ആറ്റിങ്ങൽ കെഎസ്ആർടിസി ബസ്റ്റാൻഡിൽ “ടേക്ക് എ ബ്രേക്ക് “;  ഉദ്ഘാടനം ഓ എസ് അംബിക എംഎൽഎ നിർവഹിച്ചു

ആറ്റിങ്ങൽ കെഎസ്ആർടിസി ബസ്റ്റാൻഡിൽ “ടേക്ക് എ ബ്രേക്ക് “; ഉദ്ഘാടനം ഓ എസ് അംബിക എംഎൽഎ നിർവഹിച്ചു

ആറ്റിങ്ങൽ കെഎസ്ആർടിസി ബസ്റ്റാൻഡിൽ ദീർഘദൂര ഹസ്വദൂര യാത്ര കഴിഞ്ഞ് എത്തുന്ന വനിതാ യാത്രക്കാരുടെ നിരന്തര അഭ്യർത്ഥന പരിഗണിച്ച് പൂർത്തീകരിച്ച “ടേക്ക് എ ബ്രേക്ക് ” പൊതു ശൗചാലയവും വഴിയോര വിശ്രമ കേന്ദ്രത്തിന്റെയും ഉദ്ഘാടനം ഓ എസ് അംബിക എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വക്കേറ്റ് എസ് കുമാരി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ നജാം എന്നിവർ പങ്കെടുത്തു.

കേരളത്തെ സുരക്ഷിത ഭക്ഷണ ഇടമാക്കാന്‍ വിപുലമായ  പ്രവര്‍ത്തന പരിപാടിയ്ക്കും പരിശോധനകള്‍ക്കും  തുടക്കം കുറിച് ആരോഗ്യ വകുപ്പ്

കേരളത്തെ സുരക്ഷിത ഭക്ഷണ ഇടമാക്കാന്‍ വിപുലമായ പ്രവര്‍ത്തന പരിപാടിയ്ക്കും പരിശോധനകള്‍ക്കും തുടക്കം കുറിച് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: കേരളത്തെ സുരക്ഷിത ഭക്ഷണ ഇടമാക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മറ്റ് വകുപ്പുകളോടൊപ്പം ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങി എല്ലാ സ്ഥാപനങ്ങളുടേയും സഹകരണം ആവശ്യമാണ്. സേഫ് ഫുഡ് ഡെസ്റ്റിനേഷന്‍ എന്ന രീതിയില്‍ കേരളത്തെ മാറ്റാനായി വിപുലമായ പ്രവര്‍ത്തന പരിപാടിയ്ക്കും പരിശോധനകള്‍ക്കുമാണ് തുടക്കം കുറിയ്ക്കുന്നത്. എഫ്.എസ്.എസ്. ആക്ട് പ്രകാരം എല്ലാ ഭക്ഷ്യ സ്ഥാപനങ്ങള്‍ക്കും രജിസ്‌ട്രേഷനോ ലൈസന്‍സോ ഉണ്ടായിരിക്കുക, ജീവനക്കാര്‍ക്ക് ഹൈല്‍ത്ത് കാര്‍ഡ്, പരിശീലനം ഉറപ്പാക്കുക, ഹൈജീന്‍ റേറ്റിംഗ്, മൊബൈല്‍ ആപ്പ്, ശക്തമായ അവബോധം എന്നിവയിലൂടെ സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

എഫ്.എസ്.എസ്. ആക്ട് പ്രകാരം മാനദണ്ഡങ്ങള്‍ പാലിക്കാന്‍ എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ബാധ്യസ്ഥമാണ്. ഭക്ഷണത്തില്‍ മായം ചേര്‍ക്കുക എന്നത് ക്രിമിനല്‍ കുറ്റമാണ്. നിയമപരമായി സ്വീകരിക്കാന്‍ കഴിയുന്ന പരമാവധി നടപടികള്‍ സ്വീകരിക്കും. ഒരിക്കല്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടാല്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ കണ്ട് മാത്രമേ ലൈസന്‍സ് പുതുക്കി നല്‍കുകയുള്ളൂ. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള നിയമ തുടര്‍നടപടികള്‍ വേഗത്തിലാക്കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ഒരു പ്രത്യേക ഓഫീസറെ നിയോഗിക്കുന്നതാണ്.

