ഗ്ലോബൽ കെഎംസിസി ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി വിപുലീകരണം നടത്തി

ഗ്ലോബൽ കെഎംസിസി ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി വിപുലീകരണം നടത്തി

ഗ്ലോബൽ കെഎംസിസി ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി വിപുലീകരണം നടത്തി. നഹാസ് ആലംകോട് പ്രസിഡന്റ്, ഹാരിസ് ആലംകോട് ജനറൽ സെക്രട്ടറി, ജലീൽ ട്രഷറർ, ഹാഷിം കാരവാരം, നാസർ പേരൂർ, താഹിർ, നിസാർ തകരപ്പറമ്പ് എന്നിവരെ വൈസ് പ്രസിഡന്റ്മാരായും ഷിബു പള്ളിമുക്ക്, ഷാൻ, നിസാർ, എ പി നിസാർ എന്നിവരെ സെക്രട്ടറിമാർ ആയും തിരഞ്ഞെടുത്തു. പഞ്ചായത്ത്തല പ്രവർത്തക സമിതി രൂപീകരിക്കാൻ കമ്മിറ്റി അംഗങ്ങളെ ചുമതലപ്പെടുത്തി.

കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ

കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ

കല്ലമ്പലം: കുപ്രസിദ്ധ ഗുണ്ടയും അടിപിടി, മോഷണം, പിടിച്ചുപറി, പീഡനം തുടങ്ങി ഒട്ടേറെ കേസുകളിൽ പ്രതിയുമായ ഒറ്റൂർ മാവിൻമൂട് അശ്വതി ഭവനിൽ വാള ബിജു എന്ന ബിജു(48) ഗുണ്ട ആക്ട് പ്രകാരം കരുതൽ തടങ്കലിൽ ഒരു വർഷത്തേക്കാണ് കരുതൽ തടങ്കൽ എന്ന് പറഞ്ഞു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി ധാരാളം കേസുകളിൽപെട്ട് ജനങ്ങളുടെ സമാധാന ജീവിതം നശിപ്പിച്ചിരുന്ന പ്രതിയെ സാമൂഹിക വിരുദ്ധ പ്രവൃത്തികൾ തടയുന്നതിന്റെ ഭാഗമായാണ് കരുതൽ തടങ്കലിൽ ആക്കിയത്. കല്ലമ്പലം ഇൻസ്പെക്ടർ വി കെ വിജയരാഘവന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഡീസന്റ് മുക്കിൽ താമസിച്ചിരുന്ന ആളെ ഓട്ടോ ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, 2011 ൽ രാത്രി മാവിൻമൂട്ടിൽ സ്ത്രീകൾ താമസിച്ചിരുന്ന വീട്ടിൽ കയറി കതക് ചവിട്ടി പൊളിച്ച് അതിക്രമിച്ച് കയറി വാൾ കാട്ടി ഭീഷണിപ്പെടുത്തുകയും സ്ത്രീകളെ ഉപദ്രവിക്കുകയും ചെയ്ത കേസ്, 2012 ൽ പുല്ലൂർമുക്ക് വഴുതാനി കോളനിയിൽ വീട് ആക്രമിച്ച് സ്ത്രീയെ വാൾ ഉപയോഗിച്ച് ആക്രമിച്ച കേസ്, 2013 ൽ കല്ലമ്പലത്ത് ഹോട്ടലിൽ അതിക്രമിച്ച് കയറി വാൾ കാട്ടി ഗുണ്ടാ പിരിവ് നടത്തിയ കേസ്, പുല്ലൂർ മുക്കിലെ വീട്ടിൽ നിന്ന് ബൈക്ക് മോഷ്ടിക്കാൻ ശ്രമിക്കുകയും തടയാൻ ചെന്ന വീട്ടുടമയെ വെട്ടി പരുക്കേൽപ്പിച്ച കേസ്, 2014 ൽ മാവിൻമൂട്ടിൽ വീട് ആക്രമിച്ച കേസ്, ഇതേ വർഷം കല്ലമ്പലം പെട്രോൾ പമ്പിന് സമീപത്തെ കോർപറേഷൻ ബാങ്ക് എടിഎം, കല്ലമ്പലം എസ്ബിഐ എടിഎം എന്നിവ കൊള്ളയടിക്കാൻ ശ്രമിക്കുകയും 2015 ൽ പ്രസിഡന്റ് ജംഗ്ഷനിൽ സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു എന്നീ കേസുകളിലെ പ്രതിയാണ്.

