തുര്‍ക്കിയിൽ വീണ്ടും ഭൂചലനം

തുര്‍ക്കിയിൽ വീണ്ടും ഭൂചലനം

ഇസ്താംബുള്‍: തുടര്‍ച്ചയായ ഭൂകമ്പങ്ങളില്‍ ദുരിതക്കയത്തിലായ തുര്‍ക്കിയെ വീണ്ടും ഞെട്ടിച്ച് മറ്റൊരു ഭൂകമ്പം. ഭൂകമ്പം ഏറ്റവുമധികം ബാധിച്ച ഗാസിയാന്‍ടെപ്പ് പ്രവിശ്യയിലെ നൂര്‍ദാഗി ജില്ലയിലാണ് 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ബുധനാഴ്ച രാവിലെ 8.31നാണ് ഭൂചലനം അനുഭവപ്പെട്ടത്. നൂര്‍ദാഗിയുടെ തെക്ക് പതിനഞ്ച് കിലോമീറ്റര്‍ അകലെ ഭൗമോപരിതലത്തില്‍ നിന്ന് 10 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം. നാശനഷ്ടങ്ങള്‍, ആള്‍നാശം എന്നിവയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

അതിനിടെ തുര്‍ക്കിയെയും സിറിയയെയും പിടിച്ചുകുലുക്കിയ ഭൂകമ്പത്തില്‍ മരണസംഖ്യ 8300 കടന്നു. സിറിയയില്‍ മാത്രം മരണസംഖ്യ 2500 കടന്നതായാണ് റിപ്പോര്‍ട്ട്.
ലോകരാജ്യങ്ങളുടെ സഹായത്തോടെ ഇരുരാജ്യങ്ങളിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തകര്‍ന്നുകിടക്കുന്ന കെട്ടിടങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കുന്നതിനുള്ള ശ്രമകരമായ ദൗത്യമാണ് മുന്നോട്ടുപോകുന്നത്. അതിനിടെ തുര്‍ക്കിക്ക് താലിബാനും സഹായം വാഗ്ദാനം ചെയ്തു. 1,65,000 ഡോളറിന്റെ സഹായമാണ് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണം പ്രഖ്യാപിച്ചത്.

അച്ഛനെ തലയ്ക്കടിച്ചു കൊന്ന മകൻ അറസ്റ്റിൽ

അച്ഛനെ തലയ്ക്കടിച്ചു കൊന്ന മകൻ അറസ്റ്റിൽ

കോട്ടയം: കോട്ടയം കുറവിലങ്ങാട്ട് മദ്യലഹരിയില്‍ മകന്‍ അച്ഛനെ കമ്പിക്ക് തലയ്ക്കടിച്ചു കൊന്നു. ഇരുവരും തമ്മിലുണ്ടായ ഏറ്റുമുട്ടിലിനൊടുവിലായിരുന്നു കൊലപാതകം നടന്നത്. കുറവിലങ്ങാട് നസ്രത്ത് ഹില്‍ സ്വദേശിയായ ജോസഫ് എന്ന അറുപത്തിയൊമ്പതുകാരനാണ് കൊല്ലപ്പെട്ടത്. മുപ്പത്തിയെട്ടുകാരനായ മകന്‍ ജോണ്‍ പോളാണ് അച്ഛനെ കമ്പിവടിക്ക് അടിച്ചു കൊന്നത്. തിങ്കളാഴ്ച രാത്രി മദ്യലഹരിയില്‍ ഇരുവരും തമ്മില്‍ ഏറ്റുമുട്ടി. കൈയിലുണ്ടായിരുന്ന റബര്‍ കമ്പുപയോഗിച്ച്‌ അച്ഛന്‍ മകനെ ആദ്യം അടിച്ചു. പ്രതിരോധിക്കാനായി കമ്പിവടി കൊണ്ട് താന്‍ തിരിച്ചടിക്കുകയായിരുന്നെന്നാണ് അറസ്റ്റിലായ മകന്‍ പൊലീസിന് നല്‍കിയ മൊഴി.

