ആറ്റിങ്ങൽ പൂവൻപാറ പാലത്തിനടിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
ആറ്റിങ്ങൽ പൂവൻപാറ പാലത്തിനടിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. 50 വയസുപ്രായം തോന്നിപ്പിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ആറ്റിങ്ങൽ പൂവൻപാറ പാലത്തിനടിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. 50 വയസുപ്രായം തോന്നിപ്പിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
നെടുമങ്ങാട്: വിനോദസഞ്ചാരം ലക്ഷ്യമിട്ട് സംസ്ഥാനത്തെ 50 പാലങ്ങൾ വിദേശ മാതൃകയിൽ ദീപാലങ്കൃതമാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. പഴകുറ്റി പാലം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
പൊതുമരാമത്ത് വകുപ്പ് സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു വർഷത്തിനിടെ 50 പാലങ്ങളുടെ പണി പൂർത്തീകരിച്ചു കഴിഞ്ഞു. ചെറുതും വലുതുമായ 144 പാലങ്ങളുടെ പണി പുരോഗമിക്കുന്നു. 1,208 കോടി രൂപയുടെ നിർമ്മാണ പ്രവർത്തികൾ ആണ് നടക്കുന്നത്. പാലങ്ങളുടെ വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം.

ഇതിനായി സഹകരണ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരുമായി സഹകരിച്ച് എംഎൽഎമാരുടെ നേതൃത്വത്തിൽ അടുത്ത വർഷത്തോടുകൂടി സംസ്ഥാനത്തെ 50 പാലങ്ങൾ ദീപാലങ്കൃതമാക്കുമെന്നും മന്ത്രി പറഞ്ഞു. വികസനത്തിന്റെ ദോഷവശങ്ങൾ ചൂണ്ടിക്കാട്ടുന്നവർ അതിന്റെ ഗുണങ്ങൾകൂടി പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നെടുമങ്ങാട്, വാമനപുരം നിയോജക മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന പ്രധാന റോഡ് ആയ പഴകുറ്റി – മംഗലപുരം റോഡിന്റെ ഒന്നാം റീച്ചായ പഴകുറ്റി മുതൽ മുക്കംപാലമൂട് വരെയുള്ള റോഡിന്റെ പുനർനിർമ്മാണം നടന്നുവരികയാണ്. ആകെ 19 കിലോമീറ്റർ നീളമുള്ള ഈ റോഡ് കിഫ്ബി പദ്ധതി വഴിയാണ് നിർമ്മാണം നടത്തുന്നത്.

ഇതിന്റെ ഭാഗമായുള്ള ഒന്നാം റീച്ചിലാണ് പഴകുറ്റി പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ആകെ ഏഴ് കിലോമീറ്റർ നീളമുള്ള ഒന്നാം ഘട്ടത്തിന്റെ പണി, പഴകുറ്റി പാലം ഉൾപ്പെടെ എഴുപത് ശതമാനത്തോളം പൂർത്തിയായി. പഴകുറ്റി പാലത്തിന് സമീപം നടന്ന ചടങ്ങിൽ ഭക്ഷ്യമന്ത്രി ജി ആർ അനിൽ അധ്യക്ഷത വഹിച്ചു. അഡ്വ. ഡി കെ മുരളി എംഎല്‍എ സ്വാഗതം പറഞ്ഞു. കെ ആർ എഫ് ബി ടീം ലീഡർ മഞ്ജുഷ പി ആർ റിപ്പോർട്ട് അവതരിപ്പിച്ചു. നെടുമങ്ങാട് നഗരസഭ അധ്യക്ഷ സി എസ് ശ്രീജ, ബ്ലോക്ക് പ്രസിഡൻറ് വി അമ്പിളി, ആനാട് പഞ്ചായത്ത് പ്രസിഡണ്ട് എസ് ശൈലജ, നഗരസഭ വൈസ് ചെയർമാൻ എസ് രവീന്ദ്രൻ, ബ്ലോക്ക് വൈസ് പ്രസിഡൻറ് പി വൈശാഖ്, കൊല്ലങ്കാവ് അനിൽ, വേങ്കവിള സജി,എഎസ് ഷീജ, സിപിഐ സംസ്ഥാന കൗൺസിൽ അംഗം പി എസ് ഷൗക്കത്ത് , നെടുമങ്ങാട് മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്, പാലോട് മണ്ഡലം സെക്രട്ടറി ഡി എ രജിത് ലാൽ, സിപിഐ എം ഏരിയാ സെക്രട്ടറി ആർ ജയദേവൻ, സിപിഐ ലോക്കൽ സെക്രട്ടറിമാരായ എം ജി ധനീഷ്, എസ് മഹേന്ദ്രൻ ആചാരി, പികെ രാധാകൃഷ്ണപിള്ള തുടങ്ങിയവർ പങ്കെടുത്തു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില ഉയർന്നു. കഴിഞ്ഞ ആഴ്ചയുടെ അവസാന ദിനങ്ങളിൽ സ്വർണ വില ഉയർന്നിരുന്നു. ഈ ആഴ്ച ആരംഭിച്ചപ്പോഴും സ്വർണവിലയിലെ വർദ്ധനവ് തുടരുകയാണ്. കഴിഞ്ഞ നാല് ദിവസങ്ങളിലായി 1280 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 41,960 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്ന് 30 രൂപ വർദ്ധിച്ചു. വിപണിയിലെ വില 5245 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 25 രൂപ വർദ്ധിച്ചു. വിപണി വില 4335 രൂപയാണ്.