2017 ൽ തോട്ടക്കാട് വച്ച് വിരോധം ഉള്ള ആളെ കമ്പിപ്പാര ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, 2018 ൽ സ്വന്തം മകളെ കത്തി കൊണ്ട് ആക്രമിച്ച് കുത്തി പരുക്കേൽപ്പിച്ച കേസ്, 2019 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തുകയും 2021 ൽ കൂട്ടാളികളുമായി ചേർന്ന് മുത്താനയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കമ്പ് കൊണ്ട് സ്ത്രീകളെ ആക്രമിച്ച കേസുകളിലും 2022 ൽ മരുതിക്കുന്നിൽ സ്ത്രീയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസുകളിലും പ്രതിയാണ്.

വിവാഹ വാഗ്ദാനം നൽകി 53 കാരനിൽ നിന്ന് 42 ലക്ഷം രൂപ തട്ടിയെടുത്ത യുവതി പിടിയിൽ

വിവാഹ വാഗ്ദാനം നൽകി 53 കാരനിൽ നിന്ന് 42 ലക്ഷം രൂപ തട്ടിയെടുത്ത യുവതി പിടിയിൽ

പാലക്കാട്: വിവാഹ വാഗ്ദാനം നൽകി 42 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. കൊല്ലം കൊട്ടാരക്കര സ്വദേശിനി ശാലിനി(37)യാണ് അറസ്റ്റിലായത്. കൽപാത്തി സ്വദേശിയായ 53 വയസ്സുകാരൻ നൽകിയ പുനർവിവാഹ പരസ്യം കണ്ട് ഇദ്ദേഹവുമായി ഫോണില്‍ ബന്ധപ്പെട്ട് പല തവണയായി 42 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.
മധ്യപ്രദേശിൽ ജോലി ചെയ്യുകയാണെന്നും വിധവയാണെന്നും പറഞ്ഞാണ് ശാലിനി 53 കാരനെ ബന്ധപ്പെട്ടത്. ഫോണിൽ സൗഹൃദം സ്ഥാപിച്ചശേഷം സ്ഥിരം ജോലി ലഭിക്കാൻ പണം ആവശ്യമാണെന്ന് പറഞ്ഞായിരുന്നു പണം തട്ടിയത്. പിന്നീടു പല കാരണങ്ങൾ പറഞ്ഞു വിവാഹത്തീയതി നീട്ടിക്കൊണ്ടുപോയി. ഒടുവിൽ നിശ്ചയിച്ച തീയതിയിൽ വരൻ വിവാഹത്തിന് ഒരുങ്ങി എത്തിയെങ്കിലും യുവതി എത്തിയില്ല. ഇതോടെ പൊലീസിനെ പരാതിയുമായി സമീപിക്കുകയായിരുന്നു. കേസിൽ കൂട്ടുപ്രതിയായ, ശാലിനിയുടെ ഭർത്താവ് കുണ്ടുവംപാടം അമ്പലപള്ളിയാലിൽ സരിൻകുമാർ (38) മുൻപ് പിടിയിലായിരുന്നു.
ഇരുവരും ചേർന്നാണ് തട്ടിപ്പ് നടത്തിയത്. . ഇവർ ഒട്ടേറെ വിവാഹത്തട്ടിപ്പു കേസുകളിൽ പ്രതിയായ ശാലിനി എറണാകുളത്ത് നിന്നാണ് അറസ്റ്റിലായത്.

ലോക കാൻസർ ദിനം; ബോധവൽക്കരണ ക്ലാസും ദന്തപരിശോധന ക്യാമ്പും സംഘടിപ്പിച്ചു

ലോക കാൻസർ ദിനം; ബോധവൽക്കരണ ക്ലാസും ദന്തപരിശോധന ക്യാമ്പും സംഘടിപ്പിച്ചു

ലോക കാൻസർ ദിനത്തോടനുബന്ധിച്ചു ഇന്ത്യൻ ഡെന്റൽ അസോസിയേഷന്റെ ആറ്റിങ്ങൽ ശാഖയുടെ വിമൻസ് വിങ്, വാമനപുരം സൂര്യ കുടുംബശ്രീയുമായി സഹകരിച്ചു ഒരു ബോധവൽക്കരണ ക്ലാസും ദന്തപരിശോധന ക്യാമ്പും സംഘടിപ്പിച്ചു. 20കുടുംബ ശ്രീ അംഗങ്ങൾ പങ്കെടുത്തു. ഡോ. ദീപ ബോധവൽക്കരണ ക്ലാസ്സ്‌ എടുത്തു. ഡോ. വിനയ്, ഡോ.ദീപ, ഡോ. രാഖീ, ഡോ.അധീന, ഡോ. ആര്യ, ഡോ. ചരിഷ്മ, ഡോ.ധനുഷ് എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.

