സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞ് വില 5090 രൂപയായി. 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് വില 40,720 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 5 രൂപ കുറഞ്ഞ് 4,200 രൂപയിലെത്തി. ഇന്നലെ 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 65 രൂപ കുറഞ്ഞിരുന്നു. 5100 രൂപയായിരുന്നു ഇന്നലെ സ്വർണത്തിന് വില. 40,800 രൂപയായിരുന്നു ഇന്നലെ പവന് വില. ഫെബ്രുവരി രണ്ടിനാണ് കേരളത്തിൽ സ്വർണവില റെക്കോർഡിട്ടത്. അന്ന് ഗ്രാമിന് 5360 രൂപയായിരുന്നു വില. ഒരു പവൻ സ്വർണത്തിന്റെ വില 42,880 രൂപയിലുമെത്തിയിരുന്നു.

എസ്എസ്എൽസി, പ്ലസ് ടു വിജയിച്ച കുട്ടികൾക്കുള്ള അവാർഡ് വിതരണം നടന്നു

എസ്എസ്എൽസി, പ്ലസ് ടു വിജയിച്ച കുട്ടികൾക്കുള്ള അവാർഡ് വിതരണം നടന്നു

തിരുവനനന്തപുരം ജില്ലാ പഞ്ചായത്ത് 2021-22 അധ്യയനവർഷം എസ്എസ്എൽസിയ്ക്ക് 100 വിജയം നേടിയ തോന്നയ്ക്കൽ ഗവ.ഹയർസെക്കന്ററി സ്കൂളിന് പുരസ്കാരം നൽകിയതിനോടൊപ്പം എസ് എസ് എൽ സി, പ്ലസ് വൺ വിഭാഗങ്ങളിൽ ഫുൾ എ പ്ലസ് വാങ്ങിയ കുട്ടികൾക്ക് നൽകാനായി സ്കൂളിന് കൈമാറിയ മെമന്റോകൾ വിതരണം ചെയ്തു.
തോന്നയ്ക്കൽ ഗവ.ഹയർസെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രതിഭാസംഗമം തിരുവനന്തപുരം ജില്ലാപഞ്ചായത്ത് അംഗം കെ.വേണുഗോപാലൻനായർ ഉദ്ഘാടനം ചെയ്തു. പിറ്റിഎ പ്രസിഡന്റ് നസീർ ഇ അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പാൾ ജസി ജലാൽ, എച്ച്.എം സുജിത്ത്, എസ് എം.സി ചെയർമാൻ തോന്നയ്ക്കൽ രാജേന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി ഷാജി.എ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

എസ്എസ്എൽസിയ്ക്ക് 50കുട്ടികളും പ്ലസ് 2വിന് 33 കുട്ടികളും ഉപഹാരങ്ങളേറ്റുവാങ്ങിയ ശേഷം എസ്.പി.സി. തിരുവനന്തപുരം റൂറൽ ഏർപ്പെടുത്തിയ എസ്പിസി, എസ്എസ് എൽസി ഫുൾ എ പ്ലസ് വിന്നേഴ്സിനുളള മെഡലുകളും വിതരണം ചെയ്തു. പരിപാടിയ്ക്ക് നന്ദി രേഖപ്പെടുത്തി.

