പൊലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച പ്രതിക്ക് നേരെ വെടിയുതിർത്ത് വനിത എസ്‌ഐ

പൊലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച പ്രതിക്ക് നേരെ വെടിയുതിർത്ത് വനിത എസ്‌ഐ

പൊലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച പ്രതിക്ക് നേരെ വെടിയുതിർത്ത് വനിത എസ്‌ഐ. സ്ഥിരം കുറ്റവാളിയായ ബന്തു സൂര്യയെന്ന ആൾക്കാണ് വെടിയേറ്റത്. ഇയാൾ വാഹനപരിശോധനയ്‌ക്കിടെ പൊലീസ് ഉദ്യോ​ഗസ്ഥന്റെ തലയിൽ ഇരുമ്പുകമ്പികൊണ്ട് അടിച്ചു രക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ ഞായറാഴ്‌ച ചെന്നൈയിലെ കൊന്നൂർ ഹൈവേയിൽ വെച്ചാണ് സംഭവം. ബന്തു സൂര്യയും സംഘവും മദ്യപിച്ച് ഹെൽമെറ്റ് ഇല്ലാതെ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ അയ്‌നാവരം എസ്‌ഐ ശങ്കർ ഇവരെ തടഞ്ഞു.

എന്നാൽ പൊലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞ ഇയാളെ പൊലീസ് പിന്തുടർന്നു.
പിടിക്കുമെന്നായപ്പോൾ എസ്‌ഐയുടെ തലയ്‍‌‌ക്ക് ഇരുമ്പുകമ്പികൊണ്ട് അടിച്ച് പ്രതികൾ രക്ഷപ്പെട്ടു. പ്രതികളെ പിടിക്കാൻ അയ്നാവരം അസിസ്റ്റന്റ് എസ്‌ഐ മീനയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചു. വാഹന നമ്പർ പിന്തുടർന്നുള്ള പരിശോധനയിൽ പ്രതികളെ പൊലീസ് പിടികൂടി.

എന്നാൽ പൊലീസ് സ്റ്റേഷനിലേക്ക് വരുന്നതിനിടെ ഇയാൾ വീണ്ടും രക്ഷപ്പെട്ട് ഓടി അടുത്തുള്ള കടയിൽ നിന്നും കത്തിയെടുത്ത് പൊലീസുകാരെ വെട്ടി പരിക്കേൽപ്പിച്ചതോടെയാണ് എസ്ഐ മീന പ്രതിക്ക് നേരെ വെടിയുതിർത്തത്. കാൽമുട്ടിന് പരിക്കേറ്റ ഇയാളെയും ആക്രമണത്തിൽ പരിക്കേറ്റ രണ്ട് പൊലീസുകാരെയും കിൽപോക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഭാസി ശ്രീരാഗത്തിന്റെ ചിത്രകല പ്രദർശനം തുടങ്ങി

ഭാസി ശ്രീരാഗത്തിന്റെ ചിത്രകല പ്രദർശനം തുടങ്ങി

ഭാസി ശ്രീരാഗത്തിന്റെ ചിത്രകല പ്രദർശനം ആരംഭിച്ചു. കിളിമാനൂരിലെ പഞ്ചായത്ത് ബസ് സ്റ്റാൻഡിന് സമീപത്തുള്ള റോട്ടറി ഹാളിൽ ഭാസി ശ്രീരാഗത്തിന്റെ ചിത്രകല പ്രദർശനം ആരംഭിച്ചു. നേമം പുഷ്പരാജ് ഉദ്ഘാടനം നിർവഹിച്ചു. ഇന്നും 24,25 തീയതികളിലും പ്രദർശനം ഉണ്ടാകും.

