by Midhun HP News | Mar 18, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഭർത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചു. കാരേറ്റ് പേടികുളത്ത് ഭർത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചു.
പേടികുളം പവിഴം വീട്ടിൽ ശശികല (57) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് രാജേന്ദ്രൻ (62) ആണ് തൂങ്ങിമരിച്ചത്. ഇന്നലെ രാത്രി 11:00 മണിയോടെയാണ് സംഭവം പുറത്തറിയുന്നത്.

by Midhun HP News | Mar 18, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പാലക്കാട്: നെല്ല് സംഭരണം വൈകുന്നതിൽ നാല് ഏക്കറിലായി കൊയ്തെടുത്ത നെല്ല് കൃഷിഭവന് മുന്നിൽ ഉപേക്ഷിച്ച് കർഷകന്റെ പ്രതിഷേധം. പാലക്കാട് കാവശ്ശേരിയിൽ കാവശേരി കൃഷിഭവന് മുന്നിലാണ് കർഷകൻ്റെ പ്രതിഷേധം. കാവശേരി സ്വദേശി രാഗേഷാണ് നെല്ല് സംഭരണം വൈകുന്നതിൽ പ്രതിഷേധവുമായി വന്നത്. നാല് ഏക്കറിൽ നിന്ന് കൊയ്തെടുത്ത നെല്ല് കൃഷിഭവന് മുന്നിൽ ഉപേക്ഷിച്ചു. 22 ദിവസത്തിലധികമായി കൊയ്തു കഴിഞ്ഞിട്ടെന്ന് രാഗേഷ് പറയുന്നു. അതേ സമയം നടപടി ക്രമത്തിൽ വീഴ്ച വന്നിട്ടില്ലെന്നും മിൽ അലോട്ട്മെൻ്റ് നടന്നെന്നും കാവശേരി കൃഷി ഓഫീസർ വ്യക്തമാക്കി.

by Midhun HP News | Mar 17, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: തടി ലോറിയ്ക്ക് പിന്നില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. തൊടുപുഴ കുന്നം സ്വദേശി മുഹമ്മദ് നബീലാണ് മരിച്ചത്. പുലര്‍ച്ചെ നാലുമണിയോടെ മൂവാറ്റുപുഴ പേഴയ്ക്കാപ്പള്ളിയില്‍ പള്ളിച്ചിറങ്ങര ഭാഗത്തായിരുന്നു അപകടം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
by Midhun HP News | Mar 17, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ടോസ്. ടോസ് നേടിയ ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിങിന് അയച്ചു. ടെസ്റ്റ് പരമ്പര ജയത്തിന് പിന്നാലെയാണ്, ഇന്ത്യ ഏകദിന പരമ്പരയിലെ ആദ്യമത്സരത്തില്‍ ഇന്ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഓസ്‌ട്രേലിയയെ നേരിടുന്നത്. ഹാര്‍ദിക് പാണ്ഡ്യ, ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍, വീരാട് കൊഹ് ലി, സൂര്യകുമാര്‍ യാദവ്, കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവരാണ് ആദ്യ ഇലവനില്‍ ഇടംപിടിച്ചത്. ട്വന്റി-20 ഫോര്‍മാറ്റിലെ സ്ഥിരം നായകന്‍ ആണെങ്കിലും ഏകദിനത്തില്‍ ക്യാപ്റ്റനെന്ന നിലയില്‍ പാണ്ഡ്യ ആദ്യമായാണ് ഡേ-നൈറ്റ് മത്സരത്തിനിറങ്ങുന്നത്. പരമ്പരയില്‍ മൂന്ന് ഏകദിന മത്സരങ്ങളാണുള്ളത്.


by Midhun HP News | Mar 17, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിൽ വൻ അപകടം. ജില്ലയിലെ ചന്ദൗസി മേഖലയിൽ ഉരുളക്കിഴങ്ങ് ശീതീകരണ സംഭരണിയുടെ മേൽക്കൂര തകർന്ന് 8 പേർ മരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ടെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും പൊലീസ്. അതേസമയം 11 പേരെ രക്ഷപ്പെടുത്തി.വ്യാഴാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തനം നടത്തിവരികയാണ്.
അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ ഉദ്യോഗസ്ഥർ സ്നിഫർ നായ്ക്കളെ ഉപയോഗിച്ച് തെരച്ചിൽ നടത്തുന്നുണ്ടെന്ന് സംഭാൽ ഡിഎം മനീഷ് ബൻസാൽ അറിയിച്ചു. നേരത്തെ തന്നെ ഗോഡൗൺ ശോചനീയവസ്ഥയിലാണെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. ഉടമയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് (എസ്‌പി) സംഭാൽ, ചക്രേഷ് മിശ്ര. അപകടത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കൾക്ക് 2 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു. മൊറാദാബാദ് കമ്മീഷണറുടെയും ഡിഐജിയുടെയും നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ച് അപകടത്തിന്റെ കാരണങ്ങൾ അന്വേഷിക്കാനും ആദിത്യനാഥ് നിർദ്ദേശം നൽകി.
by Midhun HP News | Mar 17, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തെങ്ങ് കയറ്റ തൊഴിലാളികൾക്ക് കേന്ദ്ര സർക്കാരിന്റെ അപകട ഇൻഷുറൻസ് പദ്ധതി.
നാളികേര വികസന ബോർഡ് ന്യൂ ഇന്ത്യ അഷുറൻസ് കമ്പനിയുമായി ചേർന്ന് നടപ്പിലാക്കുന്ന അപകട ഇൻഷുറൻസ് പദ്ധതിയാണിത്. 26 പൈസ ഒരു ദിവസം നീക്കി വയ്ക്കുകയാണെങ്കിൽ 5 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷ നിങ്ങൾക്ക് നേടിയെടുക്കാൻ കഴിയും.
▪️ഗുണഭോക്താവ് അടയ്ക്കേണ്ട തുക : 94 രൂപ
▪️അപകട ചികിത്സ ചെലവ്, അപകട അനുബന്ധ തൊഴിൽ നഷ്ട ആനുകൂല്യം, ആശ്രിത നഷ്ടപരിഹാര (മരണപ്പെട്ടാൽ) പരിരക്ഷ ലഭിയ്ക്കുന്നു.
▪️തെങ്ങ് കയറ്റ തൊഴിലാളികൾക്കും നീര ടെക്നീഷ്യൻമാർക്കും ഈ ഇൻഷുറൻസിൽ പങ്കാളിയാകുവാൻ അർഹതയുണ്ട്.
▪️പ്രായപരിധി 18 മുതൽ 65 വരെ.
കൂടുതൽ വിവരങ്ങൾക്ക് 0484 – 2377266, extn 255 www.coconutboard.gov.in CDB. കൊച്ചി.
Recent Comments