by Midhun HP News | Jan 28, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കെഎസ്ആർടിസി വനിതാ ഡ്രൈവർക്കും കണ്ടക്ടർക്കും നേരെ ആക്രമണം. ചാലക്കുടി യൂണിറ്റിലെ ഡ്രൈവർ വിപി ഷീല, കണ്ടക്ടർ പി സത്യനാരായണൻ എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആലപ്പുഴ സ്വദേശി രഞ്ജിത്ത് പി രാജനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. കോഴിക്കോട് നിന്ന് ചാലക്കുടിയിലേക്ക് വന്നതായിരുന്നു ബസ്. രാത്രി 10.30 ന് പോട്ടയിൽ നിന്നാണ് രഞ്ജിത്ത് ബസിൽ കയറിയത്. യാത്രാ നിരക്ക് ചോദിച്ചപ്പോൾ തർക്കമാവുകയും തുടർന്ന് ഇരുവരയും ആക്രമിക്കുകയായിരുന്നു. കെഎസ്ആർടിസിയിലെ ഏക വനിതാ ഡ്രൈവര്‍ ആണ് ഷീല. ഇരുവരും ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

by Midhun HP News | Jan 28, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം നഗരത്തിലെ വീടുകളില്‍ രണ്ടില്‍ കൂടുതല്‍ നായ്ക്കളെ വളര്‍ത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി കോര്‍പ്പറേഷന്‍ പ്രമേയം പാസാക്കി. നായ്ക്കള്‍ കൂടുതലായാല്‍ സമീപവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാട്ടി ഹെല്‍ത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റിയാണ് കൗണ്‍സിലില്‍ പ്രമേയം അവതരിപ്പിച്ചത്. കച്ചവട ആവശ്യങ്ങള്‍ക്ക് ഒഴികെ രണ്ടില്‍ കൂടുതല്‍ നായ്ക്കളെ വളര്‍ത്തുന്നതിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.എന്നാല്‍ രണ്ടില്‍ കൂടുതല്‍ നായ്ക്കളെ വളര്‍ത്തണമെങ്കില്‍ കോര്‍പ്പറേഷനില്‍ നിന്ന് പ്രത്യേകം അനുമതി വാങ്ങിയിരിക്കണം. നഗരസഭ കൗണ്‍സിലാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. ഒപ്പം വര്‍ഷം തോറും പ്രത്യേക ഫീസും നല്‍കണം. പുതിയ നിയമത്തിനൊപ്പം നായ്ക്കള്‍ക്ക് ബ്രീഡ് അടിസ്ഥാനത്തിലുള്ള ലൈസന്‍സിങ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചെറിയ ബ്രീഡിന് 500 ഉം വലുതിന് 1000 വുമാണ് പുതിയ ഫീസ്. മുൻപ് എല്ലാ ബ്രീഡുകള്‍ക്കും 125 രൂപ ആയിരുന്നു ഫീസായി ഈടാക്കിയിരുന്നത്.

by Midhun HP News | Jan 28, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഷാരൂഖ് ഖാന്‍ ചിത്രം പത്താന്‍ രണ്ടാം ദിവസം നൂറ് കോടി ക്ലബില്‍. ആദ്യദിനം ചിത്രം 57 കോടി രൂപയാണ് നേടിയതെങ്കില്‍ രണ്ടാം ദിനം ലഭിച്ചത് 70 കോടിയാണ്. രണ്ടുദിവസത്തിനുള്ളില്‍ ചിത്രം 123 കോടി രൂപയാണ് നേടിയത്. നീണ്ട 4 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിങ് ഖാന്‍ വെള്ളിത്തിരയില്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ‘പത്താന്‍’. ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം തുടങ്ങി വന്‍ നിരയാണ് ചിത്രത്തിലുള്ളത്. ഹിന്ദിയെ കൂടാതെ തമിഴിലും തെലുങ്കിലും ചിത്രം ഇറക്കിയിട്ടുണ്ട്.