ഓസ്‍കർ വേദിയിൽ തിളങ്ങി ഇന്ത്യ. രണ്ട് ഓസ്‍കര്‍ പുരസ്‍കാരങ്ങളാണ് ഇക്കുറി ഇന്ത്യ നേടിയത്. ‘ദ എലഫന്റ് വിസ്‍പറേഴ്‍സ്’ ഡോക്യുമെന്ററി ഷോര്‍ട് ഫിലിം വിഭാഗത്തിലും ‘ആര്‍ആര്‍ആറി’ലെ ‘നാട്ടു നാട്ടു’ ഗാനം ഒറിജിനില്‍ സോംഗ് വിഭാഗത്തിലും ഓസ്‍കര്‍ നേടി. 11 നോമിനേഷനുകളുമായി എത്തിയ ‘എവരതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്’ മികച്ച ചിത്രത്തിനും തിരക്കഥയ്‍ക്കും അടക്കം ഏഴ് പുരസ്‍കാരങ്ങള്‍ വാരിക്കൂട്ടി. ഡ്വാനിയേല്‍ ക്വാൻ, ഡാനിയല്‍ ഷൈനേര്‍ട്ട് സഖ്യത്തിനാണ് സംവിധാനത്തിലും തിരക്കഥയ്‍ക്കുമുള്ള പുരസ്‍കാരം. മികച്ച നടിയായി മിഷേല്‍ യോ (‘എവരതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്’), മികച്ച നടനായി ബ്രെൻഡൻ ഫ്രേസര്‍ (‘ദ വെയ്ല്‍’) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച അവലംബിത തിരക്കഥയ്‍ക്കുള്ള അവാര്‍ഡ് ‘വുമണ്‍ ടോക്കിംഗി’ലൂടെ സാറാ പോളി നേടി.
അവാര്‍ഡുകള്‍ ഒറ്റ നോട്ടത്തില്‍
മികച്ച ആനിമേഷൻ ചിത്രം: ഗില്ലെര്‍മോ ഡെല്‍ ടോറോസ്സ് പിനാക്കിയോ
മികച്ച സഹ നടൻ: കെ ഹുയ് ക്വാൻ (എവരിതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്)
മികച്ച സഹ നടി: ജാമി ലീ കര്‍ട്ടിസ് (എവരിതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്)
മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ സിനിമ: നവോമി
മികച്ച ഹ്രസ്വ ചിത്രം: എൻ ഐറീഷ് ഗുഡ് ബൈ
മികച്ച ഛായാഗ്രാഹകൻ: ജെയിംസ് ഫ്രണ്ട് (ഓള്‍ ക്വയറ്റ് ഓണ്‍ ദ വെസ്റ്റേണ്‍ ഫ്രണ്ട്)
മിക്ക മേക്കപ്പ്, ഹെയര്‍ സ്റ്റൈല്‍- ദ വെയ്‍ല്‍
മികച്ച വസ്‍ത്രാലങ്കാരം: റുത്ത് കാര്‍ടെര്‍ (ബ്ലാക്ക്: വഗാണ്ട ഫോര്‍ എവര്‍)
മികച്ച വിദേശ ചിത്രം: ഓള്‍ ക്വയറ്റ് ഓണ്‍ ദ വെസ്റ്റേണ്‍ ഫ്രണ്ട്
മികച്ച ഡോക്യമെന്ററി ഷോര്‍ട് ഫിലിം: ദ എലിഫന്റ് വിസ്‍പറേഴ്‍സ്)
പ്രൊഡക്ഷൻ ഡിസൈൻ: ഓള്‍ ക്വയറ്റ് ഓണ്‍ ദ വെസ്റ്റേണ്‍ ഫ്രണ്ട്
മികച്ച പശ്ചാത്തല സംഗീതം: വോക്കര്‍ ബെര്‍ടെല്‍മാൻ (ഓള്‍ ക്വയറ്റ് ഓണ്‍ ദ വെസ്റ്റേണ്‍ ഫ്രണ്ട്)
മികച്ച വിഷ്വല്‍ എഫക്റ്റ്‍സ് : അവതാര്‍: വേ ഓഫ് വാട്ടര്‍
മികച്ച തിരക്കഥ : ഡാനിയല്‍ ക്വാൻ, ഡാനിയല്‍ ഷൈനേര്‍ട് ( എവരിതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്)
മികച്ച അവലംബിത തിരക്കഥ: സാറ പോളി (വുമണ്‍ ടോക്കിംഗ്)
സൗണ്ട് ഡിസൈൻ: ടോപ് ഗണ്‍: മാവെറിക്ക്
മികച്ച ഗാനം: നാട്ടു നാട്ടു (ആര്‍ആര്‍ആര്‍)
മികച്ച സംവിധായകര്‍: ഡാനിയല്‍ ക്വാൻ, ഡാനിയല്‍ ഷൈനേര്‍ട്ട് (എവരിതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്)
മികച്ച നടൻ: ബ്രണ്ടൻ ഫ്രേസര്‍ (ദ വെയ്‍ല്‍)
മികച്ച നടി: മിഷേല്‍യോ (എവരിതിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്)
മികച്ച ചിത്രം: എവരിതിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്.