ബോധരഹിതനായ വീട്ടില്‍ കിടന്ന ജോസഫിനെ ഉപേക്ഷിച്ച്‌ വീടിന് പുറത്താണ് കഴിഞ്ഞ രാത്രി ജോണ്‍ പോള്‍ കിടന്നത്. പിറ്റേന്ന് രാവിലെ എത്തിയപ്പോള്‍ അച്ഛന് അനക്കമില്ലാതെ കിടന്നതിനെ തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിച്ചു. നാട്ടുകാരെത്തി നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്. പൊലീസെത്തി നടത്തിയ ചോദ്യം ചെയ്യലില്‍ ജോണ്‍ പോള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.

തലയിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നാണ് പൊലീസ് അനുമാനം. അച്ഛന്‍റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ നടത്തിയ പ്രതിരോധത്തിനിടെയുണ്ടായ കൈയബദ്ധമെന്നാണ് മകന്‍ പൊലീസിന് നല്‍കിയ മൊഴി. മുമ്പ് മകന്‍റെ മുഖത്ത് ജോസഫ് ആസിഡ് ഒഴിച്ചത് ഉള്‍പ്പെടെയുളള ആക്രമണങ്ങളും ഉണ്ടായിട്ടുള്ളതായി പറയപ്പെടുന്നു.

’30 ലക്ഷം വേണം’; അച്ഛന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് മകന്‍ പണം ആവശ്യപ്പെട്ടു

’30 ലക്ഷം വേണം’; അച്ഛന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് മകന്‍ പണം ആവശ്യപ്പെട്ടു

ഡല്‍ഹി: അച്ഛന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് മകന്‍ പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കര്‍മ്മങ്ങള്‍ നിര്‍വഹിച്ച് മകള്‍. ഭൂമി വിറ്റത് വഴി ലഭിച്ച 30 ലക്ഷം രൂപ തന്നാല്‍ മാത്രമേ അച്ഛന്റെ മരണാനന്തര കര്‍മ്മങ്ങള്‍ നിര്‍വഹിക്കുകയുള്ളൂ എന്ന നിലപാടാണ് മകന്‍ സ്വീകരിച്ചത്. അച്ഛനെ ഒരുനോക്ക് കാണാന്‍ പോലും മകന്‍ തയ്യാറായില്ല. തുടര്‍ന്ന് മകള്‍ കര്‍മ്മങ്ങള്‍ നിര്‍വഹിക്കുകയായിരുന്നു. ആന്ധ്രാപ്രദേശിലെ പെനുഗഞ്ചിപ്രോളു മണ്ഡലത്തിലെ അനിഗ​ണ്ട്ളപാടു ഗ്രാമത്തിലാണ് സംഭവം.

80 വയസുള്ള ജിഞ്ചുപള്ളി കോട്ടയ്യയാണ് വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മരിച്ചത്. സ്വത്തുമായി ബന്ധപ്പെട്ട് അച്ഛനും മകനും തമ്മില്‍ നിരന്തരം തര്‍ക്കം ഉണ്ടായിരുന്നു. ഭൂമി വിറ്റ വഴിയില്‍ കോട്ടയ്യയ്ക്ക് ഒരു കോടി രൂപ ലഭിച്ചു. ഇതില്‍ 70 ലക്ഷം രൂപ മകന് നല്‍കി. ശേഷിക്കുന്ന 30 ലക്ഷം രൂപയും തനിക്ക് തന്നെ തരണമെന്ന് പറഞ്ഞായിരുന്നു മകന്‍ വഴക്കിട്ടിരുന്നത്.

