ബജറ്റ്: ആദായനികുതി സ്ലാബുകളില്‍ മാറ്റം, ഏഴു ലക്ഷം വരെ ഇളവ്

ബജറ്റ്: ആദായനികുതി സ്ലാബുകളില്‍ മാറ്റം, ഏഴു ലക്ഷം വരെ ഇളവ്

ന്യൂഡല്‍ഹി: പ്രതിവര്‍ഷം ഏഴു ലക്ഷം രൂപ വരെയുള്ള വരുമാനക്കാരെ ആദായനികുതി പരിധിയില്‍ നിന്ന് ഒഴിവാക്കിയതായി ധനമന്ത്രി നിര്‍മല സീതാരാമന്‍. പുതിയ നികുതി രീതി സ്വീകരിച്ചവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. റിബേറ്റ് ഇനത്തിലാണ് ഈ ഇളവ് ലഭിക്കുക. പഴയ രീതി പിന്തുടര്‍ന്നവര്‍ക്ക് ഇളവ് ലഭിക്കില്ലെന്നും ബജറ്റ് അവതരണ വേളയില്‍ മന്ത്രി അറിയിച്ചു

പുതിയ രീതിയില്‍ പ്രതിവര്‍ഷം മൂന്ന് ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി ഇല്ല. മൂന്ന് ലക്ഷം മുതല്‍ ആറുലക്ഷം വരെ അഞ്ചുശതമാനം. ആറുലക്ഷം മുതല്‍ ഒന്‍പത് ലക്ഷം വരെ പത്തുശതമാനം നികുതി. ഒന്‍പത് ലക്ഷം മുതല്‍ 12 ലക്ഷം വരെ 15 ശതമാനം. 12 ലക്ഷം മുതല്‍ 15 ശതമാനം വരെ 20 ശതമാനം. 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനം. പുതിയ രീതിയിലെ സ്ലാബുകളുടെ എണ്ണം അഞ്ചാക്കി കുറച്ചതായി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ഏഴുലക്ഷം രൂപ വരെ റിബേറ്റ് ലഭിക്കുമെന്നതിനാല്‍ ഏഴു ലക്ഷം രൂപ വരെയുള്ള വരുമാനക്കാര്‍ക്ക് നികുതി നല്‍കേണ്ടതില്ല. പുതിയ രീതി സ്വീകരിച്ചവര്‍ക്കാണ് ഇത് പ്രയോജനം ചെയ്യുക എന്നും മന്ത്രി പറഞ്ഞു.

മുതിര്‍ന്നവരുടെ നിക്ഷേപ പരിധി ഉയര്‍ത്താന്‍ ബജറ്റ് നിര്‍ദേശം. 30 ലക്ഷമാക്കി ഉയര്‍ത്തുമെന്നും മാസവരുമാനക്കാരുടെ നിക്ഷേപ പരിധിയിലും മാറ്റം വരുത്തുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു.

മാസവരുമാനക്കാരുടെ നിക്ഷേപ പരിധി ഒന്‍പത് ലക്ഷമാക്കിയാണ് ഉയര്‍ത്തിയത്. ജോയിന്റ് അക്കൗണ്ടുള്ളവരുടെ നിക്ഷേപപരിധി 15 ലക്ഷമാക്കിയും ഉയര്‍ത്തി. വനിതകള്‍ക്കായി ഒറ്റത്തവണ ചെറുനിക്ഷേപ പദ്ധതി പ്രഖ്യാപിച്ചു. മഹിളാ സമ്മാന്‍ സേവിങ്‌സ് പദ്ധതിക്ക് 7.5 ശതമാനം പലിശ ലഭിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.