കൊല്ലം: വേനല്‍ കടുത്ത പശ്ചാത്തലത്തില്‍ പാലരുവിയിലും കുറ്റാലത്തും നീരൊഴുക്ക് കുറഞ്ഞതോടെ കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയിലെ കനാലുകളിലേക്ക് സഞ്ചാരികളുടെ തിരക്ക്. അപകടങ്ങള്‍ പതിവായതോടെ സഞ്ചാരികള്‍ കനാലുകളില്‍ ഇറങ്ങുന്നത് അധികൃതര്‍ വിലക്കി. കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായുള്ള സദാനന്ദപുരത്തുള്ള സബ് കനാലിന്റേയും സ്റ്റെപ്പ് വാട്ടര്‍ ഫാള്‍ളിന്റേയും വീഡിയോ എടുത്ത് യൂടൂബര്‍മാര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കിട്ടത്തോടെയാണ് കനാലുകളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങിയത്. കുത്തിയൊഴുകുന്ന വെള്ളത്തിലേക്ക് ആളുകള്‍ എടുത്തു ചാടുന്നതും 50 അടിയിലേറെ ഉയരമുള്ള അക്വഡേറ്റിന്റെ മുകളിലൂടെ ചിലര്‍ നടക്കുന്നതും പതിവായി.
മദ്യപിച്ചെത്തുന്നവരും പലവിധ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതോടെ സ്റ്റെപ് വാട്ടര്‍ ഫാള്‍സിലേക്കുള്ള നീരൊഴുക്ക് ഇറിഗേഷന്‍ വകുപ്പ് കെട്ടിയടച്ചു. കനാലില്‍ സഞ്ചാരികള്‍ ഇറങ്ങുന്നത് നിരോധിച്ചിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. വിനോദ സഞ്ചാര മേഖലയിലേക്ക് പോകും പോലെ സദാനന്ദപുരത്തെ കനാലിലേക്ക് ഇനി ആരും എത്തേണ്ടെന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കുന്നു. മുന്നറിയിപ്പ് നല്‍കിയിട്ടും പലരും ചെറുതും വലുതുമായ അപകടത്തില്‍പെടുന്നതും പതിവാണ്.


തിരുവനന്തപുരം : കേരള തീരത്ത് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. നാളെ (14-03-2023) മുതൽ 16-03-2023 വരെ 1.9 മീറ്റർ വരെ ഉയരത്തിൽ തിരമാലയടിക്കാനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിക്കുന്നത്. ഈ സാഹചര്യത്തിൽ മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
Recent Comments