by Midhun HP News | Mar 14, 2023 | Latest News, കേരളം, ജില്ലാ വാർത്ത
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. ഔണ്‍സിന് 1906 വരെ സ്വര്‍ണവില ഉയര്‍ന്നതോടെ കേരളത്തില്‍ ഇന്നും സ്വര്‍ണവില ഉയര്‍ന്നു. ഇന്നലെ ഗ്രാമിന് 30 രൂപ കൂടി 5245 രൂപയും പവന് 41960 രൂപയുമായിരുന്നു വിപണി നിരക്ക്. ഒരു ഇന്ന് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപയുടെയും പവന് 560 രൂപയുടെയും വര്‍ധനവാണുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 5315 രൂപയാണ് വിപണി വില. പവന് 42,520 രൂപയിലേക്കുമെത്തി വ്യാപാരം പുരോഗമിക്കുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുത്തനെ ഉയരുന്നതിനിടെ ഇന്നത്തെ വില സര്‍വകാല റെക്കോര്‍ഡ് ഭേദിക്കുമെന്നാണ് സൂചന. അഞ്ച് ദിവസങ്ങള്‍ കൊണ്ട് മാത്രം സ്വര്‍ണത്തിന് സംസ്ഥാനത്ത് 1800ഓളം രൂപയുടെ വര്‍ധനവാണുണ്ടായിട്ടുള്ളത്.


by Midhun HP News | Mar 14, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കണ്ണൂർ: വളപട്ടണം പൊലീസ് സ്റ്റേഷൻ വളപ്പിൽ തീപിടിത്തം. വിവിധ കേസുകളിൽ പിടിച്ചെടുത്ത വാഹനങ്ങൾ കത്തി നശിച്ചു. അഞ്ച് വാഹനങ്ങൾക്കാണ് തീ പിടിച്ചത്. ഇതിൽ മൂന്നെണ്ണം പൂർണമായും രണ്ടെണ്ണം ഭാഗികമായും കത്തി നശിച്ചു. പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. വാഹനങ്ങൾക്ക് തീ കൊടുത്തതാണെന്ന് സംശയമുണ്ട്. അഗ്നിക്കിരയായ വാഹനങ്ങളിൽ ഒന്ന് കാപ്പ ചുമത്തിയ പ്രതിയുടേതാണ്. പൊലീസുകാരനെ കൈയേറ്റം ചെയ്തതിന് ഇയാൾക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.


by Midhun HP News | Mar 14, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ബ്രഹ്മപുരത്തെ തീ പൂർണ്ണമായും അണച്ചെന്ന് അഗ്നിരക്ഷാസേന. പുക പൂർണമായും ശമിച്ചു. 48 മണിക്കൂർ ഫുൾ ടീം നിരീക്ഷണം നടത്തും. അതിനുശേഷം പെട്രോളിങ് ഉൾപ്പെടെയുള്ള തുടർ പരിശോധനകൾ ഉണ്ടാകും. സേനയുടെ പകുതിയിലധികം ഉദ്യോഗസ്ഥരും ബ്രഹ്മപുരത്ത് ഉണ്ടായിരുന്നു. വിജയകരമായി പൂർത്തിയാക്കിയത് വലിയ ദൗത്യമെന്ന് അഗ്നിരക്ഷാസേന വ്യക്തമാക്കി. അതിനിടെ ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീയും പുകയും പൂർണ്ണമായും ശമിച്ചെന്ന് ജില്ലാ ഭരണകൂടവും അറിയിച്ചു.

അടുത്ത 48 മണിക്കൂർ നിതാന്ത ജാഗ്രത തുടരും. വായുവിന്റെ ഗുണ നിലവാര സൂചികയും മെച്ചപ്പെട്ടു. പ്രദേശവാസികൾക്കായി അഞ്ചിടങ്ങളിൽ കൂടി ഇന്ന് മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ ആരംഭിക്കും. കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ സ്‌പെഷ്യാലിറ്റി റെസ്‌പോണ്‍സ് സെന്റര്‍ പ്രവര്‍ത്തനസജ്ജമാക്കിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ബ്രഹ്‌മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പിന്റെ ആരോഗ്യ സര്‍വേയും ഇന്ന് മുതൽ ആരംഭിക്കും. ബ്രഹ്മപുരത്തെ തീ പിടിത്തത്തിൽ ആരോപണങ്ങൾ ഉന്നയിച്ച് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ ഇന്ന് മാർച്ച് നടത്തും.

