by Midhun HP News | Feb 15, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഡൽഹി: ലിവിങ് ടുഗെതർ പങ്കാളിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ധാബയിലെ ഫ്രിഡ്ജിലൊളിപ്പിക്കുകയും പിറ്റേന്ന് മറ്റൊരു യുവതിയെ വിവാഹം കഴിയ്ക്കുകയും ചെയ്ത 24കാരൻ അറസ്റ്റിൽ. സഹിൽ ഗെലോട്ട് എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിക്കി യാദവ് (24) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. നിക്കിയെ മൊബൈൽ ഫോൺ കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പടിഞ്ഞാറൻ ഡൽഹിയിലെ മിത്രോൺ ഗ്രാമത്തിലെ സ്വന്തം ധാബയിലെ ഫ്രിഡ്ജിൽ ഉപേക്ഷിക്കുകയായിരുന്നു.

ദ്വാരകയ്ക്ക് സമീപമുള്ള വാടക വീട്ടിലാണ് സഹിലും പങ്കാളിയായ നിക്കിയും താമസിച്ചിരുന്നത്. സഹിൽ മറ്റൊരു വിവാഹം ചെയ്യാൻ തീരുമാനിച്ചതോടെ ഇരുവർക്കുമിടയിൽ പ്രശ്നങ്ങളുണ്ടായി. തുടർന്നാണ് കൊലപാതകം. കഴിഞ്ഞ ഒൻപതിനായിരുന്നു കൊലപാതകം. പ്രതിയായ സഹിൽ ഗെലോട്ടിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തു. കാറിൽ വെച്ച് തന്റെ മൊബൈൽ ഫോണിന്റെ ഡാറ്റ കേബിൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഫെബ്രുവരി 10ന് ഇയാൾ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചെന്നും പൊലീസ് പറഞ്ഞു. നിക്കിയുടെ മൊബൈൽ ഫോൺ സഹിലിന്റെ പക്കൽ നിന്ന് പൊലീസ് കണ്ടെടുത്തു.

by Midhun HP News | Feb 15, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ത്രിതല പഞ്ചായത്തുകൾക്കുള്ള സ്വരാജ് ട്രോഫി പുരസ്കാരം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്തുകളിൽ കൊല്ലം ഒന്നാമതെത്തി. കണ്ണൂരിനാണ് രണ്ടാം സ്ഥാനം. ഗ്രാമ പഞ്ചായത്തുകളിൽ മുളന്തുരുത്തിക്കാണ് ട്രോഫി. ബ്ലോക്ക് പഞ്ചായത്തുകളിൽ പെരുമ്പടപ്പും മുനിസിപ്പാലിറ്റികളിൽ തിരൂരങ്ങാടിയും കോർപറേഷനുകളിൽ തിരുവനന്തപുരവും മുന്നിലെത്തി. കള്ളിക്കാട് പഞ്ചായത്തിനാണ് മഹാത്മാ പുരസ്കാരം. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തും മഹാത്മാ പുരസ്കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടു.

പാലക്കാട് ജില്ലയിലെ തന്റെ മണ്ഡലമായ തൃത്താലയിൽ ഈ മാസം 18,19 തീയ്യതികളിൽ തദ്ദേശ ദിനാഘോഷം നടക്കുമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ സ്വരാജ് ട്രോഫി വിതരണം ചെയ്യും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പരാതി പരിഹാരത്തിനുള്ള സ്ഥിരം സംവിധാനം ആലോചിക്കുന്നുണ്ട്. സേവനങ്ങൾ പൂർണമായി ഓൺലൈനാക്കാനുള്ള ശ്രമം തുടരുന്നു. അഴിമതി തടയാനുള്ള ശക്തമായ നടപടി സ്വീകരിക്കും. അഴിമതിക്കുള്ള സാധ്യത തന്നെ തദ്ദേശ സ്ഥാപനങ്ങളിൽ ഇല്ലാതാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

