പ്രമുഖ പരസ്യ കമ്പനിയിലേയ്ക്ക് പരിചയ സമ്പന്നരായ ഗ്രാഫിക് ഡിസൈനേഴ്സിനെ ആവശ്യമുണ്ട്

പ്രമുഖ പരസ്യ കമ്പനിയിലേയ്ക്ക് പരിചയ സമ്പന്നരായ ഗ്രാഫിക് ഡിസൈനേഴ്സിനെ ആവശ്യമുണ്ട്

ആറ്റിങ്ങലിലെ പ്രമുഖ പരസ്യ കമ്പനിയിലേയ്ക്ക് പരിചയ സമ്പന്നരായ ഗ്രാഫിക് ഡിസൈനേഴ്സിനെ ആവശ്യമുണ്ട്. സ്ത്രീകൾക്ക് മുൻഗണന. കൂടാതെ ഡിസൈനിങ്ങിൽ സൗജന്യ പരിശീലനത്തിന് ശേഷം ജോലിയ്ക്ക് താല്പര്യമുള്ളവരും ബന്ധപ്പെടുക. ബന്ധപ്പെടേണ്ട നമ്പർ താഴെ കൊടുത്തിരിയ്ക്കുന്നു.
9995123200, 9072620002, 9946788775

സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരണപെട്ടു

സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരണപെട്ടു

കോഴിക്കോട്: മേപ്പയ്യൂരില്‍ സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു. മേപ്പയ്യൂര്‍ ജിവിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മേപ്പയ്യൂര്‍ രയരോത്ത് മീത്തല്‍ ബാബുവിന്റെ മകന്‍ അമല്‍ കൃഷ്ണയാണ് (17) മരിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെ മേപ്പയ്യൂര്‍ നെല്യാടി റോഡിലാണ് അപകടം. അമല്‍ സഞ്ചരിച്ച സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അമലിനെ ഉടനെ കൊയിലാണ്ടിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

എറണാകുളം ജില്ലാ കലക്ടര്‍ രേണുരാജിന് സ്ഥലംമാറ്റം

എറണാകുളം ജില്ലാ കലക്ടര്‍ രേണുരാജിന് സ്ഥലംമാറ്റം

തിരുവനന്തപുരം: ബ്രഹ്മപുരം തീപിടിത്തത്തെ തുടര്‍ന്ന് ഉണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം നടക്കുന്നതിനിടെ എറണാകുളം ജില്ലാ കലക്ടര്‍ രേണുരാജിന് സ്ഥലംമാറ്റം. രേണുരാജിനെ വയനാട്ടിലേക്ക് മാറ്റാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. മറ്റു മൂന്ന് കലക്ടര്‍മാര്‍ക്കും സ്ഥലംമാറ്റമുണ്ട്.

ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയില്‍ ജോലി ചെയ്യുന്ന എന്‍ എസ് കെ ഉമേഷ് ആണ് പുതിയ എറണാകുളം ജില്ലാ കലക്ടര്‍. വയനാട് കലക്ടര്‍ ആയിരുന്ന എ ഗീതയാണ് പുതിയ കോഴിക്കോട് ജില്ലാ കലക്ടര്‍. തൃശൂര്‍ ജില്ലാ കലക്ടറായിരുന്ന ഹരിത വി കുമാറിന് ആലപ്പുഴയിലാണ് പുതിയ പോസ്റ്റിങ്. നിലവിലെ ആലപ്പുഴ ജില്ലാ കലക്ടര്‍ കൃഷ്ണ തേജയെ തൃശൂര്‍ ജില്ലാ കലക്ടര്‍ സ്ഥാനത്തേയ്ക്കാണ് നിയമിക്കുന്നത്. ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് യുദ്ധ കാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചുവരുന്നതിനിടെയാണ് രേണുരാജിനെ മാറ്റുന്നത്.

മാതാപിതാക്കൾ സ്ഥലത്തില്ല; വീടിന്റെ മേൽക്കൂര തകർത്ത് ഉള്ളിൽ കയറി പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

മാതാപിതാക്കൾ സ്ഥലത്തില്ല; വീടിന്റെ മേൽക്കൂര തകർത്ത് ഉള്ളിൽ കയറി പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

മാതാപിതാക്കൾ സ്ഥലത്തില്ലാത്ത സമയത്ത് വീടിന്റെ മേൽക്കൂര തകർത്ത് ഉള്ളിൽ കയറി പെൺകുട്ടികളെ ഉപദ്രവിച്ചയാൾ അറസ്റ്റിലായി. ശക്തികുളങ്ങര കന്നിമേൽച്ചേരി അമ്പിളിച്ചേഴത്ത് തെക്കതിൽ ശശാങ്കൻ എന്ന് വിളിക്കുന്ന സുജിത്തിനെയാണ് (26) പോക്‌സോ നിയമപ്രകാരം ശക്തികുളങ്ങര പൊലീസ് പിടികൂടിയത്. പിതാവ് ജോലിയ്ക്ക് പോയെന്നും മാതാവ് തിരുവനന്തപുരത്ത് പൊങ്കാലയിടാൻ പോയെന്നും മനസിലാക്കിയ പ്രതി രാത്രിയിൽ ഇവരുടെ വീട്ടിലെത്തി മുകൾ നിലയിലെ മേൽക്കൂര പൊളിച്ച് അകത്തു കയറുകയായിരുന്നു.

