പൊലീസിനെതിരെ ആത്മഹത്യാകുറിപ്പെഴുതി വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു

പൊലീസിനെതിരെ ആത്മഹത്യാകുറിപ്പെഴുതി വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു

പൊലീസിനെതിരെ ആത്മഹത്യാകുറിപ്പെഴുതി വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഓച്ചിറ എസ് ഐ ഭീഷണിപ്പെടുത്തിയെന്ന് വിദ്യാർത്ഥിയുടെ ആത്മഹത്യ കുറിപ്പ്. വിഷക്കായ കഴിച്ച പ്ലസ് വൺ വിദ്യാർത്ഥി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. കൊല്ലം ഓച്ചിറ പൊലീസിനെതിരെ ക്ലാപ്പന സ്വദേശിയായ പതിനാറുകാരന്റേതാണ് പരാതി

അടിപിടിക്കേസിൽ പൊലീസ് ഒത്തുതീർപ്പിന് ശ്രമിച്ചുവെന്നും പറ്റില്ലെന്ന് പറഞ്ഞപ്പോൾ പൊലീസ് ഭീഷണിപ്പെടുത്തിയെന്നും ആരോപണം. കഴിഞ്ഞ 23 ന് വൈകിട്ട് അക്രമികൾ ചികിത്സയിലുള്ളയിലുള്ള വിദ്യാർത്ഥി ഉൾപ്പെടെ നാലു പേരെ ആക്രമിച്ചിരുന്നു. ഇവർക്കെതിരെ കൊടുത്ത പരാതിയിൽ പൊലീസ് ഒത്തുതീർപ്പിന് ശ്രമിച്ചെന്നാണ് ആത്മഹത്യാക്കുറിപ്പ്.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056

തമിഴ് നടൻ മനോബാല ആശുപത്രിയിൽ

തമിഴ് നടൻ മനോബാല ആശുപത്രിയിൽ

തമിഴ്‌നടൻ മനോബാല ആശുപത്രിയിൽ. അഞ്ചിയോ ട്രീറ്റ്‌മെന്റിന് വേണ്ടിയാണ് മനോബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രശസ്ത സംവിധായകൻ ഭാരതിരാജയുടെ അസിസ്റ്റന്റായ സിനിമാ മേഖലയിൽ എത്തിയ മനോബാല 1982 ൽ ആഗയാ ഗംഗ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി രംഗത്ത് എത്തുന്നത്.

പിള്ളൈ നില, ഊർകാവലൻ, മല്ല് വെട്ടി മൈനർ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. 2000 ന്റെ ആദ്യ പകുതിയോടെ ജനപ്രിയ ഹാസ്യതാരമായ മനോബാല മാറി. പിതാമഗൻ, ചന്ദ്രമുഖി, യാരടീ നീ മോഹിനി, തമിഴ് പടം, അലക്‌സ് പാണ്ഡിയൻ, അരമനൈ തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം ചെയ്ത ഹാസ്യ വേഷങ്ങൾ ശ്രദ്ധേയമാണ്.

ആലപ്പുഴയില്‍ ഭിന്നശേഷിക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; പ്രതി അറസ്റ്റിൽ

ആലപ്പുഴയില്‍ ഭിന്നശേഷിക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; പ്രതി അറസ്റ്റിൽ

ആലപ്പുഴ: നൂറനാട്ടില്‍ ഭിന്നശേഷിക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റില്‍. യുവതി വീട്ടിലേക്ക് പോകുന്ന വഴിയാണ് പ്രതി യുവതിയെ തട്ടിക്കൊണ്ടുപോയത്. ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം.
വൈകീട്ട് ആറരയോടെ വീട്ടിലേക്ക് പോകുന്നതിനിടെ പ്രതിയായ പ്രണവ് യുവതിയെ തടഞ്ഞുനിര്‍ത്തി വാ പൊത്തി വലിച്ചിഴച്ച് വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. അവിടെ വച്ച് ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്തു.

യുവതിയുടെ മൊബൈല്‍ ഫോണ്‍ റോഡില്‍ കിടക്കുന്നതു കണ്ട് നാട്ടുകാര്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ പ്രണവിന്റെ വീട്ടില്‍ അവശനിലയില്‍ യുവതിയെ കണ്ടെത്തി. ആ സമയത്തേക്കും പ്രതി അവിടെ നിന്ന് കടന്നുകളഞ്ഞു. യുവതിയെ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിയതായി പൊലീസ് അറിയിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്‌തു.

ഇടുക്കി കഞ്ഞിക്കുഴിയില്‍ വ്യാജമദ്യ നിര്‍മ്മാണ യൂണിറ്റ് പിടികൂടി;  70 ലിറ്റര്‍ വ്യാജമദ്യവും 3500 കുപ്പികളും കണ്ടെത്തി

ഇടുക്കി കഞ്ഞിക്കുഴിയില്‍ വ്യാജമദ്യ നിര്‍മ്മാണ യൂണിറ്റ് പിടികൂടി; 70 ലിറ്റര്‍ വ്യാജമദ്യവും 3500 കുപ്പികളും കണ്ടെത്തി

മൂന്നാര്‍: ഇടുക്കി കഞ്ഞിക്കുഴിയില്‍ വ്യാജമദ്യ നിര്‍മ്മാണ യൂണിറ്റ് പിടികൂടി. 70 ലിറ്റര്‍ വ്യാജമദ്യവും 3500 കുപ്പികളും കണ്ടെത്തി. കഞ്ഞിക്കുഴി സ്വദേശി ബിനുവിന്റെതാണ് നിര്‍മ്മാണ യൂണിറ്റ്. കഴിഞ്ഞ ദിവസം ബിനുവില്‍ നിന്ന് വ്യാജമദ്യം പിടികൂടിയിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നിര്‍മാണ കേന്ദ്രം കണ്ടെത്തിയത്.