by Midhun HP News | Feb 15, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പാഴ്‌സലായി വാങ്ങിയ കുഴിമന്തി കഴിച്ചതിനെ തുടര്‍ന്നാണ് അഞ്ജുശ്രീയുടെ മരണമെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
കാസര്‍ക്കോട് പെരുമ്പള ബേനൂരിലെ അഞ്ജുശ്രീ പാര്‍വതിയുടെ മരണം എലിവിഷം അകത്ത് ചെന്നാണെന്ന് രാസ പരിശോധനാ ഫലം. അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും മരണം സംഭവിച്ചത് ഭക്ഷ്യ വിഷബാധയിലൂടെയല്ല എന്ന് വ്യക്തമാക്കിയിരുന്നു. കോഴിക്കോട് ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് എലിവിഷം അകത്ത് ചെന്നാണ് മരണമെന്ന് സ്ഥിരീകരിച്ചത്.

ജനുവരി ഏഴിനാണ് 19 കാരിയായ അഞ്ജുശ്രീ മരിച്ചത്. പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്ന് കാസര്‍ക്കോട് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന പറഞ്ഞു. വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നെന്നും അഞ്ജുശ്രീയുടെ മരണം ആത്മഹത്യയാണെന്നും കാസര്‍ക്കോട് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന പറഞ്ഞു.

by Midhun HP News | Feb 15, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാർക്ക് ടാർഗറ്റ് നൽകി വരുമാനം വർധിപ്പിക്കാനുള്ള നീക്കത്തിൽ ജീവനക്കാർക്ക് ആശങ്ക. മുഴുവൻ ശമ്പളവും കിട്ടാൻ ടാർഗറ്റ് തികയ്ക്കണം എന്ന നിർദേശത്തിലാണ് എതിർപ്പും ആശങ്കകളും. വലിയ ഡിപ്പോകള്‍ക്ക് ടാർഗറ്റ് തികയ്ക്കാന്‍ പ്രശ്നമുണ്ടാവില്ലെന്നും ഓര്‍ഡിനറി ഡിപ്പോകള്‍ എങ്ങനെ ടാര്‍ഗറ്റ് തികയ്ക്കും എന്നാണ് ജീവനക്കാരുടെ ആശങ്ക.
വരുമാനത്തിന് അനുസരിച്ച് ശമ്പളം നല്‍കാനാണ് കെഎസ്ആര്‍ടിസി എംഡി മുന്നോട്ട് വെച്ച നിർദ്ദേശം. ഡിപ്പോ അടിസ്ഥാനത്തില്‍ ടാര്‍ഗറ്റ് നല്‍കുന്നതാണ് ആശയം. പദ്ധതി നടപ്പായാല്‍ നൂറ് ശതമാനം ടാര്‍ഗറ്റ് പൂര്‍ത്തീകരിക്കുന്ന ഡിപ്പോയിലെ തൊഴിലാളികള്‍ക്ക് മാത്രമാവും മുഴുവന്‍ ശമ്പളം. എന്നാല്‍ നിര്‍ദേശത്തോടുള്ള എതിര്‍പ്പ് തൊഴിലാളി സംഘടനകള്‍ ഉയര്‍ത്തിത്തുടങ്ങി. ആളില്ലാത്തതിന്‍റെ പ്രശ്നം നേരിടുന്ന ഓര്‍ഡിനറി ഡിപ്പോകള്‍ എങ്ങനെ ടാര്‍ഗറ്റ് തികയ്ക്കും എന്നാണ് ജീവനക്കാരുടെ ആശങ്ക.

