ഐ എച്ച് ആർ ഡി ആറ്റിങ്ങൽ എഞ്ചിനീറിംഗ് കോളേജിൽ സൗജന്യ കോഴ്‌സുകൾ ആരംഭിയ്ക്കുന്നു

ഐ എച്ച് ആർ ഡി ആറ്റിങ്ങൽ എഞ്ചിനീറിംഗ് കോളേജിൽ സൗജന്യ കോഴ്‌സുകൾ ആരംഭിയ്ക്കുന്നു

കേന്ദ്ര സർക്കാർ പദ്ധതിയായ പ്രധാൻ മന്ത്രി കൗശൽ വികാസ് യോജന പദ്ധതിയുടെ ഭാഗമായി ഐ എച്ച് ആർ ഡി ആറ്റിങ്ങൽ എഞ്ചിനീറിംഗ് കോളേജിൽ താഴെ പറയുന്ന സൗജന്യ കോഴ്‌സുകൾ മാർച്ചിൽ ആരംഭിയ്ക്കുന്നു.

1  അസിസ്റ്റന്റ് ടെക്‌നിഷ്യൻ – കമ്പ്യൂട്ടർ ഹാർഡ്‌വെയർ
2  ഇലക്ട്രിയ്കൽ ടെക്‌നിഷ്യൻ

ഏറ്റവും കുറഞ്ഞ യോഗ്യത 10 th പാസ്സ് /8 th പാസ്സ്, രണ്ട് വർഷം പ്രവർത്തി പരിചയവും. അപേക്ഷകൾ സമർപ്പിയ്ക്കേണ്ട അവസാന തീയതി മാർച്ച് 15 .
കൂടുതൽ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപെടുക.
ഫോൺ നമ്പർ: 0470 2627400

പെരുമാതുറ മുസ്ലിം ജമാഅത്തിന് പുതിയ ഭാരവാഹികൾ

പെരുമാതുറ മുസ്ലിം ജമാഅത്തിന് പുതിയ ഭാരവാഹികൾ

പെരുമാതുറ: പെരുമാതുറ മുസ്ലിം ജമാഅത്തിന്റെ പുതിയ ഭാരവാഹികളായി നസീർ ശറഫുദ്ധീൻ (പ്രസിഡന്റ്‌), എം.ബഷറുള്ള (ജനറൽ സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. ഇന്ന് രാവിലെ ജമാഅത്ത് ഹാളിൽ നടന്ന വോട്ടെടുപ്പിൽ ജമാഅത്തിലെ എട്ട് വാർഡുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ജനറൽ കൗൺസിൽ അംഗങ്ങളാണ് പ്രസിഡന്റിനെയും ജനറൽ സെക്രട്ടറിയെയും നേരിട്ട് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തത്. ബാക്കി ഭാരവാഹികളെ ശനിയാഴ്ച നടക്കുന്ന എക്സിക്യൂട്ടീവ് തെരഞ്ഞെടുപ്പിന് ശേഷം എക്സിക്യൂട്ടീവ് അംഗങ്ങൾ കൂടിയാണ് തെരഞ്ഞെടുക്കുക.

മണമ്പൂർ വാഹനാപകടത്തിൽ മരണമടഞ്ഞ ശ്രേഷ്ഠയ്ക്ക് അന്തിമോപചാരങ്ങൾ അർപ്പിച്ചു

മണമ്പൂർ വാഹനാപകടത്തിൽ മരണമടഞ്ഞ ശ്രേഷ്ഠയ്ക്ക് അന്തിമോപചാരങ്ങൾ അർപ്പിച്ചു

ആറ്റിങ്ങൽ: കല്ലമ്പലം മണമ്പൂർ ജംഗ്ഷനിൽ കഴിഞ്ഞ ദിവസം നടന്ന വാഹന അപകടത്തിൽ മരണമടഞ്ഞ കെ ടി സി ടി ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥിനി ശ്രേഷ്ഠയുടെ ഭൗതികദേഹം ഇന്ന് കെ ടി സി ടി കോളേജിൽ പൊതുദർശനത്തിന് വച്ചു. ശ്രേഷ്ഠയുടെ അധ്യാപകരും സഹപാഠികളും കെ ടി സി ടി അധികൃതരും അന്തിമ ഉപചാരങ്ങൾ അർപ്പിച്ചു.

മണമ്പൂർ വാഹനാപകടം: ഡ്രൈവർ കസ്റ്റഡിയിൽ, അന്വേഷണം നടക്കുന്നു

മണമ്പൂർ വാഹനാപകടം: ഡ്രൈവർ കസ്റ്റഡിയിൽ, അന്വേഷണം നടക്കുന്നു

കല്ലമ്പലത്ത് ബസ് കാത്തുനിന്ന വിദ്യാർത്ഥികൾക്കിടയിലേയ്ക്ക് ഇന്നലെ വൈകുന്നേരം കാർ പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ വിദ്യാർത്ഥിനി മരണമടഞ്ഞിരുന്നു. കല്ലമ്പലം വെയിലൂരിൽ ആണ് ബസ് കാത്ത് നിന്ന വിദ്യാർത്ഥികൾക്കിടയിലേയ്ക്ക് കാർ പാഞ്ഞുകയറി. കെടിസിടി ആർട്സ് കോളേജ് എംഎ ഇംഗ്ലീഷ് വിദ്യാർത്ഥിനി ആറ്റിങ്ങൽ സ്വദേശി ശ്രേഷ്ഠ എം വിജയ് ആണ് മരിച്ചത്. മറ്റ് രണ്ട് വിദ്യാർത്ഥികൾ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തുടരുന്നു. ഏകദേശം 16 ഓളം വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്.