പണം നല്‍കിയില്ലെങ്കില്‍ കൊലപ്പെടുത്തുമെന്ന് വരെ മകന്‍ ഭീഷണിപ്പെടുത്തിയതായി ബന്ധുക്കള്‍ പറയുന്നു. അച്ഛനെ മര്‍ദ്ദിക്കാന്‍ വരെ തുടങ്ങിയതോടെ, ഭാര്യയ്‌ക്കൊപ്പം കോട്ടയ്യ മകള്‍ വിജയലക്ഷ്മിയുടെ വീട്ടിലേക്ക് മാസങ്ങള്‍ക്ക് മുന്‍പ് താമസം മാറി. തുടര്‍ന്ന് മകളാണ് അച്ഛനെ പരിചരിച്ചത്.

വെള്ളിയാഴ്ച ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് കോട്ടയ്യയ്ക്ക് മരണം സംഭവിച്ചത്. ഉടന്‍ തന്നെ മരണവിവരം മകനെ അറിയിച്ചു. എന്നാല്‍ അച്ഛന്റെ മരണാനന്തര ചടങ്ങ് നിര്‍വഹിക്കണമെങ്കില്‍ സ്വത്ത് വിറ്റ് കിട്ടിയ പണം മുഴുവന്‍ തരണമെന്ന് മകന്‍ ശഠിച്ചു. അച്ഛനെ ഒരുനോക്ക് കാണാന്‍ പോലും മകന്‍ തയ്യാറായില്ല. തുടര്‍ന്ന് വിജയലക്ഷ്മി കര്‍മ്മങ്ങള്‍ നിര്‍വഹിക്കുകയായിരുന്നു.

പ്രമുഖ ജ്വല്ലറിയായ ഭീമയുടെ ആറ്റിങ്ങലിലെ ഷോറൂമിലേയ്ക് പ്രൊഫഷണലുകളെ ആവശ്യമുണ്ട്

പ്രമുഖ ജ്വല്ലറിയായ ഭീമയുടെ ആറ്റിങ്ങലിലെ ഷോറൂമിലേയ്ക് പ്രൊഫഷണലുകളെ ആവശ്യമുണ്ട്

ദക്ഷിണേന്ത്യയിലെ പ്രമുഖ ജ്വല്ലറിയായ ഭീമയുടെ ആറ്റിങ്ങലിലെ പുതിയ ലോകോത്തര ഷോറൂമിന് പ്രതിബദ്ധതയുള്ള കഴിവുറ്റ പ്രൊഫഷണലുകളെ ആവശ്യമുണ്ട്. അർഹരായ ഉദ്യോഗാർത്ഥികൾക്ക് പ്രതിഫലദായകമായ അവസരങ്ങളും മികച്ച തൊഴിൽ അന്തരീക്ഷവും സംഘടന വാഗ്ദാനം ചെയ്യുന്നു.

സെയിൽസ് എക്സിക്യൂട്ടീവ് (പുരുഷൻ മാത്രം)

റീട്ടെയിൽ മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയമുള്ള പ്ലസ് ടു പാസായ ഉദ്യോഗാർത്ഥികൾ. ബിരുദധാരികൾക്ക് മുൻഗണന നൽകും. മികച്ച ആശയവിനിമയവും അവതരണ വൈദഗ്ധ്യവും ആവശ്യമാണ്. നല്ല വ്യക്തിഗത കഴിവുകൾ, ഉപഭോക്താക്കളെ കൈകാര്യം ചെയ്യാനുള്ള കഴിവ്, സന്തോഷകരമായ വ്യക്തിത്വം എന്നിവ ഒരു അധിക നേട്ടമായിരിക്കും. അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം ആവശ്യമാണ്. പ്രായം 22-34 വയസ്സ്.

സെയിൽസ് അസിസ്റ്റന്റ് (പുരുഷന്മാർ മാത്രം)

സെയിൽസ് ടീമിനെയും ഉപഭോക്താക്കളെയും സഹായിക്കാൻ ഊർജ്ജസ്വലരും മിടുക്കരുമായ സ്ഥാനാർത്ഥികൾ. അപേക്ഷകൻ 22-28 വയസ്സിനിടയിൽ പ്രസന്നമായ പെരുമാറ്റവും പത്താം ക്ലാസ് പൂർത്തിയാക്കിയവരുമായിരിക്കണം. പ്ലസ് 2 യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന.

