കിളിമാനൂരിൽ കാറും സൂപ്പർഫാസ്റ്റും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കിളിമാനൂരിൽ കാറും സൂപ്പർഫാസ്റ്റും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കിളിമാനൂർ.എം സി റോഡിൽ കിളിമാനൂർ ജംഗ്ഷനിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം ഒരാൾ മരിച്ചു. കഴക്കൂട്ടം സ്വദേശി അനൂപ് എം നായർ (32) ആണ് മരിച്ചത് രണ്ടുപേർക്കും ഗുരുതര പരുക്ക് പുലർച്ചെ രണ്ടുമണിയോടെയാണ് അപകടം.

ആറ്റിങ്ങൽ ദേശീയപാതയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച്  യുവാക്കൾക്ക് ഗുരുതര പരിക്ക്

ആറ്റിങ്ങൽ ദേശീയപാതയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് യുവാക്കൾക്ക് ഗുരുതര പരിക്ക്

ആറ്റിങ്ങൽ: ദേശീയപാതയിൽ ഐ.ടി.ഐക്ക് സമീപം ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഇരുചക്ര വാഹനയാത്രികരായ യുവാക്കൾക്ക് ഗുരുതരപരിക്ക്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടുകൂടിയാണ് സംഭവം. ആറ്റിങ്ങൽ മൂന്ന്മുക്ക് ഭാഗത്ത് നിന്ന് കിഴക്കേ നാലുമുക്കിലേക്ക് പോവുകയായിരുന്ന KL 16X 2734 ഹോണ്ട ഡിയോയും കിഴക്കേ നാലുമുക്ക് ഭാഗത്ത് നിന്ന് ആറ്റിങ്ങൽ ഐടിഐ ഭാഗത്തേക്ക് തെറ്റായ ദിശയിൽ സഞ്ചരിച്ച് വന്ന KL 16N 3965 ഹോണ്ട ആക്ടീവയും തമ്മിൽ ആറ്റിങ്ങൽ ഐടിഐക്ക് സമീപത്തായി കൂട്ടി ഇടിക്കുകയായിരുന്നു.

KL 16N 3965 ഹോണ്ട ആക്ടീവ സ്കൂട്ടർ ഓടിച്ചിരുന്ന കൊല്ലമ്പുഴ സ്വദേശി സച്ചുവിനും ഹോണ്ട ഡിയോ ഓടിച്ചിരുന്ന കാട്ടുപുറം സുനി ശോഭ ദമ്പതികളുടെ മകൻ സുജിനും ഗുരുതരമായി പരിക്കേറ്റു. കൊല്ലമ്പുഴ സ്വദേശി സച്ചുവിന്റെ ഇടത് കണ്ണിനും മുഖത്തും ഗുരുതര പരുക്കുണ്ട്. കൂടാതെ ഇടതു കാൽവിരൽ അറ്റ് പോയതായി ദ്യക്സാക്ഷികൾ പറയുന്നു. കാട്ടുമ്പുറം സുദേശി സുജിന്റെ ഇടതു കണ്ണിനും മുഖത്തും ഗുരുതരമായി പരിക്കേറ്റു. സംഭവ സ്ഥലത്ത് ഉണ്ടായിരുന്നവർ അറിയിച്ചതിനെ തുടർന്നെത്തിയ ആംബുലൻസ് ഗുരുതരമായി പരിക്കേറ്റ ഇവരെ ആദ്യം വലിയക്കുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് വിട്ടു.

KL 16N 3965 ഹോണ്ട ആക്ടീവ സ്കൂട്ടറിൽ സുജിനെ കൂടാതെ ഉണ്ടായിരുന്ന തോട്ടവാരം സ്വദേശി ആരോമൽ , ആലംകോട് സ്വദേശി അൽ അമീൻ എന്നിവർക്ക് നിസ്സാര പരിക്കുകൾ സംഭവിച്ചു. ഇവരെ സ്ഥലത്തെത്തിയ ആറ്റിങ്ങൽ പോലീസ് വലിയക്കുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കി. കാട്ടുമ്പുറം സ്വദേശി സുജിന്റെ കൂടെ KL 16X 2734 ഹോണ്ട ഡിയോയിൽ സഞ്ചരിച്ചു വന്ന കടയ്ക്കൽ സ്വദേശിയായ മാനസിനും നിസാര പരിക്ക് പറ്റിയിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ ഹോണ്ട ഡിയോ പൂർണ്ണമായും തകർന്നു. ഹോണ്ട ആക്ടിവാ തെറ്റായ ദിശയിൽ സഞ്ചരിച്ചു വന്നതാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സ്ഥലത്തെത്തിയ ആറ്റിങ്ങൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ലോക കാൻസർ ദിനത്തോടനുബന്ധിച്ചു ബോധവൽക്കരണ ക്ലാസും ദന്തപരിശോധന ക്യാമ്പും സംഘടിപ്പിച്ചു

ലോക കാൻസർ ദിനത്തോടനുബന്ധിച്ചു ബോധവൽക്കരണ ക്ലാസും ദന്തപരിശോധന ക്യാമ്പും സംഘടിപ്പിച്ചു

