സംസ്ഥാന ബഡ്ജറ്റ് 2023-24 : ആറ്റിങ്ങൽ മണ്ഡലം

സംസ്ഥാന ബഡ്ജറ്റ് 2023-24 : ആറ്റിങ്ങൽ മണ്ഡലം

സംസ്ഥാന ബഡ്ജറ്റ് 2023-24 ആറ്റിങ്ങൽ മണ്ഡലത്തിലേയ്ക്ക് പ്രഖ്യാപിക്കപ്പെട്ട വിവിധ പദ്ധതികൾ.

○ ആറ്റിങ്ങൽ കെ.എസ്. ആർ.ടി.സി ഡിപ്പോയിൽ പുതിയ മന്ദിരം

○ മണമ്പൂർ ഗ്രാമ പഞ്ചായത്ത് ഓഫീസ് നിർമ്മാണം – 1.50 കോടി

○ വക്കം ഗവ: വി & എച്ച്. എസ്. എസ് മന്ദിരം പൂർത്തീകരണം – 1.50 കോടി

○ കിളിമാനൂർ ബ്ലോക്ക് ഓഫീസിൽ പഠന ഗവേഷണ കേന്ദ്രം – 1 കോടി

○ പഴയ കുന്നു മേൽ ഗ്രാമ പഞ്ചായത്ത് ആയുർവേദ ഹോമിയോ ആശുപത്രി – 1 കോടി

○ ആറ്റിങ്ങൽ മൃഗാശുപത്രി കെട്ടിടം 1 കോടി

○ ശ്രീനാരായണ പുരം U .P .S – 1 കോടി

○ തോട്ടക്കാട് ഗവ: എൽ.പി. എസ്. കെട്ടിട നിർമ്മാണം 1 കോടി

○ പേരൂർ വടശ്ശേരി UPS കെട്ടിട നിർമ്മാണം 1 കോടി

○ ചെറുന്നിയൂർ MLPS കെട്ടിട നിർമ്മാണം – 75 ലക്ഷം

○ പൊയ്യക്കട കുടുംബ ക്ഷേമ ഉപകേന്ദ്രം – 25 ലക്ഷം
എന്നിങ്ങനെ ബജറ്റിൽ തുക അനുവദിച്ചു കിട്ടിയ വിവരം ആറ്റിങ്ങൽ നിയോജകമണ്ഡലം എംഎൽഎ ഒഎസ് അംബിക അറിയിച്ചു.

കേരള സര്‍വകലാശാല എം എ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ലക്ഷ്മിപ്രിയയെ ആദരിച്ചു

കേരള സര്‍വകലാശാല എം എ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ലക്ഷ്മിപ്രിയയെ ആദരിച്ചു

കേരള സർവകലാശാലയിൽ യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരത്ത് നിന്നും എം എ ചരിത്രം ബിരുദാനന്തര ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക്(1439/1800) നേടിയ കല്പടക്കൽ വീട്ടില്‍ ഡോ. ഹൃഷികേശൻ നായരുടെയും സലീന വി യുടെയും മകള്‍ ലക്ഷ്മിപ്രിയഎച്ച്നെ പഴയകുന്നുമ്മല്‍ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വീട്ടിലെത്തി ആദരിച്ചു. മണ്ഡലം പ്രസിഡന്റ് അടയമൺ മുരളിധരൻ, ബ്ലോക്ക് പ്രസിഡന്റ് ഗംഗാധര തിലകന്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് എസ്. രാജേന്ദ്രന്‍ ഡിസിസി അംഗം കെ. നളിനൻ എന്നിവർ വീട്ടില്‍ എത്തി ആദരിച്ചു.

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്

കൊച്ചി: സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്. പവന് 560 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 41,920 രൂപ. ഏറെ ദിവസങ്ങള്‍ക്കു ശേഷമാണ് പവന്‍ വില 42,000ന് താഴെ എത്തുന്നത്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 5240 ആയി. വ്യാഴാഴ്ച സര്‍വകാല റെക്കോര്‍ഡ് ആയ 42880ല്‍ എത്തിയ ശേഷം ഇന്നലെ പവന്‍ വില നാനൂറു രൂപ കുറഞ്ഞിരുന്നു. ഇന്നത്തെ ഇടിവു കൂടിയാവുമ്പോള്‍ രണ്ടു ദിവസത്തിനിടെ കുറഞ്ഞത് 960 രൂപ.