2200 കോടി രൂപ ചെലവില്‍ ആത്മനിര്‍ഭര്‍ ക്ലീന്‍ പ്ലാന്റ് പദ്ധതി തുടങ്ങും; കോച്ചുകള്‍ നവീകരിക്കുമെന്ന് നിര്‍മല സീതാരാമന്‍

2200 കോടി രൂപ ചെലവില്‍ ആത്മനിര്‍ഭര്‍ ക്ലീന്‍ പ്ലാന്റ് പദ്ധതി തുടങ്ങും; കോച്ചുകള്‍ നവീകരിക്കുമെന്ന് നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: 2200 കോടി രൂപ ചെലവില്‍ ആത്മനിര്‍ഭര്‍ ക്ലീന്‍ പ്ലാന്റ് പദ്ധതി തുടങ്ങുമെന്ന് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനം. ഗ്രാമീണ മേഖലയില്‍ കാര്‍ഷിക സ്റ്റാര്‍ട് അപ്പുകളെ പ്രോത്സാഹിപ്പിക്കാന്‍ അഗ്രികള്‍ച്ചര്‍ ആക്‌സിലറേറ്റര്‍ ഫണ്ട് സ്ഥാപിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ഹൈദാരാബാദിലെ മില്ലറ്റ് ഇന്‍സ്റ്റിറ്റിയൂട്ടിനെ മികവിന്റെ കേന്ദ്രമായി ഉയര്‍ത്തും. പി എം ഗരീബ് കല്യാണ്‍ അന്ന യോജന ഒരു വര്‍ഷം കൂടി തുടരുമെന്ന് ധനമന്ത്രി അറിയിച്ചു. എല്ലാ അന്ത്യോദയ ഗുണഭോക്താക്കള്‍ക്കും പ്രയോജനം ചെയ്യുന്നതാണ് പദ്ധതി. ഇതിന് വരുന്ന രണ്ടുലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാര്‍ വഹിക്കും.

വികസനം എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. ഈ വര്‍ഷം ഏഴുശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷ. ആഗോളതലത്തില്‍ ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലാണ് ഇന്ത്യ. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശരിയായ പാതയിലെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. ഇത് അമൃതകാലത്തെ ബജറ്റെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. ധനമന്ത്രി നിര്‍മല സീതാരാമന്റെ അഞ്ചാം ബജറ്റില്‍ റെയില്‍വേയ്ക്കായി നീക്കിവച്ചത് റെക്കോര്‍ഡ് മൂലധനച്ചെലവ്. 2.40 ലക്ഷം കോടി രൂപയാണ് റെയില്‍വേയ്ക്കായി ബജറ്റിലുള്ളത്. എക്കാലത്തെയും വലിയ തുകയാണിത്.

2013-14 ബജറ്റില്‍ റെയില്‍വേയ്ക്കായി നല്‍കിയതിന്റെ ഒന്‍പതിരട്ടിയാണ് ഇത്തവണ നീക്കിവയ്ക്കുന്നതെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. കല്‍ക്കരി, വളം, ഭക്ഷ്യ ധാന്യം എന്നിവയ്ക്കായി നൂറ് നിര്‍ണായക ഗതാഗത അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. 75,000 കോടിയാണ് ഇതിനു വേണ്ടിവരുന്ന നിക്ഷേപം. ഇതില്‍ 15,000 കോടി സ്വകാര്യ മേഖലയില്‍നിന്നു കണ്ടെത്തും.

രാജധാനി, ശതാബ്ദി, തുരന്തോ, ഹംസഫര്‍, തേജസ് തുടങ്ങിയ ട്രെയിനുകളിലെ ആയിരത്തിലേറെ കോച്ചുകള്‍ നവീകരിക്കും. കൂടുതല്‍ റൂട്ടുകളില്‍ വന്ദേഭാരത് ട്രെയിനുകള്‍ ഓടിക്കുന്നതിനായി ട്രാക്ക് മാറ്റി സ്ഥാപിക്കും. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ നൂറിലേറെ വിസ്താഡോം കോച്ചുകള്‍ നിര്‍മിക്കുമെന്നും ധനമന്ത്രി പറഞ്ഞു. 35 ഹൈഡ്രജന്‍ ഫ്യുവല്‍ തീവണ്ടികള്‍ നിര്‍മിക്കാന്‍ ബജറ്റ് ലക്ഷ്യമിടുന്നു. 4500 ഓട്ടോമൊബൈല്‍ കാരിയര്‍ കോച്ചുകളും അയ്യായിരം എല്‍എച്ച്ബി കോച്ചുകളും 58000 വാഗണുകളും നിര്‍മിക്കും.

