ജീവകലയുടെ നൃത്ത അരങ്ങേറ്റം ആറ്റുകാൽ ക്ഷേത്രത്തിൽ നടന്നു

ജീവകലയുടെ നൃത്ത അരങ്ങേറ്റം ആറ്റുകാൽ ക്ഷേത്രത്തിൽ നടന്നു

വെഞ്ഞാറമൂട് ജീവകലയിൽ ഭരതനാട്യം അഭ്യസിച്ച 12 നർത്തകിമാർ ചിലങ്കയണിഞ്ഞ് ആദ്യമായി വേദിയിലെത്തി. നമിതാ സുധീഷാണ് പരിശീലക. ശ്രീലക്ഷ്മി.ഐ.കെ., ധ്വനി.എം, അഹല്യ വി.എസ്, ഹൃദ്യസുമേഷ്, അനാമിക.സി, ആർദ്ര എ.ആർ, അഭിനന്ദന എ.എസ്, വൈഗഎ.എച്ച്, ഗൗരി കൃഷ്ണ, നൈനിക.ജെ.എസ്, അഹല്യ കൃഷ്ണൻ, രമ്യ എന്നിവരാണ് അരങ്ങിലെത്തിയത്. സുരേഷ്മോഹൻ തിരുവനന്തപുരം (മൃദംഗം) രാജഗോപാൽ (വയലിൻ) ധനലക്ഷ്മി (വോക്കൽ)നമിത സുധീഷ് (നാട്ടുവാങ്കം) എന്നിവർ പിന്നണിയിൽ പ്രവർത്തിച്ചു. ജീവകല സെക്രട്ടറി വി.എസ് ബിജുകുമാർ, ട്രഷറർ കെ.ബിനുകുമാർ എന്നിവർ നേതൃത്വം നൽകി.

ഉമ്മന്‍ ചാണ്ടിയുടെ ചികിത്സ: ആരോഗ്യവകുപ്പ് ആറംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു

ഉമ്മന്‍ ചാണ്ടിയുടെ ചികിത്സ: ആരോഗ്യവകുപ്പ് ആറംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാ മേല്‍നോട്ടത്തിന് ആരോഗ്യ വകുപ്പ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ വിദഗ്ധരായ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തിയാണ് ആറംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യാവസ്ഥയും ചികിത്സയും മെഡിക്കല്‍ ബോര്‍ഡ് അവലോകനം ചെയ്യും. മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുമായി ആശയവിനിമയം നടത്തും.

മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, ഉമ്മന്‍ ചാണ്ടി ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെത്തി ഡോക്ടറേയും ബന്ധുക്കളേയും കണ്ടിരുന്നു. സന്ദര്‍ശന ശേഷം ആരോഗ്യ വകുപ്പ് മന്ത്രി മുഖ്യമന്ത്രിയെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു.

ആയുര്‍വേദ റിസോര്‍ട്ടിലെ താമസത്തില്‍ വിശദീകരണവുമായി യുവജനകമ്മിഷൻ അധ്യക്ഷ ചിന്ത ജെറോം

ആയുര്‍വേദ റിസോര്‍ട്ടിലെ താമസത്തില്‍ വിശദീകരണവുമായി യുവജനകമ്മിഷൻ അധ്യക്ഷ ചിന്ത ജെറോം

ആയുര്‍വേദ റിസോര്‍ട്ടിലെ താമസത്തില്‍ വിശദീകരണവുമായി യുവജനകമ്മിഷൻ അധ്യക്ഷ ചിന്ത ജെറോം. അമ്മയുടെ ചികില്‍സയ്ക്ക് വേണ്ടിയാണ് റിസോര്‍ട്ടില്‍ താമസിച്ചതെന്നും മാസം ഇരുപതിനായിരം രൂപയാണ് വാടക നല്‍കിയതെന്നും ചിന്ത ജെറോം പറഞ്ഞു. ചിന്തയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് വിജിലന്‍സിന് പരാതി നല്‍കിയതിന് പിന്നാലെയാണ് പ്രതികരണം. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ റിസോര്‍ട്ടിലേക്ക് മാര്‍ച്ച് നടത്തി. സ്വകാര്യകാര്യങ്ങള്‍ പറയേണ്ടിവരുന്നതില്‍ വിഷമമുണ്ടെന്ന് സൂചിപ്പിച്ചുകൊണ്ടാണ് ചിന്ത ജെറോം വിശദീകരിച്ചത്.

