പുകവലിച്ചു കൊണ്ടിരിക്കുമ്പോൾ തീ മുണ്ടിലേയ്ക്ക് വീണ് പൊള്ളലേറ്റ  ഗൃഹനാഥൻ മരിച്ചു

പുകവലിച്ചു കൊണ്ടിരിക്കുമ്പോൾ തീ മുണ്ടിലേയ്ക്ക് വീണ് പൊള്ളലേറ്റ ഗൃഹനാഥൻ മരിച്ചു

തൃശ്ശൂർ: പുകവലിച്ചു കൊണ്ടിരിക്കുമ്പോൾ തീ മുണ്ടിലേയ്ക്ക് വീണ് പൊള്ളലേറ്റ ഗൃഹനാഥൻ മരിച്ചു. പുത്തൂർ ഐനിക്കൽ ലൂയിസ് (65) ആണ് മരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിയ്ക്കെ വ്യാഴാഴ്ച പുലർച്ചെയാണ് മരിച്ചത്. തൃശ്ശൂർ പെരിങ്ങോട്ടുകരയിലാണ് സംഭവം.

വീടിന് മുൻവശത്ത് നിന്ന് പുകവലിക്കുന്നതിനിടെയാണ് ലൂയിസ് അപകടത്തിൽപെട്ടത്. ബീഡി വലിക്കുന്നതിനിടെ തീ അബദ്ധത്തിൽ മുണ്ടിൽ വീഴുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. തീ ആളിപ്പടർന്ന് ഇദ്ദേഹത്തിന് ഗുരുതരമായി പൊള്ളലേറ്റിരുന്നു. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. സംസ്കാരം ഇന്ന് വൈകീട്ട് അഞ്ചരയ്ക്ക് പുത്തൻപീടിക സെൻ്റ് ആൻ്റണീസ് പള്ളിയിൽ നടക്കും.

ഇൻഷുറൻസ് പുതുക്കുന്നതിൽ 100 ​​ശതമാനം പുരോഗതി കൈ വരിയ്കണം; സുപ്രധാന തീരുമാനവുമായി സർക്കാർ

ഇൻഷുറൻസ് പുതുക്കുന്നതിൽ 100 ​​ശതമാനം പുരോഗതി കൈ വരിയ്കണം; സുപ്രധാന തീരുമാനവുമായി സർക്കാർ

ഇൻഷുറൻസ് പുതുക്കുന്നതിൽ 100 ​​ശതമാനം പുരോഗതി കൈവരിക്കാനുള്ള സുപ്രധാന തീരുമാനമാണ് ഇപ്പോൾ സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. ഇനി മുതൽ ഇൻഷുറൻസ് പുതുക്കൽ നിർബന്ധമാണ്. നിശ്ചിത സമയത്തിനുള്ളിൽ വാഹന ഇൻഷുറൻസ് പുതുക്കിയില്ലെങ്കിൽ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി വീട്ടിലേക്ക് നോട്ടീസ് അയക്കും. ഇതിനുപുറമെ പിഴയും അടക്കണം. വാഹന ഇൻഷുറൻസ് സംബന്ധിച്ച പൂർണ്ണ വിവരങ്ങൾ സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ നിന്ന് ലഭ്യമാണ്.

ഇനി ഇൻഷുറൻസ് പുതുക്കാത്തവരുടെ വിലാസത്തിലേക്കും മൊബൈൽ നമ്പറിലേക്കും നോട്ടീസ് അയക്കും. ഈ നോട്ടീസ് ഒരു പെനാൽറ്റി നോട്ടീസ് ആണ്. ഇൻഷുറൻസ് പുതുക്കാത്തതിന് പിഴ നൽകണം. മാത്രവുമല്ല ഇൻഷുറൻസ് പുതുക്കുകയും വേണം. 100 ശതമാനം ഇൻഷുറൻസ് പുതുക്കൽ ലക്ഷ്യം കൈവരിക്കാൻ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഇപ്പോൾ പ്രതിജ്ഞാബദ്ധമാണ്. മോട്ടോർ വാഹന നിയമപ്രകാരം ഇൻഷുറൻസ് യഥാസമയം പുതുക്കിയില്ലെങ്കിൽ 2000 രൂപ പിഴ അടയ്‌ക്കേണ്ടി വരും. മാത്രവുമല്ല പുതിയ ഇൻഷുറൻസ് എടുക്കണം.