പൂപ്പാറയില്‍ 35 ലിറ്റര്‍ വ്യാജമദ്യവുമായി ബെവ്‌കോ ജീവനക്കാരന്‍ അടക്കം നാലു പേരെ ശാന്തന്‍പാറ പോലീസ് പിടികൂടിയിരുന്നു. മദ്യം വാങ്ങി ചില്ലറ വില്‍പ്പന നടത്തുന്നവര്‍ക്ക് ബെവ്‌കോ ഔട്ട്‌ലെറ്റില്‍ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് കൈമാറാനെത്തിച്ച മദ്യമായിരുന്നു പിടികൂടിയത്. പൂപ്പാറ ബെവ്‌കോ ജീവനക്കാരനായ തിരുവനന്തപുരം, കോലിയക്കോട് ഉല്ലാസ് നഗര്‍ സ്വദേശി ബിനു, സുഹൃത്ത് പോത്തന്‍കോട് പുത്തന്‍വീട്ടില്‍ ബിജു, ഇടുക്കി കഞ്ഞിക്കുഴി തള്ളക്കാനം തോട്ടുപുറത്ത് ബിനു മാത്യു, മകന്‍ എബിന്‍ എന്നിവരെയാണ് ശാന്തന്‍പാറ പൊലീസ് പിടികൂടിയത്.

അതില്‍ കഞ്ഞിക്കുഴി സ്വദേശി ബിനുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് 70 ലിറ്റര്‍ വ്യാജമദ്യവും 3500 കുപ്പികളും കണ്ടെടുത്തത്. എംസി മദ്യത്തിന്റെയും സര്‍ക്കാരിന്റെയും വ്യാജ സ്റ്റിക്കര്‍ പതിപ്പിച്ച കുപ്പിയിലാണ് മദ്യം നിറച്ചിരുന്നത്. ബെവ്‌കോ ഔട്‌ലെറ്റില്‍ നിന്നും മദ്യം വാങ്ങി പുറത്ത് ചില്ലറ വില്‍പന നടത്തുന്ന ഓട്ടോഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വില്‍ക്കാനായി കൊണ്ടുവന്ന വ്യാജ മദ്യമാണ് പിടികൂടിയതെന്ന് എക്‌സൈസ് പറഞ്ഞു. വ്യാജമദ്യ നിര്‍മ്മാണ യൂണിറ്റ് എക്‌സൈസ് സംഘം നശിപ്പിച്ചു.

മൂക്കിലൂടെ നല്‍കാവുന്ന ആദ്യ കൊവിഡ് വാക്‌സിന്‍ പുറത്തിറക്കി

മൂക്കിലൂടെ നല്‍കാവുന്ന ആദ്യ കൊവിഡ് വാക്‌സിന്‍ പുറത്തിറക്കി

മൂക്കിലൂടെ ഒഴിക്കുന്ന കൊവിഡ് വാക്സിൻ കേന്ദ്രസർക്കാർ പുറത്തിറക്കി. ഭാരത് ബയോടെക്ക് പുറത്തിറക്കുന്ന ഇൻകൊവാക് ആണ് മന്ത്രിമാരായ ഡോ. മൻസുഖ് മാണ്ഡവ്യയും ജിതേന്ദ്ര സിംഗും ചേർന്ന് പുറത്തിറക്കിയത്. കൊവിഷീൽഡ്, കൊവിവാക്സിൻ രണ്ട് ഡോസെടുത്തവർക്ക് ബൂസ്റ്റർ ഡോസായി വാക്സിൻ സ്വീകരിക്കാം. മൂക്കിലൂടെ നൽകുന്ന വാക്സിൻ, കരുതൽ ഡോസായി നൽകാൻ നേരത്തെ ഡ്രഗ്സ് കൺട്രോൾ ജനറൽ അനുമതി നൽകിയിരുന്നു. വാക്സിൻ കൊവിൻ ആപ്പിൽ ലഭ്യമാണ്. സർക്കാർ ആശുപത്രികളിൽ ഡോസിന് 325 രൂപയും സ്വകാര്യ ആശുപത്രികളിൽ 800 രൂപയുമാണ് വില.

സംസ്ഥാനത്ത് കോഴിയിറച്ചി വില കുറഞ്ഞു

സംസ്ഥാനത്ത് കോഴിയിറച്ചി വില കുറഞ്ഞു

സംസ്ഥാനത്ത് കോഴിയിറച്ചി വില കുറഞ്ഞു. ഒരു കിലോ കോഴിയിറച്ചിക്ക് വില 110 മുതൽ 160 രൂപ വരെയാണ്. കഴിഞ്ഞ ദിവസങ്ങളിൽ കോഴിയിറച്ചിക്ക് 90-95 രൂപ വരെയായിരുന്നു. 78 രൂപയായിരുന്നു ഫാം റേറ്റ്. ഇതിനോട് ആറ് രൂപ സപ്ലൈ റേറ്റും 20 രൂപ കടക്കാരുടെ മാർജിനും ചേർത്താണ് 104 രൂപയാകുന്നത്. വലിയ കോഴി കച്ചവടക്കാർ 95 രൂപയ്ക്ക് വരെ കോഴിയിറച്ചി വിറ്റിരുന്നു. പക്ഷിപ്പനി ഭീതി, സുനാമി ഇറച്ചി വിഷയം തുടങ്ങിയവ കാരണമാണ് കോഴിവില കുറയുന്നതെന്നാണ് കർഷകർ പറയുന്നത്.