by Midhun HP News | Jan 26, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പൂവച്ചൽ ഉണ്ടപ്പാറയിൽ ഗുണ്ടാ ആക്രമണം. ഗൃഹനാഥാനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി ആക്രമിച്ചു. ഉണ്ടപ്പാറ സ്വദേശി ഫറൂക്കിനെയാണ് ആക്രമിച്ചത്. ഫറൂക്കിനെ ആശുപത്രിയിലേക്ക് മാറ്റി. പത്തിലധികം ബൈക്കുകളിലാണ് അക്രമി സംഘം എത്തിയത്. അക്രമികളുടെ പക്കലുണ്ടായിരുന്ന വാളുകൾ പൊലീസ് കണ്ടെടുത്തു. ലഹരി മാഫിയ സംഘമാണ് ആക്രണത്തിന് പിന്നിലെന്നു പൊലീസ് പറഞ്ഞു.

by Midhun HP News | Jan 26, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കോഴിക്കോട്: ഇന്‍ഡിഗോ വിമാന കമ്പനി നിര്‍ത്തിവെച്ചിരുന്ന ജിദ്ദ – കോഴിക്കോട്, ദമ്മാം – കോഴിക്കോട് നേരിട്ടുള്ള സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നു. അടുത്ത മാര്‍ച്ച് 26 മുതല്‍ ഇരു വിമാനത്താവളങ്ങളില്‍ നിന്നും സര്‍വീസുകള്‍ ആരംഭിക്കും. www.goindigo.in വെബ്‌സൈറ്റ്, ട്രാവല്‍ ഏജന്‍സികള്‍ എന്നിവ വഴി ടിക്കറ്റുകള്‍ ലഭിക്കും.

ജിദ്ദയില്‍ നിന്നും എല്ലാ ദിവസവും രാത്രി 12.40 ന് പുറപ്പെടുന്ന വിമാനം രാവിലെ ഒമ്പതിന് കോഴിക്കോട് എത്തും. തിരികെ രാത്രി 8.30 ന് കോഴിക്കോട്ട് നിന്നും പുറപ്പെടുന്ന വിമാനം രാത്രി 11.30 ന് ജിദ്ദയില്‍ ഇറങ്ങും. ദമ്മാമില്‍ നിന്നും രാവിലെ 11.40 നാണ് സര്‍വീസ്. ഈ വിമാനം വൈകീട്ട് 6.50 ന് കോഴിക്കോട്ടെത്തും. കോഴിക്കോട് – ദമ്മാം സര്‍വീസ് രാവിലെ 8.40 നാണ്. രാവിലെ 10.40 ന് ദമ്മാമിലിറങ്ങും. നേരത്തെ ഈ സെക്ടറുകളില്‍ സര്‍വീസ് നടത്തിയിരുന്ന ഇന്‍ഡിഗോ പിന്നീട് സര്‍വീസുകള്‍ നിര്‍ത്തിവെക്കുകയായിരുന്നു.
by Midhun HP News | Jan 26, 2023 | Latest News, കേരളം, ജില്ലാ വാർത്ത
സിപിഐ എം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി മാമം മേഖലയിൽ സി.ഐ.ടി.യു അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗമായ ആർ രാമുവിന്റെ നേതൃത്വത്തിൽ വീടുകളിൽ സന്ദർശനം നടത്തി. എൽ.സി സെക്രട്ടറി എൻ മോഹനൻ നായർ, എൽ.സി അംഗം എസ് സതീഷ് കുമാർ, വാർഡ് കൗൺസിലർ ഒ.പി ഷീജ, ബ്രാഞ്ച് സെക്രട്ടറി എസ് സുജിൻ, ബ്രാഞ്ച് അംഗങ്ങളായ എസ്.എസ് ബൈജു, സി രാമകൃഷ്ണ പിള്ള, ജി.ആർ.ഡി ബാബു, എസ് ഇന്ദ്രജിത്ത്, എസ് രഞ്ജിത്ത്, ജി അമ്പിളി, അഖിൽ കെ പ്രസാദ്, ആർ കൃഷ്ണ പ്രസാദ്, അഖിൽ ദാസ്, മഹി, അമൽ രാജ്, അക്ഷയ് എന്നിവർ പങ്കെടുത്തു.

by Midhun HP News | Jan 26, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഗുരുവായൂർ: ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച വമ്പൻ വാർപ്പിൽ തയാറാക്കിയ ആദ്യ പാൽപായസം പന്തീരടി പൂജയ്ക്ക് ഗുരുവായൂരപ്പന് നിവേദിച്ചു. അന്നലക്ഷ്മി ഹാളിലെ പ്രസാദ ഊട്ടിൽ ഭക്തർക്ക് നേദിച്ച പാൽപായസം വിളമ്പി. തിടപ്പള്ളിയിലെ പുതിയ അടുപ്പിൽ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് അഗ്നി പകർന്നു. വാർപ്പ് സമർപ്പിച്ച പ്രവാസി വ്യവസായി എൻ.ബി. പ്രശാന്ത് ആദ്യ ദിവസത്തെ പായസം വഴിപാട് ചെയ്തു.

