by Midhun HP News | Feb 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കടുവയുടെ ആക്രമണത്തിൽ സ്ത്രീ മരിച്ചു. നീലഗിരി തൊപ്പക്കാട് വനത്തിൽ വിറകു ശേഖരിക്കാൻ പോയ ആദിവാസി യുവതി മാരിയെയാണ് കടുവ ആക്രമിച്ചു കൊന്നത്. വിറകു ശേഖരിക്കാൻ പോയ മാരിയെ കാണാത്തതിനാൽ തിരച്ചിൽ നടത്തിയ ബന്ധുക്കളും നാട്ടുകാരുമാണ് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

by Midhun HP News | Feb 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: വര്‍ക്കലയില്‍ മൂന്ന് വയസുകാരിക്ക് ക്രൂരമര്‍ദനം. അങ്കണവാടിയില്‍ പോകാന്‍ മടി കാണിച്ചതിനാണ് കുട്ടിക്ക് ക്രൂരമര്‍ദനമേറ്റത്. സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ അമ്മയ്ക്ക് എതിരെ കേസ് എടുത്തതായി വര്‍ക്കല പൊലീസ് പറഞ്ഞു.
കുഞ്ഞിനെ അമ്മൂമ്മ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ അയല്‍വാസിയാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. കുഞ്ഞിനെ രക്ഷിതാക്കള്‍ പതിവായി മര്‍ദ്ദിക്കാറുള്ളതായും നാട്ടുകാര്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് കുട്ടിയുടെ അച്ഛനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

by Midhun HP News | Feb 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ബിരുദ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ കോളജുകളുടെ പ്രവർത്തനസമയം രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ച് വരെയാക്കാനുള്ള നിർദേശവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന ഉന്നത വിദ്യാഭ്യാസ കരിക്കുലം കമ്മിറ്റിയുടെ ആദ്യ യോഗത്തിലാണ് നിർദേശം അവതരിപ്പിച്ചത്. അധ്യാപകരുടെ ജോലി ഭാരത്തിൽ മാറ്റം വരുത്താതെ ഇത് നടപ്പാക്കാനാകണമെന്ന് മന്ത്രി യോഗത്തിൽ അഭിപ്രായപ്പെട്ടു.
സൗകര്യപ്രദമായ സമയം തെരഞ്ഞെടുത്ത് അധ്യാപകർക്ക് കോളജിൽ എത്താം. വിദ്യാർഥികൾക്ക് ലബോറട്ടറി, ലൈബ്രറി സൗകര്യങ്ങൾ കൂടുതൽ സമയം പ്രയോജനപ്പെടുത്താനാണ് രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ചുവരെ കോളജുകൾ പ്രവർത്തിക്കണമെന്ന നിർദേശം മുന്നോട്ടുവെക്കുന്നത്. ബിരുദ കോഴ്സുകൾ നിലവിലെ മൂന്ന് വർഷത്തിൽനിന്ന് നാല് വർഷത്തിലേക്ക് മാറുന്നതിനനുസൃതമായാണ് പാഠ്യപദ്ധതിയിലും മാറ്റം കൊണ്ടുവരുന്നത്. പാഠ്യപദ്ധതി പരിഷ്കരണത്തിന് സർവകലാശാലകൾക്ക് ഉപയോഗപ്പെടുത്താവുന്ന മാതൃക മാർച്ചിനകം തയാറാക്കാനും മന്ത്രി നിർദേശിച്ചു.

