by Midhun HP News | Feb 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. മൂന്ന് ദിവസത്തിന് ശേഷമാണ് സ്വർണവില ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് വർദ്ധിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ അന്തരാഷ്ട്ര സ്വർണവില കുത്തനെ ഇടിഞ്ഞപ്പോൾ സംസ്ഥാനത്തും സ്വർണവിലയിൽ വമ്പൻ ഇടിവുണ്ടായിരുന്നു. രണ്ട് ദിവസംകൊണ്ട് 960 രൂപയാണ് കുറഞ്ഞിട്ടുണ്ടായിരുന്നത്. എന്നാൽ ഇന്ന് സ്വർണവില വീണ്ടും ഉയർന്ന് 42000 ന് മുകളിലേക്ക് എത്തുകയായിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 42,120 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 25 രൂപ ഉയർന്നു. ഇന്നത്തെ വിപണി വില 5265 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. 20 രൂപയാണ് ഇന്ന് ഉയർന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4345 രൂപയാണ്.


by Midhun HP News | Feb 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഒളിവിൽ കഴിഞ്ഞു വരവേ കുപ്രസിദ്ധ ഗുണ്ട സൈജു വർക്കല പോലീസിന്റെ പിടിയിൽ. വധശ്രമം,അടിപിടി, മോഷണം, പിടിച്ചുപറി തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വർക്കല താഴെ വെട്ടൂർ ആശാൻ മുക്കിനു സമീപം വാഴവിള വീട്ടിൽ സൈജുവിനെ(27) വർക്കല പോലീസും തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് സ്പെഷ്യൽ സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തു. വർക്കല വെട്ടൂർ സ്വദേശിയായ ഷിബിനെ വെട്ടി പരിക്കേൽപ്പിച്ചതിനെ തുടർന്ന് സംസ്ഥാനത്തിനകത്തും പുറത്തും വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരവേയാണ് കല്ലറ നിന്നും പോലീസ് പിടികൂടിയത്.

വർക്കല പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽപ്പെട്ട ഷൈജുവിനെ പിടികൂടുന്നതിനുവേണ്ടി ജില്ലാ പോലീസ് മേധാവി ഡി ശിൽപ്പ ഐപിഎസിന്റെ നിർദ്ദേശാനുസരണം പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. കാപ്പാ ഉത്തരവുപ്രകാരം ജില്ലയ്ക്ക് പുറത്താക്കിയിരുന്ന പ്രതി ശിക്ഷ കാലാവധി കഴിഞ്ഞ് തിരിച്ചെത്തിയതിന് തൊട്ടു പിറ്റേന്നാണ് കൊലപാതകശ്രമം നടത്തിയത്. ചെന്നൈയിലും മറ്റും ഒളിവിൽ താമസിച്ചിരുന്ന പ്രതി കല്ലറയിൽ എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്നാണ് വർക്കല ഡിവൈഎസ്പി സിജെ മാർട്ടിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അതിസാഹസികമായി ഒളിത്താവളത്തിൽ നിന്നും അറസ്റ്റു ചെയ്തത്. പ്രതിക്കെതിരെ കാപ്പ- ത്രീ നിയമപ്രകാരമുള്ള നടപടികൾ അതായത് വിചാരണ കൂടാതെ ഒരു വർഷം വരെ ജയിലിലടക്കാനുള്ള നടപടികൾ ആരംഭിച്ചതായി വർക്കല പോലീസ് അറിയിച്ചു.

by Midhun HP News | Feb 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങലിൽ സ്ത്രീയെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. സുജയെന്ന സ്ത്രീയ്ക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ അയൽവാസിയും ബന്ധുവുമായ ഷിബുവാണ് ആക്രമിച്ചത്. പ്രതിയെ പൊലീസ് പിടികൂടി. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്ന് ആറ്റിങ്ങൽ പൊലീസ് പറയുന്നു. ഷിബുവും സുജയും അയൽവാസികളും ബന്ധുക്കളുമാണ്. ഇരുവരുടെയും മക്കള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. ഈ തര്‍ക്കമാണ് രക്ഷിതാക്കള്‍ ഏറ്റുപിടിക്കുകയും വാര്‍ക്ക് തര്‍ക്കമുണ്ടാവുകയും ചെയ്തത്. ഇതിനിടെയാണ് വീട്ടില്‍ നിന്ന് കത്തിയെടുത്ത് ഷിബു സുജയെ വെട്ടിയത്. ആക്രമണത്തില്‍ മുഖത്തും കൈക്കുമാണ് വെട്ടേറ്റ സുജയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയല്‍വാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ ആറ്റിങ്ങൽ പൊലീസ് ഷിബുവിനെ കസ്റ്റഡിയിലെടുത്തു.


by Midhun HP News | Feb 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയന്റെ അംഗത്വ വിതരണം ആരംഭിച്ചു. അഞ്ചുതെങ്ങ് നെടുംങ്ങണ്ടയിൽ യൂണിയൻ ഏരിയ സെക്രട്ടറി എസ്. പ്രവീൺ ചന്ദ്ര ഉദ്ഘാടനം ചെയ്തു.
മേഖല പ്രസിഡന്റ് സജി സുന്ദർ, ട്രഷറർ വിജയ് വിമൽ, ഗ്രാമ പഞ്ചായത്ത് അംഗം സരിതാബിജു എന്നിവർ പങ്കെടുത്തു.


by Midhun HP News | Feb 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ അവനവഞ്ചേരി പൈപ്പ് ലെയിൻ റോഡിൽ പൂരം വീട്ടിൽ പി.സി മധു (55) (മുത്തൂറ്റ് ബാങ്ക്, കണിയാപുരം) നിര്യാതനായി.
ഭാര്യ: സ്വപ്ന എസ് നായർ .
മകൾ: എം.എസ് മാളവിക.
സഞ്ചയനം: വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക്.
by Midhun HP News | Feb 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പെരുമാതുറ: ഭർത്താവിന് പിന്നാലെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും മരിച്ചു. പെരുമാതുറ വലിയപ്പള്ളിക്ക് സമീപം വെളിവിളാകം വീട്ടിൽ അബ്ദുൽ ഖരീം (70), ഭാര്യ നസീമ (59) എന്നിവരാണ് മണിക്കൂറുകളുടെ ഇടവേളകളിൽ വിടവാങ്ങിയത്. ശനിയാഴ്ച വൈകിട്ടോടെയാണ് അസുഖബാധിതനായി കിടപ്പിലായിരുന്ന ഭർത്താവ് അബ്ദുൽഖരീം അന്തരിച്ചത്. പിറ്റേന്ന് രാവിലെ 8 മണിക്ക് ഖബറടക്കാനിരിക്കെയാണ് രാവിലെ ആറ് മണിയോടെ ഭാര്യയും മരിച്ചത്. ഇരുവരുടെയും വിയോഗം ബന്ധുക്കളെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി.

നജിത, നബീൽ എന്നിവർ പരേതരുടെ മക്കളും ഫിറോസ് ഖാൻ, നദ എന്നിവർ മരുമക്കളുമാണ്. ഞായറാഴ്ച രാവിലെ 9 മണിയോടെ പെരുമാതുറ വലിയപള്ളി ജുമാ മസ്ജിദിൽ ഇരുവരുടെയും മയ്യിത്ത് നമസ്കാരം ഒരുമിച്ച് നിർവഹിച്ച ശേഷം അടുത്തടുത്ത ഖബറുകളിൽ തന്നെ ഖബറടക്കം നടത്തി.

Recent Comments