എല്ലാ തസ്തികകളുടെയും ശമ്പളം ഇൻഡസ്ട്രിയിലെ ഏറ്റവും മികച്ചതിനോട് യോജിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ ഏറ്റവും പുതിയ റെസ്യൂം ഷോറൂമിലേക്ക് അയയ്ക്കുക.
വാട്സ്ആപ് നമ്പർ: 7356479336
ഇ മെയിൽ ഐ ഡി: bhimamarketingattingal@gmail.com

സ്ഥലം: ഭീമ ജ്വല്ലേഴ്‌സ് & ഡയമണ്ട്സ്, ആറ്റിങ്ങൽ ഷോറൂം.
അഭിമുഖ തീയതി: 10/02/2023 (Friday), സമയം: 9.30 AM

വിശദ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക.
മൊബൈൽ നമ്പർ:9020188777

വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: പട്ടികജാതി പെൺകുട്ടിയെ വിവാഹം വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ആര്യനാട് സ്വദേശി അനന്തു (23) നെയാണ് കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പഠിക്കുന്ന കാലയളവിൽ ഇരുവരും സുഹൃത്തുകളായിരുന്നു. അതിന് ശേഷം പ്രണയത്തിലായി. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ യുവാവ് പല സ്ഥലത്തും കൊണ്ടുപോയി പീഡിപ്പിച്ചു. എന്നാൽ പിന്നീട് വിവാഹം കഴിക്കാതെ യുവാവ് ഒഴിഞ്ഞു മാറി. തുടർന്ന് പെൺകുട്ടി വനിതാ സെല്ലിൽ പരാതി നൽകുകയും കിളിമാനൂർ പൊലീസ് ആര്യനാട് നിന്നും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ആരാധനാലയങ്ങളുടെ ഭൂമിയിലെ കയ്യേറ്റം; ഇടപെടല്‍ ആവശ്യപ്പെട്ട് ഹര്‍ജി സുപ്രിംകോടതിയില്‍

ആരാധനാലയങ്ങളുടെ ഭൂമിയിലെ കയ്യേറ്റം; ഇടപെടല്‍ ആവശ്യപ്പെട്ട് ഹര്‍ജി സുപ്രിംകോടതിയില്‍

ന്യൂഡല്‍ഹി: ആരാധനാലയങ്ങള്‍ക്ക് സംഭാവനയായി ലഭിക്കുന്ന ഭൂമിയിലെ കയ്യേറ്റം തടയാന്‍ ഇടപെടല്‍ ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. മലയാളിയായ വാമന പ്രഭു എന്നയാളാണ് ഹര്‍ജി നല്‍കിയത്. ആരാധനാലയങ്ങളുടെ ഭൂമി സംരക്ഷിക്കുന്നതില്‍ സുപ്രിംകോടതി ഇടപെടല്‍ വേണമെന്നാണ് ആവശ്യം. വിവിധ ആരാധനാലയങ്ങള്‍ക്ക് സംഭാവനയായി ലഭിക്കുന്ന ഭൂമിയില്‍ കൈയ്യേറ്റം വ്യാപകമാകുന്നു. ഇത് തടയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ക്ഷേത്രങ്ങളുടേയും വഖഫ് ബോര്‍ഡുകളുടേയും അടക്കം ഭൂമികളിലെ കൈയ്യേറ്റം ഹര്‍ജിക്കാരന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

ഇത് തടയുന്നതിന് നടപടി വേണമെന്നും ഇക്കാര്യത്തില്‍ കൃത്യമായ നടപടികള്‍ക്ക് അതത് സംസ്ഥാനങ്ങളിലെ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു. പല സംസ്ഥാനങ്ങളിലും ഭൂമാഫിയയാണ് ആരാധനാലയങ്ങളുടെ ഭൂമി കൈയ്യേറുന്നതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.