രണ്ടാഴ്ച്ചക്കുള്ളിൽ എട്ട് മോഷണങ്ങൾ നടത്തി മുങ്ങിയ മല്ലിക പിടിയിൽ

രണ്ടാഴ്ച്ചക്കുള്ളിൽ എട്ട് മോഷണങ്ങൾ നടത്തി മുങ്ങിയ മല്ലിക പിടിയിൽ

രണ്ടാഴ്ച്ചക്കുള്ളിൽ എട്ട് മോഷണങ്ങൾ നടത്തി മുങ്ങിയ തിരുവനന്തപുരം പാറശാല മുര്യങ്കര നെടുപ്പഴിഞ്ഞി വീട്ടിൽ മല്ലിക എന്ന വനജകുമാരിയെ(45) തമിഴ്നാട്ടിൽ നിന്ന് പിടികൂടി. നെയ്യാറ്റിൻകര, പാറശാല, വെള്ളറട പൊലീസ് സ്റ്റേഷൻ പരിധികളിൽ നിരവധി മോഷണ കേസുകളിലെ പ്രതിയാണ് ഇവർ. കഴിഞ്ഞ 16ന് രാവിലെ 10ന്
നെടിയാംകോട്ടിലെ മോഷണത്തിന് ശേഷം ഓട്ടോയിൽ ധനുവച്ചപുരത്തെത്തി, അവിടെ
നിന്നും മൊബൈൽ ഫോണും 4,000 രൂപയും ബാങ്ക് രേഖകളുമടങ്ങുന്ന പേഴ്സ് കവർന്ന്
കടന്നു കളയുകയായിരുന്നു. മാസങ്ങൾക്ക് മുമ്പ് ഉദിയൻകുളങ്ങരയിലെ ഒരു വീട്ടിൽ
നിന്ന് 35,000 രൂപയും രണ്ടു പവന്റെ സ്വർണമാലയും മോഷ്ടിച്ചതിന് ഇവരുടെ പേരിൽ
പാറശാല പൊലീസ് കേസെടുത്തിരുന്നു. ഈ കേസിൽ പിടിയിലാവുന്നതിനിടെ എട്ട്
മോഷണങ്ങൾ നടത്തി. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്
ചെയ്തു.

ബജറ്റ്: സിഗരറ്റിന് പുറമെ സ്വര്‍ണത്തിനും വെളളിയ്ക്കും സിഗരറ്റിനും വില കൂടും, മൊബൈലിനും ടിവിക്കും കുറയും

ബജറ്റ്: സിഗരറ്റിന് പുറമെ സ്വര്‍ണത്തിനും വെളളിയ്ക്കും സിഗരറ്റിനും വില കൂടും, മൊബൈലിനും ടിവിക്കും കുറയും

ഡല്‍ഹി: സിഗരറ്റിന്റെ നികുതി ഉയര്‍ത്താന്‍ ബജറ്റ് നിര്‍ദേശം. നികുതിയില്‍ 16 ശതമാനത്തിന്റെ വര്‍ധന വരുത്താനുള്ള നിര്‍ദേശം നടപ്പാവുന്നതോടെ, സിഗരറ്റിന്റെ വില ഉയരും. പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നികുതി വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടു ബജറ്റിലും സിഗരറ്റിന്റെ നികുതി വര്‍ധിപ്പിച്ചിരുന്നില്ല.

സിഗരറ്റിന് പുറമെ ഇലക്ട്രിക് കിച്ചന്‍ ചിമ്മിനി, സ്വര്‍ണം, പ്ലാറ്റിനം ആഭരണങ്ങള്‍, വെള്ളി ആഭരണങ്ങള്‍ തുടങ്ങിയവയ്ക്കാണ് വില കൂടുന്നത്. സ്വര്‍ണ ബാറുകളുടെ കസ്റ്റംസ് തീരുവ ഉയരുന്നതോടെയാണ് സ്വര്‍ണ ആഭരണങ്ങളുടെ വില ഉയരുന്നത്. ഇലക്ട്രിക് കിച്ചന്‍ ചിമ്മിനിയുടെ കസ്റ്റംസ് തീരുവ 7.5 ശതമാനത്തില്‍ നിന്ന് 15 ശതമാനമാക്കിയാണ് ഉയര്‍ത്തുന്നത്.