പ്രേംനസീർ സ്മാരക മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പുനരാരംഭം

പ്രേംനസീർ സ്മാരക മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പുനരാരംഭം

ചിറയിൻകീഴിൽ പ്രേംനസീർ സ്മാരക മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുന രാരംഭിച്ചു. പ്രേംനസീർ സ്മാരക മന്ദിരത്തിന്റെ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങളാണ് പുനരാരംഭിച്ചത്. ശാർക്കര ക്ഷേത്രത്തിന് സമീപം നസീർ പഠിച്ച പഴയ മലയാളം പള്ളിക്കൂടത്തിന്റെ ഭൂമിയിലാണ് സ്മാരകം നിർമ്മിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ തുടക്കമായത്. ഒരു വർഷം മുമ്പ് സ്മാരക നിർമ്മാണം ആരംഭിച്ചെങ്കിലും പലവിധ കാരണങ്ങളാൽ മന്ദിരത്തിന്റെ പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കേണ്ടി വന്നിരുന്നു.

66.22 സെന്റ് ഭൂമി വിദ്യാഭ്യാസ വകുപ്പിൽനിന്ന് പദ്ധതിയ്ക്കായി നേരത്തെ ഏറ്റെടുത്തിരുന്നു. 98 ലക്ഷം രൂപ ചിലവിൽ കെട്ടിടത്തിന്റെ അടിസ്ഥാനം പൂർത്തിയാക്കി. ഇനി താഴെത്തെ നിലയും ഒന്നാം നിലയും നിർമ്മിക്കും. 6699 ചതുരശ്രയടിയിലാണ് താഴെനില. ഇവിടെ ഓഫീസ്, രണ്ട് മ്യൂസിയങ്ങൾ, ഓപ്പൺ തിയറ്റർ എന്നിവയുണ്ടാകും. ഒന്നാം നിലയിൽ 4263 ചതുരശ്രയടിയിൽ ലൈബ്രറി, ക്യാന്റീൻ, ഗ്യാലറി എന്നിവയുമൊരുക്കുന്നുണ്ട്. ഒന്നാംഘട്ട നിർമ്മാണ പ്രവർത്തികൾക്കായ് 2.91 കോടി രൂപയാണ് വകയിരുത്തിയത്. 55 ലക്ഷം രൂപ എംഎൽഎ ഫണ്ടിൽനിന്നും 1.35 കോടി രൂപ സാംസ്കാരിക വകുപ്പിൽ നിന്നുമാണ് തുക അനുവദിക്കപ്പെട്ടിട്ടുള്ളത്.

ജനകീയ പ്രതിരോധ ജാഥ: സംഘാടക സമിതി രൂപീകരണ യോഗവും ഓഫീസ് ഉദ്ഘാടനവും നടന്നു

ജനകീയ പ്രതിരോധ ജാഥ: സംഘാടക സമിതി രൂപീകരണ യോഗവും ഓഫീസ് ഉദ്ഘാടനവും നടന്നു

എം.വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ വിജയത്തിനായി പളളിക്കൽ ലോക്കൽ തെരത്തെടുപ്പ് കമ്മിറ്റി സംഘടിപ്പിച്ച സംഘാടക സമിതി രൂപീകരണ യോഗവും ഓഫീസും ഉദ്ഘാടനവും നടന്നു. അഡ്വ.മടവൂർ അനിൽ പരിപാടി ഉദ്ഘാടനം
ചെയ്തു.

പുരയിടത്തിന് തീയിട്ട ഉടമസ്ഥൻ പൊള്ളലേറ്റ നിലയിൽ

പുരയിടത്തിന് തീയിട്ട ഉടമസ്ഥൻ പൊള്ളലേറ്റ നിലയിൽ

പുരയിടത്തിന് തീയിട്ട ഉടമസ്ഥൻ പൊള്ളലേറ്റ നിലയിൽ. വർക്കല പുന്നമൂട് സ്വദേശി വിക്രമൻ നായരാണ് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. 74 വയസ്സുണ്ട്. ഇദ്ദേഹത്തിന് വർക്കലയിൽ ഗ്രൗണ്ട് ഫയർ അണയ്ക്കാൻ എത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരാണ് വയോധികനെ പൊള്ളലേറ്റ നിലയിൽ കാണുന്നത്. വർക്കല ഫയർ ആൻഡ് റെസ്ക്യൂ ടീം അംഗം വിഷ്ണുവിന്റെ പിതാവ് കൂടിയാണ് വിക്രമൻ നായർ.

