by Midhun HP News | Feb 22, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ന്യൂഡൽഹി: ഒന്നാം ക്ലാസ് പ്രവേശത്തിന് ആറ് വയസ് നിർബന്ധമാക്കിയ കേന്ദ്ര സർക്കാർ ഉത്തരവ് നടപ്പാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് വീണ്ടും നിർദ്ദേശം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് നിർദ്ദേശം നൽകിയത്. കേരളം അടക്കം പല സംസ്ഥാനങ്ങളും നിർദ്ദേശം നടപ്പാക്കാത്ത സാഹചര്യത്തിലാണ് വീണ്ടും നിർദ്ദേശം നൽകിയത്. കേരളത്തിൽ കേന്ദ്രീയ വിദ്യാലായങ്ങൾ മാത്രമാണ് ആറ് വയസ് നിർദ്ദേശം നടപ്പാക്കിയത്.


by Midhun HP News | Feb 22, 2023 | Latest News, കേരളം, ജില്ലാ വാർത്ത
സൂപ്പർ താരങ്ങളുടെ ക്രിക്കറ്റ് മത്സരത്തിന് കമന്റേറ്ററായി ആറ്റിങ്ങലുകാരൻ. ആറ്റിങ്ങൽ സ്വദേശി അജാസ് ബഷീറാണ് പ്രീമിയർ ലീഗ്. ആറ്റിങ്ങൽ കോളേജിൽ റിട്ടയേർഡ് ഡോ. എ. സീനയുടെയും പരേതനായ വെഞ്ഞാറമൂട് ഗവ. ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പലായിരുന്ന ഇ. ബഷീറിന്റെയും മകനാണ് അജാസ്. സോഫ്റ്റ്‌വെയർ എഞ്ചിനീയറായ അജാസ് കഴിഞ്ഞ 8 വർഷമായി കമെന്ററി രംഗത്ത് സജീവമാണ്. ഒട്ടവനവധി ടൂർണമെന്റുകൾ നടത്തിയിട്ടുണ്ട്. സിഗ്മ പ്രീമിയർ ലീഗ്, മലപ്പുറം പ്രീമിയർ ലീഗ് എന്നിവയ്ക്കു താര ലേലം നടത്തിയിട്ടുണ്ട്. ഐ പി എല്ലിന് സമാനമായ രീതിയിൽ പ്ലയെർ ഓപ്ഷൻ ഡിസൈൺ ചെയ്തു കേരളത്തിൽ ഏറ്റവും ആദ്യം താര ലേലം നടത്തിയിട്ടുണ്ട് എന്നുള്ളതും അജാസിന്റെ പ്രത്യേകതയാണ്. ജയ്‌പൂർ, ഹൈദരാബാദ്, റെയ്‌പുർ, ജോദ്പുർ, ബാഗ്ലൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ ക്രിക്കറ്റ് മാച്ചിൽ കമന്റേറ്ററായി പോകുന്നുണ്ട്.


by Midhun HP News | Feb 22, 2023 | Latest News, കേരളം, ജില്ലാ വാർത്ത
വിഖ്യാത നര്‍ത്തകി ഡോ. കനക് റെലെ അന്തരിച്ചു. 86 വയസ്സായിരുന്നു. മുംബൈയില്‍ ഇന്നു രാവിലെയായിരുന്നു അന്ത്യം. കേരളത്തിന്റെ സ്വന്തം നാട്യരൂപമായ മോഹിനിയാട്ടത്തിന് മറുനാട്ടില്‍ പുതുജീവന്‍ പകര്‍ന്ന കലാകാരിയാണ് കനക് റെലെ. എട്ടു പതിറ്റാണ്ടു നീണ്ട കലാജീവിതത്തിന് ഉടമയായ കനക് റെലെയ്ക്ക് രാജ്യം പദ്മഭൂഷണ്‍, പദ്മശ്രീ ബഹുമതികള്‍ നല്‍കി ആദരിച്ചു. സംഗീത നാടക അക്കാദമി പുരസ്‌കാരം, കാളിദാസ സമ്മാനം, എംഎസ് സുബ്ബലക്ഷ്മി പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കനക് റെലെയുടെ നിര്യാണത്തില്‍ ഒട്ടേറെ പ്രമുഖര്‍ അനുശോചിച്ചു. തീന്ദ്ര റെലെയാണ് ഭര്‍ത്താവ്. രണ്ടു മക്കളുണ്ട്.


