പ്രകൃതി പഠനത്തിന് വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍ ബസിന് തീപിടിച്ചു

പ്രകൃതി പഠനത്തിന് വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍ ബസിന് തീപിടിച്ചു

മൂന്നാര്‍: ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ പ്രകൃതിപഠന ക്യാംപിനായി വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍ ബസിന് ഓട്ടത്തിനിടെ തീപിടിച്ചു. വിദ്യാര്‍ഥികളില്‍ ആര്‍ക്കും പരിക്കില്ല.
മറയൂര്‍ -മൂന്നാര്‍ റൂട്ടില്‍ തലയാറില്‍ വച്ചാണ് സംഭവം. 40 കുട്ടികളും 2 അധ്യാപകരും ബസിലുണ്ടായിരുന്നു. പൊട്ടന്‍കാട് സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളിന്റെ ബസിനാണ് തീ പിടിച്ചത്.

റിട്ടയേഡ് അധ്യാപിക രാധാമണി അന്തരിച്ചു

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ധാനികയിൽ റിട്ടയേഡ് അധ്യാപിക രാധാമണി അന്തരിച്ചു. കാരേറ്റ് രാജേന്ദ്രന്റെ ഭാര്യയാണ്. വെഞ്ഞാറമൂട് സ്കൂളിൽ ഏറെക്കാലം അധ്യാപികയായി ജോലി നോക്കിയിട്ടുണ്ട്.

ലിറ്റിൽ സ്കോളേഴ്സ് അവാർഡുമായി കിളിമാനൂർ ബി ആർ സി

ലിറ്റിൽ സ്കോളേഴ്സ് അവാർഡുമായി കിളിമാനൂർ ബി ആർ സി

കിളിമാനൂർ: സമഗ്ര ശിക്ഷാ കേരളം കിളിമാനൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ തനതു പരിപാടിയായ ‘ലിറ്റിൽസ്കോളേഴ്സ്’ കിളിമാനൂർ രാജാ രവിവർമ്മ സാംസ്കാരിക നിലയത്തിൽ വച്ച് സംഘടിപ്പിച്ചു. ചടങ്ങ് ആറ്റിങ്ങൽ എംഎൽഎ ഒ എസ്.അംബിക ഉദ്ഘാടനം നിർവഹിച്ചു. കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ മനോജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ വി. ആർ സാബു സ്വാഗതം ആശംസിച്ചു. ജില്ലയിലെ എൽ എസ് എസ്, യു. എസ്.എസ്, ഇൻസ്പെയർ അവാർഡ് വിജയികൾക്കും എസ് എസ് കെയുടെ തനതു പരിപാടിയായ ‘കലാ ഉത്സവ്’ വിജയികൾക്കും ജില്ലാ പഞ്ചായത്ത് മെമ്പർ ജി ജി ഗിരികൃഷ്ണൻ അനുമോദനo അർപ്പിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പർ ജി.ജി ഗിരികൃഷ്ണൻ അനുമോദനം അർപ്പിച്ചു. മുഖ്യാതിഥിയും ഡിസ്ട്രിക്ട് പ്രോജക്ട് കോർഡിനേറ്ററും ആയ എസ് ജവാദ് മുഖ്യ പ്രഭാഷണം നടത്തി. കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടിയുള്ള പഠന ബോധവൽക്കരണ പരിപാടിയായ ‘നേർവഴി’ എഴുത്തുകാരനും അധ്യാപകനുമായ മനു കുമാർ ആലിയാട് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ബെൻഷാ ബഷീർ, ഡയറ്റ് പ്രിൻസിപ്പൽ ഇൻചാർജ് ഡോ. ഷീജ കുമാരി, എച്ച് എം ഫോറം സെക്രട്ടറി രാജേഷ് റാം വി ആർ, ബി ആർ സി സ്റ്റാഫ് സെക്രട്ടറി വൈശാഖ് കെ. എസ് എന്നിവർ ആശംസകൾ അർപ്പിക്കുകയും കുട്ടികൾക്ക് അനുമോദനം നൽകുകയും ചെയ്തു. പ്രോഗ്രാം കൺവീനർ ജയലക്ഷ്മി കെ എസ് കൃതജ്ഞത രേഖപ്പെടുത്തി.