ആഭ്യന്തര മൊബൈല്‍ ഫോണ്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന് ഘടക ഉല്‍പ്പന്നങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി കുറയ്ക്കുമെന്നും ബജറ്റ് പ്രഖ്യാപനം. ആഭ്യന്തര മൊബൈല്‍ ഫോണ്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാണ് നികുതി വര്‍ധിപ്പിക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണ വേളയിൽ പറഞ്ഞു. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ 5.8 കോടിയായിരുന്നു ഇന്ത്യയിലെ ആഭ്യന്തര മൊബൈല്‍ ഉല്‍പ്പാദനം. ഇത് 31 കോടിയായി വര്‍ധിച്ചതായി നിര്‍മല സീതാരാമന്‍ അറിയിച്ചു. ഇതിന് പുറമേ ടിവി പാനലുകളുടെ ഓപ്പണ്‍ സെല്ലുകളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഘടക ഉല്‍പ്പന്നങ്ങളുടെ കസ്റ്റംസ് തീരുവയും കുറയ്ക്കും. 2.5 ശതമാനമായാണ് കുറയ്ക്കുക.

ചിറയിൻകീഴ് – അഞ്ചുതെങ്ങ് തീരമേഖലയിൽ നിന്ന് മത്സ്യത്തൊഴിലാളി സുരക്ഷാ ഉപകരണം തെറ്റായ അപകട മുന്നറിയിപ്പ് സന്ദേശം നൽകുന്നത് കോസ്റ്റ്ഗാർഡിനെ വലയ്ക്കുന്നു

ചിറയിൻകീഴ് – അഞ്ചുതെങ്ങ് തീരമേഖലയിൽ നിന്ന് മത്സ്യത്തൊഴിലാളി സുരക്ഷാ ഉപകരണം തെറ്റായ അപകട മുന്നറിയിപ്പ് സന്ദേശം നൽകുന്നത് കോസ്റ്റ്ഗാർഡിനെ വലയ്ക്കുന്നു

ചിറയിൻകീഴ് – അഞ്ചുതെങ്ങ് മേഖലയിലെ തീരമേഖലയിൽ നിന്ന് മത്സ്യത്തൊഴിലാളി സുരക്ഷാ ഉപകരണം തെറ്റായ അപകട മുന്നറിയിപ്പ് സന്ദേശം നൽകുന്നുത് കോസ്റ്റ്ഗാർഡ് ഉദ്യോഗസ്ഥരെ വലയ്ക്കുന്നു. മത്സ്യത്തൊഴിലാളികൾ കടലിൽ അപകടത്തിൽപ്പെടുമ്പോൾ രക്ഷാപ്രവർത്തനങ്ങൾക്കായി കോസ്റ്റ്ഗാർഡിന് അപകട മുന്നറിയിപ്പ് സന്ദേശം നൽകുവാൻ സഹായിക്കുന്ന റേഡിയോ ബീക്കൺ ഉപകരണമാണ് കരയിൽ ഓൺ ആയതിനെ തുടർന്ന് തെറ്റായ അപകട സന്ദേശം നൽകിക്കൊണ്ടിരിക്കുന്നത്. ഇതാണ്, കോസ്റ്റ് ഗാർഡ് സുരക്ഷാസേനയ്ക്കും കോസ്റ്റൽ പോലീസിനും തലവേദന സൃഷ്ടിച്ചിരിക്കുന്നത്.

18411 IPIRB ID യിലുള്ള സുരക്ഷാ ഉപകരണമാണ് (റേഡിയോ ബീക്കൺ) ചിറയിൻകീഴ് താലൂക്ക് പരിധിയിലെ കടലോര മേഖലയിൽ എവിടെയോ ഓൺ ആയനിലയിൽ സന്ദേശം അയച്ചുകൊണ്ടിരിക്കുന്നത്. 18411 IPIRB ID നമ്പറിലെ ബീക്കൺ അഞ്ചുതെങ്ങ് – ചിറയിൻകീഴ് നിന്ന് ഇഷ്യൂ ചെയ്ത ഉപകരണമല്ലെന്നാണ് മത്സ്യഭവൻ ഉദ്യോഗസ്ഥർ നൽകുന്ന സൂചന. എന്നാൽ നിലവിൽ അപകടം മുന്നറിയിപ്പ് സന്ദേശം അയച്ചു കൊണ്ടിരിക്കുന്ന ഈ ഉപകരണം അഞ്ചുതെങ്ങിനും സമീപ പ്രദേശങ്ങളും ഉൾപ്പെടെയുള്ള ഭാഗത്ത് എവിടെയോ ഉള്ളതായാണ് കോസ്റ്റ് ഗാർഡ് മുംബൈ ആസ്ഥാനത്ത് നിന്നും ലഭിയ്ക്കുന്ന വിവരം

മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷാ ഉപകരണങ്ങൾ നൽകുമ്പോൾ, സുരക്ഷാ ഉപകരണത്തിന്റെ ഉപഭോക്താവിന്റെ പേര് വിവരങ്ങളും ശേഖരിക്കാറുണ്ടെങ്കിലും
മത്സ്യത്തൊഴിലാളികൾ പഴയ വള്ളവും മത്സ്യബന്ധന ഉപകരണങ്ങളും വാങ്ങുമ്പോഴും വിൽക്കുമ്പോഴും ഉടമയുടെ പേരിൽ ഇഷ്യൂ ചെയ്തിട്ടുള്ള സാറ്റലൈറ്റ്മായി ബന്ധപ്പെടുത്തിയിട്ടുള്ള ഇത്തരം ഉപകരണങ്ങൾ മാനദണ്ഡങ്ങൾ പാലിയ്ക്കാതെ കൈമാറ്റം ചെയ്യുന്നതാണ് ഇത്തരം ഗുരുതര പ്രശ്നങ്ങൾ സൃഷ്ടിക്കുവാൻ കാരണമാകുന്നതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. എത്രയും പെട്ടെന്ന് തന്നെ ഈ ഉപകരണം നിലവിൽ സൂക്ഷിച്ചിട്ടുള്ള തൊട്ടടുത്തുള്ള കോസ്റ്റൽ പോലീസ് / മത്സ്യഭവനുമായോ ബന്ധപ്പെടേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.

ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഇന്നുമുതൽ മാർച്ച് 31 വരെ

ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഇന്നുമുതൽ മാർച്ച് 31 വരെ

സഹകരണ ബാങ്കുകളിലെ വായ്പാകുടിശ്ശിക ഒഴിവാക്കുന്നതിനായുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു. ഫെബ്രുവരി ഒന്നുമുതൽ മാർച്ച് 31 വരെയാണ് നവകേരളീയം കുടിശ്ശിക നിവാരണ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി-2023 ഏർപ്പെടുത്തിയിരിക്കുന്നതെന്ന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ അറിയിച്ചു. സഹകരണ സംഘം രജിസ്ട്രാറുടെ കീഴിലുള്ള പ്രാഥമികസഹകരണ സംഘങ്ങൾക്കും ബാങ്കുകൾക്കുമാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ബാധകം. മരണപ്പെട്ടവർ, മാരകരോഗങ്ങൾ ബാധിച്ചവർ എന്നിവരുടെ വായ്പകൾ തീർപ്പാക്കാനും, കോവിഡ് ബാധിച്ച് വരുമാനദാതാവ് മരിച്ച സംഭവങ്ങൾ ഉണ്ടെങ്കിൽ അത്തരം വായ്പകളിലടക്കം പ്രത്യേക ഇളവുകൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ നിരവധിയായ കുടിശ്ശികകാർക്ക് ആശ്വാസവും, ബാങ്കുകളിലെ കുടിശ്ശിക കുറയ്ക്കുവാനും കഴിഞ്ഞിട്ടുണ്ട്. മുൻപ് പ്രഖ്യാപിച്ചപ്പോൾ ഗുണം ലഭിക്കാത്തവർക്ക് വേണ്ടിയാണ് ഇപ്പോൾ പദ്ധതി ഏർപ്പെടുത്തുന്നതെന്നും പരാമവധി സഹകാരികൾ അവസരം ഉപയോഗിക്കണമെന്നും മന്ത്രി പത്രക്കുറിപ്പിൽ പറഞ്ഞു.

