ഹയര്‍സെക്കന്‍ഡറി പരീക്ഷ; അരിക്കൊമ്പന്‍ ദൗത്യം ഞായറാഴ്ചയിലേയ്ക്ക് മാറ്റി

ഹയര്‍സെക്കന്‍ഡറി പരീക്ഷ; അരിക്കൊമ്പന്‍ ദൗത്യം ഞായറാഴ്ചയിലേയ്ക്ക് മാറ്റി

തൊടുപുഴ: ചിന്നക്കനാല്‍, ശാന്തന്‍ പാറ പഞ്ചായത്തില്‍ ഭീതി സൃഷ്ടിച്ച അരിക്കൊമ്പനെ പിടികൂടുന്ന ദൗത്യം ഞായറാഴ്ചയിലേക്ക് മാറ്റി. കുങ്കിയാനകള്‍ എത്താന്‍ വൈകുന്നതും ഹയര്‍സെക്കന്‍ഡറി പരീക്ഷയും പരിഗണിച്ചാണ് തീരുമാനം. ദൗത്യവുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തിലാണ് തീരുമാനം. ചിന്നക്കനാലില്‍ അഞ്ച് സ്‌കൂളുകളിലായി ഹയര്‍സെക്കന്‍ഡറി പരീക്ഷ നടക്കുന്നുണ്ട്. പുലര്‍ച്ചെ മുതല്‍ ഈ ദൗത്യം ആരംഭിക്കുമ്പോള്‍ എത്രസമയം വരെ ദൗത്യം നീളുമെന്ന് പറയാനാവില്ല. ദൗത്യം നടക്കുന്ന സമയത്ത് ആ പ്രദേശത്ത് നിരോധനാജ്ഞ നിലവിലുണ്ടാകും. ആ സമയത്ത് വാഹനഗതാഗതത്തിനും നിയന്ത്രണമുണ്ട്. അതുപരിഗണിച്ചാണ് ദൗത്യം തൊട്ടടുത്ത പൊതു അവധിദിവസത്തിലേക്ക് മാറ്റിയത്.

കുങ്കിനാനകള്‍ എത്തുന്നത് വൈകുന്നതും ദൗത്യം നീട്ടാന്‍ കാരണമായി. നിലവില്‍ രണ്ട് കുങ്കിയാനകളാണ് ചിന്നക്കനാലില്‍ എത്തിയിട്ടുള്ളത്. രണ്ട് കുങ്കിയാനകള്‍ കൂടി വയനാടില്‍ നിന്ന് വരാനുണ്ട്. അവ നാളെ വൈകീട്ട് വയനാട്ടില്‍ നിന്നും പുറപ്പെടും. മറ്റന്നാള്‍ രാവിലെ എത്തിയാല്‍ തന്നെ മണിക്കൂറുകള്‍ നീണ്ട വിശ്രമം ഈ ആനകള്‍ക്ക് ആവശ്യമാണ്. അതുകൂടി പരിഗണിച്ചാണ് തീരുമാനം. വെള്ളിയാഴ്ചയിലെ മോക്ഡ്രില്‍ ശനിയാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്.

ഭക്ഷണത്തിന്റെ കാര്യത്തില്‍ പരാതിയുണ്ടോ?; ഗ്രിവന്‍സ് പോര്‍ട്ടല്‍ തയ്യാര്‍

ഭക്ഷണത്തിന്റെ കാര്യത്തില്‍ പരാതിയുണ്ടോ?; ഗ്രിവന്‍സ് പോര്‍ട്ടല്‍ തയ്യാര്‍

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഗ്രിവന്‍സ് പോര്‍ട്ടല്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ലോഞ്ച് ചെയ്തു. ഈ പോര്‍ട്ടലില്‍ പൊതുജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ പരാതികള്‍ നേരിട്ടറിയിക്കാന്‍ സാധിക്കും. ആ പരാതിയിന്‍മേല്‍ എടുത്ത നടപടികളും ഇതിലൂടെ അറിയാന്‍ സാധിക്കും. പരാതി സംബന്ധിച്ച ഫോട്ടോയും വീഡിയോയും അപ് ലോഡ് ചെയ്യാനും സാധിക്കും.

എങ്ങനെ പരാതിപ്പെടണം?

ആദ്യമായി ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ https://www.eatright.foodsafety.kerala.gov.in/ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. റിപ്പോര്‍ട്ട് കംപ്ലൈന്റ്, മൈ കംപ്ലൈന്റസ് എന്നീ രണ്ട് ഐക്കണുകള്‍ കാണാം. ആദ്യം രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്ററില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന പേജില്‍ മൊബൈല്‍ നമ്പര്‍ നല്‍കി ഒടിപി എടുക്കുക. തുടര്‍ന്ന് പേര്, ഒടിപി എന്നിവ നല്‍കുമ്പോള്‍ കംപ്ലൈന്റ് രജിസ്റ്റര്‍ ചെയ്യാനുള്ള പേജ് വരും.