ഫെബ്രുവരി മാസം മുതല്‍ സംസ്ഥാനത്ത് കൂടുതല്‍ ശക്തമായ പരിശോധനകളുണ്ടാകും. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങള്‍ എത്രയും വേഗം ലൈസന്‍സ് എടുക്കണം. ഫെബ്രുവരി ഒന്നു മുതല്‍ ഹൈല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇവയില്ലെങ്കില്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നിയമപരമായ നടപടി സ്വീകരിക്കുന്നതാണ്. ഓരോ സ്ഥാപനവും ശുചിത്വ മേല്‍നോട്ടത്തിനായി സ്ഥാപനത്തിലെ ഒരാളെ ചുമതലപ്പെടുത്തേണ്ടതാണ്. അടപ്പിച്ച സ്ഥാപനങ്ങള്‍ തുറന്നുകൊടുക്കുമ്പോള്‍ മറ്റ് ന്യൂനതകള്‍ പരിഹരിക്കുന്നതിനോടൊപ്പം ജീവനക്കാര്‍ക്ക് ഭക്ഷ്യ സുരക്ഷാ പരീശീലനം നിര്‍ബന്ധമാക്കിയിട്ടുണ്ട്. സ്ഥാപനം തുറന്ന ശേഷം ഒരു മാസത്തിനകം ഹൈജീന്‍ റേറ്റിംഗിനായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഹൈജീന്‍ റേറ്റിഗും സ്ട്രീറ്റ് ഫുഡ് ഹബും നടപ്പിലാക്കി വരുന്നു. 785 സ്ഥാപനങ്ങള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഹൈജീന്‍ റേറ്റിംഗ് നേടിയിട്ടുണ്ട്. ഹൈജീന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച സ്ഥാപനങ്ങളുടെ വിശദാംശങ്ങള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വെബ് സൈറ്റില്‍ ലഭ്യമാക്കുന്നതാണ്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മൊബൈല്‍ ആപ്പ് അന്തിമഘട്ടത്തിലാണ്. സാങ്കേതിക അനുമതി ലഭിച്ചാലുടന്‍ ജനങ്ങളിലെത്തും. ഇതിലൂടെ തൊട്ടടുത്തുള്ള ഹൈജീന്‍ റേറ്റിംഗുള്ള ഹോട്ടലുകളറിയാനും പരാതിപ്പെടാനും സാധിക്കും.

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പ്രത്യേക പരിശോധനയ്ക്കായുള്ള ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (ഇന്റലിജന്‍സ്) പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഉണ്ടാകുന്ന ഭക്ഷ്യ വിഷബാധ പോലുള്ള അടിയന്തിര ഘട്ടങ്ങളില്‍ അന്വേഷിച്ച് ആവശ്യമായ തുടര്‍നടപടികള്‍ എടുക്കുന്നതിനും കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനും മാര്‍ക്കറ്റില്‍ മായം ചേര്‍ത്ത ഭക്ഷ്യവസ്തുക്കള്‍ എത്തുന്നതിന് മുമ്പായി തന്നെ തടയുന്നതിനായി രഹസ്യ സ്വഭാവത്തോടുകൂടി അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനുമായാണ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചത്.

