by Midhun HP News | Feb 26, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പാലക്കാട്: വീടിനുമുകളിൽ ഉണങ്ങാനിട്ട തുണി എടുക്കാൻ പോയ പത്തു വയസുകാരൻ അയ കഴുത്തിൽ കുരുങ്ങി മരിച്ചു. പാലക്കാട് തച്ചമ്പാറ കോലാനി വീട്ടിൽ ഷമീറിൻറെ മകൻ ആലിഫ് (10) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഏഴ് മണിയ്ക്കാണ് സംഭവം.
വീടിനുമുകളിൽ ഉണക്കാനിട്ട തുണിയെടുക്കാനായി പോയതായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതോടെ അമ്മ അന്വേഷിച്ച് എത്തുകയായിരുന്നു. അപ്പോഴാണ് ആലിഫിനെ കഴുത്തിൽ കയറും തോർത്തുമുണ്ടും കുടുങ്ങി നിക്കുന്ന നിലയിൽ കാണ്ടത്. ഉടൻ അടുത്തുള്ളവരുടെ സഹായത്തോടെ തച്ചമ്പാറ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തച്ചമ്പാറ സെൻറ് ഡൊമനിക് യു പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.

by Midhun HP News | Feb 26, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പ്രവാസി യുവാവിനെ കാമുകിയും സഹോദരനും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തി. തമിഴ്നാട് തക്കല സ്വദേശിയായ മുഹൈദിന്‍ അബ്ദുള്‍ ഖാദറാണ് കവര്‍ച്ചയ്ക്ക് ഇരയായത്. ചിറയന്‍കീഴിലെ റിസോട്ടില്‍ കെട്ടിയിട്ടശേഷം പണവും സ്വര്‍ണവും കവര്‍ന്നതായാണ് യുവാവിന്റെ പരാതി.
ഇക്കഴിഞ്ഞ 22-ന് മുഹൈദിനെ കാറിൽ തട്ടിക്കൊണ്ടുപോയി ചിറയിൻകീഴിലെ റിസോർട്ടിൽ രണ്ട് ദിവസം കെട്ടിയിട്ടു. മുഹൈദിന്റെ കാമുകി ഇൻഷയും സഹോദരൻ ഷഫീക്കും ചേർന്നായിരുന്നു കവർച്ച നടത്തിയത്. ദുബായിൽ വച്ച് മുഹൈദിനും ഇൻഷയുമായി അടുപ്പത്തിലായിരുന്നു. ബന്ധത്തിൽ നിന്നും പിൻമാറിയ മുഹൈദിനോട് ഇൻഷ ഒരു കോടി നൽകാൻ ആവശ്യപ്പെട്ടു.

എന്നാൽ ഈ പണം നൽകാത്തതിനെ തുടർന്നാണ് തട്ടിക്കൊണ്ടുപോയി 15 ലക്ഷത്തി 70,000 രൂപയും രണ്ട് ഫോണും സ്വർണവും തട്ടിയെടുത്തത്. ഒപ്പം മുദ്ര പത്രങ്ങളും ഒപ്പിട്ടു വാങ്ങിയതായി പരാതിയുണ്ട്. തുടര്‍ന്ന് പ്രവാസിയെ സ്കൂട്ടറിൽ എയർപോർട്ടിന് മുന്നിൽ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. ശംഖുമുഖം അസി. കമ്മീഷണറുടെ നേത്യത്വത്തിലായിരുന്നു അന്വേഷണം.

by Midhun HP News | Feb 26, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊല്ലം: ഇറച്ചിക്കട ലേലത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കാപ്പ കേസ് പ്രതിയെ നടുറോഡില്‍ വെട്ടിക്കൊന്നു. കുന്നിക്കോട് സ്വദേശി റിയാസാണ് കൊല്ലപ്പെട്ടത്. പ്രതി ഷിഹാബ് പൊലീസില്‍ കീഴടങ്ങി. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് റിയാസിനെ ഷിഹാബ് കുത്തിയത്. ഇറച്ചിക്കടയെ ചൊല്ലി ഇരുവരും തമ്മില്‍ പല തവണ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. ഇരുവരും തമ്മിലുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇന്നലെ രാത്രി റിയാസ് വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ ഷിഹാബ് ആക്രമിക്കുകയായിരുന്നു. കത്തിക്കുത്തില്‍ സാരമായി പരിക്കേറ്റ റിയാസിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചയോടെ റിയാസ് മരിച്ചു.

