കെടിസിടി സ്കൂളിൽ ഹയർ സെക്കന്ററി സ്കൂളിൽ ‘റിഥം 2023’ സംഘടിപ്പിക്കുന്നു

കെടിസിടി സ്കൂളിൽ ഹയർ സെക്കന്ററി സ്കൂളിൽ ‘റിഥം 2023’ സംഘടിപ്പിക്കുന്നു

ആറ്റിങ്ങൽ: കടുവാപ്പള്ളി കെ ടി സി ടി ഹയർ സെക്കന്ററി സ്കൂളിൽ ‘റിഥം 2023’ എന്ന പേരിൽ 29 ആം വാർഷികാഘോഷം സംഘടിപ്പിക്കുന്നു. കെടിസിടി സ്കൂൾ ക്യാമ്പസിലാണ് പരിപാടികൾ നടക്കുന്നത്. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും.

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ മയക്കുമരുന്ന് നൽകി കാരിയര്‍ ആക്കിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ മയക്കുമരുന്ന് നൽകി കാരിയര്‍ ആക്കിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ മയക്കുമരുന്ന് നൽകി കാരിയര്‍ ആക്കിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്‍കിയ ബോണി എന്നയാളാണ് പിടിയിലായത്. ഇയാള്‍ മയക്കുമരുന്ന് കച്ചവട സംഘത്തിലെ അംഗമാണെന്ന് പൊലീസ് പറഞ്ഞു. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് ലഹരിക്കെണിയില്‍പ്പെടുത്തി മയക്കുമരുന്ന് കാരിയറാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട്, കുട്ടിയുടെ വെളിപ്പെടുത്തലില്‍ പറയുന്ന പത്തുപേരുടെയും സാക്ഷികളുടെയും അടക്കം 20 പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

കുട്ടിയുടെ വീടും സ്‌കൂളും കേന്ദ്രീകരിച്ച് വിപുലമായ അന്വേഷണമാണ് നടത്തിവരുന്നതെന്ന് അന്വേഷണസംഘ തലവന്‍ സിറ്റി നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ പ്രകാശന്‍ പടന്നയില്‍ പറഞ്ഞു. മകലെ നിയന്ത്രിക്കാന്‍ തുടങ്ങിയതോടെ കൊല്ലുമെന്ന് ലഹരിസംഘം ഭീഷണിപ്പെടുത്തിയിരുന്നതായി പെണ്‍കുട്ടിയുടെ അമ്മ വെളിപ്പെടുത്തിയിരുന്നു. ലഹരിമാഫിയയുടെ ഭീഷണി കണക്കിലെടുത്ത് വിദ്യാർത്ഥിനിയുടെ സുരക്ഷ കൂട്ടണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. സുരക്ഷ മുൻനിർത്തി വിദ്യാർത്ഥിനിയെ ചില്‍ഡ്രന്‍സ്ഹോമിലേക്ക് മാറ്റണമെന്ന് സിഡബ്ല്യുസിയോട് പൊലീസ് ശുപാര്‍ശ ചെയ്തു. എന്നാല്‍ പൊലീസ് നിര്‍ദേശം അംഗീകരിക്കാനാകില്ലെന്നാണ് കുട്ടിയുടെ കുടുംബത്തിന്റെ നിലപാട്.

‘സംസ്ഥാന യുവജന കമ്മീഷൻ ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ പണമില്ല’; ചിന്ത ജെറോം

‘സംസ്ഥാന യുവജന കമ്മീഷൻ ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ പണമില്ല’; ചിന്ത ജെറോം

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ പണമില്ല. ഇക്കാര്യം അറിയിച്ച് യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം ധനകാര്യ വകുപ്പിന് കത്തയച്ചു. സംസ്ഥാന സർക്കാറിനോട് 26 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. 18 ലക്ഷം രൂപ അനുവദിച്ചു. ചിന്തയുടെ ശമ്പള കുടിശിക അടക്കമുള്ള പണമാണ് ആവശ്യപ്പെട്ടത്. കഴിഞ്ഞ ബജറ്റിൽ യുവജന കമ്മീഷന് അനുവദിച്ചത് 76.06 ലക്ഷം രൂപയാണ്. ഇത് തികയാതെ വന്നതിനാൽ ഡിസംബറിൽ 9 ലക്ഷം വീണ്ടും അനുവദിച്ചിരുന്നു. ഇതിനെല്ലാം പുറമെയാണ് 18 ലക്ഷം വീണ്ടും അനുവദിച്ചത്.

സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. നിത്യച്ചെലവുകൾക്ക് പോലും പണമില്ലാത്ത സ്ഥിതിയാണ്. പത്ത് ലക്ഷം രൂപയിലധികം തുകയുള്ള ബില്ലുകൾ ട്രെഷറി വഴി മാറുന്നതിന് ധനകാര്യ വകുപ്പിന്റെ അനുമതി തേടണമെന്ന് സർക്കുലർ ഇറക്കിയിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് യുവജന കമ്മീഷൻ പണമില്ലെന്ന പരാതി ഉന്നയിച്ചിരിക്കുന്നത്. ചിന്തയുടെ ശമ്പള കുടിശിക ഇനത്തിൽ 8.5 ലക്ഷം രൂപ കിട്ടാനുണ്ട്. ഇതടക്കം 26 ലക്ഷം രൂപയാണ് സർക്കാരിനോട് ചോദിച്ചത്. ഇതിൽ 18 ലക്ഷം രൂപയാണ് അനുവദിച്ചത്. 2022-23 സാമ്പത്തിക വർഷത്തേക്കുള്ള പ്രവർത്തനത്തിൽ ഇതുവരെ 1.03 കോടി രൂപയിലധികം യുവജന കമ്മീഷനായി സർക്കാർ നൽകിയിട്ടുണ്ട്.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേയ്ക്കുള്ള സാധ്യതാ പട്ടികയിൽ ശശി തരൂരും

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേയ്ക്കുള്ള സാധ്യതാ പട്ടികയിൽ ശശി തരൂരും

ഡൽഹി: കോൺഗ്രസ് പ്ലീനറി സമ്മേളനം നാളെ ഛത്തീസ്ഗട്ടിലെ റായ്പൂരിൽ ആരംഭിക്കാനിരിക്കേ പ്രവ‍ർത്തക സമിതിയിലേക്കുള്ള സാധ്യതാ പട്ടികയിൽ ശശി തരൂരും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗ്ഗെ തയ്യാറാക്കിയ സാധ്യതാ പട്ടികയിലാണ് ശശി തരൂരിൻ്റെ പേര് ഇടം പിടിച്ചത്. പ്രത്യേക ക്ഷണിതാവായെങ്കിലും തരൂരിനെ പ്രവർത്തക സമിതിയിലേക്ക് എത്തിക്കാനുള്ള സാധ്യതയാണ് അവസാന ഘട്ടത്തിൽ തെളിയുന്നത് എന്നാണ് സൂചന. ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കി നിൽക്കേ പ്രതിപക്ഷസഖ്യത്തിലടക്കം നിർണായക പ്രമേയങ്ങൾ നാളെ തുടങ്ങുന്ന സമ്മേളനങ്ങൾ അവതരിപ്പിക്കും. പ്രവർത്തക സമതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നതിൽ തീരുമാനം നാളത്തെ സ്റ്റിയറിംഗ് കമ്മിറ്റിയോഗത്തിലുണ്ടാവും. പ്ലീനറി സമ്മേളനം കണക്കിലെടുത്ത് റായ്പൂപൂർ കനത്ത സുരക്ഷയിലാണ്. രണ്ടായിരത്തോളം പോലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്.

കോൺഗ്രസ് ചരിത്രത്തിലെ എൺപത്തിയഞ്ചാമത്ത് പ്ലീനറി സമ്മേളനത്തിനാണ് നാളെ തുടക്കമാവുന്നത്. പതിനയ്യായിരത്തോളം പ്രതിനിധികൾ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കും.1338 പേർക്കാണ് വോട്ടവകാശം. പ്രവർത്തക സമിതിയിലേക്ക് നാമനിർദ്ദേശം മതിയെന്നാണ് ഭൂരിപക്ഷാഭിപ്രായമെങ്കിലും രാഹുൽ ഗാന്ധിയുടെ നിലപാട് നിർണ്ണായകമാകും.

ഇക്കാര്യത്തിൽ അന്തിമ തീരുമാനം രാഹുലിന് വിട്ടിരിക്കുകയാണ്.വൈകുന്നേരം ചേരുന്ന സബ്ജക്ട് കമ്മിറ്റി പ്രമേയങ്ങൾക്ക് അന്തിമരൂപം നൽകും. പ്രതിപക്ഷ സഖ്യം പ്രഖ്യാപിച്ചുള്ള രാഷ്ട്രീയപ്രമേയമടക്കം നിർണ്ണായക പ്രമേയങ്ങൾ അവതരിപ്പിക്കും. പ്രവർത്തക സമിതി അംഗബലം കൂട്ടൽ, സമിതികളിൽ 50% യുവാക്കൾക്കും, പിന്നാക്ക വിഭാഗങ്ങൾക്കും സംവരണ മടക്കം നിർണ്ണായക ഭരണഘടന ഭേദഗതികൾക്കും സാധ്യതയുണ്ട്.

ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ വനിതകള്‍;  ട്വന്റി 20 ലോകകപ്പ് ആദ്യ സെമി ഇന്ന്

ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ വനിതകള്‍; ട്വന്റി 20 ലോകകപ്പ് ആദ്യ സെമി ഇന്ന്

വനിതകളുടെ ട്വന്റി 20 ലോകകപ്പിന്റെ ആദ്യ സെമിഫൈനലില്‍ ഇന്ത്യ ഇന്ന് നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ നേരിടും. കേപ്ടൗണ്‍ ന്യൂലാന്‍ഡ് പാര്‍ക്ക് ഗ്രൗണ്ടില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 6.30 നാണ് മത്സരം. കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് പരാജയപ്പെട്ടതിന്റെ പ്രതികാരം വീട്ടാനുള്ള അവസരമാണ് ഇന്ത്യയ്ക്ക് സെമിയില്‍ ഒരുങ്ങുന്നത്. നിര്‍ണായക മത്സരത്തില്‍ അയര്‍ലന്‍ഡിനോട് വിജയിച്ചാണ് ഇന്ത്യ സെമിയില്‍ കടന്നത്.ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യയുടെ സെമി പ്രവേശനം.

കളിച്ച നാലു മത്സരങ്ങളില്‍ മൂന്നെണ്ണത്തിലും ഹര്‍മന്‍ പ്രീതും സംഘവും വിജയിച്ചു. ഇംഗ്ലണ്ടിനെതിരെ മാത്രമായിരുന്നു തോല്‍വി. പരിക്ക് ഭേദമായി എത്തിയ ഓപ്പണര്‍ സ്മൃതി മന്ഥാനയുടെ മികച്ച ഫോമാണ് ഇന്ത്യയുടെ കരുത്ത്. മധ്യനിരയില്‍ റിച്ച ഘോഷും മികച്ച ഫോമിലാണ്. ട്വന്റി 20 റാങ്കിങ്ങില്‍ നാലാം സ്ഥാനത്താണ് ഇന്ത്യന്‍ വനിതകള്‍. ട്വന്റി 20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരാണ്, വനിതാ ക്രിക്കറ്റിലെ എറ്റവും ശക്തമായ ടീമായ ഓസ്‌ട്രേലിയ. അഞ്ചു തവണ ട്വന്റി 20 ലോകകപ്പ് ജേതാക്കളായിട്ടുണ്ട്.

2021 മാര്‍ച്ചിനു ശേഷം രണ്ടു മത്സരങ്ങള്‍ മാത്രമാണ് ഓസീസ് തോറ്റത്. ട്വന്റി 20യില്‍ ഇന്ത്യയുമായി ഏറ്റുമുട്ടിയപ്പോള്‍ ഏറ്റവും കൂടുതല്‍ ജയവും ഓസീസിനാണ്. നാളെ നടക്കുന്ന രണ്ടാം സെമിയില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക കരുത്തരായ ഇംഗ്ലണ്ടിനെ നേരിടും. ഗ്രൂപ്പിലെ നാലു മത്സരങ്ങളും വിജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇംഗ്ലണ്ടിന്റെ വരവ്. ത്രില്ലിങ്ങ് പോരാട്ടത്തില്‍ ബംഗ്ലാദേശിനെ മറികടന്നാണ് ദക്ഷിണാഫ്രിക്ക അവസാന നാലില്‍ ഇടംപിടിച്ചത്.

പ്രതി മൂത്രമൊഴിക്കാനെന്ന വ്യാജേന മുങ്ങി ; ഓടിച്ചിട്ട് പിടിച്ച്‌ പോലീസ്

പ്രതി മൂത്രമൊഴിക്കാനെന്ന വ്യാജേന മുങ്ങി ; ഓടിച്ചിട്ട് പിടിച്ച്‌ പോലീസ്

തിരുവനന്തപുരം: പോലീസിന്റെ കൈയ്യില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച കൊലക്കേസ് പ്രതിയെ പോലീസിന് ഓടിച്ചിട്ട് പിടിക്കേണ്ടി വന്നു. തിരുവനന്തപുരം കാട്ടാക്കട കോടതിക്ക് സമീപത്താണ് സംഭവം നടന്നത്. വട്ടപ്പാറയിലെ 15 വയസുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേഷാണ് പോലീസിനെ കബളിപ്പിച്ച്‌ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത്. കാട്ടാക്കട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കാനാണ് പോലീസ് രാജേഷിനെ കൊണ്ടുവന്നത്. മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പ്രതിയുടെ വിലങ്ങ് അഴിച്ചു കൊടുക്കുകയായിരുന്നു. ഈ സമയത്താണ് പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയുണ്ടായത്.