ജീവകലയുടെ നേതൃത്വത്തിൽ  റിപ്പബ്ളിക് ദിനം ആചരിച്ചു

ജീവകലയുടെ നേതൃത്വത്തിൽ റിപ്പബ്ളിക് ദിനം ആചരിച്ചു

വെഞ്ഞാറമൂട്: ഇന്ത്യൻ റിപ്പബ്ളിക്കിൻ്റെ 74 -ാമത് ആഘോഷം ജീവകലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ദേശീയതയും ബഹുസ്വരതയും സംരക്ഷിക്കണമെന്ന സന്ദേശത്തോടെ സൈക്കിൾ റാലി നടത്തി. സ്വാതന്ത്ര്യ സമര സേനാനികൾക്കൊപ്പം മഹാത്മ ഗാന്ധി സമ്മേളിച്ച ചരിത്ര പ്രാധാന്യമുള്ള കോട്ടപ്പുറം കുന്നിൻ മുകളിൽ സെൻ്റ് ജോൺസ് മെഡിക്കൽ വില്ലേജ് ഡയറക്ടർ ഫാ.ജോസ് കിഴക്കേടത്ത് റാലി ഉദ്ഘാടനം ചെയ്തു. ജീവകല സെക്രട്ടറി വി.എസ് ബിജുകുമാർ സ്വാഗതവും ട്രഷറർ കെ.ബിനുകുമാർ നന്ദിയും രേഖപ്പെടുത്തി. തുടർന്ന് വെഞ്ഞാറമൂട് മൂളയം പാറയ്ക്കൽ വഴി റാലി വെള്ളാണിക്കൽ പാറമുകളിൽ എത്തിച്ചേരുകയും ശബരിമലയിൽ തിരുവാതിര അവതരിപ്പിച്ച നർത്തകിമാരുടെ തിരുവാതിര അവതരണം, പട്ടം പറത്തൽ തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു. നെഹ്റു യുവകേന്ദ്ര വാളൻ്റിയർ വിഷ്ണു ഷാജി, പി.മധു, സന്തോഷ് വെഞ്ഞാറമൂട് ജീവകല യൂത്ത് ക്ലബ്ബ് ഭാരവാഹികളായ അഖിൽ എസ്, ഭഗത്ദേവ്.ജെ.പി, അനു.എസ്.വിഷ്ണു ആർ.നായർ, പ്രണവ്.പി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി

കുടുംബ ശ്രീ പരിപാടിക്ക് വാങ്ങിയ ഭക്ഷണം കഴിച്ചു; ചാത്തന്നൂരില്‍ ഭക്ഷ്യവിഷബാധ

കുടുംബ ശ്രീ പരിപാടിക്ക് വാങ്ങിയ ഭക്ഷണം കഴിച്ചു; ചാത്തന്നൂരില്‍ ഭക്ഷ്യവിഷബാധ

കൊല്ലം: കൊല്ലം ചാത്തന്നൂരില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് എട്ടുപേര്‍ പിഎച്ച്‌സിയില്‍ ചികില്‍സതേടി. കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്ക് ശേഷം പാക്കറ്റ് ആയി പൊറോട്ടയും വെജിറ്റബിള്‍ കറിയും നല്‍കിയിരുന്നു. ഇത് കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ചാത്തന്നൂര്‍ ഗണേഷ് ഫാസ്റ്റ് ഫുഡില്‍ നിന്നാണ് പരിപാടിക്ക് പൊറോട്ടയും കറിയും വാങ്ങിയത്.

കടയില്‍ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും സംയുക്തമായി പരിശോധന നടത്തി. 9 വര്‍ഷമായി ലൈസന്‍സ് ഇല്ലാതെയാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി.

ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞു ഏഴുവയസു കാരൻ മരിച്ചു

ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞു ഏഴുവയസു കാരൻ മരിച്ചു

വെഞ്ഞാറമൂട്: ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞു ഏഴുവയസു കാരൻ മരിച്ചു. രണ്ടു പേർക്ക് ഗുരുതര പരിക്കേറ്റു. വെഞ്ഞാറമൂട് വെള്ളമണ്ണടി മേലതിൽ വീട്ടിൽ ബിനുമോൻ രാജി ദമ്പതികളുടെ മകൻ അഭിനവ് (7) ആണ് മരിച്ചത്. സഹോദരൻ വൈഷ്ണവ് (11), മുത്തച്ഛൻ ധർമ്മരാജ് (65) എന്നിവർക്കാണ് പരിക്കു പറ്റിയത്. അഭിനവിന്റെ പിതാവ് ബിനുമോനായിരുന്നു വാഹനം ഓടിച്ചിരുന്നത്. ഇയാൾ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