by Midhun HP News | Feb 22, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അനഹയർ കൈപ്പറ്റുന്നുവെന്ന ആരോപണത്തിൽ സംസ്ഥാന വ്യാപകമായി വിജിലൻസിന്റെ മിന്നൽ പരിശോധന. ജില്ലാ കളക്ടറേറ്റുകളിലും സിഎംഡിആർഎഫ് കൈകാര്യം ചെയ്യുന്ന വിഭാഗത്തിലും രാവിലെ 11 മുതലാണ് പരിശോധന ആരംഭിച്ചത്. ഉദ്യോഗസ്ഥരെ വ്യക്തിപരമായി സ്വാധീനിച്ചും ഏജന്റുമാർ മുഖേനയും കൃത്രിമം നടക്കുന്നുണ്ടെന്നാണ് ആരോപണം.
സിഎംഡിആർഎഫ് സെക്ഷൻ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ധനസഹായം കൈപ്പറ്റുന്നുവെന്നാണ് പ്രധാന ആക്ഷേപം. ഇതിനായി ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ടെന്നും, ഇത്തരം ഏജന്റുമാർ മുഖേന സമർപ്പിക്കുന്ന അപേക്ഷകളിലെ രേഖകൾ വ്യാജമാണെന്നും പരാതിയുണ്ട്. വ്യാജ മെഡിക്കൽ, വരുമാന സർട്ടിഫിക്കറ്റുകൾ ഹാജരാക്കി ഇത്തരക്കാർ പണം തട്ടുന്നു. ചിലയിടങ്ങളിൽ അർഹരായ അപേക്ഷകരെ ഉപയോഗിച്ചും പണം തട്ടുന്നതായും കണ്ടെത്തി.

ഇത്തരം അപേക്ഷകളിൽ അർഹരായ വ്യക്തിയുടെ പേരിനൊപ്പം അവരുടെ ഫോണ്‍നമ്പരിന് പകരം ഏജന്റിന്റെ ഫോൺ നമ്പർ നൽകും. തുക പാസായി അപേക്ഷകന്റെ അക്കൗണ്ടിലെത്തുന്ന പണത്തിന്റെ വിഹിതം ഇത്തരം ഏജന്റുകൾ കൈപ്പറ്റുകയുമാണ് പതിവ്. ഇത്തരം പരാതികൾ വർധിച്ചതോടെയാണ് വിജിലൻസിൻ്റെ മിന്നല്‍ പരിശോധന. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിൻ്റെ നിർദ്ദേശ പ്രകാരമാണ് നടപടി പുരോഗമിക്കുന്നത്.
by Midhun HP News | Feb 22, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഇടുക്കി: കുളമാവിൽ ഭര്‍ത്താവിന്‍റെ കഴുത്ത് മുറിച്ച ശേഷം ഭാര്യ ജീവനൊടുക്കി. കുളപ്പുറത്ത് സുകുമാരന്റെ ഭാര്യ മിനിയാണ് മരിച്ചത്. അൽഷിമേഴ്സ് രോഗിയായ സുകുമാരന്റെ കഴുത്തറുത്ത ശേഷം മിനി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി കിടപ്പുരോഗിയാണ് സുകുമാരൻ. കഴുത്തിൽ ഗുരുതരമായ മുറിവേറ്റ സുകുമാരൻ ആശുപത്രിയിൽ ചികിത്സയിലാണ്.


by Midhun HP News | Feb 22, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കണ്ണൂര്‍: വളപട്ടണത്ത് രണ്ടുപേര്‍ ട്രെയിന്‍ തട്ടി മരിച്ചു. മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞു. ആരോളി സ്വദേശി പ്രസാദാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ഇന്ന് രാവിലെ വളപട്ടണം പാലത്തിന് സമീപത്തുവച്ചാണ് അപകടം. മരിച്ച രണ്ടാമൻ ധർമശാല സ്വദേശിയാണെന്നാണ് വിവരം. ഇവരുടേത് ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.


Recent Comments