മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ റംസാന്‍ വ്രതാരംഭം

മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ റംസാന്‍ വ്രതാരംഭം

കോഴിക്കോട്: കോഴിക്കോട്: സംസ്ഥാനത്ത് നാളെ റംസാന്‍ വ്രതാരംഭം. കോഴിക്കോട് കാപ്പാട് കടപ്പുറത്തും തമിഴ്‌നാട് കുളച്ചലിലും മാസപ്പിറ കണ്ടു. മാസപ്പിറ കണ്ടതിനാല്‍ വ്യാഴാഴ്ച റംസാന്‍ ഒന്നായിരിക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍, പാളയം ഇമാം വിപി ശുഹൈബ് മൗലവി, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി എന്നിവര്‍ അറിയിച്ചു.

മാവേലിക്കോണം ഫാം പോണ്ടിന്റെ ഉദ്ഘാടനം നടന്നു

മാവേലിക്കോണം ഫാം പോണ്ടിന്റെ ഉദ്ഘാടനം നടന്നു

നഗരൂർ ഗ്രാമപഞ്ചായത്ത് മാവേലിക്കോണം ഫാം പോണ്ട് കിളിമാനൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബി പി മുരളി ഉദ്ഘാടനം നിർവഹിച്ചു. നഗരൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ ഡി സ്മിത, ജനപ്രതിനിധികൾ, എം ജി എൻ ആർ ഇ ജി എസ് ബ്ലോക്ക്‌, പഞ്ചായത്ത്‌ ജീവനക്കാർ, മേറ്റ്‌മാർ, തൊഴിലാളികൾ, മറ്റു പൊതു പ്രവർത്തകർ, യുവജന സംഘടനാ പ്രതിനിധികൾ പങ്കെടുത്തു.

കടം വാങ്ങിയ ടിക്കറ്റില്‍ ചുമട്ടുതൊഴിലാളിക്ക് 75 ലക്ഷം; ഭാഗ്യം തെളിഞ്ഞത് കഴക്കൂട്ടം സ്വദേശിയ്ക്

കടം വാങ്ങിയ ടിക്കറ്റില്‍ ചുമട്ടുതൊഴിലാളിക്ക് 75 ലക്ഷം; ഭാഗ്യം തെളിഞ്ഞത് കഴക്കൂട്ടം സ്വദേശിയ്ക്

കഴക്കൂട്ടം: കൈയില്‍ പണമില്ലാത്തതിനാല്‍ കടമായി വാങ്ങിയ ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചു. കഴക്കൂട്ടം ആറ്റിന്‍കുഴി തൈകുറുമ്ബില്‍ വീട്ടില്‍ കയറ്റിറക്ക് തൊഴിലാളിയായ ബാബുലാലിന് ആണ് (55) കേരള സംസ്ഥാന സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ചത്. ചൊവ്വാഴ്ചരാവിലെ യൂനിയന്‍ ഓഫിസിലെത്തിയ കഠിനംകുളം സ്വദേശിനിയായ ലോട്ടറി വില്‍പനക്കാരിയായ കുട്ടി ബാബുലാലിനോട് കുറച്ച്‌ ടിക്കറ്റ് മാത്രമേ വിറ്റുള്ളു എന്നും ഒരു ടിക്കറ്റ് എടുത്ത് സഹായിക്കണമെന്നും അഭ്യര്‍ഥിച്ചു.

തന്റെ കൈവശം ഇപ്പോള്‍ പണിമില്ലെന്ന് ബാബുലാന്‍ പറഞ്ഞെങ്കിലും പണം പിന്നീട് വാങ്ങിക്കൊള്ളാമെന്ന് പറഞ്ഞ് രണ്ട് ടിക്കറ്റ് ബാബുലാലിനെ ഏല്‍പിക്കുകയായിരുന്നു.
അതില്‍ ഒരു ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. നിര്‍ധനകുടുംബത്തില്‍പ്പെട്ട ബാബുലാല്‍ വര്‍ഷങ്ങളായി ചുമടെടുത്താണ് കുടുംബം പോറ്റുന്നത്. സമ്മാനാര്‍ഹമായ ടിക്കറ്റ് കനറാ ബാങ്ക് കഴക്കൂട്ടം ശാഖയില്‍ ഏല്‍പിച്ചു.

ഏകദിന ലോകകപ്പ് ഒക്ടോബര്‍ അഞ്ച് മുതല്‍; പത്ത് വേദികള്‍; ഫൈനല്‍ നവംബര്‍ 19ന് അഹമ്മദാബാദിൽ

ഏകദിന ലോകകപ്പ് ഒക്ടോബര്‍ അഞ്ച് മുതല്‍; പത്ത് വേദികള്‍; ഫൈനല്‍ നവംബര്‍ 19ന് അഹമ്മദാബാദിൽ