എറണാകുളം ജില്ലാ കലക്ടറായി എന്‍എസ്‌കെ ഉമേഷ് ചുമതലയേറ്റു

എറണാകുളം ജില്ലാ കലക്ടറായി എന്‍എസ്‌കെ ഉമേഷ് ചുമതലയേറ്റു

കൊച്ചി: എറണാകുളം ജില്ലാ കലക്ടറായി എന്‍എസ്‌കെ ഉമേഷ് ചുമതലയേറ്റു. സ്ഥലം മാറ്റിയ കലക്ടര്‍ രേണു രാജ് ചുമതല ഒഴിഞ്ഞുകൊടുക്കലിന് എത്തിയില്ല. ഇന്നലെത്തന്നെ രേണുരാജ് ചുമതലകളില്‍ നിന്ന് ഒഴിഞ്ഞു പോവുകയായിരുന്നു. വരുന്ന ദിവസങ്ങളില്‍ തീപിടിത്തതിന് പരിഹാരമുണ്ടാക്കുമെന്ന് എന്‍എസ്‌കെ ഉമേഷ് പറഞ്ഞു. ജില്ലാ ഭരണകൂടവും കോര്‍പ്പറേഷനും ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. മുന്‍ കലക്ടര്‍ മികച്ച ആക്ഷന്‍ പ്ലാനാണ് തയ്യാറാക്കിയത്. അതനുസരിച്ചു തന്നെ മുന്നോട്ടുപോകും. മാലിന്യനിര്‍മ്മാര്‍ജനത്തിന് ദീര്‍ഘകാല പദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും ഒരുമിച്ച് ടീം എറണാകുളമായി പ്രവര്‍ത്തിച്ച് പ്രശ്‌നത്തെ തിജീവിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഫുട്‌ബോള്‍ കളി കാണുന്നതിനിടെ പതിനാലുകാരന്‍ കിണറ്റില്‍ വീണു; രക്ഷപെടുത്തി അഗ്‌നിരക്ഷാസേന

ഫുട്‌ബോള്‍ കളി കാണുന്നതിനിടെ പതിനാലുകാരന്‍ കിണറ്റില്‍ വീണു; രക്ഷപെടുത്തി അഗ്‌നിരക്ഷാസേന

തൊടുപുഴ: ഫുട്‌ബോള്‍ കളി കാണുന്നതിനിടെ പതിനാലുകാരന്‍ അബദ്ധത്തില്‍ കിണറ്റില്‍ വീണു. ഇടവെട്ടി സ്വദേശിയായ പതിനാലുകാരനെ അഗ്‌നിരക്ഷാസേന എത്തി രക്ഷിച്ചു. ഇന്നലെ 11 മണിയോടെയാണ് സംഭവം. 35 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് കുട്ടി വീണത്. കൂട്ടുകാര്‍ ഫുട്‌ബോള്‍ കളിക്കുന്നത് കണ്ട് കിണറിന്റെ മതിലില്‍ ഇരുന്ന ബാലന്‍ പന്ത് നേരെ വന്നപ്പോള്‍ പിന്നോട്ട് ആഞ്ഞപ്പോഴാണ് കിണറ്റിലേക്ക് വീണതെന്നാണ് വിവരം. ഓടിയെത്തിയ നാട്ടുകാരിലൊരാള്‍ കയര്‍ ഉപയോഗിച്ച് കിണറ്റിലിറങ്ങി കുട്ടിക്കു പിടിച്ചുനില്‍ക്കാന്‍ ചെറിയ ഏണിയിറക്കി നല്‍കി. തുടര്‍ന്ന്, അഗ്‌നിരക്ഷാ സേന എത്തി വലയിലാക്കി കരയിലെത്തിക്കുകയായിരുന്നു. വീഴ്ചയില്‍ ചെറിയ പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു.

അന്താരാഷ്ട്ര വനിതാ ദിനം; വിവിധ കലാപരിപാടികൾ സംഘടിപ്പിച്ച് അവനവഞ്ചേരി ഗവ.എച്ച്.എസ്

അന്താരാഷ്ട്ര വനിതാ ദിനം; വിവിധ കലാപരിപാടികൾ സംഘടിപ്പിച്ച് അവനവഞ്ചേരി ഗവ.എച്ച്.എസ്

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഗവ.എച്ച്.എസ്.അവനവഞ്ചേരിയിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ ഏറെ ശ്രദ്ധേയമായി. വനിതാ ദിനമാണെന്ന് ഓർമ്മപ്പെടുത്തുന്ന ഫ്ലാഷ് മോബിൽ ആരംഭിച്ച് സമൂഹത്തിൽ തുല്യ അവകാശവും നീതിയും വേണമെന്നുറപ്പിക്കുന്ന നിരവധി കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. ആസിഡ് ആക്രമണവും സ്ത്രീധനവുമായി ബന്ധപ്പെട്ട പീഡനവും പ്രമേയമായ ‘ഇരകൾ’ എന്ന നാടകം സമകാലസ്ത്രീയവസ്ഥകളുടെ നേർക്കാഴ്ചയായിരുന്നു.

