by Midhun HP News | Feb 26, 2023 | Latest News, കേരളം, ജില്ലാ വാർത്ത
നിയമസഭയിലെ ദ്യശ്യങ്ങൾ പകർത്തുന്നതിന് മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് കത്ത് നൽകി.
ചോദ്യോത്തര വേള വരെയുള്ള നടപടിക്രമങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകരെ ഗാലറിയില്‍ പ്രവേശിപ്പിക്കുന്നതായിരുന്നു കാലങ്ങളായി നിയമസഭയിലെ കീഴ് വഴക്കം. എന്നാൽ കോവിഡ് മാഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത് റദ്ദാക്കിയിരുന്നു. ലോകത്താകെ കോവിഡ് ഭീഷണി ഒഴിയുകയും നിയമസഭയിലെ കോവിഡ് പ്രോട്ടോകോള്‍ പിന്‍വലിക്കുകയും ചെയ്ത് കാലങ്ങള്‍ കഴിഞ്ഞിട്ടും മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ വിലക്ക് പിന്‍വലിച്ചിട്ടില്ല. മാധ്യമവിലക്ക് അടിയന്തിരമായി പിൻവലിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.


by Midhun HP News | Feb 26, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റുകാൽ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് സ്ത്രീകൾ ഉൾപ്പെടെയുള്ള ഭക്തജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി മാർച്ച് ആറ് വൈകിട്ട് ആറ് മുതൽ മാർച്ച് ഏഴ് വൈകിട്ട് ആറ് വരെ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ എല്ലാ വാർഡുകളിലും വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാർ വാർഡിലും എല്ലാ മദ്യവിൽപന ശാലകളുടെയും പ്രവർത്തനം നിരോധിച്ച് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉത്തരവിറക്കി. ഉത്തരവിന് വിരുദ്ധമായി ഈ പ്രദേശങ്ങളിൽ ഈ ദിവസങ്ങളിൽ മദ്യം വിതരണം ചെയ്യാനോ വിൽപന നടത്താനോ പാടില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.


by Midhun HP News | Feb 26, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആലംകോട് പുളിമൂട്ടിൽ കടവിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആറ്റിങ്ങൽ പനവേലിപ്പറമ്പിൽ രശ്മി നിവാസിൽ ശരത് ബാബു(30)വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ 11 .30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ആറ്റിങ്ങൽ പോലീസിന്റെ സാന്നിധ്യത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കിരൺ കൊല്ലമ്പുഴ കടവിൽ ഇറങ്ങി മൃതദേഹം കരയ്ക്കെത്തിച്ചു. നഗരസഭ കൗൺസിലർ ജീവൻ ലാൽ കരവാരം വൈസ് പ്രസിഡന്റ് എന്നിവർ സ്ഥലെത്തുണ്ടായിരുന്നു. ശരത് ബാബുവിന്റെ ബന്ധുക്കൾ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഫെബ്രുവരി 22നു രാത്രി 12 മണിയോടെ ഭാര്യ രശ്മിയെ കുത്തിപരിക്കേൽപ്പിച്ച ശേഷം ശരത് ബാബു ഓടി രക്ഷപെട്ടുവെന്നായിരുന്നു റിപ്പോർട്ട്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം ഉണ്ടെന്നുമാണ് പ്രാഥമിക വിവരം.
by Midhun HP News | Feb 26, 2023 | Latest News, കേരളം, ജില്ലാ വാർത്ത
വർക്കല ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ 9 അംഗസംഘത്തിലെ ഒരാൾ തിരയിൽപ്പെട്ട് മരണപ്പെട്ടു. തമിഴ്നാട് ട്രിച്ചി സ്വദേശി സെന്തിൽ കുമാർ (47) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.30 ഓടെയാണ് കടലിൽ കുളിക്കാൻ ഇറങ്ങിയത്. കുളിക്കുന്നതിനിടയിൽ ഒരാളെ തിരയിൽപ്പെട്ടു കാണാതാവുകയായിരുന്നു. ലൈഫ് ഗാർഡുകൾ സ്ഥലത്തു തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ഏകദേശം 9 മണിയോടെ ഇയാളുടെ മൃതദേഹം നോർത്ത് ക്ലിഫിൽ കരയ്ക്ക് അടിയുകയായിരുന്നു. വർക്കല ഫയർ ഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മലമുകളിൽ നിന്നും വടം ഉപയോഗിച്ച് ആണ് മൃതദേഹം മുകളിലേക്ക് എത്തിക്കുന്നത്. 50ൽ അധികം മീറ്റർ താഴ്ചയിൽ നിന്നാണ് മൃതദേഹം മുകളിലേക്ക് എത്തിക്കുന്നത്. കഴിഞ്ഞദിവസം ആണ് സുഹൃത്തുക്കളായ 9 അംഗസംഘം വർക്കല എത്തുന്നത്. ഓഡിറ്റർ ആയി ട്രിച്ചിയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി നോക്കുകയാണ്.
by Midhun HP News | Feb 26, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കടയ്ക്കാവൂർ പഞ്ചായത്തിലെ നിലയ്ക്കാമുക്ക് പന്ത്രണ്ടാം വാർഡിൽ 28 ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ വാർഡ് 12ലും പോളിങ് സ്റ്റേഷൻ പ്രവർത്തിക്കുന്ന 11-ാം വാർഡിലും മദ്യനിരോധനം ഏർപ്പെടുത്തി. വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുമ്പുള്ള 48 മണിക്കൂറും വോട്ടെണ്ണൽ ദിനമായ മാർച്ച് ഒന്നിനുമാണ് സമ്പൂർണ മദ്യ നിരോധനം.


