by Midhun HP News | Feb 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
അങ്കാറ: തുര്‍ക്കിയിലുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ മരണം 150 കടന്നു. ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. തുര്‍ക്കിയിലും സിറിയയിലുമാണ് കൂടുതല്‍ മരണം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ സൂചിപ്പിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്കു കിഴക്കന്‍ തുര്‍ക്കിയില്‍ അനുഭവപ്പെട്ടത്. 15 മിനിറ്റിന് ശേഷം റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ തുടര്‍ചലനവും അനുഭവപ്പെട്ടു. ശക്തമായ ഭൂകമ്പത്തില്‍ നിരവധി വീടുകളും കെട്ടിടങ്ങളും നിലംപൊത്തി. ധാരാളം പേര്‍ ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഭൂചലനമുണ്ടായ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
തുര്‍ക്കിയിലെ മലാടിയ പ്രവിശ്യയില്‍ മാത്രം 23 മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സാന്‍ലിയൂര്‍ഫ പ്രവിശ്യയില്‍ 17 ഉം, ദിയാബ്കിറില്‍ ആറും, ഓസ്മാനിയേയില്‍ അഞ്ചും പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അയല്‍രാജ്യമായ സിറിയയില്‍ ഭൂകമ്പത്തില്‍ 42 പേരും മരിച്ചു.

തുര്‍ക്കിയുടെ തെക്കുകിഴക്കന്‍ മേഖലയായ ഗാസിയാന്‍ടെപ്പിന് സമീപമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വീസ് അറിയിച്ചു.അയല്‍രാജ്യങ്ങളായ ലെബനന്‍, സിറിയ, സൈപ്രസ് എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഇവിടങ്ങളില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

by Midhun HP News | Feb 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ചികിത്സയില്‍ കഴിയുന്ന ഉമ്മന്‍ ചാണ്ടിയ്ക്ക് വിദഗ്ധ ചികിത്സ ഒരുക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ഉള്‍പ്പടെ 42 ബന്ധുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി. ഉമ്മന്‍ചാണ്ടിക്ക് കൃത്യമായ ചികിത്സ നിഷേധിക്കപ്പെടുന്നതായും ഓരോ നിമിഷവും ആരോഗ്യനിലവഷളാകുകയാണെന്നും നിവേദനത്തില്‍ പറയുന്നതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
തിരുവനന്തപുരത്തെ വസതിയില്‍ ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിക്കുന്നതിന് കുടുംബം അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് ബന്ധുക്കള്‍ മുഖ്യമന്ത്രിയെ സമീപിച്ചത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയെ കൂടാതെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനും ബന്ധുക്കള്‍ നിവേദനം നല്‍കി. ഉമ്മന്‍ചാണ്ടിയുടെ ഇളയ സഹോദരന്‍ അലക്‌സ് വി ചാണ്ടി ഉള്‍പ്പടെയുള്ളവരാണ് നിവേദനത്തില്‍ ഒപ്പിട്ടത്.

മുന്‍ മുഖ്യമന്ത്രി കൂടിയായ ഉമ്മന്‍ചാണ്ടിയെ പോലെ പരിചയസമ്പന്നനായ നേതാവിന് ചികിത്സ നിഷേധിക്കുന്നത് സംസ്ഥാനത്തിന് നാണക്കേടാണെന്നും നിവേദനത്തില്‍ പറയുന്നു. ഉമ്മന്‍ചാണ്ടിയ്ക്ക് മികച്ച ചികിത്സ ലഭ്യമാക്കാനുള്ള നടപടികള്‍ ആരംഭിക്കാനുള്ള അടിയന്തര ഇടപെടല്‍ മുഖ്യമന്ത്രിയുടെ ആരോഗ്യമന്ത്രിയുടെ ഭാഗത്തുനിന്നും വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ജനുവരിയില്‍ ബാംഗ്ലൂരിലെ ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തിയതിന് പിന്നാലെ ഉമ്മന്‍ചാണ്ടിക്ക് തുടര്‍ചികിത്സ നല്‍കിയിട്ടില്ലെന്നും നിവേദനത്തില്‍ പറയുന്നു.
by Midhun HP News | Feb 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തൊടുപുഴയിൽ കൂട്ട ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ മൂന്നാമത്തെയാളും മരിച്ചു. സിൽന(21)യാണ് മരിച്ചത്.
മാതാപിതാക്കളായ ആന്റണി, ജെസി എന്നിവര്‍ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. രാവിലെയാണ് സിൽന മരിച്ചത്.
ആത്മഹത്യക്ക് കാരണം കടബാധ്യതയെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രിയാണ് മൂവരെയും വിഷം കഴിച്ച് അതീവ ഗുരുതരാവസ്ഥയില്‍ നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുന്നത്. തൊടുപുഴ ഗാന്ധി സ്ക്വയറിനടുത്ത് ബേക്കറി നടത്തുന്ന ആന്റണിക്ക് 10 ലക്ഷം രൂപയുടെ ബാധ്യത ഉണ്ടായിരുന്നുവെന്നാണ് വിവരം.


by Midhun HP News | Feb 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
സമൂഹത്തിൽ നിശബ്ദ സേവനം നൽകുന്നവരെ ആറ്റിങ്ങൽ ജെ സി ഐ ആദരിച്ചു. ജെ സി ഐ യുടെ സലൂട്ട് ദ സൈലന്റ് വർക്കർ പ്രോജക്ടിന്റെ ഭാഗമായി ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് മാരായ രമേശൻ എസ്, ദിനേശ്. പി എന്നിവരെ ആറ്റിങ്ങൽ ജെ സി ഐ ആദരിച്ചു.


by Midhun HP News | Feb 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തൃശ്ശൂര്‍: ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശനിലയിലായ യുവതിക്ക് നേരെ ലൈംഗികാതിക്രമം. തൃശ്ശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് പോകുന്നതിനിടെ ആംബുലൻസിലായിരുന്നു പീഡനശ്രമം. സംഭവത്തില്‍ കൊടുങ്ങല്ലൂർ താലൂക്ക് ഗവ. ആശുപത്രിയിലെ താത്ക്കാലിക ജീവനക്കാരൻ ശ്രീനാരായണപുരം സ്വദേശി ദയാലാലിനെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച കൈപ്പമംഗലം സ്വദേശിനിയാണ് പീഡനത്തിനിരയായത്. അത്യാസന്ന നിലയിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ വിദഗ്ധ ചികിത്സക്കായി തൃശ്ശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ആംബുലൻസില്‍ വെച്ചായിരുന്നു പീഡനശ്രമം.


by Midhun HP News | Feb 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം : സംസ്ഥാനത്ത് പുതുക്കിയ വെള്ളക്കരം നിലവിൽ വന്നു. ലിറ്ററിന് ഒരു പൈസ കൂടി. ഉത്തരവ് ഇറങ്ങിയത് വെള്ളിയാഴ്ച ആണ്. പുതുക്കിയ വെള്ളക്കരം അനുസരിച്ച് ഒരു കുടുംബത്തിന് ഇനി 200 രൂപ മുതൽ 400 രൂപ വരെ അധികം നൽകേണ്ടി വരും. വെള്ളിയാഴ്ച മുതൽ ഉപയോഗിച്ച വെള്ളത്തിന് പുതുക്കിയ നിരക്കാകും ബാധകമാകുക.


Recent Comments