by Midhun HP News | Jan 26, 2023 | Latest News, കേരളം, ജില്ലാ വാർത്ത
വ്യാഴാഴ്ച മുതല്‍ 31 വരെയുള്ള ആറു ദിവസത്തിനുള്ളില്‍ ബാങ്കിടപാട് ഒരു ദിവസം മാത്രമേയുള്ളൂ. ശേഷിക്കുന്ന അഞ്ചു ദിവസവും ബാങ്കുകള്‍ അടഞ്ഞുകിടക്കും. 26 ന് ബാങ്കുകള്‍ അവധിയാണ്. 27 നു പ്രവൃത്തിദിനമാണെങ്കിലും പിന്നീടുള്ള തുടര്‍ച്ചയായ നാലു ദിവസം ഇടപാടുകള്‍ മുടങ്ങും. 28 നു നാലാം ശനിയും 29 ഞായറുമായതിനാല്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. 30 നും 31 നും ബാങ്ക് ഓഫിസര്‍മാരും ജീവനക്കാരും പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. ബാങ്ക് ഓഫിസര്‍മാരുടെയും ജീവനക്കാരുടെയും സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സാണു രാജ്യവ്യാപകമയി പണിമുടക്കിന് ആഹ്വാനം ചെയ്തത്. പണിമുടക്ക് പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കാനാണു സാധ്യത. എന്നാല്‍ സ്വകാര്യ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കില്ല.

പ്രവൃത്തിദിനം ആഴ്ചയില്‍ അഞ്ചു ദിവസമാക്കുക, ശമ്പള പരിഷ്‌കരണ ആവശ്യങ്ങളില്‍ ചര്‍ച്ച ആരംഭിക്കുക, 1986 മുതല്‍ വിരമിച്ചവരുടെ പെന്‍ഷന്‍ ശമ്പള പരിഷ്‌കരണങ്ങള്‍ക്ക് ആനുപാതികമായി പരിഷ്‌കരിക്കുക, പഴയ പെന്‍ഷന്‍ സമ്പ്രദായം പുനഃസ്ഥാപിക്കുക, ഇടപാടുകാര്‍ക്കു മികച്ച സേവനം ലഭ്യമാക്കാന്‍ ജീവനക്കാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. എ ഐ ബി ഒ എ, ഐ എന്‍ ബി ഇ എഫ്, ഐ എന്‍ ബി ഒ സി, ബെഫി, എന്‍ സി ബി ഇ, എന്‍ ഒ ബി ഡബ്ല്യു, എന്‍ ഒ ബി ഒ എന്നിവ ഉള്‍പ്പെടെയുള്ള ഒന്‍പത് സംഘടനകള്‍ ഉള്‍പ്പെട്ടതാണു യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ്.
by Midhun HP News | Jan 26, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ:തിനവിള രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിലെ രോഹിണി മഹോത്സവം ജനുവരി 28 മുതൽ 31 വരെ വിവിധ ചടങ്ങുകളോടുകൂടി നടക്കും.
ഒന്നാം ദിവസം ജനുവരി 28 ന്
രാവിലെ 5.30 ന് അഷ്ടദ്രവ്യമഹാഗണപതി ഹോമം, തുടർന്ന് ക്ഷേത്രത്തിൽ പുതുതായി പണികഴിപ്പിച്ച ശ്രീദുർഗ്ഗാംബിക വിവാഹ-കലാ മണ്ഡപം ഉണ്ണി ആറ്റിങ്ങൽ ഉദ്ഘാടനം ചെയ്യുന്നു. 7.00 ന് അഖണ്ഡനാമജപം, 8.30 ന് കലശാഭിഷേകം, 11.30ന് അന്നദാനം, വൈകുന്നേരം 5 ന് സർവ്വൈശ്വര്യപൂജ, 6 ന് സോപാനസംഗീതം, സന്ധ്യക്ക് ദീപാരാധന , രാത്രി 7.30 ന് നടനവിസ്മയം 8.00 ന് അത്താഴപൂജ
രണ്ടാം ദിവസം ജനുവരി 29ന്
രാവിലെ 5.30 ന് അഷ്ടദ്രവ്യമഹാഗണപതി ഹോമം,7 ന് ഭാഗവതപാരായണം,9ന് അക്ഷയ നെയ് വിളക്ക്,10 ന് നാഗരൂട്ട്, 11.30ന് അന്നദാനം, 6 ന് സോപാന സംഗീതം സന്ധ്യക്ക് ദീപാരാധന, രാത്രി 7.30 ന് നൃത്തസന്ധ്യ, 8.00 ന് അത്താഴപൂജ

മൂന്നാം ദിവസം ജനുവരി 30 ന്
പതിവ് പൂജാദി കർമ്മങ്ങൾക്ക് പുറമെ, രാവിലെ 7 ന് ഭാഗവതപാരായണം,9 ന് വിശേഷാൽ നവഗ്രഹ പൂജയും നവഗ്രഹ കലശവും, 11.30ന് അന്നദാനം, 6 ന് സോപാനസംഗീതം സന്ധ്യക്ക് ദീപാരാധന , രാത്രി 7.30ന് പുഷ്പാർച്ചനയും ഭഗവതിസേവയും
നാലാം ദിവസം ജനുവരി 31 ന്
പതിവ് പൂജാദി കർമ്മങ്ങൾക്ക് പുറമെ, രാവിലെ 7 ന് ഭാഗവതപാരായണം, 8.30 ന് സമൂഹപൊങ്കാല, 10.30 ന് പാൽപ്പായസ സദ്യ, 10.45 ന് സമൂഹസദ്യ, വൈകുന്നേരം 4 ന് പറയ്ക്കെഴുന്നള്ളത്ത്, 6.30 ന് നൃത്തസന്ധ്യ, 7.30 ന് താലപ്പൊലിയും വിളക്കും, 9 ന് ദീപാരാധന, 9.30 ന് പൂമൂടൽ, 11.30 ന് വൻകുരുതി, 12ന് പള്ളിയുറക്കം
Recent Comments