by Midhun HP News | Feb 16, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മുടപുരം: മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തോടനുബന്ധിച്ഛ് നടത്തുന്ന സമൂഹസദ്യ, അന്നദാനം എന്നിവയ്ക്കു വേണ്ടിയുള്ള വിഭവ സമാഹരണത്തിന്റെ ഭാഗമായി തെങ്ങുംവിള ക്ഷേത്രത്തിൽ പൊതുജനങ്ങളിൽ നിന്ന് കാർഷിക ധാന്യങ്ങൾ ശേഖരിക്കുന്നു. ‘കലവറ നിറക്കൽ’ എന്നു പേരിട്ടിരിക്കുന്ന ചടങ്ങിന് കഴിഞ്ഞ ദിവസം ക്ഷേത്രനടയിൽ തുടക്കംകുറിച്ചു. നാട്ടിലെ പ്രമുഖ കർഷകനും കിഴുവിലം റെസിഡന്റ്‌സ് വെൽഫെയർ സഹകരണ സംഘം പ്രസിഡന്റുമായ പി.കെ ഉദയഭാനുവിൽ നിന്ന് കാർഷിക വിളകൾ ക്ഷേത്രം മേൽശാന്തി മനോജ് നമ്പൂതിരി ഏറ്റുവാങ്ങി .

ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് ഡി.ബാബുരാജ്, സെക്രട്ടറി പി.വി.ജയൻ, ട്രഷറർ എൻ.എസ്.പ്രഭാകരൻ, വൈസ്പ്രസിഡന്റ് ബി.എസ്സജിതൻ, ഭരണസമിതി അംഗം എസ്.പുഷ്പൻ, കർഷകരായ മധു, ചന്ദ്രൻ, രമണൻ, എം.പ്രസന്നൻ തുടങ്ങിയവരും പങ്കെടുത്തു. വരും ദിവസങ്ങളിൽ നാട്ടുകാർക്ക് കാർഷിക ധാന്യങ്ങൾ ക്ഷേത്രത്തിൽ നൽകാവുന്നതാണ്. കർഷകരുടെ കൈയ്യിൽ നിന്നും കാർഷിക ധാന്യങ്ങൾ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ഷേത്രം ട്രസ്റ്റ് ഈ പരിപാടി ആവിഷ്കരിച്ചത്. ഈ മാസം18 മുതൽ 25 വരെയാണ് ക്ഷേത്രത്തിലെ ഉത്സവം.

by Midhun HP News | Feb 16, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പാലക്കാട്: രണ്ട് ദിവസം മുമ്പ് കാണാതായ പാലക്കാട് സ്വദേശിയായ 17കാരനെ തൃശൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പേഴുങ്കര സ്വദേശി മുസ്തഫയുടെ മകന്‍ അനസാണ് മരിച്ചത്. തൃശൂരില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസം മുമ്പ് അനസ് വീട് വിട്ടു പോയതായി ബന്ധുക്കള്‍ പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. വീട്ടില്‍ നിന്ന് സുഹൃത്തിന്റെ കടയിലേക്ക് പോയ ശേഷം കാണാതാവുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി വരുന്നതിനിടെയാണ് തൃശൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിഗ് ബസാര്‍ സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥി ആണ് അനസ്. അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.

by Midhun HP News | Feb 15, 2023 | Latest News, കേരളം, ജില്ലാ വാർത്ത
സി.പി.എം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി 2000 പേരെ മാമത്ത് പങ്കെടുപ്പിക്കും. പാർട്ടി സെക്രട്ടറി നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് സി.പി.എം ആറ്റിങ്ങൽ വെസ്റ്റ് സംഘാടക സമിതി രൂപീകരണ യോഗം ആറ്റിങ്ങൽ ഏര്യാകമ്മിറ്റി അംഗവും മുൻ മുനിസിപ്പൽ ചെയർമാനുമായ എം പ്രദീപ് ഉദ്ഘാടനം ചെയ്തു. ജാഥയ്ക്ക് ആറ്റിങ്ങൽ മണ്ഡലത്തിന്റെ സ്വീകരണം 2023 മാർച്ച് 17 രാവിലെ പത്ത് മണിയ്ക്കാണ്. ഏര്യക്കമ്മിറ്റി അംഗങ്ങളായ ദേവരാജൻ, വിഷ്ണു ചന്ദ്രൻ എൽ.സി സെക്രട്ടറി എൻ. മോഹനൻ നായർ, ആറ്റിങ്ങൽ മുനിസിപ്പൽ വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള, എൽ.സി അംഗം എസ്. സതീഷ് കുമാർ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാനായി മുനിസിപ്പൽ വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ളയേയും കൺവീനറായി എൽ.സി സെക്രട്ടറി എൻ മോഹനൻ നായരേയും തെരഞ്ഞെടുത്തു.