ശാസ്ത്ര വിഷയങ്ങൾ പഠിക്കുന്ന വിദ്യാർഥികൾക്ക് ഇഷ്ടപ്രകാരം നിശ്ചിത ക്രെഡിറ്റ് ഭാഷ, മാനവിക വിഷയങ്ങളിൽ പൂർത്തിയാക്കാൻ സാധ്യമാകുന്ന രീതിയിൽ പാഠ്യപദ്ധതിയിൽ മാറ്റവും കരിക്കുലം കമ്മിറ്റി നിർദേശിച്ചു.
സൗകര്യപ്രദമായ സമയം തെരഞ്ഞെടുക്കുമ്പോൾ തന്നെ ആഴ്ചയിൽ അഞ്ച് ദിവസമായി 35 മണിക്കൂറിൽ കുറയാത്ത കാമ്പസ് സാന്നിധ്യം അധ്യാപകർ ഉറപ്പാക്കണം. വിദ്യാർഥികൾക്ക് ആഴ്ചയിൽ 48 മണിക്കൂർ കാമ്പസ് സൗകര്യം ഉറപ്പാക്കണം. ഇതിൽ 22 മുതൽ 25 വരെ മണിക്കൂർ നേരിട്ടുള്ള ക്ലാസ് ലഭ്യമാക്കണം. അവശേഷിക്കുന്ന സമയം ലാബ്, ലൈബ്രറി ഉൾപ്പെടെ മറ്റ് പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാം. വിദ്യാർഥികൾക്ക് അധിക ക്രെഡിറ്റ് നേടാൻ വർഷത്തിൽ രണ്ട് സെമസ്റ്ററിന് പുറമെ വേനലവധിക്കാലത്ത് ഫാസ്റ്റ് ട്രാക്ക് സെമസ്റ്റർ രീതിയും നിർദേശിച്ചിട്ടുണ്ട്.
by Midhun HP News | Feb 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഫെബ്രുവരി 1 മുതൽ 28 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ റേഷൻ കടകളുടെ പ്രവർത്തന സമയം ക്രമീകരിച്ചു. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 1 മുതൽ 4 വരെയും 13 മുതൽ 17 വരെയും 27, 28 തീയതികളിലും രാവിലെ എട്ടു മുതൽ ഒരു മണിവരെ പ്രവർത്തിക്കും. ഈ ജില്ലകളിൽ ഫെബ്രുവരി 6 മുതൽ 11 വരെയും 20 മുതൽ 25 വരെയും ഉച്ചയ്ക്ക് രണ്ട് മുതൽ വൈകുന്നേരം ഏഴ് വരെയും പ്രവർത്തിക്കും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്ന ജില്ലകളിൽ ഫെബ്രുവരി 6 മുതൽ 11 വരെയും ഫെബ്രുവരി 20 മുതൽ 25 വരെയും രാവിലെ എട്ടു മുതൽ ഒരു മണിവരെ പ്രവർത്തിക്കും. 1 മുതൽ 4 വരെയും 13 മുതൽ 17 വരെയും ഫെബ്രുവരി 27, 28 തീയതികളിലും ഉച്ചയ്ക്ക് രണ്ട് മുതൽ വൈകുന്നേരം ഏഴ് വരെയും പ്രവർത്തിക്കും.
ഫെബ്രുവരിയിൽ നീല കാർഡ് ഉടമകൾക്ക് ഒരു അംഗത്തിന് രണ്ടു കിലോ അരി വീതവും വെള്ള കാർഡ് ഉടമകൾക്ക് 10 കിലോ അരി വീതവും ലഭ്യമാക്കുന്നതാണെന്ന് ഭക്ഷ്യ പൊതുവിതരണമന്ത്രി ജി.ആർ. അനിൽ അറിയിച്ചു.

