by Midhun HP News | Feb 23, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പുരയിടത്തിന് തീയിട്ട ഉടമസ്ഥൻ പൊള്ളലേറ്റ നിലയിൽ. വർക്കല പുന്നമൂട് സ്വദേശി വിക്രമൻ നായരാണ് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. 74 വയസ്സുണ്ട്. ഇദ്ദേഹത്തിന് വർക്കലയിൽ ഗ്രൗണ്ട് ഫയർ അണയ്ക്കാൻ എത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരാണ് വയോധികനെ പൊള്ളലേറ്റ നിലയിൽ കാണുന്നത്. വർക്കല ഫയർ ആൻഡ് റെസ്ക്യൂ ടീം അംഗം വിഷ്ണുവിന്റെ പിതാവ് കൂടിയാണ് വിക്രമൻ നായർ.

നാട്ടുകാരാണ് പുരയിടത്തിന് തീ കത്തുന്നത് ഫയർ ഫോഴ്‌സിനെ അറിയിക്കുന്നത്. ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കുമ്പോൾ ആണ് പുരയിടത്തിലെ മാവിന്റെ ചുവട്ടിൽ ഇദ്ദേഹത്തെ പൊള്ളലേറ്റ നിലയിൽ കാണുന്നത്. മുഖവും കാലും ഉൾപ്പെടെ നല്ല രീതിയിൽ പൊള്ളലേറ്റിട്ടുണ്ട്. തീ അണയ്ക്കാൻ എത്തിയ ഫയർ ഫോഴ്‌സിന്റെ ടീം അംഗം വിഷ്ണു ആണ് പിതാവിനെ പൊള്ളലേറ്റ നിലയിൽ കാണുന്നത്.

തുടർന്ന് ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിലേക്ക് കൊണ്ട് പോയിട്ടുണ്ട്. വിക്രമൻ നായർ രാവിലെ പുരയിടം വൃത്തിയാക്കി തീ ഇടുകയായിരുന്നു. റോഡരികിൽ കൂട്ടിയിട്ട പുല്ലിൽ തീ ഇടുകയും ഈ തീ പുരയിടത്തിലെ പുല്ലിലേക്ക് പടരുകയും ആയിരുന്നു. വേനൽ കാലം ആയതിനാൽ ഗ്രൗണ്ട് ഫയർ സാധാരണമാണ്.
ഇതിനിടയിൽ അബദ്ധത്തിൽ ഇതിൽ അകപ്പെട്ട് പോവുകയോ, തുടർന്ന് അബോധവസ്ഥയിലോ ആയിട്ടുണ്ടാവാം എന്നാണ് ഫയർ ഫോഴ്‌സിന്റെ നിഗമനം.
by Midhun HP News | Feb 23, 2023 | Latest News, കേരളം, ജില്ലാ വാർത്ത
വിദ്യാഭ്യാസ, വ്യക്തിവിവര സർട്ടിഫിക്കറ്റുകളുടെ വിയറ്റ്നാം, ഇറാഖ് എംബസി അറ്റസ്റ്റേഷൻ സേവനങ്ങൾ ഇനി മുതൽ നോർക്ക റൂട്ട്സിന്റെ മൂന്ന് റീജിയണൽ ഓഫീസുകളിൽ നിന്നും ലഭിക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സർട്ടിഫിക്കറ്റ് ആതന്റിക്കേഷൻ സെന്ററുകളിൽ നിന്നാണ് സേവനം ലഭിക്കുക.
വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ എച്ച് ആർ ഡി അറ്റസ്റ്റേഷന്‍, കേന്ദ്ര വിദേശകാര്യ മന്ത്രാലയ സാക്ഷ്യപ്പെടുത്തല്‍, വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഹോം അറ്റസ്‌റ്റേഷന്‍, (യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യു.എ.ഇ), ഖത്തര്‍, ബഹറൈന്‍, കുവൈറ്റ്, സൗദി അറേബ്യ) സാക്ഷ്യപ്പെടുത്തല്‍, നൂറോളം രാജ്യങ്ങള്‍ അംഗങ്ങളായുളള അന്താരാഷ്ട്ര അംഗീകാരമുളള അപ്പോസ്റ്റില്‍ അറ്റസ്‌റ്റേഷന്‍ എന്നിവ നോര്‍ക്ക റൂട്ട്‌സ് വഴി ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.


by Midhun HP News | Feb 23, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലയ്ക്കാമുക്ക് (വാർഡ് 12) വാർഡിൽ സ്ഥിതിചെയ്യുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഫെബ്രുവരി 28ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉത്തരവിറക്കി. പോളിംഗ് സ്‌റ്റേഷൻ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഫെബ്രുവരി 27, 28 തിയതികളിലും വോട്ടെണ്ണൽ കേന്ദ്രം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് മാർച്ച് 1നും പ്രാദേശിക അവധിയായിരിക്കുമെന്ന് ഉത്തരവിൽ പറയുന്നു. ഫെബ്രുവരി 28ന് രാവിലെ 7 മുതൽ വൈകിട്ട് 6 മണി വരെയാണ് ഉപതെരഞ്ഞെടുപ്പ്.