തങ്കശ്ശേരിയിലെ സ്വകാര്യ ആയുര്‍വേദ റിസോർട്ടിൽ അമ്മയുടെ ചികില്‍സയുമായി ബന്ധപ്പെട്ടാണ് താമസിച്ചത്. വീടു പുതുക്കി പണിയുന്ന സമയത്ത് കുടുംബസുഹൃത്തായ ഗീത ഡാര്‍വിന്‍ മുഖേന മൂന്നുമുറിയുളള അപ്പാര്‍‌ട്മെന്റിലായിരുന്നു താമസം. മാസം ഇരുപതിനായിരം രൂപ വാടക. തനിക്കെതിരെ നിരന്തരം വിവാദങ്ങളുണ്ടാക്കുകയും മറുപടി പറയേണ്ടിവരികയും ചെയ്യുന്നതില്‍ വിഷമമുണ്ടെന്നും ചിന്ത പറഞ്ഞു. 8500 രൂപ വരെ പ്രതിദിനം വാടക വരുന്ന അപ്പാർട്മെന്റില്‍ ഒന്നേമുക്കാൽ വർഷം ചിന്ത താമസിച്ചെന്നും ഇതിനുളള പണം എവിടെ നിന്നാണെന്നുമാണ് യൂത്ത് കോണ്‍ഗ്രസിന്റെ ചോദ്യം.

സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിലാണ് വിജിലന്‍സിനും എന്‍‌ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും പരാതി നല്‍കിയത്. കോണ്‍ഗ്രസ് നേതൃത്വത്തില്‍‌ റിസോര്‍ട്ടിലേക്ക് മാര്‍ച്ച് നടത്തി. ഉയര്‍ന്ന ശമ്പളം, ഗവേഷണ പ്രബന്ധത്തിലെ പിഴവ്. ഇവയുമായി ബന്ധപ്പെട്ട വിവാദം തീരും മുമ്പേയാണ് ചിന്തയുടെ റിസോര്‍ട്ട് താമസം വിവാദമായത്.