മുംബൈ: ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പ് പോരാട്ടങ്ങളുടെ തീയതികളില്‍ തീരുമാനമായതായി റിപ്പോര്‍ട്ടുകള്‍. ഓക്ടോബര്‍ അഞ്ച് മുതലാണ് ടൂര്‍ണമെന്റിന് തുടക്കമാകുന്നത്. നവംബര്‍ 19നായിരിക്കും ഫൈനല്‍ പോരാട്ടം. ‍
അതേസമയം തീയതികൾ സംബന്ധിച്ച് ബിസിസിഐ സ്ഥിരീകരണം വന്നിട്ടില്ല. ഇന്ത്യൻ ക്രിക്കറ്റിനോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ക്രിക്കിൻഫോയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പത്ത് വേദികളിലായാണ് പോരാട്ടങ്ങള്‍. ബംഗളൂരു, ചെന്നൈ, ധരംശാല, അഹമ്മദാബാദ്, ഗുവാഹത്തി, ഹൈദരാബാദ്, കൊല്‍ക്കത്ത, ലഖ്‌നൗ, ഇന്‍ഡോര്‍, രാജ്‌കോട്ട്, മുംബൈ എന്നവയാണ് വേദികള്‍. നവംബര്‍ 19ന് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലായിരിക്കും ഫൈനല്‍ പോരാട്ടം.

46 ദിവസമായി നടക്കുന്ന ടൂര്‍ണമെന്റില്‍ പത്ത് ടീമുകള്‍ മാറ്റുരയ്ക്കും. മൂന്ന് നോക്കൗട്ട് മത്സരങ്ങളടക്കം 48 മത്സരങ്ങളാണ് ടൂര്‍ണമെന്റില്‍ നടക്കുക. സാധാരണ നിലയില്‍ ഒരു വര്‍ഷം മുന്‍പ് തന്നെ ഏകദിന ലോകകപ്പ് പോരാട്ടത്തിന്റെ വേദികള്‍ ഐസിസി പ്രഖ്യാപിക്കാറുണ്ട്. എന്നാല്‍ ഇത്തവണ ഐസിസിയും ബിസിസിഐയും കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്.

ടൂര്‍ണമെന്റില്‍ പാകിസ്ഥാന്‍ ടീം പങ്കെടുക്കുന്നത് സംബന്ധിച്ചും ആശങ്കകള്‍ നില്‍ക്കുന്നുണ്ട്. ഐസിസി പോരാട്ടങ്ങള്‍ക്ക് മാത്രമായി ഇന്ത്യയില്‍ കളിക്കാനെത്തുന്ന പാക് ടീമിന് വിസ ക്ലിയറന്‍സ് സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത വന്നിട്ടില്ല. ഐസിസി യോഗത്തില്‍ പാക് താരങ്ങള്‍ക്ക് ഇന്ത്യയില്‍ കളിക്കാനെത്താനുള്ള വിസ അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമെന്ന് ബിസിസിഐ ഉറപ്പ് നല്‍കിയതയി റിപ്പോര്‍ട്ടുകളുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ അരിവിതരണം തുടങ്ങി

വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ അരിവിതരണം തുടങ്ങി

ആറ്റിങ്ങല്‍: സംസ്ഥാനസര്‍ക്കാര്‍ തീരുമാനപ്രകാരം കേരള സ്‌റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വഴി സ്‌കൂള്‍ കുട്ടികള്‍ക്ക് അവധിക്കാലത്ത് നല്കുന്ന സൗജന്യ അരിയുടെ വിതരണം തുടങ്ങി. ആറ്റിങ്ങല്‍ ഡയറ്റില്‍ നടന്ന അരിവിതരണം ഒ.എസ്.അംബിക എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രിന്‍സിപ്പാള്‍ ടി.ആര്‍.ഷീജാകുമാരി, പ്രഥമാധ്യാപികയുടെ ചുമതലയുള്ള എസ്.അമ്പിളി, എസ്.എം.സി.അംഗം സുകേഷ്, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. അഞ്ച് കിലോ അരിയാണ് ഓരോ കുട്ടിക്കും നല്കുന്നത്.

ഭാരതീയ അഭിഭാഷക പരിഷത്ത് 12 ആം സംസ്ഥാന സമ്മേളനം മാർച്ച് 26ന്

ഭാരതീയ അഭിഭാഷക പരിഷത്ത് 12 ആം സംസ്ഥാന സമ്മേളനം മാർച്ച് 26ന്

ആറ്റിങ്ങൽ: ഭാരതീയ അഭിഭാഷക പരിഷത്ത് 12 ആം സംസ്ഥാന സമ്മേളനം മാർച്ച് 26(ഞായർ)ന് തിരുവനന്തപുരം ശ്രീമൂലം ക്ലബ്ബിൽ സംഘടിപ്പിയ്ക്കുന്നു. സമ്മേളനത്തിന്റെ ഉദ്ഘാടനം ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള നിർവഹിയ്ക്കും. ബി എ പി സംസ്ഥാന പ്രസിഡന്റ് അഡ്വ.എസ് രാജേന്ദ്രൻ അധ്യക്ഷനാകും. അഡ്വ.ബി അശോക് , ഡോ. ടി പി ശ്രീനിവാസൻ, ഡോ. എൻ ആർ മധു, അഡ്വ. ടി അജിത് കുമാർ തുടങ്ങി മറ്റു പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.