അതില്‍ ജില്ല, സര്‍ക്കിള്‍, സ്ഥാപനത്തിന്റെ പേര്, ലൊക്കേഷന്‍, ലാന്‍ഡ്മാര്‍ക്ക്, പരാതി, പരാതിയുടെ വിശദാംശങ്ങള്‍ എന്നിവ നല്‍കണം. തുടര്‍ന്ന് ഫോട്ടോയും വിഡിയോയും അപ് ലോഡ് ചെയ്യണം. ഐഡന്റിറ്റി വെളിപ്പെടുത്തേണ്ടെങ്കില്‍ നോ ഐക്കണ്‍ കൊടുക്കണം. അത് കഴിഞ്ഞ് സബ്മിറ്റ് ചെയ്യാം.ഹോം പേജിലെ മൈ കംപ്ലൈന്‍സിലൂടെ പരാതിയിന്‍മേല്‍ സ്വീകരിച്ച നടപടികളും അറിയാനാകും.

സംസ്ഥാനത്ത് വരുന്ന രണ്ടു ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ വെള്ളി, ശനി ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഇടിമിന്നല്‍ അപകടകാരികളായത് കൊണ്ട് ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ റംസാന്‍ വ്രതാരംഭം

മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ റംസാന്‍ വ്രതാരംഭം

കോഴിക്കോട്: കോഴിക്കോട്: സംസ്ഥാനത്ത് നാളെ റംസാന്‍ വ്രതാരംഭം. കോഴിക്കോട് കാപ്പാട് കടപ്പുറത്തും തമിഴ്‌നാട് കുളച്ചലിലും മാസപ്പിറ കണ്ടു. മാസപ്പിറ കണ്ടതിനാല്‍ വ്യാഴാഴ്ച റംസാന്‍ ഒന്നായിരിക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍, പാളയം ഇമാം വിപി ശുഹൈബ് മൗലവി, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി എന്നിവര്‍ അറിയിച്ചു.

മാവേലിക്കോണം ഫാം പോണ്ടിന്റെ ഉദ്ഘാടനം നടന്നു

മാവേലിക്കോണം ഫാം പോണ്ടിന്റെ ഉദ്ഘാടനം നടന്നു

നഗരൂർ ഗ്രാമപഞ്ചായത്ത് മാവേലിക്കോണം ഫാം പോണ്ട് കിളിമാനൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബി പി മുരളി ഉദ്ഘാടനം നിർവഹിച്ചു. നഗരൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ ഡി സ്മിത, ജനപ്രതിനിധികൾ, എം ജി എൻ ആർ ഇ ജി എസ് ബ്ലോക്ക്‌, പഞ്ചായത്ത്‌ ജീവനക്കാർ, മേറ്റ്‌മാർ, തൊഴിലാളികൾ, മറ്റു പൊതു പ്രവർത്തകർ, യുവജന സംഘടനാ പ്രതിനിധികൾ പങ്കെടുത്തു.

കടം വാങ്ങിയ ടിക്കറ്റില്‍ ചുമട്ടുതൊഴിലാളിക്ക് 75 ലക്ഷം; ഭാഗ്യം തെളിഞ്ഞത് കഴക്കൂട്ടം സ്വദേശിയ്ക്

കടം വാങ്ങിയ ടിക്കറ്റില്‍ ചുമട്ടുതൊഴിലാളിക്ക് 75 ലക്ഷം; ഭാഗ്യം തെളിഞ്ഞത് കഴക്കൂട്ടം സ്വദേശിയ്ക്

കഴക്കൂട്ടം: കൈയില്‍ പണമില്ലാത്തതിനാല്‍ കടമായി വാങ്ങിയ ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചു. കഴക്കൂട്ടം ആറ്റിന്‍കുഴി തൈകുറുമ്ബില്‍ വീട്ടില്‍ കയറ്റിറക്ക് തൊഴിലാളിയായ ബാബുലാലിന് ആണ് (55) കേരള സംസ്ഥാന സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ചത്. ചൊവ്വാഴ്ചരാവിലെ യൂനിയന്‍ ഓഫിസിലെത്തിയ കഠിനംകുളം സ്വദേശിനിയായ ലോട്ടറി വില്‍പനക്കാരിയായ കുട്ടി ബാബുലാലിനോട് കുറച്ച്‌ ടിക്കറ്റ് മാത്രമേ വിറ്റുള്ളു എന്നും ഒരു ടിക്കറ്റ് എടുത്ത് സഹായിക്കണമെന്നും അഭ്യര്‍ഥിച്ചു.

തന്റെ കൈവശം ഇപ്പോള്‍ പണിമില്ലെന്ന് ബാബുലാന്‍ പറഞ്ഞെങ്കിലും പണം പിന്നീട് വാങ്ങിക്കൊള്ളാമെന്ന് പറഞ്ഞ് രണ്ട് ടിക്കറ്റ് ബാബുലാലിനെ ഏല്‍പിക്കുകയായിരുന്നു.
അതില്‍ ഒരു ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. നിര്‍ധനകുടുംബത്തില്‍പ്പെട്ട ബാബുലാല്‍ വര്‍ഷങ്ങളായി ചുമടെടുത്താണ് കുടുംബം പോറ്റുന്നത്. സമ്മാനാര്‍ഹമായ ടിക്കറ്റ് കനറാ ബാങ്ക് കഴക്കൂട്ടം ശാഖയില്‍ ഏല്‍പിച്ചു.