ഹിന്ദി സിനിമയുടെ ചരിത്രത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ റെക്കോര്‍ഡ് തുകയാണ് ചിത്രം നേടിയത്. റിതിക് റോഷന്റെ ചിത്രം വാറിനെയാണ് ഷാരൂഖ് ചിത്രം മറികടന്നത്. ഈ വിജയത്തില്‍ അതീവ ആഹ്ളാദത്തിലാണ് ഷാരൂഖിന്‍റെ അടുത്ത സുഹൃത്തും നിര്‍മ്മാതാവും സംവിധായകനുമായ കരണ്‍ ജോഹര്‍. ബുധനാഴ്ച ഇൻസ്റ്റാഗ്രാമില്‍ പഠാന്‍ അണിയറക്കാരെയും ഷാരൂഖിനെയും പുകഴ്ത്തി വലിയൊരു കുറിപ്പ് തന്നെ കരണ്‍ ജോഹര്‍ പങ്കുവച്ചിരുന്നു. എവിടെ പോയാലും തന്‍റെ രംഗം കീഴടക്കാനുള്ള സമയം യഥാര്‍ത്ഥ രാജാവിന് അറിയാം എന്നാണ് കരണ്‍ പുകഴ്ത്തിയത്
by Midhun HP News | Jan 27, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ തോട്ടവാരം 1381 -ാം നമ്പർ എൻ എസ് എസ് കരയോഗത്തിൽ വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ തയ്യൽ പരിശീലന ക്ലാസ് ആരംഭിച്ചു. കരയോഗം വൈസ് പ്രസിഡന്റ് സുമരാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കരയോഗം പ്രസിഡണ്ട് ശശിധരൻ നായർ ക്ലാസ്സിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. കരയോഗത്തിൽ വനിതകൾക്ക് സ്വയം ശാക്തീകരിക്കുന്നതിനും സ്വന്തം വരുമാനം കണ്ടെത്തുന്നതിനും ഇതുപോലുള്ള സംരംഭങ്ങൾക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കരയോഗം സെക്രട്ടറി സജിത്ത് പ്രസാദ് സ്വാഗതവും വനിതാ സമാജം സെക്രട്ടറി ബിന്ദുകുമാരി കൃതജ്ഞതയും രേഖപ്പെടുത്തി. കരയോഗം ജോയിന്റ് സെക്രട്ടറി ശശിധരൻ നായർ , ഖജാൻജി രാജൻ പിള്ള, വനിതാ സമാജം പ്രസിഡന്റ് പത്മകുമാരി, ഖജാൻജി ബീന ഇ എം, ആദ്ധ്യാ ത്മിക പഠന ക്ലാസ് കോർഡിനേറ്റർ ദിവ്യ പ്രകാശ്, സുരേഷ്‌കുമാർ വി ജെ, വിജയകുമാർ,ഷീല എ എസ്, സിന്ധു സുനിൽ എന്നിവർ സംസാരിച്ചു.
by Midhun HP News | Jan 27, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഇന്ത്യന്‍ ക്രിക്കറ്റ് താരം അക്സര്‍ പട്ടേല്‍ വിവാഹിതനായി. ഗുജറാത്തിലെ വഡോദരയിൽ വച്ചായിരുന്നു വിവാഹം.ന്യൂട്രീഷണിസ്റ്റും ഡയറ്റീഷ്യനുമായ മേഹാ പട്ടേല്‍ ആണ് വധു. ദീര്‍ഘനാളായി പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ വര്‍ഷം ജനുവരിയിൽ നടന്നിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ മുഹമ്മദ് കൈഫ്, ജയദേവ് ഉനദ്ഘട്ട് എന്നിവര്‍ക്ക് പുറമെ അക്സറിന്‍റെ അടുത്ത സുഹൃത്തുക്കളും ചടങ്ങുകളില്‍ പങ്കെടുത്തു.

വിവാഹിതനാവാനായി ന്യൂസിലന്‍ഡിനെിരായ ഇന്ത്യയുടെ ഏകദിന, ടി 20 പരമ്പരകളില്‍ നിന്ന് വിട്ടു നിന്ന അക്സര്‍ അടുത്ത മാസം ഓസ്ട്രേലിയക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. ഇന്ത്യക്കായി എട്ട് ടെസ്റ്റിലും 49 ഏകദിനങ്ങളിലും 40 ടി 20 മത്സരങ്ങളിലും കളിച്ച അക്സര്‍ മൂന്ന് ഫോര്‍മാറ്റിലുമായി 140 വിക്കറ്റുകള്‍ സ്വന്തമാക്കി. മൂന്ന് ഫോര്‍മാറ്റിലുമായി നാല് അര്‍ധസെഞ്ചുറികളും അക്സര്‍ നേടി.
by Midhun HP News | Jan 27, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊല്ലം: ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞ് പത്തു വയസ്സുകാരി മരിച്ചു. ഇടുക്കി ഏലപ്പാറ സ്വദേശി നിവേദയാണ് മരിച്ചത്. എംസി റോഡില്‍ കൊട്ടാരക്കര പനവേലില്‍ ആയിരുന്നു അപകടം. പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു അപകടം. ജീപ്പില്‍ നിവേദ അടക്കം ഒമ്പതുപേരുണ്ടായിരുന്നു. നാഗര്‍കോവിലിലെ ഒരു ബന്ധു വീട്ടില്‍ പോയശേഷം മടങ്ങി വരുമ്പോഴായിരുന്നു അപകടം.
നിയന്ത്രണം വിട്ട് മറിഞ്ഞ ജീപ്പിന് അടിയില്‍ പത്തുവയസ്സുകാരി നിവേദ പെട്ടുപേയി. നാട്ടുകാരും പൊലീസും സ്ഥലത്തെത്തി ജീപ്പുയര്‍ത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. ആദ്യം കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണോ, ജീപ്പിന്റെ കേടുപാടുകളാണോ അപകടത്തിന് കാരണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അന്വേഷിച്ചു വരികയാണ്.
Recent Comments