പൂവൻപാറ വിളയിൽ ദേവി ക്ഷേത്രത്തിലെ തിരുമഹോത്സവം 27 ന്

പൂവൻപാറ വിളയിൽ ദേവി ക്ഷേത്രത്തിലെ തിരുമഹോത്സവം 27 ന്

ആറ്റിങ്ങൽ: പൂവൻപാറ വിളയിൽ ദേവി ക്ഷേത്രത്തിലെ തിരുമഹോത്സവം ഫെബ്രുവരി 27 നു ആരംഭിയ്ക്കും. ഇതിനോടനുബന്ധിച്ച് നാളെ(26- 02- 23) രാവിലെ 9.30ന് ദേവിമാർക്ക് കലശം നടത്തും. ഒന്നാം ദിവസം 27 നു രാവിലെ 8.30 നു സമൂഹപൊങ്കാല ഉണ്ടായിരിയ്കും. വൈകുന്നേരം തൃക്കൊടിയേറ്റ്, ഉത്സവത്തിന്റെ 7 ആം ദിവസം പറയ്‌ക്കെഴുന്നളത്ത് , ആകാശ ദീപക്കാഴ്ച എന്നിവയും ഉണ്ടായിരിയ്ക്കും.

എയർ ഇന്ത്യ വിമാനത്തിലെ സാങ്കേതിക തകരാ‍‍ര്‍; പൈലറ്റിന് സസ്പെൻഷൻ

എയർ ഇന്ത്യ വിമാനത്തിലെ സാങ്കേതിക തകരാ‍‍ര്‍; പൈലറ്റിന് സസ്പെൻഷൻ

കോഴിക്കോട്: കോഴിക്കോടു നിന്നും ദമാമിലേക്ക് പറന്നുയ‍ര്‍ന്ന കരിപ്പൂർ – ദമാം എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം തകരാറിനെ തുട‍ര്‍ന്ന് അടിയന്തരമായി തിരുവനന്തപുരത്ത് ഇറക്കേണ്ടി വന്ന സംഭവത്തിൽ പൈലറ്റിന് സസ്പെൻഷൻ. ടേക്ക് ഓഫിനിടെ പിൻചിറകിൽ അപകടമുണ്ടായതിന് കാരണം വിമാനത്തിന്റെ ഭാര നിർണ്ണയത്തിൽ പൈലറ്റാനുണ്ടായ പിഴവാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കെഎസ്ആര്‍ടിസിയില്‍ 50വയസ് കഴിഞ്ഞവര്‍ക്ക് നിര്‍ബന്ധിത വിആര്‍എസ്

കെഎസ്ആര്‍ടിസിയില്‍ 50വയസ് കഴിഞ്ഞവര്‍ക്ക് നിര്‍ബന്ധിത വിആര്‍എസ്

തിരുവനന്തപുരം: ശമ്പളച്ചെലവ് പകുതിയായി കുറയ്ക്കുക ലക്ഷ്യമിട്ട് കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍ പദ്ധതി വരുന്നു. അന്‍പത് പിന്നിട്ടവര്‍ക്കും 20 വര്‍ഷം സര്‍വീസ് പൂര്‍ത്തിയായവര്‍ക്കും സ്വയം വിരമിക്കാം. ഇതിനായി 7200 പേരുടെ പട്ടിക മാനേജ്‌മെന്റ് തയ്യാറാക്കി. ഒരാള്‍ക്ക് കുറഞ്ഞത് പതിനഞ്ച് ലക്ഷം രൂപ നല്‍കാനാണ് നീക്കം. മറ്റ് ആനുകൂല്യങ്ങള്‍ വിരമിക്കല്‍ പ്രായത്തിനുശേഷം നല്‍കും. വിആര്‍എസ് നടപ്പാക്കിയാല്‍ ശമ്പള ചെലവില്‍ അന്‍പത് ശതമാനം കുറയുമെന്നാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ കണക്കുകൂട്ടല്‍. വിആര്‍എസ് നടപ്പാക്കാന്‍ 1080 കോടി രൂപയാണ് വേണ്ടിവരിക. ഈ സഹായത്തിനായി പദ്ധതി ധനവകുപ്പിന് കൈമാറാനാണ് തീരുമാനം. ആകെ 24,000 ത്തോളം ജീവനക്കാരാണ് കെഎസ്ആര്‍ടിസിയിലുള്ളത്. കുറെ ജീവനക്കാരെ വിആര്‍എസ് നല്‍കി മാറ്റി നിര്‍ത്തിയാല്‍ ശമ്പള വിതരണത്തിനായി ധനവകുപ്പിനെ സമീപിക്കേണ്ടിവരില്ലെന്നാണ് മാനേജ്‌മെന്റിന്റെ നിലപാട്.