ലോക കാൻസർ ദിനത്തോടനുബന്ധിച്ചു ഇന്ത്യൻ ഡെന്റൽ അസോസിയേഷന്റെ ആറ്റിങ്ങൽ ശാഖ യുടെ വിമൻസ് വിങ്, വാമനപുരം സൂര്യ കുടുംബശ്രീ യുമായി സഹകരിച്ചു ഒരു ബോധവൽക്കരണ ക്ലാസും ദന്തപരിശോധന ക്യാമ്പും സംഘടിപ്പിച്ചു. 20കുടുംബ ശ്രീ അംഗങ്ങൾ പങ്കെടുത്തു. Dr ദീപ ബോധവൽക്കരണ ക്ലാസ്സ്‌ എടുത്തു. Dr വിനയ്, Dr ദീപ, Dr രാഖീ, Dr അധീന Dr ആര്യ,Dr ചരിഷ്മ Dr ധനുഷ്, എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.

കാൻസർ പരിശോധന ക്യാമ്പുo ബോധവൽക്കരണ ക്ലാസും നടത്തി

കാൻസർ പരിശോധന ക്യാമ്പുo ബോധവൽക്കരണ ക്ലാസും നടത്തി

ലോക ക്യാൻസർ ദിനത്തിൽ ഇന്ത്യൻ ദന്തൽ അസോസിയേഷൻ ആറ്റിങ്ങൽ ഘടകവും ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും, Sascan & Asmik ഉം സംയുക്തമായി സംഘടിപ്പിച്ച സൗജന്യ കാൻസർ പരിശോധന ക്യാമ്പിലും, ബോധവൽക്കരണ ക്ലാസിലും ഇരുന്നൂറോളം പേർ പങ്കെടുത്തു. ഡോ രാഹുലും, ഡോ ഗിരിജയും ബോധവൽക്കരണ ക്ലാസ് നടത്തി, ഡോക്ടർമാരായ മീര മുരളി, വസുദേവൻ വിനയ്, ബിജു എ നായർ, ഷമീം ഷുക്കൂർ, ധനുഷ് ഷാജി, അരുൺ എസ്, ഫിറോസ്, അധീന, അഖിൽ എന്നിവർ ക്യാമ്പിൽ പങ്കെടുത്തവരെ പരിശോധിച്ചു.

വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ ബന്ധു അറസ്റ്റിൽ

കൊല്ലം: കൊല്ലം കടയ്ക്കലിൽ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ ബന്ധു പിടിയിൽ. കോട്ടപ്പുറം സ്വദേശി നിതിനെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച്ചയാണ് കോട്ടപ്പുറം സ്വദേശിനിയായ 51 കാരി ഷീലയെ വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടപ്പായി എന്ന നിതിൻ മര്‍ദ്ദിച്ചതു കൊണ്ട് മരിക്കുകയാണെന്ന ശബ്ദസന്ദേശം ഷീല ബന്ധുക്കൾക്ക് അയച്ചിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

നിതിനെതിരെ മര്‍ദ്ദനത്തിനും ആത്മഹത്യ പ്രേരണക്കുറ്റത്തിനുമാണ് കേസെടുത്തിരിക്കുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച ഷീല മുത്തശ്ശിയെ കാണാൻ പോയപ്പോൾ നിതിൻ തടഞ്ഞു. തുടര്‍ന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ബന്ധുക്കളുടെ മധ്യസ്ഥതയിൽ നടത്തിയ ചര്‍ച്ചക്കിടയിലാണ് പ്രതി വീട്ടമ്മയെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇതിന് പിന്നാലെയാണ് ഷീല വീടിനടുത്തുള്ള റബര്‍ തോട്ടത്തില്‍ ജീവനൊടുക്കിയത്.

വീട്ടമ്മയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഷീല ബന്ധുക്കള്‍ക്ക് അയച്ച ശബ്ദ സന്ദേശം പുറത്തു വന്നത്. പിന്നാലെ അസ്വാഭാവിക മരണത്തിന് കടയ്ക്കല്‍ പൊലീസ് കേസെടുത്തു. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മര്‍ദ്ദനം സ്ഥിരീകരിച്ചു. ഇതിന് പിന്നാലെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. നിതിന്‍റെ കുടുംബവും ഷീലയുടെ കുടുംബവുമായി സ്വത്ത് സംബന്ധിച്ച തര്‍ക്കമുണ്ടായിരുന്നതായും പൊലീസ് പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

നടൻ ബാബുരാജ് അറസ്റ്റിൽ

നടൻ ബാബുരാജ് അറസ്റ്റിൽ

നടൻ ബാബുരാജ് അറസ്റ്റിൽ. വഞ്ചനാ കേസിലാണ് അറസ്റ്റ്. ഹൈക്കോടതി നിർദേശപ്രകാരം അടിമാലി പൊലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. റവന്യു നടപടി നേരിടുന്ന കല്ലാറിലെ റിസോർട്ട് പാട്ടത്തിനു നൽകി പണം തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി.കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകുകയും ചോദ്യം ചെയ്യലിന് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിക്കുകയും ചെയ്തിരുന്നു. ആനവിരട്ടി കമ്പി ലൈനിൽ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ട് കോതമംഗലം സ്വദേശിക്ക് പാട്ടത്തിന് നൽകിയതു സംബന്ധിച്ചാണ് കേസ്.