പത്ത് രൂപ നിരക്കില്‍ ഓടുന്ന സിറ്റി സര്‍ക്കുലര്‍ ബസുകളിലും എങ്ങനെ ടാര്‍ഗറ്റ് തികയ്ക്കും എന്നാണ് ജീവനക്കാര്‍ ഉയര്‍ത്തുന്ന ചോദ്യം. അതായത് ചെലവിന്‍റെ പകുതി മാത്രമേ ഇപ്പോള്‍ വരുമാനമായി വരുന്നോള്ളൂ എന്നാണ് ജീവനക്കാര്‍ പറയുന്നത്. പകുതി ടാര്‍ഗറ്റ് ആണ് തികയ്ക്കുന്നതെങ്കില്‍ പകുതി ശമ്പളം മാത്രമായിരിക്കും ലഭിക്കുക. ബാക്കി ശമ്പളം ആര് തരും എന്നാണ് ജീവനക്കാരുടെ ആശങ്ക.

ശമ്പളം നല്‍കാന്‍ പോലും കഴിയാതെ കെഎസ്ആര്‍ടിസി കട്ടപ്പുറത്തായതോടെയാണ് എം ഡി ബിജു പ്രഭാകറിന്‍റെ പുതിയ നിര്‍ദേശം. ഓരോ ഡിപ്പോയിലെ ബസുകളുടെ എണ്ണവും ജീവനക്കാരുടെ എണ്ണവും കണക്കുകൂട്ടി നല്‍കുന്നതാണ് ടാര്‍ഗറ്റ്. അത് പൂര്‍ത്തിയാക്കിയാല്‍ അഞ്ചാം തീയതിക്കുള്ളില്‍ മുഴുവന്‍ ശമ്പളം. ലക്ഷ്യത്തിന്‍റെ എത്ര ശതമാനമാണോ പൂര്‍ത്തിയാക്കുന്നത് അത്ര ശതമാനം മാത്രമാവും ശമ്പളവും ലഭിക്കുക. നൂറ് ശതമാനം ടാർഗറ്റ് തികച്ചാൽ മുഴുവൻ ശമ്പളം ലഭിക്കും. 90 ശതമാനമാണ് പൂർത്തിയായതെങ്കിൽ ശമ്പളവും 90 ശതമാനം മാത്രമായിരിക്കും.
by Midhun HP News | Feb 15, 2023 | Latest News, കേരളം, ജില്ലാ വാർത്ത
വെമ്പായം പഞ്ചായത്തിലെ വേറ്റിനാട് വാർഡ് മെമ്പർ ബിനു കുമാറിന്റെ ഉടമസ്ഥതയുള്ള ആംബുലൻസ് റോഡിൽ തലകീഴായി മറിഞ്ഞു. വട്ടപ്പാറ പോലീസ് വിളിച്ചത് അനുസരിച്ച് പോവുകയായിരുന്ന ആംബുലൻസ് ആണ് നിയന്ത്രണംവിട്ട് വേറ്റിനാട് മണ്ഡപത്തിന് സമീപംറോഡിൽ തലകീഴായി മറിഞ്ഞത്. ആംബുലൻസ് ഡ്രൈവർ തലശ്ശേരി സ്വദേശി ശിവകുമാർ മദ്യപിച്ചിരുന്നതായാണ് പറയുന്നത്. വട്ടപ്പാറ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇരുകൂട്ടർ തമ്മിലുള്ള സംഘർഷത്തിൽ പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി പോലീസ് വിളിച്ചത് അനുസരിച്ച് പോവുകയായിരുന്നു ആംബുലൻസ്. ഏതാനും ആഴ്ച മുമ്പാണ് വാർഡ് മെമ്പർ ആംബുലൻസ് വാങ്ങി സർവീസ് തുടങ്ങിയത്.ആംബുലൻസ് ഡ്രൈവർക്ക് എതിരെ വട്ടപ്പാറ പോലീസ് കേസെടുത്തു.


by Midhun HP News | Feb 15, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കോഴിക്കോട്: കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. പശ്ചിമബംഗാള്‍ സ്വദേശി നിധിന്‍ ശര്‍മ്മ (22)യാണ് മരിച്ചത്. കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.


Recent Comments