കൊച്ചിയിൽ ബസിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കൊച്ചിയിൽ ബസിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കൊച്ചി: കൊച്ചിയിൽ ബസിടിച്ച് വീട്ടമ്മ മരിച്ചു. കളമശേരി സ്വദേശിനി 43 വയസുളള ലക്ഷ്മിയാണ് മരിച്ചത്. രാവിലെ ഒൻപതരയോടെ എറണാകുളം ലിസി ജംങ്ഷനിലാണ് അപകടം. റോഡ് മുറിച്ചു കടന്ന് വന്ന ലക്ഷ്മി നിർത്തിയിട്ടിരുന്ന ബസിനോട് ചേ‍ർന്ന് മുന്നിലൂടെ മറുവശത്തേക്ക് കടക്കാൻ ശ്രമിച്ചു. ഈ സമയം ബസ് മുന്നോട്ട് എടുത്തതോടെയാണ് അപകടം ഉണ്ടായത്. ബസിന്‍റെ അടിയിലേക്ക് വീണ ലക്ഷ്മി സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. പോണേക്കര റൂട്ടിലോടുന്ന സ്വകാര്യ ബസിടിച്ചാണ് അപകടം.

ചിറയിൻകീഴിൽ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു

ചിറയിൻകീഴിൽ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു

ചിറയിൻകീഴ്: മഹാത്മാഗാന്ധിയുടെ എഴുപത്തിയഞ്ചാം രക്തസാക്തിത്വ ദിനം കോൺഗ്രസ് ചിറയിൻകീഴ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. ചിറയിൻകീഴ് വലിയകട ജംഗ്ഷനിൽ നടന്ന പരിപാടിയിൽ കോൺഗ്രസ്‌ ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ്‌ ജോഷിബായി, ഡിസിസി മെമ്പർ പുതുക്കരി പ്രസന്നൻ, ഷഹീർ പെരുമാതുറ, രാധാകൃഷ്ണൻ, സജ്ജനൻ, ഷൈജു വലിയകട ഐ.എൻ.ടി.യു.സി യൂണിയൻ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ആലപ്പുഴയില്‍ എഎസ്ഐയുടെ വീട്ടിലെ ഷെഡ്ഡില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍

ആലപ്പുഴയില്‍ എഎസ്ഐയുടെ വീട്ടിലെ ഷെഡ്ഡില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍

ആലപ്പുഴ: ആലപ്പുഴയില്‍ എഎസ്ഐയുടെ വീട്ടില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍. തൃക്കുന്നപ്പുഴ സ്വദേശിയായ സൂരജാണ് മരിച്ചത്. ആലപ്പുഴ കനകക്കുന്ന് സ്റ്റേഷനിലെ സുരേഷിന്‍റെ വീടിനോട് ചേര്‍ന്ന ഷെഡ്ഡിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ വീട്ടുകാർ ഉണര്‍ന്നപ്പോഴാണ് മൃതദേഹം കണ്ടത്. പ്രണയനൈരാശ്യത്തെ തുടര്‍ന്നാണ് സൂരജ് മരിച്ചതെന്നാണ് പൊലീസ് സംശയം. ഇന്നലെ രാത്രി സൂരജ് ഈ വീട്ടിൽ എത്തിയിരുന്നു.

വലിച്ചെറിയൽ മുക്തം നാവായിക്കുളം ക്യാമ്പയിന് തുടക്കം

വലിച്ചെറിയൽ മുക്തം നാവായിക്കുളം ക്യാമ്പയിന് തുടക്കം

നാവായിക്കുളം ഇരുപത്തിയെട്ടാംമൈലിൽ വലിച്ചെറിയൽ മുക്ത ക്യാമ്പയിന് തുടക്കമായി.
ജൈവ അജൈവ മാലിന്യങ്ങൾ പൊതു സ്ഥലങ്ങളിൽ വലിച്ചെറിയുന്നതിന് എതിരെ നടക്കുന്ന ക്യാമ്പയിന്റെ ഭാഗമായി ഇരുപത്തിയെട്ടാംമൈൽ മാർക്കറ്റ് വൃത്തിയാക്കി കൊണ്ട് നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പൈവേലിക്കോണം ബിജു, പതിനേഴാം വാർഡ് മെമ്പർ എസ്.മണിലാൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുധീരൻ, നവകേരളം കർമ്മ പദ്ധതി ബ്ലോക്ക് ആർ.പി യായ പ്രവീൺ. പി, നാവായിക്കുളം പഞ്ചായത്തിലെ ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഹരിത കർമ്മ സേന അംഗങ്ങൾക്ക് പ്രസിഡൻറ് സത്യപ്രതിഞ്ജ ചൊല്ലി കൊടുത്തു. ശേഖരിച്ച അജൈവ വസ്തുക്കൾ സി കെ സി യ്ക്ക് നൽകുന്നതിനായി എംസിഎഫിലേക്ക് മാറ്റി. തുടർന്ന് മാലിന്യങ്ങൾ പൊതുസ്ഥലത്തു വലിച്ചെറിയാതിരിക്കാൻ സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങൾക്ക് അറിയിപ്പ് നൽകി.