വനിതാ പഞ്ചായത്ത് അംഗത്തെ ആക്രമിച്ച കേസ് പോലീസ് നിസ്സാരവൽക്കരിക്കാൻ ശ്രമിക്കുന്നു എന്ന് പരാതി

വനിതാ പഞ്ചായത്ത് അംഗത്തെ ആക്രമിച്ച കേസ് പോലീസ് നിസ്സാരവൽക്കരിക്കാൻ ശ്രമിക്കുന്നു എന്ന് പരാതി

വനിതാ പഞ്ചായത്ത് അംഗത്തെ നടുറോഡിൽ തടഞ്ഞുനിർത്തി അസഭ്യം വിളിച്ച് ആക്രമിച്ച കേസ് പോലീസ് നിസ്സാരവൽക്കരിക്കാൻ ശ്രമിക്കുന്നു എന്ന് പരാതി. അഴൂർ ഗ്രാമപഞ്ചായത്ത് മാടന്‍വിള വാര്‍ഡ് അംഗം നെസിയ സുധീറിനെ കഴിഞ്ഞ ഒന്നാം തീയതി തന്റെ വാര്‍ഡില്‍ സ്ട്രീറ്റ് ലൈറ്റുകൾ മാറ്റിക്കൊണ്ട് നിൽക്കുന്നതിനിടെ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും, മകനും ചേര്‍ന്ന് സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാന്‍ എത്തിയ വാഹനം തടഞ്ഞു നിർത്തി വാഹനത്തില്‍ നിന്നും കൈക്ക് പിടിച്ചു പുറത്തിറക്കുകയും, തന്റെ വീടിന് മുന്നില്‍ ലൈറ്റ് സ്ഥാപിച്ച ശേഷം മറ്റിടങ്ങളില്‍ പോയാല്‍ മതി എന്ന് ആവശ്യപ്പെട്ട് അസഭ്യം വിളിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് പഞ്ചായത്ത് അംഗം കഠിനംകുളം പോലീസ് സ്റ്റേഷനില്‍ ഇവര്‍ക്കെതിരെ പരാതി നല്‍കിയെങ്കിലും, പ്രതികളില്‍ ഒരാളെ ഒഴിവാക്കിയതായും കൊടുത്ത മൊഴി പൂര്‍ണമായും രേഖപ്പെടുത്തിയില്ല എന്നും, നിസ്സാര വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത് എന്നും എഫ്.ഐ.ആര്‍ കോപ്പിയില്‍ നിന്നും മനസ്സിലായി. പഞ്ചായത്ത് അംഗം സ്റ്റേഷനിൽ ഹാജരായി എഫ്.ഐ.ആർ വാങ്ങി പരിശോധിച്ചപ്പോഴാണ് പോലീസിന്റെ കള്ളക്കളി വെളിച്ചത്തായത്.

ഇതിനെ തുടര്‍ന്ന് പ്രതികള്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് പഞ്ചായത്ത് അംഗം മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഡി.ജി.പി, വനിതാ സെല്‍, ജില്ലാ പോലീസ് സൂപ്രണ്ട് എന്നിവര്‍ക്ക് പരാതി നല്‍കി. പ്രതികൾക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്യണമെന്നും അല്ലാത്ത പക്ഷം അതി ശക്തമായ സമരം ആരംഭിക്കുമെന്നും ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എസ്. കൃഷ്ണകുമാര്‍ അറിയിച്ചു.

ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യുമോണിയയ്ക്കുള്ള ചികിത്സയ്ക്ക് വേണ്ടിയാണ് അദ്ദേഹത്തെ നെയ്യാറ്റിന്‍കരയിലെ നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉമ്മന്‍ചാണ്ടിയ്ക്ക് ചികിത്സ നിഷേധിക്കുകയാണെന്ന് ആരോപിച്ച് സഹോദരന്‍ രംഗത്തെത്തിയിരുന്നു. വിദഗ്ധ ചികിത്സ ഒരുക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ഉള്‍പ്പടെ 42 ബന്ധുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി.