വാര്‍ഡ് തലത്തില്‍ ലൈബ്രറികള്‍ ആരംഭിയ്ക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സഹായം

വാര്‍ഡ് തലത്തില്‍ ലൈബ്രറികള്‍ ആരംഭിയ്ക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സഹായം

ഡല്‍ഹി: ആദിവാസി മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പദ്ധതി പ്രകാരം അടുത്ത മൂന്ന് വര്‍ഷത്തിനകം 38,800 അധ്യാപകരെ കേന്ദ്രസര്‍ക്കാര്‍ നിയമിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. കൂടാതെ സ്‌കൂള്‍ പ്രവര്‍ത്തനത്തിനായി 740 ജീവനക്കാരെ കൂടി നിയമിക്കും. ഇതുവഴി 3.5 ലക്ഷം ആദിവാസി കുട്ടികള്‍ക്ക് പദ്ധതി പ്രയോജനപ്പെടുമെന്നും ധനമന്ത്രി അറിയിച്ചു. വാര്‍ഡ് തലത്തില്‍ ലൈബ്രറികള്‍ ആരംഭിക്കുന്നതിന് സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കും. ഡിജിറ്റല്‍ ലൈബ്രറി സംവിധാനം പ്രയോജനപ്പെടുത്തുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കാന്‍ സഹായിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

നഴ്‌സിങ് രംഗത്ത് കൂടുതല്‍ മുന്നേറ്റത്തിന് രാജ്യത്ത് 157 പുതിയ നഴ്‌സിങ് കോളജുകള്‍ ആരംഭിക്കും. 2014ന് ശേഷം സ്ഥാപിച്ച മെഡിക്കല്‍ കോളജുകളോട് ചേര്‍ന്നാണ് നഴ്‌സിങ് കോളജുകള്‍ ആരംഭിക്കുക. കുട്ടികളുടെ അറിവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന പുസ്തകങ്ങള്‍ ലഭ്യമാക്കുന്നതിന് നാഷണല്‍ ഡിജിറ്റല്‍ ലൈബറി ഫോര്‍ കിഡ്‌സിന് രൂപം നല്‍കുമെന്നും ധനമന്ത്രി ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു. ഏഴ് മേഖലകള്‍ക്കാണ് ഈ ബജറ്റ് മുന്‍ഗണന നല്‍കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക മേഖല, അടക്കമുള്ള മേഖലകള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്.

പി എം ഗരീബ് കല്യാണ്‍ അന്ന യോജന ഒരു വര്‍ഷം കൂടി തുടരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. എല്ലാ അന്ത്യോദയ ഗുണഭോക്താക്കള്‍ക്കും പ്രയോജനം ചെയ്യുന്നതാണ് പദ്ധതി. ഇതിന് വരുന്ന രണ്ടുലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാര്‍ വഹിക്കുമെന്നും നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു.

വികസനം എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. ഈ വര്‍ഷം ഏഴുശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷ. ആഗോളതലത്തില്‍ ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലാണ് ഇന്ത്യ. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശരിയായ പാതയിലെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. ഇത് അമൃതകാലത്തെ ആദ്യ ബജറ്റെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. സ്വാതന്ത്ര്യം കിട്ടി നൂറ് വര്‍ഷമാകുമ്പോള്‍ ഇന്ത്യ മെച്ചപ്പെട്ട വളര്‍ച്ച നേടണം എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയുള്ളതാണ് ഈ ബജറ്റെന്നും ധനമന്ത്രി പറഞ്ഞു. 9.6 കോടി ജനങ്ങള്‍ക്ക് എല്‍പിജി കണക്ഷന്‍ നല്‍കി. 47.8 ജന്‍ധന്‍ അക്കൗണ്ടുകള്‍ തുറന്നതായും ധനമന്ത്രി പറഞ്ഞു.