വിസ്‌ഡം തിരുവനന്തപുരം റവന്യൂ ജില്ലാ മദ്രസ്സാ സർഗസംഗമം നടന്നു

വിസ്‌ഡം തിരുവനന്തപുരം റവന്യൂ ജില്ലാ മദ്രസ്സാ സർഗസംഗമം നടന്നു

തിരുവനന്തപുരം: വിസ്‌ഡം എഡ്യൂക്കേഷൻ ബോർഡ് മദ്രസകളുടെ തിരുവനന്തപുരം റവന്യൂ ജില്ലാതല മദ്രസാ സർഗസംഗമം വിഴിഞ്ഞം സലഫി സെന്ററിൽ നടന്നു.
കിഡ്സ്‌, ചിൽഡ്രൻ, സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ഉപജില്ലാ തലത്തിൽ വിജയിച്ച മുന്നൂറോളം വിദ്യാർഥികളാണ് ജില്ലാതലത്തിൽ മത്സരിച്ചത്.

സർഗസംഗമം വിസ്‌ഡം ഇസ്ലാമിക്‌ ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ നസീർ വള്ളക്കടവ് ഉദ്ഘാടനം ചെയ്തു. ജില്ലാ വിസ്‌ഡം മദ്രസ്സാ കൺവീനർ സഫീർ കുളമുട്ടം അധ്യക്ഷനായി. വിസ്‌ഡം യൂത്ത് ജില്ലാ വൈസ് പ്രസിഡന്റ് സൽമാനുൽ ഫാരിസി, വിസ്‌ഡം സ്റ്റുഡന്റ്‌സ് ജില്ലാ സെക്രട്ടറി അൽഫഹദ് പൂന്തുറ, വിഴിഞ്ഞം മദ്രസ്സാ കൺവീനർ ജലാലുദ്ധീൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. തിരുവനന്തപുരം വെസ്റ്റ്‌ മണ്ഡലം മദ്രസ്സാ കൺവീനർ മാഹീൻ സ്വലാഹി വിഴിഞ്ഞം സ്വാഗതവും റഷീദ് മദനി നന്ദിയും പറഞ്ഞു. ജില്ലാതലത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിക്കുന്ന വിദ്യാർത്ഥികൾ ഫെബ്രുവരി 5ന് മലപ്പുറം ജാമിയ അൽഹിന്ദ് വനിതാ ക്യാമ്പസ്സിൽ നടക്കുന്ന സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കും.

ഇൻക്ലൂസിവ് സ്പോർട്സ്: ഫുട്ബോൾ ടൂർണമെന്റും ചിത്രരചനയും സംഘടിപ്പിച്ചു

ഇൻക്ലൂസിവ് സ്പോർട്സ്: ഫുട്ബോൾ ടൂർണമെന്റും ചിത്രരചനയും സംഘടിപ്പിച്ചു

ഇൻക്ലൂസിവ് സ്പോർട്സിന്റെ ഭാഗമായി ആറ്റിങ്ങൽ ബി ആർ സി പരിധിയിൽ വരുന്ന ഭിന്നശേഷി കുട്ടികളും ജി എച്ച് എസ് എസ് വെഞ്ഞാറമൂടിലെ എസ് പി സി കുട്ടികളും സംയുക്തമായി പങ്കെടുക്കുന്ന ഫുട്ബോൾ ടൂർണമെന്റും ചിത്രരചനയും ജി എച്ച് എസ് എസ് വെഞ്ഞാറമൂട് സ്കൂളിൽ നടന്നു. സൂപ്രൻഡന്റ് ഓഫ് പോലീസ് ആൻഡ് എക്സ്സൈസ് വിജിലൻസ് ഓഫീസർ മുഹമ്മദ്‌ ഷാഫി ഉദ്ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡന്റ്‌ ജി എച്ച് എസ് എസ് വെഞ്ഞാറമൂട് ബാബുരാജ് അധ്യക്ഷനായി. പി. സജി (ബി ആർ സി ആറ്റിങ്ങൽ), ബി. ശ്രീകുമാരൻ (ഡി പി സി എസ് എസ് കെ തിരുവനന്തപുരം നിർവഹിച്ചു, ജി എച്ച് എസ് എസ് വെഞ്ഞാറമൂട് സ്കൂൾ പ്രിൻസിപ്പൽ ബിന്ദു, സുനിൽ കുമാർ (എച്ച് എസ് എ, ജി എച്ച് എസ് എസ് വെഞ്ഞാറമൂട്) തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.