by Midhun HP News | Feb 23, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മംഗലപുരം: മൊബൈൽ ഫോൺ മോഷ്ടിച്ച കളളനെ സഹസികമായി പിടികൂടി യുവതി. പത്ത് ദിവസത്തിന് ശേഷമാണ് ഫോണിന്റെ ഉടമയായ യുവതി കള്ളനെ പിടികൂടി പോലീസിൽ ഏല്പിച്ചത്. മംഗലപുരത്താണ് സംഭവം നടന്നത്. ഈ മാസം എട്ടിനാണ് മംഗലപുരം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ജൻ ഔഷധി മെഡിക്കൽ സ്‌റ്റോറിലെ ജീവനക്കാരിയായ ബഹിജയുടെ മൊബൈൽ ഫോൺ പ്രതി മോഷ്ടിച്ചത്. മരുന്ന് വാങ്ങാനെന്ന വ്യാജനെ എത്തിയ ഇയാൾ 12000 രൂപ വിലയുള്ള മൊബൈൽ ഫോൺ മോഷ്ടിക്കുകയായിരുന്നു. കൈതമുക്ക് പാൽക്കുളങ്ങര സ്വദേശി അമീർ(44)നെയാണ് മംഗലപുരം പോലീസ് അറസ്റ്റു ചെയ്തത്.

മോഷണം നടന്ന അന്ന് തന്നെ ബഹിജ മംഗലപുരം പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് കടയിൽ സ്ഥാപിച്ച സി.സി.ടി.വി.ദ്യശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് അമീർ മൊബൈൽ മോഷ്ടിക്കുന്നത് കണ്ടത്. തുടർന്ന് ഈ ദ്യശ്യവും പ്രതി വാങ്ങാൻ വന്ന മരുന്നിന്റെ പേരും പരിസരത്തുള്ള മറ്റു മെഡിക്കൽ സ്‌റ്റോറിലുള്ളവർക്ക് ബഹിജ കൈമാറിയിരുന്നു.

അങ്ങനെയാണ് ഇന്നലെ മറ്റൊരു മെഡിക്കൽ സ്‌റ്റോറിൽ മരുന്നു വാങ്ങാനെത്തിയപ്പോൾ മെഡിക്കൽ സ്റ്റോർ ജീവനക്കാർ ബഹിജയെ വിവരം അറിയിക്കുകയും തുടർന്ന് ബഹിജ മംഗലപുരം പോലീസ്റ്റേഷനിൽ വിവരം കൈമാറുകയും പോലീസിനെ കൂട്ടി പ്രതിയുടെ അടുക്കൽ എത്തുകയും ചെയ്തതോടെയാണ് അമീർ പോലീസ് പിടിയിലായത്. പിന്നീട് സിസിടിവി ദൃശ്യം നോക്കി പ്രതിയെ തിരിച്ചറിഞ്ഞു. മോഷ്ടിച്ച ഫോൺ ആറ്റിങ്ങലിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് 3000 രൂപയ്ക് വിറ്റതായി പ്രതി പോലിസിനോട് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
by Midhun HP News | Feb 23, 2023 | Latest News, കേരളം, ജില്ലാ വാർത്ത
നഗരൂർ ഗ്രാമപഞ്ചായത്തിലെ 45 ഹെക്ടർ വരുന്ന ഏറ്റവും വലിയ ഒറ്റ പാടശേഖരമായ ഈഞ്ച മൂല ഏലായിലെ കൊയ്ത്ത് മഹോത്സവം ആറ്റിങ്ങൽ എം എൽ എ ഒ എസ് അംബിക നിർവ്വഹിച്ചു. കേരള കർഷകസംഘം ഏര്യ സെക്രട്ടറി വി.ബിനു, സി.പിഎം വെള്ളല്ലൂർ ലോക്കൽ സെക്രട്ടറി എസ് കെ സുനി, സി പി ഐ മണ്ഡലം കമ്മറ്റി അംഗം കെ.ശശിധരൻ നായർ, കേരള കർഷകസംഘം വെള്ളലൂർ വില്ലേജ് സെക്രട്ടറി എസ് സജ്ജ നൻ, സി ഡി എസ് മെമ്പർ ഷീജ എന്നിവർ പ്രസംഗിച്ചു. എ ഡി എസിൻ്റെ നേതൃത്വത്തി കൊയിത്തുപാട്ട് സംഘമായിരുന്നു കൊയിത്തിന് നേതൃത്വം കൊടുത്തതു്. എം എൽ എ യോടെപ്പം കുടുംബശ്രീ പ്രവർത്തകർ നടത്തിയ കൊയിത്തു പാട്ട് ജനങ്ങളിൽ
ആവേശമുണർത്തി.


by Midhun HP News | Feb 23, 2023 | Latest News, കേരളം, ജില്ലാ വാർത്ത
റവന്യൂ വകുപ്പിന്റെ സേവനങ്ങളും, ക്ഷേമ ആനുകൂല്യങ്ങളും, വാർത്തകളൂം ഇനി റവന്യൂ വകുപ്പിന്റെ “റവന്യൂ ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (RIB)” എന്ന യുട്യൂബ് ചാനല്‍ വഴി ലഭ്യമാകുന്നതായിരിയ്കും. യുട്യൂബ് ലിങ്ക് താഴെ കാണാം
https://youtube.com/@ribkeralam
Recent Comments