ആന്ധ്രയില്‍ രണ്ട് കണ്ടെയ്‌നര്‍ പഴകിയ മീന്‍ പിടികൂടി

ആന്ധ്രയില്‍ രണ്ട് കണ്ടെയ്‌നര്‍ പഴകിയ മീന്‍ പിടികൂടി

കൊച്ചി: മരടില്‍ രണ്ട് കണ്ടെയ്‌നര്‍ പഴകിയ മീന്‍ പിടികൂടി. ആന്ധ്രാപ്രദേശില്‍ നിന്നെത്തിച്ച രണ്ട് ലോഡ് മീനുകള്‍ പുഴുവരിച്ച നിലയിലാണ് കണ്ടെത്തിയത്. ദുര്‍ഗന്ധത്തെ തുടര്‍ന്ന് നാട്ടുകാര്‍ വിവരം നഗരസഭ അധികൃതരെ അറിയിക്കുകയായിരുന്നു. പുഴുവരിച്ച് ചീഞ്ഞ നിലയിലുള്ള മീനുകളാണ് കണ്ടെയ്‌നര്‍ നിറയെ. ഇന്ന് രാവിലെയും കണ്ടെയ്‌നറില്‍ നിന്ന് മീന്‍ വില്‍പ്പനയാക്കായി കൊണ്ടുപോയതായി നാട്ടുകാര്‍ പറയുന്നു. കണ്ടെയ്‌നറിലെ ദുര്‍ഗന്ധത്തെ തുടര്‍ന്ന് വിവരം നാട്ടുകാര്‍ നഗരസഭയെ അറിയിക്കുകയായിരുന്നെന്ന് മരട് നഗരസഭ ചെയര്‍മാന്‍ പറഞ്ഞു. തുടര്‍ന്ന് മരട് നഗരസഭാ ആരോഗ്യവകുപ്പും, ഭക്ഷ്യാ സുരക്ഷാ വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി.

പ്രാഥമിക പരിശോധനയില്‍ തന്നെ ചീഞ്ഞ മീനുകളാണെന്ന് കണ്ടെത്തിയതായി നഗരസഭാ അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് ഒരു കണ്ടെയ്‌നറിലെ മുഴുവന്‍ ലോഡ് മീനും നശിപ്പിക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കി. കൂടുതല്‍ പരിശോധനയ്ക്കായി ഭക്ഷ്യ സുരക്ഷാ പരിശോധനവിഭാഗം സാമ്പിളുകള്‍ ശേഖരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച്‌ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഭാരതത്തിലേയ്ക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച്‌ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഭാരതത്തിലേയ്ക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച്‌ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഭാരതത്തിലേക്ക്. മാര്‍പാപ്പ അടുത്ത വര്‍ഷം ഇന്ത്യയിലേക്ക്. അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കുമെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി ആയി പറഞ്ഞു. സുഡാന്‍ സന്ദര്‍ശനത്തിന് ശേഷം മടങ്ങുമ്ബോഴാണ് മാര്‍പാപ്പയുടെ പ്രതികരണം. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പോപ്പിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു.

ക്ഷണം ഫ്രാന്‍സീസ് മാര്‍പാപ്പ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ ക്ഷണം വലിയ സമ്മാനമായിട്ടാണ് കാണുന്നതെന്ന് മാര്‍പാപ്പ പ്രതികരിച്ചതായി വിദേശ കാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ സിംഗ്ല വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഒരു മാര്‍പാപ്പ ഇന്ത്യയില്‍ എത്തുന്നത്.