ഇപ്പോൾ പുതിയ നിയമം അനുസരിച്ച്, ഇൻഷുറൻസ് പുതുക്കാത്ത ഓരോ വാഹന ഉടമയുടെയും വിലാസത്തിലേയ്ക്കും മൊബൈൽ നമ്പറിലേക്കും ഒരു നോട്ടീസ് അയയ്ക്കും. നിശ്ചിത സമയത്തിനുള്ളിൽ ഇൻഷുറൻസ് പുതുക്കണം. ഇതിനുപുറമെ പിഴയും അടക്കണം. ഇന്ത്യയിലെ 54 ശതമാനം വാഹനങ്ങൾക്കും ഇൻഷുറൻസ് പുതുക്കിയിട്ടില്ല. പ്രതിവർഷം നാല് മുതൽ അഞ്ച് ലക്ഷം വരെ വാഹനാപകടങ്ങൾ സംഭവിക്കുന്നു. 1.3 മുതൽ 1.5 ലക്ഷം വരെ ആളുകൾ ഇതിൽ മരിക്കുന്നു. റോഡപകടങ്ങളിൽ ഏറ്റവും കൂടുതൽ ബാധിക്കുന്നത് 18-45 വയസ്സിനിടയിലുള്ളവരാണ്. വാഹനാപകടത്തിൽ ഇൻഷുറൻസ് വളരെ സഹായകരമാണ്. അപകടസമയത്ത് ഇൻഷുറൻസ് ഇല്ലാത്തതിനാൽ പലതവണ വൻ നാശനഷ്ടങ്ങൾ സംഭവിക്കാറുണ്ട്. ഇൻഷുറൻസ് ഇല്ലാത്തതിനാൽ കോടതി കേസ് മാത്രമല്ല, സാമ്പത്തിക ബുദ്ധിമുട്ടുകളും കൺമുന്നിലുണ്ട്. അതിനാൽ, വാഹന ഇൻഷുറൻസ് പുതുക്കലിന് ഉയർന്ന മുൻഗണന നൽകുന്നു.

സംസ്ഥാനത്ത് 30 മോഷണ കേസ്; വട്ടിയൂർക്കാവിൽ നിന്നുള്ള കള്ളൻ കാസർകോട് പിടിയിൽ

സംസ്ഥാനത്ത് 30 മോഷണ കേസ്; വട്ടിയൂർക്കാവിൽ നിന്നുള്ള കള്ളൻ കാസർകോട് പിടിയിൽ

കാസർകോട്: കേരളത്തിലെ വിവിധ ജില്ലകളിലെ മോഷണക്കേസുകളിൽ പ്രതിയായ മോഷ്ടാവ് പിടിയിൽ. തിരുവനന്തപുരം വട്ടിയൂർക്കാവ് മലമുകൾ മുളവുകാട് വീട്ടിൽ ബാഹുലേയനാണ് പിടിയിലായത്. 58 വയസാണ്. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലായി 30 മോഷണ കേസുകളിൽ ഇയാൾ പ്രതിയാണ്. കല്യാണരാമൻ, ദാസ്, ബാബു , സുന്ദരൻ, രാജൻ, വിജയൻ തുടങ്ങി വിവിധ പേരുകളിൽ പലയിടത്ത് താമസിച്ചാണ് ഇയാൾ മോഷണം നടത്തിയിരുന്നത്.

വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന റബ്ബർഷീറ്റ്, അടക്ക മോഷണങ്ങളുമായി ബന്ധപ്പെട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ മങ്കയത്തു താമസിക്കുന്ന ജോളി ജോസഫിന്റെ വീട്ടിൽ നിന്നും ജനുവരി 11 ന് രാത്രിയിലാണ് റബ്ബർ ഷീറ്റ് മോഷണം പോയത്. കല്ലംചിറയിൽ താമസിക്കുന്ന നാസർ എന്നയാളുടെ വീട്ടിൽ നിന്ന് അടയ്ക്കയും മോഷണം പോയിരുന്നു.

പാത്തിക്കരയിലുള്ള മധുസൂദനൻ എന്നയാളുടെ മലഞ്ചരക്ക് കടയിൽ നടന്ന അടയ്ക്ക മോഷണത്തിലും നെല്ലിയറയിൽ താമസിക്കുന്ന അബൂബക്കർ എന്നയാളുടെ വീട്ടിൽ നടന്ന റബ്ബർ ഷീറ്റ് മോഷണത്തിലും ബാഹുലേയനാണ് പ്രതിയെന്ന് പറയുന്നു. ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രതിയെ കൂടുതൽ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് കാഞ്ഞങ്ങാട് ഡി വൈ എസ് പി ബാലകൃഷ്ണൻ നായർ അറിയിച്ചു.