by Midhun HP News | Feb 15, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മാതൃകാപരമായ നിരവധി പ്രവർത്തനങ്ങളുമായി തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ -3 യുടെ പ്രാഥമിക റൗണ്ടിൽ. യു പി മുതൽ ഹയർസെക്കൻഡറി തലം വരെ രണ്ടായിരത്തിലധികം കുട്ടികൾ പഠിക്കുന്ന സ്കൂളിന്റെ നിരവധി പ്രവർത്തനങ്ങൾ ഇതിനോടകം തന്നെ ബഹുജന ശ്രദ്ധ നേടിയിട്ടുണ്ട്. ആദ്യമായാണ് തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ മത്സരിക്കുന്നത്. ആദ്യ ഉദ്യമത്തിൽ തന്നെ റിയാലിറ്റി ഷോയുടെ പ്രാഥമിക റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
110 സ്കൂളുകളാണ് പ്രാഥമിക റൗണ്ടിൽ ഇടം പിടിച്ചിട്ടുള്ളത്. നിരവധി പൂർവ്വ വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥി സംഘടനകളും ഈ അവസരത്തിൽ അവരുടെ സന്തോഷം പങ്കുവെച്ചുകൊണ്ട് വീഡിയോ സന്ദേശങ്ങൾ കൈമാറുന്നു.17/02/2023 വെള്ളിയാഴ്ച 7.00 pm ന് ആണ് കൈറ്റ് വിക്‌ടേഴ്‌സ് ചാനൽ പ്രവർത്തനങ്ങൾ സംപ്രേക്ഷണം ചെയ്യുന്നത്. അതേസമയം തന്നെ വേങ്ങോട് ജംഗ്ഷനിൽ ബിഗ് സ്ക്രീനിൽ പൊതുജനങ്ങൾക്ക് ഇത് കാണുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

by Midhun HP News | Feb 15, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാനായി എൻ അലി അബ്‌ദുള്ളയെ തെരഞ്ഞെടുത്തതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ബുധനാഴ്ച ചേർന്ന ബോർഡ് യോഗമാണ് ഏകകണ്ഠമായി പുതിയ ചെയർമാനെ തെരഞ്ഞെടുത്തത്. കോഴിക്കോട് സ്വദേശിയാണ് എൻ അലി അബ്ദുള്ള.

സംസ്ഥാനത്ത് അനാഥ-അഗതികളായ വയോജനങ്ങൾ, ശാരീരിക വൈകല്യമുള്ളവർ, മാനസിക രോഗബാധിതർ, സ്ത്രീകൾ, കുട്ടികൾ തുടങ്ങിയവരെ സംരക്ഷിക്കുന്ന ക്ഷേമസ്ഥാപനങ്ങൾക്ക് അംഗീകാരം കൊടുക്കുകയും അവയുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്ന ബോർഡിനാണ് പുതിയ ചെയർമാൻ. സംസ്ഥാനത്ത് ബോർഡിന്റെ അംഗീകാരത്തോടെ വിവിധ എൻജിഒകൾ നടത്തുന്ന ക്ഷേമസ്ഥാപനങ്ങളിൽ ഒരു ലക്ഷത്തോളം പേരെ താമസിപ്പിച്ച് സംരക്ഷിച്ചുവരുന്നു. സംസ്ഥാനത്ത് ബോർഡിൻറെ അംഗീകാരത്തോടെ രണ്ടായിരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. എ എം ആരിഫ് എംപിയുടെ അധ്യക്ഷതയിലായിരുന്നു ബോർഡ് യോഗം.

യോഗത്തിൽ ബോർഡ് അംഗങ്ങളായ പി ടി എ റഹീം എംഎൽഎ, വി ആർ സുനിൽ കുമാർ എംഎൽഎ, സാമൂഹികനീതി വകുപ്പ് ഡയറക്ടർ എം. അഞ്ജന ഐഎഎസ്, മെമ്പർ സെക്രട്ടറി എം കെ സിനുകുമാർ, ഫാദർ റോയ് മാത്യു വടക്കേൽ, ഡോ. പുനലൂർ സോമരാജൻ, ഫാദർ ലിജോ ചിറ്റിലപ്പിള്ളി, സിസ്റ്റർ മെറിൻ, സിസ്റ്റർ വിനീത, നസീമ ജമാലുദ്ദീൻ, സുമലത മോഹൻദാസ് എന്നിവർ പങ്കെടുത്തു.
by Midhun HP News | Feb 15, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ – സി.പിഐ എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയെ വരവേൽക്കാൻ ഒറ്റൂർ സംഘാടക സമിതിക്ക് രൂപം നൽകി, മാർച്ച് 17 ന് രാവിലെ 10 മണിക്ക് ആറ്റിങ്ങൽ മാമത്താണ് സ്വീകരണം, ഇന്ന് ഒറ്റൂർ ഗ്ലോബൽ സ്ക്കൂളിൽ ചേർന്ന യോഗം മുൻ എം.എൽ എ യും, സി പി ഐ എം ജില്ലാ കമ്മറ്റി അംഗവുമായഅഡ്വ ബി സത്യൻ ഉൽഘാടനം ചെയ്തു. ഒറ്റൂർ ഗിരിഷ് അധ്യക്ഷനായി, കെ.പിമ നിഷ്, പഞ്ചായത്ത് പ്രസിഡൻറ് പി ബീന, ഡി. കാന്തിലാൽ, എന്നിവർ സംസാരിച്ചു. ഒറ്റൂർ ഗിരിഷ് ചെയർമാനും, കെ.പിമ നിഷ് സെക്രട്ടറിയുമായി സംഘാടക സമിതിക്ക് രൂപം നൽകി.


Recent Comments