സ്കൂ​ളുകളിൽ വിൽപനകേന്ദ്രമൊരുക്കാൻ ‘മിൽമ’

സ്കൂ​ളുകളിൽ വിൽപനകേന്ദ്രമൊരുക്കാൻ ‘മിൽമ’

കാ​ന്‍റീ​നു​ക​ൾ ഇ​ല്ലാ​ത്ത സ്കൂ​ളു​ക​ളി​ൽ ‘മി​ൽ​മ’ വി​ൽ​പ​ന കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങും. സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന്‍റെ ‘സേ ​നോ ടു ​ഡ്ര​ഗ്സ്’ പ്ര​ചാ​ര​ണ​ത്തി​ന് പി​ന്തു​ണ​യു​മാ​യി ആ​വി​ഷ്ക​രി​ച്ച ‘മി​ല്‍മ അ​റ്റ് സ്കൂ​ള്‍ പ​ദ്ധ​തി’​യു​ടെ ഭാ​ഗ​മാ​യാ​ണി​ത്. അ​ധ്യാ​പ​ക-​ര​ക്ഷാ​ക​ര്‍തൃ​സ​മി​തി​ക​ള്‍ വ​ഴി​യാ​വും പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. സം​സ്ഥാ​ന​ത്തെ 80 ല്‍ പ​രം സ്കൂ​ളു​ക​ൾ ഇ​തി​നാ​യി
തെ​ര​ഞ്ഞെ​ടു​ക്കും. മി​ൽ​മ തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, മ​ല​ബാ​ര്‍ മേ​ഖ​ല യൂ​നി​യ​നു​ക​ൾ പ​ദ്ധ​തി​യു​ടെ പ്ര​ചാ​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ രൂ​പം ന​ൽ​കും. കാ​ന്‍റീ​നു​ക​ള്‍ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളു​ക​ളി​ല്‍ മി​ല്‍മ ഉ​ൽ​പ​ന്ന​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന ബൂ​ത്തു​ക​ള്‍ പി.​ടി.​എ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ തു​റ​ക്കാ​നും ല​ക്ഷ്യ​മി​ടു​ന്നു.

കു​ട്ടി​ക​ള്‍ സ്കൂ​ൾ വ​ള​പ്പി​ന്​ പു​റ​ത്തു​പോ​യി ഐ​സ്ക്രീം, ശീ​ത​ള​പാ​നീ​യ​ങ്ങ​ള്‍ തു​ട​ങ്ങി​യ ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ള്‍ വാ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്കു​ക​യാ​ണ് ഇ​തി​ന്‍റെ ല​ക്ഷ്യം. കു​ട്ടി​ക​ള്‍ അ​ജ്ഞാ​ത​രു​മാ​യി ഇ​ട​പെ​ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​നും ആ​രോ​ഗ്യ​ത്തി​ന്​ ദോ​ഷ​ക​ര​മാ​യ ഭ​ക്ഷ​ണ​ത്തി​ന്റെയും ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ​യും ഉ​പ​യോ​ഗ​ത്തി​ൽ​നി​ന്ന്​ അ​ക​ന്നു​നി​ൽ​ക്കാ​നും പു​തി​യ സം​രം​ഭം ഗു​ണ​ക​ര​മാ​വു​മെ​ന്ന ​വി​ല​യി​രു​ത്ത​ലി​ലാ​ണ്​ മി​ൽ​മ.

ഭാര്യയെ ഷാൾ ഉപയോഗിച്ച് കഴുത്തുമുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പിടിയിൽ

ഭാര്യയെ ഷാൾ ഉപയോഗിച്ച് കഴുത്തുമുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പിടിയിൽ

കൊല്ലം: പൂയപ്പള്ളിയിൽ ഭാര്യയെ ഷാൾ ഉപയോഗിച്ച് കഴുത്തുമുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. ആലപ്പുഴ ദേവികുളങ്ങര സ്വദേശി ജോബിൻ ജോർജ് (29)ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കരിങ്ങന്നൂർ ആലുംമൂട് രാഖി മന്ദിരത്തിൽ ശാരിയെയാണ് ഷാൾ മുറുക്കി കൊല്ലാൻ ശ്രമിച്ചത്. ഇരുവരും ഒരു മാസം മുൻപാണ് വിവാഹിതരായത്. ശാരിയുടെ നേരത്തേയുള്ള വിവാഹത്തിൽ പതിനാലു വയസുള്ള പെൺകുട്ടിയുണ്ട്.