ഉറങ്ങി കിടക്കുകയായിരുന്ന ഇളയ പെൺകുട്ടിയെ വായ പൊത്തിപ്പിടിച്ച് കത്തികാട്ടി ഭീഷണിപ്പെടുത്തി പുറത്തേക്ക് കൊണ്ട് പോകാൻ ശ്രമിച്ചപ്പോൾ തടഞ്ഞ മൂത്തകുട്ടിയെ ആക്രമിക്കുകയായിരുന്നു. കുട്ടികൾ ബഹളം വെച്ചതോടെ ഇയാൾ ഓടി രക്ഷപെട്ടു. സ്റ്റേഷൻ ഇൻസ്‌പെക്ടർ ബിനു വർഗ്ഗീസിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ആശാ.ഐ.വി, ഡാർവിൻ, ഷാജഹാൻ, സുദർശനൻ, എസ്.സിപിഒ ശ്രീലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

നടി കനിഹയ്ക്ക് പരിക്ക്; പ്ലാസ്റ്ററിട്ട കാലുമായി വാക്കറും പിടിച്ചു താരം

നടി കനിഹയ്ക്ക് പരിക്ക്; പ്ലാസ്റ്ററിട്ട കാലുമായി വാക്കറും പിടിച്ചു താരം

തെന്നിന്ത്യൻ നടി കനിഹയ്ക്ക് കാലിന് പരിക്ക്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രത്തിലൂടെ കനിഹ തന്നെയാണ് പരുക്കേറ്റ വിവരം അറിയിച്ചത്. കണങ്കാലിനാണ് താരത്തിന് പരുക്കേറ്റത്. കൂടാതെ കാൽമുട്ടിന്റെ ലി​ഗമെന്റിനും പരുക്കേറ്റു.

പ്ലാസ്റ്ററിട്ട കാലുമായി വാക്കറും പിടിച്ചു നിൽക്കുന്ന കനിഹയെയാണ് ചിത്രത്തിൽ കാണുന്നത്. താൻ പുതിയ ബൂട്ടുകള്‍ ഉപയോഗിച്ച് ബാലൻസ് ചെയ്യാൻ പഠിക്കുന്നു എന്നാണ് താരം കുറിച്ചത്. ആറു ആഴ്ചത്തെ റെസ്റ്റാണ് താരത്തിനോട് പറഞ്ഞിരിക്കുന്നത്. ഇതിൽ ഒരു ആഴ്ച കഴിഞ്ഞതായും താരം വ്യക്തമാക്കുന്നു. നടൻ ഉണ്ണി മുകുന്ദൻ ഉൾപ്പടെ നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.

ഹരിദാസ് സംവിധാനം ചെയ്ത ‘പെര്‍ഫ്യൂം’ ആണ് കനിഹ അവസാനം അഭിനയിച്ച ചിത്രം. നഗരജീവിതം ഒരു വീട്ടമ്മയുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികളും പ്രയാസങ്ങളുമാണ് ‘പെര്‍ഫ്യൂമിന്‍റെ ഇതിവൃത്തം. ‘ഭാഗ്യദേവത’, ‘പഴശ്ശിരാജ’, ‘സ്പിരിറ്റ്’ ‘മൈ ബിഗ് ഫാദര്‍’, ‘ദ്രോണ’, ‘ക്രിസ്ത്യന്‍ ബ്രദേഴ്‌സ്’, ‘കോബ്ര’, ‘സ്പീരിറ്റ്’, ‘ബാവൂട്ടിയുടെ നാമത്തില്‍’ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. സുരേഷ് ഗോപി ചിത്രം ‘പാപ്പനിൽ’ പ്രധാന വേഷത്തിലെത്തിയിരുന്നു.

നടി ഗീത എസ് നായര്‍ അന്തരിച്ചു

നടി ഗീത എസ് നായര്‍ അന്തരിച്ചു

തിരുവനന്തപുരം: വെണ്‍പാലവട്ടം ലുലുമാളിന് എതിര്‍വശം ലേക്ക് ഗാര്‍ഡന്‍സില്‍ ഗീത എസ്.നായര്‍ (63) അന്തരിച്ചു. പകല്‍പ്പൂരം എന്ന സിനിമയിലും ഏഷ്യാനെറ്റ്, അമൃത ടി.വി. എന്നീ ചാനലുകള്‍ സംപ്രേഷണം ചെയ്ത വിവിധ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

പരേതനായ എ.ആര്‍.മേനോന്റെയും പരേതയായ സാവിത്രി അമ്മയുടെയും (റിട്ട. കനറാ ബാങ്ക്) മകളാണ്. സഹോദരി: ഗിരിജാ മേനോന്‍(റിട്ട. കനറാ ബാങ്ക്). മക്കള്‍: വിനയ് കുമാര്‍ (ദുബായ്), വിവേക് (ഡല്‍ഹി).
മരുമക്കള്‍: ആര്‍ത്തി, ദീപിക.