കാൻസർ പരിശോധന ക്യാമ്പുo ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

കാൻസർ പരിശോധന ക്യാമ്പുo ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

ലോക ക്യാൻസർ ദിനത്തിൽ ഇന്ത്യൻ ദന്തൽ അസോസിയേഷൻ ആറ്റിങ്ങൽ ഘടകവും ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും , Sascan & Asmik ഉം സംയുക്തമായി സംഘടിപ്പിച്ച സൗജന്യ കാൻസർ പരിശോധന ക്യാമ്പിലും, ബോധവൽക്കരണ ക്ലാസിലും ഇരുന്നൂറോളം പേർ പങ്കെടുത്തു. ഡോ. രാഹുലും, ഡോ. ഗിരിജയും ബോധവൽക്കരണ ക്ലാസ് നടത്തി. ഡോക്ടർമാരായ മീര മുരളി, വസുദേവൻ വിനയ്, ബിജു എ നായർ, ഷമീം ഷുക്കൂർ, ധനുഷ് ഷാജി, അരുൺ എസ്, ഫിറോസ്, അധീന, അഖിൽ എന്നിവർ ക്യാമ്പിൽ പങ്കെടുത്തവരെ പരിശോധിച്ചു.

പിഴ അടയ്ക്കുന്ന ഈ പോസ് മെഷീൻ പൊലീസ് സ്റ്റേഷനിൽ നിന്ന് മോഷ്ടിച്ചയാൾ പിടിയിൽ

പിഴ അടയ്ക്കുന്ന ഈ പോസ് മെഷീൻ പൊലീസ് സ്റ്റേഷനിൽ നിന്ന് മോഷ്ടിച്ചയാൾ പിടിയിൽ

പൊലീസ് സ്റ്റേഷനിൽ നിന്ന് ഈ പോസ് മെഷീൻ മോഷ്ടിച്ചയാൾ പിടിയിൽ. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് കൊടുമൺ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയാണ് സ്റ്റേഷനിൽ നിന്ന് ഇ- പോസ് മെഷീൻ മോഷ്ടിച്ചത്. സ്റ്റേഷനിലെ സിസിടിവി പരിശോധിച്ചാണ് കള്ളനെ പൊലീസ് കുടുക്കിയത്. മോഷ്ടിച്ച മെഷീൻ വഴിയിൽ ഉപേക്ഷിച്ചുവെന്ന് കള്ളൻ പൊലീസിനോട് വെളിപ്പെടുത്തി. ജനുവരി 27നാണ് പ്രതി സ്റ്റേഷനിൽ നിന്ന് പിഴ അടപ്പിക്കുന്ന ഉപകരണം മോഷ്ടിച്ചത്. പാറാവ് ഡ്യൂട്ടി ചെയ്ത ഉദ്യോഗസ്ഥന്റെ വയർലെസ് സെറ്റിനൊപ്പം ആയിരുന്നു ഈ പോസ് മെഷീൻ വച്ചിരുന്നത്. ഇത് മോഷ്ടിച്ച ശേഷമാണ് പ്രതി കടന്നു കള‍ഞ്ഞത്.20,000 രൂപ വിലമതിക്കുന്ന ഇ-പോസ് മെഷീനാണ് പ്രതി മോഷ്ടിച്ചത്.

പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് അറസ്റ്റിലായ എബി പൊലീസുകാരെ കബളിപ്പിച്ച് ഇ-പോസ് മെഷീനുമായി സ്‌റ്റേഷൻ വിടുകയായിരുന്നു. സ്‌റ്റേഷനിൽ നിന്ന് ഇറങ്ങിയ ശേഷം ഇ പോസ് മെഷീൻ വലിച്ചെറിയുകയായിരുന്നുവെന്നാണ് എബിയുടെ മൊഴി.