ആദ്യ വിവാഹ ബന്ധം നിയമപരമായി വേർപ്പെടുത്തിയിട്ടില്ല. കഴിഞ്ഞദിവസം രാത്രിയിൽ ജോബിനും ശാരിയും തമ്മിൽ വഴക്കുണ്ടാകുകയും ഉപദ്രവിക്കുകയും ചെയ്തു. എയർഗൺ ഉപയോഗിച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ശാരിയെ ഷാൾ ഉപയോഗിച്ച് കഴുത്തുമുറുക്കി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ശാരിയുടെ നിലവിളി കേട്ട നാട്ടുകാരാണ് പൂയപ്പള്ളി പൊലീസിൽ അറിയിച്ചത്. തുടർന്ന് ശാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വധശ്രമത്തിന് പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.

സുപ്രീംകോടതിയില്‍ അഞ്ചു ജഡ്ജിമാര്‍ കൂടി അധികാരമേറ്റു

സുപ്രീംകോടതിയില്‍ അഞ്ചു ജഡ്ജിമാര്‍ കൂടി അധികാരമേറ്റു

ഡല്‍ഹി: സുപ്രീംകോടതിയില്‍ അഞ്ചു ജഡ്ജിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജസ്റ്റിസുമാരായ പങ്കജ് മിത്തല്‍, സഞ്ജയ് കരോല്‍, പി വി സഞ്ജയ് കുമാര്‍, അഹ്‌സാനുദ്ദീന്‍ അമാനുള്ള, മനോശ് മിശ്ര എന്നിവരാണ് സുപ്രീംകോടതി ജഡ്ജിമാരായി ചുമതലയേറ്റത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പുതിയ ജഡ്ജിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. നിലവില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ 27 ജഡ്ജിമാരാണുള്ളത്. അഞ്ചുപേര്‍ കൂടി ചുമതലയേറ്റതോടെ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം 32 ആയി.

34 ആണ് അനുവദനീയ അംഗബലം. രണ്ട് ഒഴിവുകളിലേക്കുള്ള നിയമന ശുപാര്‍ശ കൂടി കൊളീജിയം കഴിഞ്ഞയാഴ്ച സര്‍ക്കാരിനു കൈമാറിയിട്ടുണ്ട്. പുതുതായി ചുമതലയേറ്റ ജഡ്ജിമാരില്‍ മൂന്നുപേര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരാണ്. ജസ്റ്റിസ് പങ്കജ് മിത്തല്‍ രാജസ്ഥാന്‍ ഹൈക്കോടതിയിലും, ജസ്റ്റിസ് സഞ്ജയ് കരോല്‍ പട്‌ന ഹൈക്കോടതിയിലും, ജസ്റ്റിസ് പി വി സഞ്ജയ് കുമാര്‍ മണിപ്പുര്‍ ഹൈക്കോടതിയിലും ചീഫ് ജസ്റ്റിസുമാരായിരുന്നു.

പട്‌ന ഹൈക്കോടതിയിലെ ജഡ്ജി അഹ്‌സാനുദ്ദീന്‍ അമാനുള്ള, അലഹാബാദ് ഹൈക്കോടതിയിലെ ജഡ്ജി മനോജ് മിശ്ര എന്നിവരാണ് സ്ഥാനക്കയറ്റം ലഭിച്ച മറ്റു രണ്ടുപേര്‍. കൊളീജിയം ശുപാര്‍ശ നല്‍കി ഏകദേശം രണ്ടുമാസത്തിനു ശേഷമാണ് ഇവരുടെ നിയമനത്തിന് കേന്ദ്രം അംഗീകാരം നല്‍കിയത്.