ജോയ് ആലുക്കാസിന്റെ 305 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

ജോയ് ആലുക്കാസിന്റെ 305 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

കൊച്ചി: പ്രമുഖ ജ്വല്ലറി സ്ഥാപനമായ ജോയ് ആലുക്കാസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് വര്‍ഗീസിന്റെ 305.84 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഹവാല വഴി ഇന്ത്യയില്‍ നിന്ന് വന്‍തുക ദുബായിലേക്ക് മാറ്റുകയും പിന്നീട് ഈ പണം ജോയ് ആലുക്കാസ് വര്‍ഗീസിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ദുബായിലെ ജോയ് ആലുക്കാസ് ജ്വല്ലറി എല്‍എല്‍സിയില്‍ നിക്ഷേപിക്കുകയും ചെയ്തതിനാണ് നടപടി. ഇത് 1999ലെ ഫെമ നിയമത്തിന്റെ ലംഘനമാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് നടപടിയെന്ന് ഇഡിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കണ്ടുകെട്ടിയവയില്‍ 81.54 കോടി രൂപ മൂല്യം വരുന്ന 33 സ്ഥാവര സ്വത്തുക്കളും ഉള്‍പ്പെടുന്നു.

തൃശൂര്‍ ശോഭാ സിറ്റിയിലെ ഭൂമിയും താമസിക്കുന്ന വീടും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. 91.22 ലക്ഷം രൂപയുടെ നിക്ഷേപമുള്ള 3 ബാങ്ക് അക്കൗണ്ടുകള്‍ അടക്കമാണ് മറ്റു കണ്ടുകെട്ടിയ ആസ്തികള്‍. ജോയ് ആലുക്കാസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫീസ്, കമ്പനിയുടെ ഡയറക്ടറുടെ താമസസ്ഥലങ്ങള്‍ എന്നിവയുള്‍പ്പെടെ ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ അഞ്ച് സ്ഥലങ്ങളില്‍ ഫെബ്രുവരി 22 ന് ഇഡി പരിശോധന നടത്തിയിരുന്നു.

ആറ്റിങ്ങലില്‍ നിയന്ത്രണം തെറ്റി ഓട്ടോ മറിഞ്ഞ് രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

ആറ്റിങ്ങലില്‍ നിയന്ത്രണം തെറ്റി ഓട്ടോ മറിഞ്ഞ് രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

ആറ്റിങ്ങലില്‍ നിയന്ത്രണം വിട്ട ഓട്ടോമറിഞ്ഞ് രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്. ഡ്രൈവര്‍ ഉള്‍പ്പെടെ നാലുപേരാണ് ഓട്ടോയില്‍ ഉണ്ടായിരുന്നത്. നാലുപേരും മദ്യപിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. അമിതവേഗത്തില്‍ എത്തിയ ഓട്ടോ, ആറ്റിങ്ങല്‍ കരിച്ചിയില്‍ ഭാഗത്ത് വളവില്‍ വച്ച് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. നാട്ടുകാര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ ഓട്ടോ ഡ്രൈവര്‍ പരിക്കേറ്റവരുമായി ഓട്ടോ എടുത്ത് സ്ഥലം വിട്ടു.
നാട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പരിക്കേറ്റവരെ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ആറ്റിങ്ങല്‍ ഇളമ്പ സ്വദേശികളായ രാജു, തുളസി എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഓട്ടോ ഡ്രൈവര്‍ പോലീസ് കസ്റ്റഡിയിൽ ആണ്.

കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് എം എൽ എ

കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് എം എൽ എ

ഭൂജല വകുപ്പ് ജല ജീവൻ മിഷൻ മുഖേന നഗരൂർ ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡിൽ നിർമ്മാണ പ്രവർത്തനം ആരംഭിച്ച അമ്പലം മുക്ക് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഒ. എസ് അംബിക എം എൽ എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിസന്റ് ഡി. സ്മിത അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന യോഗത്തിൽ വാർഡ് മെമ്പറും ക്ഷേമകാര്യ ചെയർമാനുമായ കെ അനിൽകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബി ശ്രീരാജ്, വികസന ചെയർ പേഴ്സൺ എ എസ് വിജയലക്ഷ്മി, ഭൂജല വകുപ്പ് എസ് ആർ ശ്രീജേഷ്, എ ഇ എസ് മഞ്ചേഷ്, ഗ്രാമ പഞ്ചായത്തംഗം നിസ്സാമുദ്ദീൻ നാലപ്പാട്, എസ് കെ സുനി, സുരേഷ് പയക്കാട്, എസ്. അജയഘോഷ്, വട്ടവിള സലിം എന്നിവർ പങ്കെടുത്തു.