അതേസമയം ബ്രഹ്‌മപുരം വിഷയം സഭയില്‍ വീണ്ടും ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം. കൊച്ചിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടത്തിയ പൊലീസ് അതിക്രമം പ്രതിപക്ഷം നിയമസഭയില്‍ ഇന്ന് ഉന്നയിക്കുമെന്നാണ് വിവരം. ഇന്നലെ നടന്ന പ്രതിഷേധത്തിനിടെ വനിതാ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ പൊലീസ് കയ്യേറ്റം ചെയ്‌തെന്നും ആരോപണമുണ്ട്. പല ആരോപണങ്ങള്‍ ബ്രഹ്‌മപുരം വിഷയത്തില്‍ ഉയര്‍ന്നിട്ടും അന്വേഷണം പ്രഖ്യാപിക്കാത്ത സര്‍ക്കാര്‍ നടപടിയെയും പ്രതിപക്ഷം ചോദ്യം ചെയ്‌തേക്കും.
by Midhun HP News | Mar 14, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിമാനത്തിനുള്ളിൽ നിന്നും സ്വർണം കണ്ടെത്തി. ദുബായിൽ നിന്നുമെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ സീറ്റിനടിയിൽ നിന്നാണ് 2.70 കിലോ സ്വർണ മിശ്രിതം കണ്ടെത്തിയത്. കസ്റ്റംസ് ഇന്റലിജൻസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിപണിയിൽ ഒരു കോടി വിലവരുന്ന സർണമാണ് പിടികൂടിയത്. വിമാനത്താവളത്തിലെ ഹാൻഡിലിംഗ് ജീവനക്കാർക്ക് സ്വർണക്കടത്തിൽ പങ്കുണ്ടെന്നാണ് സംശയം. കടത്തുകാരൻ ഉപേക്ഷിച്ച് സ്വർണം ഹാൻഡിലിംഗ് ജീവനക്കാർ വഴി പുറത്തേക്ക് കടത്തു കയായിരുന്നു പദ്ധതി.


by Midhun HP News | Mar 14, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കാസർക്കോട്: യുവ കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. കാസർക്കോട് പെരിയ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപനാണ്. മഹാകവി പി സ്മാരക യുവ കവി പ്രതിഭാ പുരസ്‌കാരം, മൂടാടി ദാമോദരന്‍ സ്മാരക കവിതാ പുരസ്‌കാരം, പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. 2005 ല്‍ സാഹിത്യ അക്കാദമിയുടെ ദേശീയ സമ്മേളനത്തില്‍ മലയാളത്തെ പ്രതിനിധാനം ചെയ്ത് പങ്കെടുത്തു. തൊട്ടുമുമ്പ് മഞ്ഞയിലയോട്, അഴിച്ചുകെട്ട്, ജൂണ്‍, ഉച്ചമഴയില്‍, വെള്ളിമൂങ്ങ, പുലിയുടെ ഭാഗത്താണ് ഞാനിപ്പോഴുള്ളത്, ഉള്ളനക്കങ്ങള്‍ (കവിതകള്‍), വാക്കിന്റെ വഴിയും വെളിച്ചവും (പഠനം), കവിത മറ്റൊരു ഭാഷയാണ് (പഠനം) എന്നിവയാണ് കൃതികള്‍. കവിതകള്‍ ഇംഗ്ലീഷ്, ഹിന്ദി, തുളു, കന്നട ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
by Midhun HP News | Mar 14, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സാമ്പത്തിക വർഷാവസാനത്തെ ചെലവുകൾക്കായി സംസ്ഥാന സർക്കാർ ഇന്ന് 1,500 കോടി രൂപ കടമെടുക്കും. കടപ്പത്രങ്ങളുടെ ലേലം വഴിയാണ് ധനം സമാഹരിക്കുന്നത്. ഈ മാസത്തെ ചെലവുകൾക്കായി 21,000 കോടി രൂപ വേണമെന്നാണ് കണക്കുകൂട്ടുന്നത്. ശമ്പളം, പെന്‍ഷന്‍ വിതരണം എന്നിവ പൂർത്തിയായിട്ടുണ്ട്. എന്നാൽ പദ്ധതികളുടെ ബില്ല് മാറല്‍, വായ്പാ തിരിച്ചടവ് അടക്കമുള്ള ചെലവുകള്‍ക്ക് ഇനിയും കോടികള്‍ വേണം. ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ 4,500 കോടിയാണ് ചെലവായത്. പദ്ധതിയടങ്കലിന് മാത്രം 8,400 കോടി രൂപ കൂടി വേണം. സാമ്പത്തിക പ്രതിസന്ധി ഗുരുതരമായ സാഹചര്യത്തില്‍ പത്ത് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ മാറുന്നതിന് നിയന്ത്രണങ്ങളുണ്ട്.


Recent Comments