യുകെയിൽ മലയാളി വിദ്യാർഥിനി പനിയെ തുടർന്ന് കുഴഞ്ഞു വീണു മരിച്ചു

യുകെയിൽ മലയാളി വിദ്യാർഥിനി പനിയെ തുടർന്ന് കുഴഞ്ഞു വീണു മരിച്ചു

യുകെ മലയാളികൾക്ക് നൊമ്പരമായി ലൂട്ടനിൽ വിദ്യാർഥിനി കുഴഞ്ഞു വീണു മരിച്ചു. ബെഡ്ഫോഡ് ഷെയറിലെ ലൂട്ടൻ ഡൺസ്റ്റബിൾ സെന്ററിൽ വിവിയൻ ജേക്കബിന്റെ മകൾ കയല ജേക്കബ് (16) ആണ് മരിച്ചത്. ബുധനാഴ്ച മുതൽ പനിയെ തുടർന്നുള്ള അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. പ്രാഥമിക ചികിത്സകൾ നൽകിയിരുന്നെങ്കിലും കഴിഞ്ഞ ദിവസം വൈകിട്ട് നാലോടെ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.

കയലയുടെ മാതാപിതാക്കളും ഏകസഹോദരനും പനിയെ തുടർന്നുള്ള അസ്വസ്ഥതകളിൽ തുടരുകയാണ്. കയലയുടെ അസ്വസ്ഥത രൂക്ഷമായതിനെ തുടർന്ന് ആംബുലൻസ് സേവനം തേടിയെങ്കിലും ആംബുലൻസ് എത്തും മുൻപ് കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. ലൂട്ടനില്‍ താമസമാക്കിയ തൊടുപുഴ സ്വദേശികളാണ് കയലയുടെ മാതാപിതാക്കൾ. മാതാവ്: വൈഷ്ണവി. സഹോദരൻ: നൈതൻ. സംസ്കാരം പിന്നീട് യുകെയിൽ നടത്തും.

അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

അടൂർ: കെൽട്രോണിന്റെ അടൂരിലുള്ള നോളജ് സെന്ററിൽ ഡിസിഎ, വേഡ് പ്രോസസിങ് ആൻഡ് ഡാറ്റ എൻട്രി, ടാലി, കംപ്യൂട്ടർ ഹാർഡ്‌വെയർ നെറ്റ്‌വർക്കിങ് വിത്ത് ലാപ്ടോപ് ടെക്നോളജി, പ്രീ സ്കൂൾ ടീച്ചർ ട്രെയിനിങ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 9526229998.

വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറി ; ട്യൂഷന്‍ ക്ലാസ് അധ്യാപകന്‍ പോക്സോ കേസില്‍ അറസ്റ്റില്‍

വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറി ; ട്യൂഷന്‍ ക്ലാസ് അധ്യാപകന്‍ പോക്സോ കേസില്‍ അറസ്റ്റില്‍

അമ്പലപ്പുഴ: ആലപ്പുഴയില്‍ വിദ്യാർഥിനിയോട് ലൈംഗിക അതിക്രമം കാട്ടിയ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ട്യൂഷൻ പഠിക്കാനെത്തിയ വിദ്യാർഥിനിയോട് അതിക്രമം കാട്ടിയ അധ്യാപകനെയാണ് പൊലീസ് പോക്സോ കേസ് ചുമത്തി അറസ്റ്റു ചെയ്തത്. പുന്നപ്ര തെക്ക് പഞ്ചായത്ത് രണ്ടാം വാർഡ് കരിമ്പിൻകാലായിൽ ഫ്രെഡി ആൻറണി ടോമിയെയാണ് (28) പുന്നപ്ര എസ്. ഐ റിയാസിൻറെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ട്യൂഷനു ശേഷം സിനിമ കാണിക്കാമെന്ന് പറഞ്ഞ് അധ്യാപകന്‍ വിദ്യാർഥിനിയെ ലൈംഗികമായി അതിക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി വിവരം വീട്ടില്‍ പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അധ്യാപകനെ ചോദ്യം ചെയ്തുവരികയാണെന്നും അതിക്രമം കാട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ മറ്റുകുട്ടികളോട് മോശമായി പെരുമാറിയിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.