തുടർന്ന് വാഹനം ഓടിച്ചിരുന്ന കൊല്ലം ഈഞ്ചവിള വിജയ വിഹാറിൽ ബിജുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. അമിത വേഗവും അലക്ഷ്യമായ ഡ്രൈവിംഗ്മാണ് അപകടകാരണമായി പറയുന്നത്. കാറിൽ ഒന്നിൽ കൂടുതൽ പേർ ഉണ്ടായിരുന്നതായും ഇടിച്ച ശേഷം വാഹനം വീണ്ടും പുറകിലോട്ട് എടുത്ത വഴി ആണ് മരണം സംഭവിച്ചതെന്നും നാട്ടുകാർ ആരോപിക്കുന്നു. കൂടുതൽ അന്വേഷണങ്ങൾ നടക്കുന്നു.

മാർച്ച് 26, 27 തീയതികളിൽ സംസ്ഥാനത്ത് ട്രെയിൻ ഗതാഗത നിയന്ത്രണം; അധിക സർവീസുകൾ ഏർപ്പെടുത്തി കെഎസ്ആർടിസി

മാർച്ച് 26, 27 തീയതികളിൽ സംസ്ഥാനത്ത് ട്രെയിൻ ഗതാഗത നിയന്ത്രണം; അധിക സർവീസുകൾ ഏർപ്പെടുത്തി കെഎസ്ആർടിസി

തിരുവനന്തപുരം: മാർച്ച് 26, 27 തീയതികളിൽ സംസ്ഥാനത്ത് ട്രെയിൻ ഗതാഗത നിയന്ത്രണം ഉള്ളതായി റെയില്‍വേ അറിയിച്ചു. മാർച്ച് 26 ന് തിരുവനന്തപുരം കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ്സ്, എറണാകുളം ഷോർണൂർ മെമു, എറണാകുളം ഗുരുവായൂർ എക്സ്പ്രസ്, മാർച്ച് 27ന് കണ്ണൂർ തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് എന്നീ ട്രെയിൻ സർവ്വീസുകളാണ് റദ്ദുചെയ്തിട്ടുള്ളത്. ട്രെയിൻ സർവീസിലെ യാത്രക്കാർക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയിൽ കെഎസ്ആർടിസി റെഗുലർ സർവീസുകൾക്ക് പുറമേ കൂടുതൽ അധിക സർവീസുകൾ ഓപ്പറേറ്റ് ചെയ്യും. യാത്രക്കാർക്ക് ടിക്കറ്റുകൾ ഓൺലൈനായി റിസർവ് ചെയ്യുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. യാത്രക്കാർ അധിക സർവീസുകൾ പ്രയോജനപ്പെടുത്തണമെന്ന് കെഎസ്ആർടിസി അഭ്യർത്ഥിച്ചു.

പണംവെച്ച് ചീട്ടുകളിയ്ക്കാന്‍ എത്തിയവരെ തടഞ്ഞുനിര്‍ത്തി ആറുലക്ഷം രൂപ തട്ടിയെടുത്തു

പണംവെച്ച് ചീട്ടുകളിയ്ക്കാന്‍ എത്തിയവരെ തടഞ്ഞുനിര്‍ത്തി ആറുലക്ഷം രൂപ തട്ടിയെടുത്തു

തൃശൂര്‍: ആലേങ്ങാട് പണംവെച്ച് ചീട്ടുകളിക്കാനെത്തിയവരുടെ ആറുലക്ഷം തട്ടിയെടുത്തു. പാലക്കാട് സ്വദേശികളായ രണ്ടുപേര്‍ സഞ്ചരിച്ച ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി കാറിലെത്തിയ രണ്ടുപേര്‍ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തെന്നാണ് പരാതി. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.

ആമ്പല്ലൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോ കാറില്‍വന്ന സംഘം തടഞ്ഞു നിര്‍ത്തുകയായിരുന്നു. രാത്രി 11ന് പുതുക്കാട് സ്റ്റേഷനിലെത്തിയവര്‍ പണം നഷ്ടപ്പെട്ടതായി പരാതിപ്പെട്ടു. പരാതിക്കാരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് ചീട്ടുകളിക്കാനെത്തിയവരാണെന്ന് അറിഞ്ഞത്. ചീട്ടുകളി സംഘം തന്നെയാണ് പണം തട്ടിയതിന് പിന്നിലെന്ന് കരുതുന്നു. പുതുക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.