പ്രമുഖ ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ചു

പ്രമുഖ ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ചു

മുംബൈ: പ്രമുഖ ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ചു. 67 വയസായിരുന്നു. നടന്‍ അനുപം ഖേറാണ് തന്റെ ആത്മ സുഹൃത്തിന്റെ വിയോഗവാര്‍ത്ത പുറത്തുവിട്ടത്.

ഏറെ വേദനയോടെയാണ് അനുപം ഖേര്‍ ട്വിറ്ററില്‍ കുറിച്ചത്. തന്റെ ആത്മസുഹൃത്ത് ജീവനോടെയില്ലെന്ന് എഴുതേണ്ടിവരുമെന്ന് തന്റെ സ്വപ്‌നത്തില്‍ പോലും ചിന്തിച്ചിരുന്നില്ലെന്നാണ് അദ്ദേഹം കുറിച്ചത്. 45 വര്‍ഷത്തെ സൗഹൃദത്തിനാണ് അന്ത്യമായത്. നീ ഇല്ലാതെ എന്റെ ജീവിതം പഴയപോലെയാകില്ല.- അനുപം ഖേര്‍ കുറിച്ചു. സതീഷിനൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചു.

മണമ്പൂർ വാഹന അപകടം; ഒരു വിദ്യാർത്ഥിനി മരണപെട്ടു

മണമ്പൂർ വാഹന അപകടം; ഒരു വിദ്യാർത്ഥിനി മരണപെട്ടു

ആറ്റിങ്ങൽ: മണമ്പൂർ വാഹനാപകടത്തിൽ ഒരു വിദ്യാർത്ഥിനി മരണപെട്ടു. കെ ടി സി ടി യിൽ എം എ ഇംഗ്ലീഷ് വിദ്യാർഥിനിയായ ശ്രേഷ്ഠയാണ് മരണപ്പെട്ടത്. മാമം ചൈതന്യ ജംഗ്ഷനിൽ ശ്രീ സരസ്സിൽ വിജയകുമാറിന്റെ മകളാണ്. ആറ്റിങ്ങൽ മുൻ ലേബർ ഓഫീസർ ആയിരുന്നു വിജയകുമാർ. മണമ്പൂർ പോലീസ് സ്റ്റേഷന് മുന്നിൽ നിന്നും ബസിൽ കയറാൻ നിന്ന വിദ്യാർത്ഥികൾക്കിടയിലേയ്ക്ക് കൊല്ലം ഭാഗത്തു നിന്നും നിയന്ത്രണം തെറ്റി വന്ന ഫോർച്ചുണർ കാർ ഇടിച്ചു കയറിയാണ് അപകടം നടന്നത്. നിരവധി കുട്ടികൾക്ക് പരിക്ക് പറ്റി. അതിൽ പല കുട്ടികളുടെയും നില അതീവ ഗുരുതരവുമാണ്. ആതിര പി (എക്കണോമിക്സ്), ഗായത്രി (ബികോം), ആമിന (ബി എ എക്കണോമിക്സ്), അൽഫിയാ (ബി എസ് സി മാത്‍സ്), സുമിന (ഇംഗ്ലീഷ്), നിഫിൻ (ബികോം), നിഹാൽ സമദ് (ബി എ എക്കോണോമിക്‌സ്) സൂര്യ (ബികോം), ഫഹദ് (ബികോം), അരുണിമ (ബികോം), ഫെയ്‌സ് (ബി ബി എ) എന്നിവർക്കാണ് പരിക്ക് പറ്റിയത്. ഇന്ന് ഉച്ചയ്ക്ക് മൂന്നേകാൽ മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി.

മണമ്പൂരിൽ ബസിൽ കയറാൻ നിന്ന വിദ്യാർത്ഥികൾക്കിടയിൽ കാർ ഇടിച്ചു കയറി; നിരവധി കുട്ടികൾക്ക് ഗുരുതര പരിക്ക്

മണമ്പൂരിൽ ബസിൽ കയറാൻ നിന്ന വിദ്യാർത്ഥികൾക്കിടയിൽ കാർ ഇടിച്ചു കയറി; നിരവധി കുട്ടികൾക്ക് ഗുരുതര പരിക്ക്

ആറ്റിങ്ങൽ: മണമ്പൂർ പോലീസ് സ്റ്റേഷന് മുന്നിൽ നിന്നും ബസിൽ കയറാൻ നിന്ന വിദ്യാർത്ഥികൾക്കിടയിലേയ്ക്ക് കൊല്ലം ഭാഗത്തു നിന്നും നിയന്ത്രണം തെറ്റി വന്ന ഫോർച്ചുണർ കാർ ഇടിച്ചു കയറി. നിരവധി കുട്ടികൾക്ക് പരിക്ക് പറ്റി. ഇതിൽ രണ്ടു കുട്ടികളുടെ നില അതീവ ഗുരുതരം. ഇന്ന് ഉച്ചയ്ക്ക് മൂന്നേകാൽ മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി.