കോവിഡ് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ജനജീവിതം ബുദ്ധിമുട്ടിൽ ആവുകയും സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്തപ്പോൾ 2021 ആഗസ്റ്റ് 16 മുതൽ 2022 സെപ്റ്റംബർ 30 വരെ നവകേരളീയം കുടിശിക നിവാരണ പരിപാടി നടത്തിയിരുന്നു. അന്ന് പലർക്കും സാമ്പത്തിക പ്രതിസന്ധികൾ മൂലം ആനുകൂല്ല്യം പ്രയോജനപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല.

ഈ പദ്ധതി അനുസരിച്ച് വായ്പ തീർപ്പാക്കിയശേഷം നടപടിക്രമങ്ങൾ പാലിച്ച് അവർക്ക് പുതിയ വായ്പ അനുവദിക്കുന്നതിന് സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഓഡിറ്റിൽ 100% കരുതൽ വയ്ക്കേണ്ടി വന്നിട്ടുള്ള വായ്പകൾ പദ്ധതിപ്രകാരം തീർപ്പാക്കുന്നതിന് പ്രത്യേക മുൻഗണന നൽകും. പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതിയനുസരിച്ച് സാധാരണ പലിശ നിരക്കിൽ മാത്രമേ തുക ഇടാക്കാൻ പറ്റുള്ളൂ.

കൃത്യമായി വായ്പാതിരിച്ചടവ് നടത്തുന്നവർക്കും ഒറ്റത്തവണ തീർപ്പാക്കലിൽ ആനുകൂല്ല്യം ലഭിക്കും. 2022 ഏപ്രിൽ ഒന്നുമുതൽ കൃത്യമായി തുകകൾ അടച്ചു വരുന്നവ ഇത് ലഭിക്കുക. ഈ ആനുകൂല്ല്യം നൽകുക സംഘഭരണസമിതിയുടെ തീരുമാനത്തിനനുസരിച്ചായിരിക്കും. കേരളബാങ്ക്, ,ഹൗസിങ് സഹകരണ സംഘങ്ങൾ, സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കുകൾ എന്നിവയ്ക്ക് ഈ പദ്ധതിയിൽ ആനുകൂല്ല്യം ലഭിക്കില്ല. ഈ ബാങ്കുകൾക്ക് പ്രത്യേക പദ്ധതി പ്രഖ്യാപിക്കാവുന്നതാണ്.

അഞ്ചുതെങ്ങ് സ്വദേശി പാമ്പ്കടിയേറ്റ് മരിച്ചു

അഞ്ചുതെങ്ങ് സ്വദേശി പാമ്പ്കടിയേറ്റ് മരിച്ചു

അഞ്ചുതെങ്ങ് നെടുങ്ങണ്ട സ്വദേശി പാമ്പ്കടിയേറ്റ് മരിച്ചു. നെടുങ്ങണ്ട വിളയിൽതഴ ശിശുപാലൻ (68) ആണ് ഇന്നലെ രാത്രിയോടെ പാമ്പ് കടിയെതുടർന്ന് മരിച്ചത്.
രാത്രി 7:30 മണിയോടെയായിരുന്നു സംഭവം. നെടുങ്ങണ്ട വിളയിൽതാഴെനിന്ന് കിണറ്റഴികത്തുള്ള മകളുടെ വീട്ടിലേക്ക് പോകും വഴി അണലി ഇനത്തിൽപ്പെട്ട പാമ്പ് കടിയ്ക്കുകയായിരുന്നു.

ബോധരഹിതനായ ശിശുപാലനെ പ്രദേശവാസികളുടെ നേതൃത്വത്തിൽ
ഉടൻതന്നെ വർക്കല മിഷൻ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.
പാമ്പ് കടിയെതുടർന്നുണ്ടായ മാനസിക സമ്മർദ്ദം അറ്റാക്കിലേക്ക് നയിച്ചതാകാം പെട്ടെന്നുള്ള മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