by Midhun HP News | Feb 26, 2023 | Latest News, കേരളം, ജില്ലാ വാർത്ത
സംസ്ഥാനത്തെ പാർട്ട് ടൈം കണ്ടിജന്റ് എംപ്ലോയീസ് ഉൾപ്പെടുന്ന സർക്കാർ ജീവനക്കാർ, അധ്യാപകർ, എയ്ഡഡ് സ്കൂൾ/കോളജ് സാപനങ്ങളിലെ അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാർ, പഞ്ചായത്ത് മുൻസിപ്പൽ കോമൺ സർവീസ് എന്നിവിടങ്ങളിലെ ജീവനക്കാർ, മുൻസിപ്പൽ കോമൺ സർവീസിലെ കണ്ടിജന്റ് ജീവനക്കാർ, സർവകലാശാല ജീവനക്കാർ, എസ്.എൽ.ആർ വിഭാഗം ജീവനക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ/സഹകരണ സ്ഥാപനങ്ങൾ/സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് സംസ്ഥാന ഇൻഷുറൻസ് വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന ഗ്രൂപ്പ് പേഴ്‌സണൽ ആക്‌സിഡന്റ് ഇൻഷുറൻസ് പദ്ധതി 22/02/2023 ലെ സ.ഉ(അച്ചടി) നം.17/2023/ധന പ്രകാരം ജീവൻ രക്ഷാ പദ്ധതിയായി പുനർനാമകരണം ചെയ്ത് ഉത്തരവായി.
2023-24 ലെ പുതിയ ബജറ്റ് നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. അപകടം മൂലമുള്ള മരണത്തിന്റെ പരിരക്ഷ 10 ലക്ഷം രൂപയിൽ നിന്നും 15 ലക്ഷമായി വർദ്ധിപ്പിച്ചിട്ടുണ്ട്. മറ്റു മരണങ്ങൾക്ക് അഞ്ചു ലക്ഷം രൂപയുടെ പരിരക്ഷയും ഉറപ്പുവരുത്തിയിട്ടുണ്ട്. പ്രീമിയം തുക 500 ൽ നിന്നും 1,000 രൂപയായി വർദ്ധിപ്പിച്ചിട്ടുണ്ട്. 2023 ഏപ്രിൽ ഒന്ന് മുതലുള്ള ക്ലെയിമുകൾക്കാണ് ജീവൻ രക്ഷാ പദ്ധതി പ്രകാരമുള്ള ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. ഇതിനോടകം പ്രീമിയം ഒടുക്കി ഈ വർഷത്തെ ജി പി എ ഐ എസ് പദ്ധതിയിൽ അംഗങ്ങളായ ജീവനക്കാർ ജീവൻ രക്ഷാ പദ്ധതിയിൽ അംഗത്വം നേടുന്നതിന് ഏപ്രിൽ മുതൽ ഡിസംബർ വരെ യുള്ള ആനുപാതിക പ്രീമിയം തുക കൂടി അടയ്‌ക്കേണ്ടതുണ്ട്. പ്രീമിയം തുക 2023 ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്നും പിടിക്കേണ്ടതും അതിനു കഴിയാതെ വരുന്ന പക്ഷം പ്രീമിയം തുക ബന്ധപ്പെട്ട ശീർഷകത്തിൽ മാർച്ച് 31 ന് മുമ്പ് നേരിട്ട് ട്രഷറിയിൽ ഒടുക്കേണ്ടതുമാണ്. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവിന്റെ വിശദാംശങ്ങൾ ധനകാര്യ വകുപ്പിന്റെ വെബ് സൈറ്റായ www.finance.kerala.gov.in ൽ ലഭ്യമാണ്.
.
by Midhun HP News | Feb 25, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആചാര്യൻ ശ്രീ മന്നത്ത് പത്മനാഭന്റെ 53 ആം സമാധി ദിനത്തോടനുബന്ധിച്ച് 1382 ആം നമ്പർ വീരകേരളപുരം എൻഎസ്എസ് കരയോഗത്തിൽ പുഷ്പാർച്ചനയും, പ്രാർത്ഥനയും നടന്നു. കരയോഗം പ്രസിഡന്റ് മുരളീധരൻ നായർ കരയോഗ അംഗങ്ങൾക്ക് പ്രാർത്ഥന ചൊല്ലിക്കൊടുത്തു. കരയോഗം വൈസ് പ്രസിഡന്റ് കണ്ണൻ നായർ, സെക്രട്ടറി രാജേന്ദ്രൻ നായർ, ഖജാൻജി മണികണ്ഠൻ പിള്ള, മേഖലാ കൺവീനർ ദ്വാരക മോഹനൻ നായർ, ജോയിൻ സെക്രട്ടറി ഉദയകുമാർ മറ്റ് കരയോഗ ഭാരവാഹികൾ, വനിതാ സമാജം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.


by Midhun HP News | Feb 25, 2023 | Latest News, കേരളം, ജില്ലാ വാർത്ത
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. 560 രൂപയുടെ ഇടിവാണ് ഉണ്ടായത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ അഞ്ച് തവണയായി സ്വർണവില കുറഞ്ഞിട്ടുണ്ട്. ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വിപണി നിരക്ക് 41,200 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്നലെ 10 രൂപ കുറഞ്ഞു. ഇന്നലെ 20 രൂപ കുറഞ്ഞിരുന്നു. ഇന്നത്തെ വിപണി വില 5150 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും 20 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില 4260 രൂപയാണ്.

Recent Comments