നാട്ടുകാരാണ് പുരയിടത്തിന് തീ കത്തുന്നത് ഫയർ ഫോഴ്‌സിനെ അറിയിക്കുന്നത്. ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കുമ്പോൾ ആണ് പുരയിടത്തിലെ മാവിന്റെ ചുവട്ടിൽ ഇദ്ദേഹത്തെ പൊള്ളലേറ്റ നിലയിൽ കാണുന്നത്. മുഖവും കാലും ഉൾപ്പെടെ നല്ല രീതിയിൽ പൊള്ളലേറ്റിട്ടുണ്ട്. തീ അണയ്ക്കാൻ എത്തിയ ഫയർ ഫോഴ്‌സിന്റെ ടീം അംഗം വിഷ്ണു ആണ് പിതാവിനെ പൊള്ളലേറ്റ നിലയിൽ കാണുന്നത്.

തുടർന്ന് ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിലേക്ക് കൊണ്ട് പോയിട്ടുണ്ട്. വിക്രമൻ നായർ രാവിലെ പുരയിടം വൃത്തിയാക്കി തീ ഇടുകയായിരുന്നു. റോഡരികിൽ കൂട്ടിയിട്ട പുല്ലിൽ തീ ഇടുകയും ഈ തീ പുരയിടത്തിലെ പുല്ലിലേക്ക് പടരുകയും ആയിരുന്നു. വേനൽ കാലം ആയതിനാൽ ഗ്രൗണ്ട് ഫയർ സാധാരണമാണ്.
ഇതിനിടയിൽ അബദ്ധത്തിൽ ഇതിൽ അകപ്പെട്ട് പോവുകയോ, തുടർന്ന് അബോധവസ്ഥയിലോ ആയിട്ടുണ്ടാവാം എന്നാണ് ഫയർ ഫോഴ്‌സിന്റെ നിഗമനം.

വിയറ്റ്നാം, ഇറാഖ് എംബസി അറ്റസ്റ്റേഷൻ ഇനിമുതൽ നോർക്ക റൂട്ട്സിൽ ലഭിക്കും

വിയറ്റ്നാം, ഇറാഖ് എംബസി അറ്റസ്റ്റേഷൻ ഇനിമുതൽ നോർക്ക റൂട്ട്സിൽ ലഭിക്കും

വിദ്യാഭ്യാസ, വ്യക്തിവിവര സർട്ടിഫിക്കറ്റുകളുടെ വിയറ്റ്നാം, ഇറാഖ് എംബസി അറ്റസ്റ്റേഷൻ സേവനങ്ങൾ ഇനി മുതൽ നോർക്ക റൂട്ട്സിന്റെ മൂന്ന് റീജിയണൽ ഓഫീസുകളിൽ നിന്നും ലഭിക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സർട്ടിഫിക്കറ്റ് ആതന്റിക്കേഷൻ സെന്ററുകളിൽ നിന്നാണ് സേവനം ലഭിക്കുക.
വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ എച്ച് ആർ ഡി അറ്റസ്റ്റേഷന്‍, കേന്ദ്ര വിദേശകാര്യ മന്ത്രാലയ സാക്ഷ്യപ്പെടുത്തല്‍, വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഹോം അറ്റസ്‌റ്റേഷന്‍, (യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യു.എ.ഇ), ഖത്തര്‍, ബഹറൈന്‍, കുവൈറ്റ്, സൗദി അറേബ്യ) സാക്ഷ്യപ്പെടുത്തല്‍, നൂറോളം രാജ്യങ്ങള്‍ അംഗങ്ങളായുളള അന്താരാഷ്ട്ര അംഗീകാരമുളള അപ്പോസ്റ്റില്‍ അറ്റസ്‌റ്റേഷന്‍ എന്നിവ നോര്‍ക്ക റൂട്ട്‌സ് വഴി ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.