അഞ്ചുതെങ്ങ് സർവ്വീസ് സഹകരണ ബാങ്ക് ക്രമക്കേട്:  കോൺഗ്രസ് പ്രക്ഷോഭത്തിന് തുടക്കം

അഞ്ചുതെങ്ങ് സർവ്വീസ് സഹകരണ ബാങ്ക് ക്രമക്കേട്: കോൺഗ്രസ് പ്രക്ഷോഭത്തിന് തുടക്കം

അഞ്ചുതെങ്ങ് സർവീസ് സഹകരണ ബാങ്കിൽ വൻ ക്രമക്കേട്. കോൺഗ്രസ് പ്രക്ഷോഭത്തിനു തയ്യാറെടുക്കുന്നു. ബാങ്കിൽ 42 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായി ഈ മാസം 24ന് നടന്ന ബാങ്ക് ഭരണ സമിതിയുടെ റിപ്പോർട്ടിനെ തുടർന്നാണ് വിഷയം ചർച്ച ചെയ്യപ്പെട്ടത്. എന്നാൽ തിരിമറി ഇതിലും വലുതാണെന്നും, ആഡിറ്റിങ്ങ് നടത്തി റിപ്പോർട്ട് പുറത്ത് വിടണമെന്നും,സാമ്പത്തിക തിരിമറി വിജിലൻസ് അന്വേഷിക്കണമെന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അഞ്ചുതെങ്ങ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

അതിന്റെ ഭാഗമായി ബാങ്കിന് മുൻപിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട്‌ ജൂഡ് ജോർജ്ജ് അധ്യക്ഷത വഹിച്ച പരിപാടിയിൽ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ഉദ്ഘാടനം ചെയ്തു. നെൽസൺ ഐസക്, യേശുദാസൻ സ്റ്റീഫൻ, ഷെറിൻ ജോൺ, സേവ്യർ, ഔസേപ്പ് ആന്റണി, ഷാജി, ഷീമ ലെനിൻ എന്നിവർ പങ്കെടുത്തു.

മത്സ്യത്തൊഴിലാളികളുടെയും, കയർ, കർഷക, കൂലി തൊഴിലാളികളുടെയും തുഛമായ സമ്പാദ്യമാണ് കമ്മ്യൂണിസ്റ്റ് ഭരണ സമിതി കൊള്ളയടിച്ചത്. സാമ്പത്തിക ക്രമക്കേടിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത്, ബാങ്ക് പ്രസിഡണ്ട്‌ അഞ്ചുതെങ്ങ് സുരേന്ദ്രൻ രാജി വെക്കണമെന്നും ഭരണ സമിതി പിരിച്ചു വിടണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അറിയിച്ചു

157 പുതിയ നഴ്‌സിങ് കോളേജുകള്‍, കുട്ടികള്‍ക്കായി നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറി തുടങ്ങുമെന്ന് നിര്‍മല സീതാരാമന്‍

157 പുതിയ നഴ്‌സിങ് കോളേജുകള്‍, കുട്ടികള്‍ക്കായി നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറി തുടങ്ങുമെന്ന് നിര്‍മല സീതാരാമന്‍

ഡല്‍ഹി: നഴ്‌സിങ് രംഗത്ത് കൂടുതല്‍ മുന്നേറ്റത്തിന് രാജ്യത്ത് 157 പുതിയ നഴ്‌സിങ് കോളേജുകള്‍ ആരംഭിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. സാങ്കേതികവിദ്യയില്‍ കുട്ടികളുടെ വൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതിന് നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറി ഫോര്‍ കിഡ്‌സിന് രൂപം നല്‍കും. കൗമാരക്കാരെയും ഉദ്ദേശിച്ചുള്ളതാണ് ഈ സംവിധാനമെന്നും ധനമന്ത്രി ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു. ഏഴ് മേഖലകള്‍ക്കാണ് ഈ ബജറ്റ് മുന്‍ഗണന നല്‍കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക മേഖല, അടക്കമുള്ള മേഖലകള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്.

പി എം ഗരീബ് കല്യാണ്‍ അന്ന യോജന ഒരു വര്‍ഷം കൂടി തുടരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. എല്ലാ അന്ത്യോദയ ഗുണഭോക്താക്കള്‍ക്കും പ്രയോജനം ചെയ്യുന്നതാണ് പദ്ധതി. ഇതിന് വരുന്ന രണ്ടുലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാര്‍ വഹിക്കുമെന്നും നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു.