പട്ടികജാതിക്കാരായ ഭൂരഹിതരായ സഹോദരിമാരെ ലൈഫിൽ ഉൾപ്പെടുത്തുന്നതിൽ സാങ്കേതിക തടസങ്ങളുണ്ടെന്ന് ലൈഫ് മിഷൻ

പട്ടികജാതിക്കാരായ ഭൂരഹിതരായ സഹോദരിമാരെ ലൈഫിൽ ഉൾപ്പെടുത്തുന്നതിൽ സാങ്കേതിക തടസങ്ങളുണ്ടെന്ന് ലൈഫ് മിഷൻ

മലപ്പുറം: പട്ടിക ജാതിയില്‍പ്പെട്ട അനാഥരായ, ഭൂരഹിതരായിരുന്ന സഹോദരിമാരെ ഒരു കുടുംബമായി കണക്കാക്കാക്കി ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്താൻ സാങ്കേതിക തടസങ്ങളുണ്ടെന്ന് ജില്ലാ തദ്ദേശ വകുപ്പും ലൈഫ് മിഷനും. ഇക്കാര്യത്തില്‍ സംസ്ഥാന തലത്തിലാണ് വ്യക്തത വരുത്തേണ്ടതെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. പെണ്‍കുട്ടികള്‍ക്ക് വീട് നല്‍കണമെന്ന പ്രമേയം പാസാക്കാന്‍ നന്നമ്പ്ര പഞ്ചായത്ത് പ്രത്യേക ഭരണസമിതിയോഗം ചേരും.’ഒരേ റേഷന്‍ കാര്‍ഡില്‍ ഉൾപ്പെട്ട അംഗങ്ങളെ ഒറ്റകുടുംബമായി കണക്കാക്കി ഒരു ഭവനത്തിന് മാത്രമായി പരിഗണിക്കണമെന്നാണ് ലൈഫ് പദ്ധതിയുടെ ചട്ടങ്ങളിലൊന്ന്.

പട്ടിക ജാതി വിഭാത്തില്‍പ്പെട്ട ഒരു റേഷന്‍ കാര്‍ഡില്‍ പേരുള്ളവരെ ഒറ്റ കുടുംബമായി കണക്കാക്കേണ്ടെന്നും കാര്‍ഡിലുള്ള അംഗങ്ങള്‍ക്ക് മറ്റൊരു വീടിനായി അപേക്ഷിക്കാമെന്നുമായിരുന്നു ഇളവ്. എന്നാല്‍ ഒരേ റേഷന്‍ കാര്‍ഡിലുള്ളവര്‍ ലൈഫ് പദ്ധതിപ്രകാരം മറ്റൊരു വീടിനായി അപേക്ഷിക്കുമ്പോള്‍ അപേക്ഷകര്‍ വിവാഹം കഴിഞ്ഞവരാണെന്ന വ്യവസ്ഥയുണ്ടെന്നും സഹോദരിമാര്‍ക്ക് ഈ നിബന്ധന തടസമാകുമെന്നുമാണ് മലപ്പുറം പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ വകുപ്പ് മന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരിക്കുന്നത്. അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തദ്ദേശ വകുപ്പ് മന്ത്രി ആവശ്യപ്പെട്ടിരുന്നു. ലൈഫ് പദ്ധതിയില്‍ നിര്‍ബന്ധമായും ഉള്‍പ്പെടേണ്ടവരാണ് മൂന്ന് സഹോദരിമാരുമെന്ന തീരുമാനം പാസാക്കാന്‍ നാളെ നന്നമ്പ്ര പഞ്ചായത്ത് പ്രത്യക ഭരണസമിതിയോഗം ചേരുന്നുണ്ട്. ഈ തീരുമാനം ജില്ലാ ലൈഫ് മിഷനെ അറിയിക്കും. നന്നമ്പ്ര പഞ്ചായത്തില്‍ നിന്നും ശുപാര്‍ശ ലഭിച്ചാല്‍ ലൈഫ് മിഷന്‍ സംസ്ഥാന തലത്തിലേക്ക് അയയ്ക്കുമെന്നും അവരാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുമെന്നുമാണ് മലപ്പുറം ജില്ലാ ലൈഫ് മിഷന്‍ ഓഫീസറുടെ മറുപടി. നന്നമ്പ്ര പഞ്ചായത്തില്‍ ലൈഫ് പദ്ധതിയുടെ 2020 തിലെ ഗുണഭേക്ത പട്ടികയില്‍ പത്താമതാണ് സഹോദരിമാരുടെ അപേക്ഷ