ഐസ്ക്രീമിൽ നിന്നും ചത്ത തവളയെ കണ്ടെത്തി; മൂന്ന് കുട്ടികൾ ആശുപത്രിയിൽ

ഐസ്ക്രീമിൽ നിന്നും ചത്ത തവളയെ കണ്ടെത്തി; മൂന്ന് കുട്ടികൾ ആശുപത്രിയിൽ

തമിഴ്നാട്ടിൽ ഐസ്ക്രീം കഴിച്ച് അസ്വസ്ഥത അനുഭവപ്പെട്ട മൂന്നു കുട്ടികളെ ആശുപത്രിയിൽ പ്രവശിപ്പിച്ചു. ഐസ്ക്രീമിൽ നിന്നും ചത്ത തവളയെ കണ്ടെത്തി. ഞായറാഴ്ച മധുരയിലെ തിരുപ്പരൻകുന്ദ്രത്താണ് സംഭവം. രക്ഷിതാക്കളുടെ പരാതിയിൽ കടയുടമ എസ് ദുരൈരാജനെതിരെ പൊലീസ് കേസെടുത്തു. ടിവിഎസ് നഗറിൽ താമസിക്കുന്ന അൻബുസെൽവം ജാനകിശ്രീ ദമ്പതികളുടെ കുട്ടികളെയും സഹോദര പുത്രിയെയുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഞായറാഴ്ച തിരുപ്പരൻകുന്ദ്രം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഇവർ ദർശനത്തിനായി എത്തി.ക്ഷേത്രത്തിൽ നിന്നിറങ്ങവേ അൻബുസെൽവം തന്റെ പെൺമക്കളായ മിത്രശ്രീ(9), രക്ഷണശ്രീ(7), മരുമകൾ ധരണിശ്രീ(3) എന്നിവർക്ക് സമീപത്തെ കടയിൽ നിന്ന് ഐസ്ക്രീം വാങ്ങി നൽകി. ഐസ്ക്രീം കഴിക്കുന്നതിനിടെ കോണിനുള്ളിൽ നിന്നും ഒരു ചെറിയ തവളയെ ലഭിച്ചു. പിന്നാലെ കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങി. ഇവരെ തിരുപ്പരൻകുന്ദ്രത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: പനിയും ശ്വാസതടസ്സവും കാരണം നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു സന്ദര്‍ശനം.

മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചതെന്ന് വീണാ ജോര്‍ജ് പറഞ്ഞു. തിങ്കളാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകനുമായി ഫോണില്‍ സംസാരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് സന്ദര്‍ശനത്തിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. ആശുപത്രിയില്‍ ഉമ്മന്‍ചാണ്ടിയ്‌ക്കൊപ്പമുണ്ടായിരുന്ന മകളെയും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാരെയും കണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഡോ. മഞ്ജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഉമ്മന്‍ചാണ്ടിയുടെ കാര്യങ്ങള്‍ നോക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ജര്‍മനിയിലെ ലേസര്‍ സര്‍ജറിക്കുശേഷം ബെംഗളൂരുവില്‍ ഡോ. വിശാല്‍ റാവുവിന്റെ ചികിത്സയിലായിരുന്നു ഉമ്മന്‍ചാണ്ടി. തുടര്‍പരിശോധനയ്ക്ക് ബെംഗളൂരുവിലേക്ക് പോകാനിരിക്കേയാണ് പനി ബാധിച്ചത്.

ആറ്റിങ്ങലിൽ സ്ത്രീയെ വീട്ടിൽക്കയറി വെട്ടി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

ആറ്റിങ്ങലിൽ സ്ത്രീയെ വീട്ടിൽക്കയറി വെട്ടി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

ആറ്റിങ്ങൽ: അവൻവഞ്ചേരി കൊച്ചുപരുത്തിയിൽ സുജ എന്ന സ്ത്രിയെ വീട്ടിൽ കയറി വെട്ടി പരികേല്പിച്ച പ്രതി പിടിയിൽ. അയൽവാസിയും ബന്ധുവുമായ ഇടക്കയോട് കൊച്ചു പരുത്തിയിൽ ആറ്റുവിളാകം വീട്ടിൽ ഷിബു (47) നെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമായത് ഇരുവരുടെയും മക്കൾ തമ്മിൽ തർക്കം ഉണ്ടാകുകയും ഈ തർക്കം ആണ് രക്ഷിതാക്കൾ തമ്മിലുള്ള വഴക്കിനും തുടർന്ന് ഷിബു വീട്ടിൽ നിന്നു വെട്ടു കത്തി എടുത്തു സുജയുടെ വീട്ടിൽ കയറി വെട്ടി പരിക്കേൽ പ്പിച്ചത്.

ആക്രമണത്തിൽ മുഖത്തും കൈക്കും വെട്ടേറ്റ സുജയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് സ്ഥലത്തു എത്തിയ ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ ഐഎസ്എച്ച്ഒ തൻസീം അബ്ദുൽ സമദിന്റെ നേതൃത്വത്തിൽ എസ്.ഐ അനൂപ് എസ് സിപിഒ മാരായ അജിത്ത് ഷാനവാസ്‌ സിപിഒ പ്രശാന്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.