വര്‍ക്കല ശിവഗിരി റെയില്‍വേ സ്റ്റേഷനിലെ പ്രധാന നടപ്പാലം അടച്ചതോടെ യാത്രക്കാര്‍ ദുരിതത്തിൽ

വര്‍ക്കല ശിവഗിരി റെയില്‍വേ സ്റ്റേഷനിലെ പ്രധാന നടപ്പാലം അടച്ചതോടെ യാത്രക്കാര്‍ ദുരിതത്തിൽ

വര്‍ക്കല ശിവഗിരി റെയില്‍വേ സ്റ്റേഷനിലെ പ്രധാന നടപ്പാലം അടച്ചതോടെ യാത്രക്കാര്‍ ദുരിതത്തിൽ. നാലു മാസത്തിലേറെയായി അറ്റകുറ്റപ്പണിക്കായി അടയ്ക്കുന്നുവെന്നാണ്‌ റെയിൽവേ അധികൃതർ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബര്‍ നാലിന് പുതിയ മേല്‍പ്പാലം തുറന്നതോടെയാണ് പഴയ മേല്‍പ്പാലം അടച്ചത്. സ്റ്റേഷന്റെ മധ്യഭാഗത്തായി ടിക്കറ്റ് കൗണ്ടറിനും സ്റ്റേഷന്‍ മാസ്റ്ററുടെ മുറിയ്ക്കും മധ്യേയായിരുന്നു പ്രധാന മേല്‍പ്പാലമുണ്ടായിരുന്നത്.

നിലവിൽ പ്ലാറ്റ്‌ഫോം അവസാനിക്കുന്നിടത്താണ്‌ പുതിയ മേല്‍പ്പാലമുള്ളത്‌. പുതിയ നടപ്പാലം സ്റ്റേഷന്റെ അറ്റത്തായതിനാല്‍ ഏകദേശം 400 മീറ്ററോളം നടന്ന് വേണം രണ്ടാം പ്ലാറ്റ്‌ഫോമില്‍ പ്രവേശിക്കേണ്ടത്. എന്നാൽ രണ്ടാമത്തെ പ്ലാറ്റ്‌ഫോമില്‍ നിന്നും അവസാന ഭാഗത്തെ കോച്ചുകളില്‍ കയറണമെങ്കില്‍ ഇതിന്റെ ഇരട്ടിയോളം ദൂരം പിറകോട്ട് വീണ്ടും നടക്കണം. ഇത് വയോധികർക്കും കുട്ടികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്‌.

ദീർഘദൂരയാത്രികർ പുതിയ നടപ്പാലം വഴി സ്റ്റേഷന് പുറത്തിറങ്ങാന്‍ ലഗേജുമായി വളരെദൂരം നടക്കേണ്ടിവരുന്നു. കോവിഡിന് ശേഷം റെയില്‍വേ സ്റ്റേഷനില്‍ പോര്‍ട്ടര്‍മാര്‍ ഇല്ലാത്തത് കാരണം ലഗേജുമായി എത്തുന്ന യാത്രക്കാരും ദുരിതം അനുഭവിക്കുന്നുണ്ട്‌. ടിക്കറ്റെടുത്ത് പെട്ടെന്ന് ട്രെയിനിൽ കയറാന്‍ റെയില്‍വേ ലൈന്‍ മറികടന്നാണ് അടുത്ത പ്ലാറ്റ്‌ഫോമിലെത്തുന്നത്. ഇത് അപകടങ്ങള്‍ വിളിച്ചുവരുത്തും.

കാലപ്പഴക്കം കാരണം അപകടാവസ്ഥയിലായതിനാല്‍ പ്രധാന നടപ്പാലം പൊളിച്ച്‌ പുതിയത് നിര്‍മിക്കാനുള്ള അപേക്ഷ ഡിവിഷന്‍ ഓഫീസിലേയ്ക്ക് പോയിരിക്കുന്നെന്നാണ് അധികൃതര്‍ പറയുന്നത്. പ്രധാന നടപ്പാലം എത്രയും വേഗം പുതുക്കിപ്പണിയണമെന്നും ലിഫ്റ്റ്, എസ്‌കലേറ്റര്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യം ശക്തമായി.

