദ്ധ്യവും നേടിയിരിക്കണം. വിശദ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
മൊബൈൽ നമ്പർ: 9995123200
by Midhun HP News | Apr 3, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കോഴിക്കോട്: ആലപ്പുഴ- കണ്ണൂര്‍ എക്‌സ്പ്രസില്‍ തീ കൊളുത്തിയ അക്രമി റോഡിലെത്തി ബൈക്കില്‍ കയറി രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. റോഡിലെത്തി ഫോണ്‍ വിളിക്കുന്നതും, ഏതാനും സമയത്തിന് ശേഷം ഒരു ബൈക്ക് അടുത്തെത്തി നിര്‍ത്തുന്നതും, തുടര്‍ന്ന് അക്രമിയെന്ന് സംശയിക്കുന്ന യുവാവ് ബൈക്കില്‍ കയറി രക്ഷപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്.
ചുവപ്പ് ഷര്‍ട്ടും പാന്റ്‌സും ധരിച്ച യുവാവാണ് ദൃശ്യങ്ങളിലുള്ളത്. കറുത്ത നിറത്തിലുള്ള ഷൂവും ധരിച്ചിട്ടുണ്ട്. രാത്രി ദൃശ്യങ്ങളായതിനാല്‍, അക്രമിയുടെ കൂടുതല്‍ വ്യക്തമായ ചിത്രങ്ങള്‍ ലഭിക്കാനായി ഹൈവേയിലെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്. അതിനിടെ അക്രമി 25 വയസ്സുള്ള യുവാവാണെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ സൂചിപ്പിച്ചു. അക്രമിക്കും പരിക്കേറ്റതായാണ് പൊലീസ് കമ്മീഷണറെയും എസ്പിയേയും വിളിച്ചപ്പോള്‍ അറിയിച്ചത്. അക്രമിയെപ്പറ്റി വ്യക്തമായ വിവരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും മന്ത്രി സൂചിപ്പിച്ചു. അതേസമയം അക്രമിയെന്ന് സംശയിക്കുന്ന യുവാവ് പോയ ബൈക്കിനെപ്പറ്റി പൊലീസിന് വിവരം ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. ബൈക്കിന്റെ ആര്‍സി ഉടമയെ പൊലീസ് കണ്ടെത്തിയെന്നാണ് സൂചന. ബൈക്ക് കൊയിലാണ്ടി ഭാഗത്തേക്കാണ് പോയതെന്നും പൊലീസ് വിലയിരുത്തുന്നു. ബൈക്കില്‍ നിന്നും ലഭിക്കുന്ന കുറിപ്പടികളില്‍ നിന്നും കാര്‍പ്പെന്റര്‍ എന്ന എഴുത്തും കിട്ടിയിട്ടുണ്ട്. അക്രമിയുടേതെന്ന് സംശയിക്കുന്ന ബാഗില്‍ നിന്നും ലഭിച്ച നോട്ടില്‍ എസ് എന്ന് നിരവധി തവണ എഴുതിയിട്ടുണ്ട്.
കേരളത്തിലെയും തമിഴ്‌നാട്ടിലെയും അടക്കം ഒട്ടേറെ സ്ഥലങ്ങളെപ്പറ്റിയും കുറിപ്പിലുണ്ട്. ഡല്‍ഹി, നോയിഡ തുടങ്ങിയ സ്ഥലങ്ങളെപ്പറ്റിയും വിവരണങ്ങളുണ്ട്. ട്രെയിനില്‍ തീവെച്ച സംഭവത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം വിശദാംശങ്ങള്‍ തേടി. കേന്ദ്ര അന്വേഷണ ഏജന്‍സികളും വിവരങ്ങള്‍ ആരാഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രാലയവും സ്ഥിതി നിരീക്ഷിച്ചു വരികയാണ്. ലഭ്യമായ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കുകയാണ്. സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡും സംഭവത്തില്‍ അന്വേഷിക്കുന്നുണ്ട്.
by Midhun HP News | Apr 3, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കോഴിക്കോട് എലത്തൂരില്‍ അജ്ഞാതന്‍ ട്രെയിനിന് തീകൊളുത്തിയ സംഭവത്തില്‍ മരിച്ച മൂന്ന് പേരുടെയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ റഹ്മത്ത്, സഹറ, നൗഫീഖ് എന്നിവരാണ് മരിച്ചത്. ഇവരുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളില്ല. ട്രെയിനില്‍ നിന്ന് ചാടിയ സമയത്ത് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ ട്രെയിനില്‍ നിന്ന് ചാടിയതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ തലയ്ക്ക് പിന്നില്‍ ആഴത്തിലുള്ള മുറിവുകളുണ്ട്.
എലത്തൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നാണ് മട്ടന്നൂര്‍ സ്വദേശി റഹ്മത്തിന്റേയും സഹോദരിയുടെ മകള്‍ രണ്ട് വയസുകാരി സഹറയുടേയും മൃതദേഹങ്ങള്‍ കിട്ടിയത്. പെട്രോള്‍ ആക്രമണം ഭയന്ന് ട്രെയിനില്‍ നിന്ന് റഹ്മത്തും കുഞ്ഞും എടുത്ത് ചാടിയെന്നാണ് യാത്രക്കാര്‍ പറയുന്നത്. മറ്റൊരു ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ട്രാക്കില്‍ കിടക്കുന്ന മൂന്ന് മൃതദേഹങ്ങള്‍ കണ്ടത്. ഇദ്ദേഹം ഉടന്‍ റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും പൊലീസും റെയില്‍വേ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മൃതദേഹങ്ങള്‍ കണ്ടെത്തുകയുമായിരുന്നു. ഇന്നലെ രാത്രി 9 മണിയോടെയാണ് ആലപ്പുഴകണ്ണൂര്‍ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസില്‍ അജ്ഞാതന്‍ തീവച്ചത്. സംഭവത്തില്‍ ഒന്‍പത് പേര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. ഗുരുതരമായി പൊള്ളലേറ്റ പ്രിന്‍സ് എന്നയാളെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്കേറ്റ മറ്റുള്ളവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലാണ്.
Recent Comments