വെഞ്ഞാറമൂട്ടിൽ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറുകൾക്ക് തീയിട്ടു അജ്ഞാതൻ ഓടി രക്ഷപ്പെട്ടു

വെഞ്ഞാറമൂട്ടിൽ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറുകൾക്ക് തീയിട്ടു അജ്ഞാതൻ ഓടി രക്ഷപ്പെട്ടു

വെഞ്ഞാറമൂട് വലിയകട്ടയ്ക്കാൽ മുരുകവിലാസത്തിൽ മുരുകന്റെ രണ്ട് കാറുകളാണ് അജ്ഞാതൻ തീയിട്ട് നശിപ്പിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. കൈയ്യിൽ ഇന്ധന കുപ്പിയുമായി എത്തുന്ന ഒരാൾ കാറുകളുടെ മുകളിലേക്ക് ഇന്ധനം വീഴ്ത്തുന്നതും തീയിട്ട ശേഷം ഓടി മറയുന്നതും സി സി ടി വി ദൃശ്യങ്ങളിൽ വ്യക്തമാണ് . ഇയാൾ ആരാണെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.
കാറുകൾ ഭാഗികമായി കത്തി നശിച്ചു.

പുറത്ത് തീ കത്തുന്നതറിഞ്ഞ് പുറത്തിറങ്ങിയ വീട്ടുകാരും അയൽവാസികളും ചേർന്ന് തീ കെടുത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. കാറുകൾ ഭാഗികമായി കത്തി നശിച്ചു. വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി. അതിക്രമം കാട്ടിയ ആളെ തിരിച്ചറിഞ്ഞിട്ടില്ലന്നും മുരുകനുമായി ശത്രുതയുള്ള ചിലരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

വധുവാകാൻ പോകുന്ന പെൺകുട്ടിക്ക് മാർക്ക് കുറഞ്ഞതിന്റെ പേരിൽ വിവാഹം വേണ്ടെന്ന് വച്ച് വരൻ

വധുവാകാൻ പോകുന്ന പെൺകുട്ടിക്ക് മാർക്ക് കുറഞ്ഞതിന്റെ പേരിൽ വിവാഹം വേണ്ടെന്ന് വച്ച് വരൻ

ഉത്തർ പ്രദേശിലുള്ള ഒരു യുവാവ് വധുവാകാൻ പോകുന്ന പെൺകുട്ടിക്ക് മാർക്ക് കുറഞ്ഞതിന്റെ പേരിൽ വിവാഹം വേണ്ട എന്ന് വച്ച സംഭവം വൈറൽ ആകുന്നു. അതും പ്ലസ് ടു കാലത്തെ പരീക്ഷയിൽ മാർക്ക് കുറവായതിന്റെ പേരിലായിരുന്നു ഇയാൾ വധുവിനെ വേണ്ടെന്ന് വച്ചത്. ഉത്തർപ്രദേശിലെ കനൗജ് ജില്ലയിൽ തിര്വ കോട്വാലി സമീപപ്രദേശത്താണ് വിചിത്രമായ സംഭവം നടന്നത്. വരൻ വധുവിന്റെ അച്ഛനെ വിളിച്ച് നിങ്ങളുടെ മകൾക്ക് പ്ലസ് ടു പരീക്ഷയിൽ മാർക്ക് കുറവാണ്. അതുകൊണ്ടാണ് താൻ ഈ വിവാഹത്തിൽ നിന്നും പിന്മാറുന്നത് എന്ന് അറിയിക്കുകയായിരുന്നുവത്രെ. എന്നാൽ, അത് വെറും കാരണമായി പറഞ്ഞതാണ്, ശരിക്കും സ്ത്രീധനം കുറവായതിനാലാണ് വരൻ വിവാഹത്തിൽ നിന്നും പിന്മാറിയതെന്നാണ് വധുവിന്റെ വീട്ടുകാർ പറയുന്നത്.