by Midhun HP News | Feb 26, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ – മണനാക്ക് റോഡ് വാഹന- കാൽനട യാത്രക്കാർക്ക് അപകട കെണിയായി മാറുന്നു. സ്കൂൾ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും സർക്കാർ – സ്വകാര്യ ബസ്സുകളും ഉൾപ്പെടെ കടയ്ക്കാവൂർ വർക്കല ഭാഗങ്ങളിൽ പോകുന്ന നിരവധി യാത്രക്കാർ ഏറെ ആശ്രയിക്കുന്ന പാതയാണിത്. ഏറെ നാളായി പൊട്ടി പൊളിഞ്ഞു കിടന്ന റോഡ് ജനങ്ങളുടെ നിരന്തരമായ പ്രതിഷേധങ്ങൾക്കൊടുവിൽ അടുത്തകാലത്താണ് കുഴികൾ അടച്ച് അറ്റപറ്റപ്പണികൾ ചെയ്തത്. പണി കഴിഞ്ഞ് അടുത്ത ദിവസം തന്നെ റോഡ് വീണ്ടും വെട്ടി പൊളിച്ച് അധികൃതർ ജനങ്ങളോട് കണക്കുതീർത്തു. വെട്ടിപ്പൊളിച്ച കുഴിയിൽ വാഹനങ്ങൾ വീണ് നിയന്ത്രണം തെറ്റി അപകടങ്ങൾ ഉണ്ടാകുന്നത് പതിവാവുകയാണ്. റോഡിലെ പ്രധാന അപകട മേഖലയായ കൊല്ലമ്പുഴ പാലം, എലാപ്പുറം ഭാഗത്തെ ഇറക്കവും, വളവും വരുന്ന ഭാഗങ്ങളിൽ നടപ്പാത ഇല്ലാത്തത് കാൽനട യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു.
നടപ്പാത ഇല്ലാത്തത് കൊണ്ട് പലപ്പോഴും യാത്രക്കാർ റോഡിൽ ഇറങ്ങി സഞ്ചരിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു. കൊല്ലമ്പുഴ പാലത്തിന്റെ കൈവരിയുടെ ഉയരമില്ലായ്മ പാലത്തിലൂടെ സഞ്ചരിക്കുന്ന കാൽനട യാത്രക്കാർക്ക് വലിയ വാഹനങ്ങൾ വരുമ്പോൾ ഏറെ ഭീതി സൃഷ്ടിക്കുന്നു. റോഡിലെ സ്വകാര്യ ബസുകളുടെ അമിതവേഗത യാത്രക്കാരെ അപകടത്തിലാകുന്നുണ്ട്. വളവും തിരിവുമുള്ള റോഡിന്റെ ഇരുവശങ്ങളിലും പല ഭാഗത്തായി താഴ്ന്ന പ്രദേശങ്ങളാണുള്ളത്. അമിത വേഗതയിൽ വരുന്ന വാഹനങ്ങളിൽ നിന്ന് രക്ഷ നേടാനായി കാൽനടയാത്രക്കാരും ഇരുചക്രവാഹനക്കാരും ഒഴിഞ്ഞു മാറുമ്പോൾ പലപ്പോഴും റോഡിന് വശങ്ങളിലുള്ള താഴ്ന്ന പ്രദേശങ്ങളിൽ വീണ് അപകടങ്ങൾ സംഭവിക്കുന്നുണ്ട്.
മാസങ്ങൾക്ക് മുൻപ് നഗരൂർ സ്വദേശിയായ യുവാവ് എലാപ്പുറത്തെ വളവിൽ ഇരുചക്ര വാഹനത്തിൽ നിന്നും തെറിച്ച് വശത്തുള്ള കുഴിയിൽ വീണ് മരണപെട്ടിരുന്നു. റോഡിനോട് ചേർന്ന് ഏലാപുറത്ത് സ്ഥിതി ചെയ്യുന്ന സ്കൂൾ വിടുന്നതോടെ റോഡും പ്രദേശം കുട്ടികളെ കൊണ്ട് നിറയും. സ്കൂളിന് മുൻവശത്തെ റോഡിന് ഇരു ഭാഗവും കച്ചവടക്കാർ കൈയെറിയതോടെ ഇവിടെയും കാൽനട യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. രാത്രികാലങ്ങളിൽ ഈ ഭാഗങ്ങളിൽ തെരുവ് വിലക്കുകളൊന്നും കത്താറില്ല. പ്രധാന ജംഗ്ഷനായ മണനാക്കിലെ ഉയരവിളക്ക് കത്തതായിട്ട് മാസങ്ങളായി. രാഷ്ട്രീയ പാർട്ടികൾ നിരവധി പ്രതിഷേധങ്ങൾ നടത്തുകയും, പരാതി നൽകുകയും ചെയ്തിട്ടും ജംഗ്ഷനിലെ ഉയരവിളക്ക് പ്രവർത്തന യോഗ്യമാക്കാൻ അധികാരികൾക്ക് ഇതുവരെ സാധിച്ചിട്ടില്ല.

രാത്രിയായാൽ പ്രദേശം കൂരിരുട്ടാണ്. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള ആറ്റിങ്ങൽ മണനാക്ക് റോഡിലെ അപകടമേഖലകൾ ഒഴിവാക്കി സുരക്ഷിതമായ യാത്ര ചെയ്യുവാനുള്ള സൗകര്യം ഒരുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം
Recent Comments