ഉമ്മന്‍ചാണ്ടിക്ക് കൃത്യമായ ചികിത്സ നിഷേധിക്കപ്പെടുന്നതായും ഓരോ നിമിഷവും ആരോഗ്യനിലവഷളാകുകയാണെന്നും നിവേദനത്തില്‍ പറയുന്നതായി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്തെ വസതിയില്‍ ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിക്കുന്നതിന് കുടുംബം അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് ബന്ധുക്കള്‍ മുഖ്യമന്ത്രിയെ സമീപിച്ചത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയെ കൂടാതെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനും ബന്ധുക്കള്‍ നിവേദനം നല്‍കി. ഉമ്മന്‍ചാണ്ടിയുടെ ഇളയ സഹോദരന്‍ അലക്സ് വി ചാണ്ടി ഉള്‍പ്പടെയുള്ളവരാണ് നിവേദനത്തില്‍ ഒപ്പിട്ടത്.

മുന്‍ മുഖ്യമന്ത്രി കൂടിയായ ഉമ്മന്‍ചാണ്ടിയെ പോലെ പരിചയസമ്പന്നനായ നേതാവിന് ചികിത്സ നിഷേധിക്കുന്നത് സംസ്ഥാനത്തിന് നാണക്കേടാണെന്നും നിവേദനത്തില്‍ പറയുന്നു. ഉമ്മന്‍ചാണ്ടിക്ക് മികച്ച ചികിത്സ ലഭ്യമാക്കാനുള്ള നടപടികള്‍ ആരംഭിക്കാനുള്ള അടിയന്തര ഇടപെടല്‍ മുഖ്യമന്ത്രിയുടെ ആരോഗ്യമന്ത്രിയുടെ ഭാഗത്തുനിന്നും വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ജനുവരിയില്‍ ബംഗളൂരുവിലെ ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തിയതിന് പിന്നാലെ ഉമ്മന്‍ചാണ്ടിക്ക് തുടര്‍ചികിത്സ നല്‍കിയിട്ടില്ലെന്നും നിവേദനത്തില്‍ പറയുന്നു.

മാസങ്ങളായി ബില്ലടച്ചില്ല; മലപ്പുറം കലക്ടറേറ്റിലെ ഫ്യൂസ് ഊരി കെഎസ്ഇബി

മാസങ്ങളായി ബില്ലടച്ചില്ല; മലപ്പുറം കലക്ടറേറ്റിലെ ഫ്യൂസ് ഊരി കെഎസ്ഇബി

മലപ്പുറം: മാസങ്ങളായി ബില്ലടയ്ക്കാത്തതിനാല്‍ മലപ്പുറം കലക്ട്രറേറ്റിലെ പ്രധാനപ്പെട്ട ഓഫീസുകളുടെ ഫ്യൂസ് ഊരി കെഎസ്ഇബി. വിദ്യാഭ്യാസ ഓഫീസുകള്‍, പട്ടിക ജാതി വികസന ഓഫീസ് തുടങ്ങിയ ഇടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിരിക്കുകയാണ്. എസ്എസ്എല്‍സി പരീക്ഷ മുന്നൊരുക്കങ്ങള്‍ ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചിച്ചു.
കളക്ടറേറ്റിലെ ബി ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ഹയര്‍ സെക്കണ്ടറി റീജനല്‍ ഡയറക്ടറേറ്റ് അടക്കമുള്ള ഓഫിസുകളുടെ ഫ്യൂസാണ് കുടിശ്ശിക വന്നതോടെ ശനിയാഴ്ച കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ഊരിയത്. ഞായറാഴ്ച അവധി ദിവസത്തിന് ശേഷമെത്തിയ ഉദ്യോഗസ്ഥര്‍ ഓഫീസില്‍ ജോലി ചെയ്യാനാകാത്ത അവസ്ഥയിലാണ്.

പട്ടിക ജാതി വികസന സമിതിയുടെ ഓഫീസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസ്, ഹയര്‍ സെക്കണ്ടറി റീജിനല്‍ ഡയറക്ടറേറ്റ്, എന്നിവിടങ്ങളിലാണ് വൈദ്യുതിയില്ലാത്തത്. മാസങ്ങളായി ബില്‍ കുടിശ്ശിക വന്നതിനാലാണ് നടപടിയെടുത്തതെന്നാണ് കെഎസ്ഇബി അറിയിക്കുന്നത്. പല തവണ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ഇരുപതിനായിരം വരെ കുടിശികയുണ്ടെന്നും കെഎസ്ഇബി അധികൃതര്‍ അറിയിച്ചു. അതേസമയം എന്ന് ബില്ലയടയ്ക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്.