ലൈഫ് മിഷന്‍ കോഴ കേസ്; സി.എം. രവീന്ദ്രന്‍ ഇ.ഡി.ക്കു മുന്നില്‍ രണ്ടാം ദിവസവും

ലൈഫ് മിഷന്‍ കോഴ കേസ്; സി.എം. രവീന്ദ്രന്‍ ഇ.ഡി.ക്കു മുന്നില്‍ രണ്ടാം ദിവസവും

കൊച്ചി: ലൈഫ് മിഷന്‍കോഴ ഇടപാടുകേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ (ഇ.ഡി.) ഹാജരായി. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിരുന്നില്ല. ഇതേത്തുടര്‍ന്ന്‌ ഇന്നും ഹാജരാകാന്‍ ഇ.ഡി നിര്‍ദേശിക്കുകയായിരുന്നു. രവീന്ദ്രനെ ചൊവ്വാഴ്ച 10 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. രാവിലെ 10.30-ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി എട്ടുമണിയോടെയാണ്‌ അവസാനിച്ചത്. രണ്ടാമതും നോട്ടീസ് അയച്ചതിനെത്തുടര്‍ന്നാണ് ചൊവ്വാഴ്ച രാവിലെ ഒന്‍പതരയോടെ രവീന്ദ്രന്‍ ഇ.ഡി. കൊച്ചി മേഖലാ ഓഫീസില്‍ ഹാജരായത്.

എസ്​.എസ്​.എൽ.സി പരീക്ഷ നാളെ തുടങ്ങും

എസ്​.എസ്​.എൽ.സി പരീക്ഷ നാളെ തുടങ്ങും

സം​സ്ഥാ​ന​ത്ത്​ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​ക്ക്​ വ്യാ​ഴാ​ഴ്ച തു​ട​ക്ക​മാ​കും. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വി.​എ​ച്ച്.​എ​സ്.​ഇ പ​രീ​ക്ഷ​ വെ​ള്ളി​യാ​ഴ്ച തു​ട​ങ്ങും. രാ​വി​ലെ 9.30നാ​ണ്​ പ​രീ​ക്ഷ​ക​ൾ ആ​രം​ഭി​ക്കു​ക. മാ​ർ​ച്ച്​ 29ന്​ ​അ​വ​സാ​നി​ക്കു​ന്ന എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യെ​ഴു​താ​ൻ ഇ​ത്ത​വ​ണ 4,19,362 വി​ദ്യാ​ർ​ഥി​ക​ളാ​ണു​ള്ള​ത്. പ്രൈ​വ​റ്റാ​യി 192 പേ​രും പ​രീ​ക്ഷ​യെ​ഴു​തും. ഇ​തി​ൽ 2,13,801 പേ​ർ ആ​ൺ​കു​ട്ടി​ക​ളും 2,05,561 പേ​ർ പെ​ൺ​കു​ട്ടി​ക​ളു​മാ​ണ്. സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ളി​ൽ 1,40,703 പേ​രും എ​യ്​​ഡ​ഡ്​ സ്കൂ​ളു​ക​ളി​ൽ 2,51,567 പേ​രു​മാ​ണ്​ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്. 27,092 പേ​ർ അ​ൺ​എ​യ്​​ഡ​ഡ്​ സ്കൂ​ളു​ക​ളി​ലും പ​രീ​ക്ഷ​ക്കി​രി​ക്കും.

2,960 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ്​ പ​രീ​ക്ഷ. ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ 518 പേ​രും ല​ക്ഷ​ദ്വീ​പി​ൽ 289 വി​ദ്യാ​ർ​ഥി​ക​ളും പ​രീ​ക്ഷ​യെ​ഴു​തും. എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സ്​ മൂ​ല്യ​നി​ർ​ണ​യം സം​സ്ഥാ​ന​ത്തെ 70 ക്യാ​മ്പു​ക​ളി​ലാ​യി ഏ​പ്രി​ൽ മൂ​ന്നു​മു​ത​ൽ 26 വ​രെ ന​ട​ക്കും.

മൂ​ല്യ​നി​ർ​ണ​യ ക്യാ​മ്പു​ക​ൾ​ക്ക് സ​മാ​ന്ത​ര​മാ​യി ടാ​ബു​ലേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​പ്രി​ൽ അ​ഞ്ചു​മു​ത​ൽ പ​രീ​ക്ഷ ഭ​വ​നി​ൽ ആ​രം​ഭി​ക്കും. മേ​യ്​ ര​ണ്ടാം വാ​ര​ത്തി​ൽ ഫ​ലം പ്ര​ഖ്യാ​പി​ക്കും.

4,25,361 വി​ദ്യാ​ർ​ഥി​ക​ൾ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഒ​ന്നാം വ​ർ​ഷ പ​രീ​ക്ഷ​യും 4,42,067 പേ​ർ ര​ണ്ടാം വ​ർ​ഷ പ​രീ​ക്ഷ​യും എ​ഴു​തും. മാ​ർ​ച്ച്​ 30നാ​ണ്​ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ പൂ​ർ​ത്തി​യാ​കു​ക. 80 ക്യാ​മ്പു​ക​ളി​ലാ​യി ഏ​പ്രി​ൽ മൂ​ന്നു​മു​ത​ൽ മേ​യ്
​ ആദ്യ​വാ​രം​വ​രെ മൂ​ല്യ​നി​ർ​ണ​യം ന​ട​ക്കും.