പതിനേഴുകാരിയെ മാസങ്ങളോളം പീഡിപ്പിച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

പതിനേഴുകാരിയെ മാസങ്ങളോളം പീഡിപ്പിച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

തിരുവനന്തപുരം: പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. സിപിഎം കണിയാപുരം ലോക്കല്‍ കമ്മിറ്റിക്കു കീഴിലെ കല്ലിങ്കര ബ്രാഞ്ച് സെക്രട്ടറി ഷമീറിനെ(50)യാണ് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്. പതിനേഴുകാരിയായ പെണ്‍കുട്ടിയെ ഷമീര്‍ മാസങ്ങളായി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഒടുവില്‍ പെണ്‍കുട്ടി അധ്യാപകരോട് വിവരം പറഞ്ഞു. അധ്യാപകര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സിഡബ്ല്യൂസി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് മംഗലപുരം പൊലീസിന് കൈമാറുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

വടക്കാഞ്ചേരിയിലെ വ്യാപാര സ്ഥാപനത്തിൽ അ​ഗ്നിബാധ; ലക്ഷങ്ങളുടെ നഷ്ടം

വടക്കാഞ്ചേരിയിലെ വ്യാപാര സ്ഥാപനത്തിൽ അ​ഗ്നിബാധ; ലക്ഷങ്ങളുടെ നഷ്ടം

തൃശൂർ: വടക്കാഞ്ചേരിയിൽ വ്യാപാര സ്ഥാപനത്തിൽ ഉണ്ടായ അഗ്നിബാധയിൽ ബഹുനിലക്കെട്ടിടത്തിന്റെ മുകൾഭാഗം കത്തിയമർന്നു. വടക്കാഞ്ചേരി ബോയ്സ് ഹൈസ്കൂൾ പരിസരത്ത് പ്യാരി ഗിഫ്റ്റ് ഹൗസ് കെട്ടിടത്തിലാണ് തീ പടർന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. രാത്രി 7:30 ഓടെയാണ് സംഭവം നടന്നത്. മുകൾ നില പൂർണ്ണമായും കത്തിയമർന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഗ്രൗണ്ട് ഫ്ലോറിൽ ഉണ്ടായിരുന്ന ജീവനക്കാരും മറ്റും പുറത്തേക്ക് ഇറങ്ങിയോടിയതോടെ വലിയ അപകടം ഒഴിവായി. ലക്ഷങ്ങൾ വില വരുന്ന സാധനസാമഗ്രികളാണ് കത്തി നശിച്ചത്.

വടക്കാഞ്ചേരി സ്വദേശി റീംസിൻ്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. വടക്കാഞ്ചേരി ഫയർ സ്റ്റേഷനിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് അഗ്നിശമനസേനയുടെ നേതൃത്വത്തിൽ തീയണച്ചു. തൊട്ടടുത്ത മറ്റു കടകളിലേക്ക് തീ പടരാതിരുന്നത് ആശ്വാസമായി.

ചൈനയില്‍ ഭൂകമ്പം; റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത

ചൈനയില്‍ ഭൂകമ്പം; റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത

ബീജിങ്ങ്: ചൈനയില്‍ താജിക്കിസ്ഥാന്‍ അതിര്‍ത്തി മേഖലയില്‍ ഭൂകമ്പം. ചൈനയിലെ സിങ്ജിയാങ് മേഖലയിലും താജിക്കിസ്ഥാനിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് ചൈനീസ് സ്റ്റേറ്റ് ടെലിവിഷന്‍ സിസിടിവി റിപ്പോര്‍ട്ട് ചെയ്തു. ഭൂചലനത്തില്‍ ആള്‍നാശമോ മറ്റു നാശനഷ്ടങ്ങളെക്കുറിച്ചോ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടില്ല.

നടൻ‌ പ്രഭു ആശുപത്രിയിൽ

നടൻ‌ പ്രഭു ആശുപത്രിയിൽ

ചെന്നൈ: വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിന് തെന്നിന്ത്യൻ നടൻ പ്രഭുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത വയറുവേദനയെ തുടർന്ന് നടത്തിയ പരിശോധനയിൽ വൃക്കയിൽ കല്ല് കണ്ടെത്തുകയായിരുന്നു. തുടർന്ന് ലേസർ എൻഡോസ്കോപ്പി മാർഗത്തിൽ കല്ല് നീക്കം ചെയ്തു. കോടമ്പാക്കത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ. താരത്തിന്റെ ആ​രോ​ഗ്യനില തൃപ്‌തികരമാണെന്നും ഉടൻ ആശുപത്രി വിടുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

കട്ടയിൽകോണം മഠത്തിൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഇന്ന് ശ്രീമദ്ഭാഗവത സപ്താഹ യജ്‌ഞം നടക്കും

കട്ടയിൽകോണം മഠത്തിൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഇന്ന് ശ്രീമദ്ഭാഗവത സപ്താഹ യജ്‌ഞം നടക്കും

കട്ടയിൽകോണം മഠത്തിൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവതോടനുബന്ധിച്ച് ആറാം ദിവസമായ ഇന്ന് (23- 02-23) ശ്രീമദ്ഭാഗവത സപ്താഹ യജ്‌ഞം നടക്കും. ഉച്ചയ്ക്ക് 12 മണിയ്ക്ക് അന്നദാനം ഉണ്ടായിരിക്കും.

പ്രിൻസിപ്പാൾ തസ്തികയിൽ ഒഴിവ്

പ്രിൻസിപ്പാൾ തസ്തികയിൽ ഒഴിവ്

കിളിമാനൂർ നഗരൂർ ശ്രീ ശങ്കര വിദ്യാപീഠം സ്വാശ്രയ കോളേജിൽ
പ്രിൻസിപ്പാളിന്റെ ഒഴിവുണ്ട്. യു.ജി.സി. യോഗ്യതയുള്ള, അദ്ധ്യാപക/ പ്രിൻസിപ്പാൾ തസ്തികയിൽ റിട്ടയർ ചെയ്ത ഉദ്യോഗർത്ഥികൾ 01-03-2023 നു മുൻപായി സെക്രട്ടറി, ശ്രീ ശങ്കര ട്രസ്റ്റ്, വളയൻചിറങ്ങര പി.ഒ, പെരുമ്പാവൂർ, പിൻ-683 556 എന്ന മേൽവിലാസത്തിൽ അപേക്ഷ നൽകേണ്ടതാണ്.