by Midhun HP News | Feb 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
രണ്ടാഴ്ച്ചക്കുള്ളിൽ എട്ട് മോഷണങ്ങൾ നടത്തി മുങ്ങിയ തിരുവനന്തപുരം പാറശാല മുര്യങ്കര നെടുപ്പഴിഞ്ഞി വീട്ടിൽ മല്ലിക എന്ന വനജകുമാരിയെ(45) തമിഴ്നാട്ടിൽ നിന്ന് പിടികൂടി. നെയ്യാറ്റിൻകര, പാറശാല, വെള്ളറട പൊലീസ് സ്റ്റേഷൻ പരിധികളിൽ നിരവധി മോഷണ കേസുകളിലെ പ്രതിയാണ് ഇവർ. കഴിഞ്ഞ 16ന് രാവിലെ 10ന്
നെടിയാംകോട്ടിലെ മോഷണത്തിന് ശേഷം ഓട്ടോയിൽ ധനുവച്ചപുരത്തെത്തി, അവിടെ
നിന്നും മൊബൈൽ ഫോണും 4,000 രൂപയും ബാങ്ക് രേഖകളുമടങ്ങുന്ന പേഴ്സ് കവർന്ന്
കടന്നു കളയുകയായിരുന്നു. മാസങ്ങൾക്ക് മുമ്പ് ഉദിയൻകുളങ്ങരയിലെ ഒരു വീട്ടിൽ
നിന്ന് 35,000 രൂപയും രണ്ടു പവന്റെ സ്വർണമാലയും മോഷ്ടിച്ചതിന് ഇവരുടെ പേരിൽ
പാറശാല പൊലീസ് കേസെടുത്തിരുന്നു. ഈ കേസിൽ പിടിയിലാവുന്നതിനിടെ എട്ട്
മോഷണങ്ങൾ നടത്തി. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്
ചെയ്തു.

by Midhun HP News | Feb 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഡല്‍ഹി: സിഗരറ്റിന്റെ നികുതി ഉയര്‍ത്താന്‍ ബജറ്റ് നിര്‍ദേശം. നികുതിയില്‍ 16 ശതമാനത്തിന്റെ വര്‍ധന വരുത്താനുള്ള നിര്‍ദേശം നടപ്പാവുന്നതോടെ, സിഗരറ്റിന്റെ വില ഉയരും. പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നികുതി വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടു ബജറ്റിലും സിഗരറ്റിന്റെ നികുതി വര്‍ധിപ്പിച്ചിരുന്നില്ല.
സിഗരറ്റിന് പുറമെ ഇലക്ട്രിക് കിച്ചന്‍ ചിമ്മിനി, സ്വര്‍ണം, പ്ലാറ്റിനം ആഭരണങ്ങള്‍, വെള്ളി ആഭരണങ്ങള്‍ തുടങ്ങിയവയ്ക്കാണ് വില കൂടുന്നത്. സ്വര്‍ണ ബാറുകളുടെ കസ്റ്റംസ് തീരുവ ഉയരുന്നതോടെയാണ് സ്വര്‍ണ ആഭരണങ്ങളുടെ വില ഉയരുന്നത്. ഇലക്ട്രിക് കിച്ചന്‍ ചിമ്മിനിയുടെ കസ്റ്റംസ് തീരുവ 7.5 ശതമാനത്തില്‍ നിന്ന് 15 ശതമാനമാക്കിയാണ് ഉയര്‍ത്തുന്നത്.

ആഭ്യന്തര മൊബൈല്‍ ഫോണ്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന് ഘടക ഉല്‍പ്പന്നങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി കുറയ്ക്കുമെന്നും ബജറ്റ് പ്രഖ്യാപനം. ആഭ്യന്തര മൊബൈല്‍ ഫോണ്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാണ് നികുതി വര്‍ധിപ്പിക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണ വേളയിൽ പറഞ്ഞു. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ 5.8 കോടിയായിരുന്നു ഇന്ത്യയിലെ ആഭ്യന്തര മൊബൈല്‍ ഉല്‍പ്പാദനം. ഇത് 31 കോടിയായി വര്‍ധിച്ചതായി നിര്‍മല സീതാരാമന്‍ അറിയിച്ചു. ഇതിന് പുറമേ ടിവി പാനലുകളുടെ ഓപ്പണ്‍ സെല്ലുകളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഘടക ഉല്‍പ്പന്നങ്ങളുടെ കസ്റ്റംസ് തീരുവയും കുറയ്ക്കും. 2.5 ശതമാനമായാണ് കുറയ്ക്കുക.
Recent Comments