വിവാഹത്തോടനുബന്ധിച്ചുള്ള ​ഗോദ്ഭരായി ചടങ്ങും കഴിഞ്ഞ ശേഷമാണ് വരൻ വിവാഹത്തിൽ നിന്നും പിന്മാറിയത്. ഇതോടെ തന്റെ മകളുടെ അവസ്ഥ ചൂണ്ടിക്കാണിച്ച് പെൺകുട്ടിയുടെ പിതാവ് പൊലീസിനെ സമീപിച്ചു. മകൾ സോണിയെ ബഗൻവ ഗ്രാമത്തിലെ രാംശങ്കറിന്റെ മകൻ സോനുവിന് വിവാഹം കഴിച്ചുകൊടുക്കാൻ നിശ്ചയിച്ചിരുന്നതായി പിതാവ് പരാതിയിൽ പറയുന്നു. ഡിസംബർ നാലിനായിരുന്നു ​ഗോദ് ഭരായി ചടങ്ങ് നടന്നത്.

വിവാഹത്തിന് വേണ്ടി 60,000 രൂപ അതിനോടകം പിതാവ് ചെലവഴിച്ചിട്ടുണ്ടായിരുന്നു. 15000 രൂപ കൊടുത്ത് വരന് ധരിക്കാനുള്ള മോതിരവും വാങ്ങി. എന്നാൽ, കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ വരന്റെ വീട്ടുകാർ സ്ത്രീധനം ചോദിച്ചു. എന്നാൽ, അത് നൽകാൻ വധുവിന്റെ വീട്ടുകാർ തയ്യാറായിരുന്നില്ല. അതോടെയാണത്രെ പെൺകുട്ടിക്ക് സ്കൂൾ പരീക്ഷയിൽ മാർക്ക് കുറവാണ് എന്നും പറഞ്ഞ് യുവാവ് വിവാഹത്തിൽ നിന്നും പിന്മാറിയത്.

വാച്ച് ആന്റ് വാര്‍ഡുകള്‍ക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷം

വാച്ച് ആന്റ് വാര്‍ഡുകള്‍ക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: ഇന്നലെയുണ്ടായ അസാധാരണ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മര്‍ദ്ദിച്ച വാച്ച് ആന്റ് വാര്‍ഡുകള്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇന്നും സഭ പ്രക്ഷുബ്ധമായേക്കും. മര്‍ദിച്ച വാച്ച് ആന്റ് വാര്‍ഡുകള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് 6 പ്രതിപക്ഷ എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. അതിനിടെ പ്രതിപക്ഷ എംഎല്‍എമാര്‍ മര്‍ദിച്ചെന്നാണ് വനിതാ വാച്ച് ആന്റ് വാര്‍ഡുകളുടെ പരാതി. പരാതികളില്‍ സ്പീക്കര്‍ എടുക്കുന്ന നടപടി ഇന്ന് പ്രധാനമാണ്.

വാച്ച് ആന്റ് വാര്‍ഡുകള്‍ക്കെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ ഇന്നത്തെ സഭാ നടപടികളുമായി പ്രതിപക്ഷം സഹകരിക്കാനിടയില്ല. അതിനിടെ വാച്ച് ആന്റ് വാര്‍ഡുകള്‍ മര്‍ദ്ദിച്ചത് പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും. സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ കെ രമ അടിയന്തര പ്രമേയ നോട്ടീസ് നല്‍കും. പ്രതിപക്ഷ നേതാവ് മന്ത്രി റിയാസിനെതിരെ നടത്തിയ മരുമകന്‍ -മാനേജ്‌മെന്റ് ക്വാട്ട പരാമര്‍ശത്തിലും റിയാസിന്റെ വാഴപ്പിണ്ടി പ്രയോഗത്തിലും ഭരണപക്ഷവും പ്രതിപക്ഷവും പരസ്പരം ഇന്ന് ഏറ്റുമുട്ടാന്‍ സാധ്യതയുണ്ട്.

അടിയന്തിരപ്രമേയ നോട്ടീസ് തുടര്‍ച്ചയായി നിരാകരിച്ചതിനെതിരെ സ്പീക്കറുടെ ഓഫീസ് പ്രതിപക്ഷം ഉപരോധിക്കുന്നതിനിടെയാണ് ഇന്നലെ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് മാറിയത്. പ്രതിപക്ഷവും വാച്ച് ആന്റ് വാര്‍ഡും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഭരണപക്ഷ എംഎല്‍എമാരും ആക്രമിച്ചെന്ന് പ്രതിപക്ഷം പരാതിപ്പെട്ടു. സംഘര്‍ഷത്തില്‍ കെ കെ.രമ, സനീഷ് കുമാര്‍ ജോസഫ് എന്നി എംഎല്‍എമാര്‍ക്കും വനിതകളടക്കം 8 വാച്ച് ആന്റ് വാര്‍ഡിനും പരിക്കേറ്റു.