പാന്‍ തിരിച്ചറിയല്‍ രേഖയാക്കും; കെവൈസി ലളിതമാക്കും

പാന്‍ തിരിച്ചറിയല്‍ രേഖയാക്കും; കെവൈസി ലളിതമാക്കും

ഡല്‍ഹി: ബിസിനസ് രംഗത്ത് പാന്‍ തിരിച്ചറിയല്‍ രേഖയാക്കി മാറ്റുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. പാന്‍ ആവശ്യമായി വരുന്ന ബിസിനസ് സ്ഥാപനങ്ങളെ സഹായിക്കുന്നതിന് സര്‍ക്കാരിന്റെ ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് പാന്‍ തിരിച്ചറിയല്‍ രേഖയാക്കി മാറ്റുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. കെവൈസി വ്യവസ്ഥകള്‍ കൂടുതല്‍ ലളിതമാക്കുമെന്നും ബജറ്റ് അവതരണ വേളയില്‍ നിര്‍മല സീതാരാമന്‍ പറഞ്ഞു.

ആദിവാസി മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പദ്ധതി പ്രകാരം അടുത്ത മൂന്ന് വര്‍ഷത്തിനകം 38,800 അധ്യാപകരെ കേന്ദ്രസര്‍ക്കാര്‍ നിയമിക്കും. കൂടാതെ സ്‌കൂള്‍ പ്രവര്‍ത്തനത്തിനായി 740 ജീവനക്കാരെ കൂടി നിയമിക്കും. ഇതുവഴി 3.5 ലക്ഷം ആദിവാസി കുട്ടികള്‍ക്ക് പദ്ധതി പ്രയോജനപ്പെടുമെന്നും ധനമന്ത്രി അറിയിച്ചു.

വാര്‍ഡ് തലത്തില്‍ ലൈബ്രറികള്‍ ആരംഭിക്കുന്നതിന് സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കും. ഡിജിറ്റല്‍ ലൈബ്രറി സംവിധാനം പ്രയോജനപ്പെടുത്തുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കാന്‍ സഹായിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
നഴ്‌സിങ് രംഗത്ത് കൂടുതല്‍ മുന്നേറ്റത്തിന് രാജ്യത്ത് 157 പുതിയ നഴ്‌സിങ് കോളജുകള്‍ ആരംഭിക്കും. 2014ന് ശേഷം സ്ഥാപിച്ച മെഡിക്കല്‍ കോളജുകളോട് ചേര്‍ന്നാണ് നഴ്‌സിങ് കോളജുകള്‍ ആരംഭിക്കുക. കുട്ടികളുടെ അറിവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന പുസ്തകങ്ങള്‍ ലഭ്യമാക്കുന്നതിന് നാഷണല്‍ ഡിജിറ്റല്‍ ലൈബറി ഫോര്‍ കിഡ്‌സിന് രൂപം നല്‍കുമെന്നും ധനമന്ത്രി ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു.

ഏഴ് മേഖലകള്‍ക്കാണ് ഈ ബജറ്റ് മുന്‍ഗണന നല്‍കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക മേഖല, അടക്കമുള്ള മേഖലകള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. പി എം ഗരീബ് കല്യാണ്‍ അന്ന യോജന ഒരു വര്‍ഷം കൂടി തുടരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. എല്ലാ അന്ത്യോദയ ഗുണഭോക്താക്കള്‍ക്കും പ്രയോജനം ചെയ്യുന്നതാണ് പദ്ധതി. ഇതിന് വരുന്ന രണ്ടുലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാര്‍ വഹിക്കുമെന്നും നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു.

വികസനം എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. ഈ വര്‍ഷം ഏഴുശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷ. ആഗോളതലത്തില്‍ ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലാണ് ഇന്ത്യ. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശരിയായ പാതയിലെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. ഇത് അമൃതകാലത്തെ ആദ്യ ബജറ്റെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. സ്വാതന്ത്ര്യം കിട്ടി നൂറ് വര്‍ഷമാകുമ്പോള്‍ ഇന്ത്യ മെച്ചപ്പെട്ട വളര്‍ച്ച നേടണം എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയുള്ളതാണ് ഈ ബജറ്റെന്നും ധനമന്ത്രി പറഞ്ഞു. 9.6 കോടി ജനങ്ങള്‍ക്ക് എല്‍പിജി കണക്ഷന്‍ നല്‍കി. 47.8 ജന്‍ധന്‍ അക്കൗണ്ടുകള്‍ തുറന്നതായും ധനമന്ത്രി പറഞ്ഞു