കുട്ടികൾ തന്നെ രചന നിർവഹിച്ച ഈ നാടകം മുരുകൻ കാട്ടാക്കടയുടെ ‘കനൽപൊട്ട്’ എന്ന കവിതയുടെ ദൃശ്യാവിഷ്കാരത്തിലാണ് അവസാനിക്കുന്നത്. സ്കൂൾ ടീൻസ് ക്ലബ്ബിൻ്റെയും വനിതാശിശുവികസന വകുപ്പിൻ്റെയും ആഭിമുഖ്യത്തിൽ നടത്തിയ പരിപാടി അവനവഞ്ചേരി ജംഗ്ഷനിലാണ് അരങ്ങേറിയത്. നാട്ടുകാരുടെയും വിദ്യാർത്ഥികളുടെയും സജീവസാന്നിധ്യവും പിന്തുണയും പരിപാടിക്കുണ്ടായിരുന്നു. സ്കൂൾ പി.റ്റി.എ പ്രസിഡൻ്റ് എൽ.പ്രഭൻ, ഹെഡ്മാസ്റ്റർ ജി.എൽ. നിമി, എസ്.എം എസി ചെയർമാൻ ശ്രീകുമാർ, സ്കൂൾ ടീൻസ് ക്ലബ്ബ് നോഡൽ ഓഫീസർ ശാരിക എസ്., സ്കൂൾ കൗൺസിലർ ആതിര, സ്റ്റാഫ് സെക്രട്ടറി സുജാ റാണി, കമ്മ്യൂണിറ്റി പോലീസ് ഓഫീസറായ എൻ സാബു മറ്റ് അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.

സ്‌കൂള്‍ ബസിന് ഫിറ്റ്‌നസ്; വിദ്യാവാഹിനി ആപ്പ് രജിസ്‌ട്രേഷന്‍ ചെയ്യണമെന്ന് ഉത്തരവ്

സ്‌കൂള്‍ ബസിന് ഫിറ്റ്‌നസ്; വിദ്യാവാഹിനി ആപ്പ് രജിസ്‌ട്രേഷന്‍ ചെയ്യണമെന്ന് ഉത്തരവ്

തിരുവനന്തപുരം: സ്‌കൂള്‍ ബസിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ വിദ്യാവാഹിനി ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഉത്തരവ്. റൂട്ടും സമയവും കൃത്യമായി രക്ഷിതാക്കള്‍ക്ക് അറിയുന്നതിനായി മോട്ടോര്‍ വാഹനവകുപ്പ് പുറത്തിറക്കിയ സംവിധാനമാണ് വിദ്യാവാഹിനി ആപ്പ്. ഇതുവരെ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തത് നൂറില്‍ താഴെ സ്‌കൂളുകളും അഞ്ഞൂറില്‍ താഴെ ബസുകളുമാണ്. സംസ്ഥാനത്ത് 31000 സ്‌കൂള്‍ ബസുകളുണ്ടെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ കണക്ക്. എല്ലാ സ്‌കൂള്‍ ബസുകളിലും ജിപിഎസ് ഉണ്ടെങ്കിലും ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും അതിന്റെ പ്രയോജനം ലഭിക്കുന്നില്ല. അടുത്ത അധ്യയന വര്‍ഷത്തിന് മുന്‍പ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിര്‍ദേശം.