വികസനം എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. ഈ വര്‍ഷം ഏഴുശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷ. ആഗോളതലത്തില്‍ ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലാണ് ഇന്ത്യ. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശരിയായ പാതയിലെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. ഇത് അമൃതകാലത്തെ ആദ്യ ബജറ്റെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. സ്വാതന്ത്ര്യം കിട്ടി നൂറ് വര്‍ഷമാകുമ്പോള്‍ ഇന്ത്യ മെച്ചപ്പെട്ട വളര്‍ച്ച നേടണം എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയുള്ളതാണ് ഈ ബജറ്റെന്നും ധനമന്ത്രി പറഞ്ഞു. 9.6 കോടി ജനങ്ങള്‍ക്ക് എല്‍പിജി കണക്ഷന്‍ നല്‍കി. 47.8 ജന്‍ധന്‍ അക്കൗണ്ടുകള്‍ തുറന്നതായും ധനമന്ത്രി പറഞ്ഞു.

50,000 വർഷത്തിൽ ഒരിക്കൽ മാത്രം കാണുന്ന ആകാശ പ്രതിഭാസം ഇന്ന്

50,000 വർഷത്തിൽ ഒരിക്കൽ മാത്രം കാണുന്ന ആകാശ പ്രതിഭാസം ഇന്ന്

ആസ്‌ട്രോഫൈലുകൾക്ക് സന്തോഷ വാർത്ത. 50,000 വർഷത്തിൽ ഒരിക്കൽ മാത്രം കാണപ്പെടുന്ന ആകാശ പ്രതിഭാസത്തിന് നിങ്ങൾക്ക് ഇന്ന് സാക്ഷ്യം വഹിക്കാം. കോമെറ്റ് C/2022 E3 (ZTF) എന്ന പച്ച വാൽനക്ഷത്രം ഇന്ന് ഭൂമിയുമായി ഏറ്റവും ചേർന്ന് സഞ്ചരിക്കും. ( Green comet closest to Earth on Feb 1 )ജനുവരി 30 മുതൽ ഭൂമിയുമായി ചേർന്ന് പോകുന്ന ഈ പച്ച വാൽ നക്ഷത്രത്തെ ഏറ്റവും നന്നായി കാണാൻ സാധിക്കുക ഇന്ന് രാത്രി 7.30 മുതലാണ്. ഈ സമയത്ത് ഭൂമിയിൽ നിന്ന് വെറും 42 മില്യൺ കിമി അകലെ മാത്രമായിരിക്കും Comet C/2022 E3 (ZTF) യാത്ര ചെയ്യുക. നിയാൻഡ്രിതൽ യുഗത്തിലാണ് അവസാനമായി ഈ പച്ച വാൽനക്ഷത്രം കാണപ്പെട്ടത്.

എങ്ങനെ കാണാം ?

നഗ്ന നേത്രങ്ങൾ കൊണ്ട് നോക്കിയാൽ ചിലപ്പോൾ ഈ വാൽനക്ഷത്രത്തെ കാണാൻ സാധിക്കില്ല. ബൈനോക്കുലറിന്റെ സഹായത്തോടെ ഒഴിഞ്ഞ പ്രദേശത്ത് പോയി നിന്നാൽ ഈ ആകാശ പ്രതിഭാസം കാണാം. തെളിഞ്ഞ ആകാശമാണെങ്കിൽ രാത്രി 9.30ന് ശേഷം വ്യക്തമായി ഈ അസുലഭ ദൃശ്യം കാണാൻ സാധിക്കും. ഇന്ത്യയിലെ പശ്ചിമ ബംഗാൾ, ഒഡീഷ, ലഡാക്ക്, വടക്ക് കിഴക്കൻ പ്രദേശങ്ങൾ ഉൾപ്പെടെ നിരവധി ഭാഗങ്ങളിൽ നിന്ന് ഈ കൊമറ്റ് കാണാൻ സാധിക്കും.