പുള്ളിപ്പച്ചയിലെ ബന്ധുവിന്റെ വീട് പാലുകാച്ച് ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെ ഇന്നലെ വൈകിട്ട് 7 ന് മേലാറ്റ്മൂഴി ജംഗ്ഷന് സമീപത്തായിരുന്നു അപകടം. റോഡിലെ ഹമ്പ് കണ്ട് പൊടുന്നനെ ബ്രേക്ക് ചവിട്ടുന്നതിടയിൽ ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയാ
യിരുന്നു. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെയും വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രി യിൽ എത്തിച്ചെങ്കിലും പുലർച്ചെ മൂന്നിന് അഭിനവ് മരിച്ചു. വെള്ളമണ്ണടി ഗവ. എൽ പി സ്കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാ ർത്ഥിയാണ് അഭിനവ്. വൈഷ്ണവ് ഏക സഹോദരനാണ്.

20 ശതമാനം വരെ ഇടിവ്; അദാനി ഗ്രൂപ്പ് ഓഹരികള്‍ ഇന്നും വില്‍പ്പന സമ്മര്‍ദത്തില്‍

20 ശതമാനം വരെ ഇടിവ്; അദാനി ഗ്രൂപ്പ് ഓഹരികള്‍ ഇന്നും വില്‍പ്പന സമ്മര്‍ദത്തില്‍

ഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ബുധനാഴ്ച വന്‍ ഇടിവു നേരിട്ട അദാനി ഗ്രൂപ്പ് ഓഹരികള്‍ ഇന്നും വില്‍പ്പന സമ്മര്‍ദത്തില്‍. രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ ഇരുപതു ശതമാനത്തോളം ഇടിവാണ് ഗ്രൂപ്പ് ഓഹരികള്‍ക്കുണ്ടായത്.

ബുധനാഴ്ച റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ഏകദേശം 90,000 കോടി രൂപയുടെ ഇടിവാണ് ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പ് നേരിട്ടത്. അദാനിയുടെ ലിസ്റ്റ് ചെയ്ത കമ്പനികളെല്ലാം ഇടിവ് നേരിട്ടു. നിക്ഷേപകര്‍ ഓഹരികള്‍ വിറ്റൊഴിച്ച് തുടങ്ങിയതോടെ ഹിന്‍ഡന്‍ബര്‍ഗിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന അറിയിപ്പുമായി അദാനി ഗ്രൂപ്പ് രംഗത്തുവന്നിരുന്നു. എന്നാല്‍ ഇതൊന്നും നിക്ഷേപകരെ സ്വാധീനിച്ചില്ലെന്നാണ് ഇന്നത്തെ വ്യാപാരം സൂചിപ്പിക്കുന്നത്. ഏതാണ് എല്ലാ അദാനി കമ്പനികളും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. അദാനി ഗ്രൂപ്പിന്റെ ഇടിവ് മുംബൈ, ദേശീയ ഓഹരി സൂചികളിലും പ്രതിഫലിച്ചു. സെന്‍സെക്‌സ് 578.19 പോയിന്റും നിഫ്റ്റി 144 പോയിന്റും നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്.

അദാനി ഗ്രൂപ്പിലെ സാമ്പത്തിക ക്രമക്കേടിനെക്കുറിച്ച് യുഎസ് ഫൊറന്‍സിക് ഫിനാന്‍ഷ്യല്‍ റിസര്‍ച്ച് സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എന്നാല്‍ റിപ്പോര്‍ട്ട് കള്ളമാണ് എന്നാണ് അദാനിയുടെ വാദം. ഹിഡന്‍ബര്‍ഗിനെതിരെ ഇന്ത്യയിലേയും യുഎസിലേയും നിയമ സാധ്യതകള്‍ പരിശോധിക്കുമെന്ന് അദാനി ഗ്രൂപ്പ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.