സാറിന്റെ പടത്തിൽ അഭിനയിപ്പിച്ചില്ലെങ്കിലും കുഴപ്പമില്ല, മോഹൻലാൽ എന്നും വലിയ നടനാണ്, മോശം പറയരുത്; ധർമജൻ ബോൾ​ഗാട്ടി

സാറിന്റെ പടത്തിൽ അഭിനയിപ്പിച്ചില്ലെങ്കിലും കുഴപ്പമില്ല, മോഹൻലാൽ എന്നും വലിയ നടനാണ്, മോശം പറയരുത്; ധർമജൻ ബോൾ​ഗാട്ടി

മോഹൻലാലിന് ​ഗുണ്ട ഇമേജ് ഉള്ളതുകൊണ്ടാണ് തന്റെ സിനിമകളിൽ അഭിനയിപ്പിക്കാത്തത് എന്ന സംവിധായകൻ അടൂർ ​ഗോപാലകൃഷ്ണന്റെ പ്രതികരണം വലിയ വിവാദമായിരുന്നു. ഇപ്പോൾ അടൂർ ​ഗോപാലകൃഷ്ണനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടൻ ധർമജൻ ബോൾ​ഗാട്ടി. മോഹൻലാലിന്റെ നല്ല സിനിമകൾ കണ്ടിട്ടില്ലാത്തത് കൊണ്ടാണ് അങ്ങനെ തോന്നുന്നത് എന്നാണ് ധർമജൻ ഫെയ്സ്ബുക്കിൽ കുറിച്ചത്. സാറിന്റെ പടത്തിൽ അഭിനയിപ്പിച്ചിട്ടില്ലെങ്കിലും കുഴപ്പമില്ല പക്ഷെ മോഹൻലാൽ എന്നും വലിയ നടനാണെന്നും മോശം വാക്കുകൾ ഉപയോ​ഗിക്കരുതെന്നും ധർമജൻ കുറിച്ചു. ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോ​ഗിലാണ് മോഹൻലാലിനെ തന്റെ സിനിമകളിൽ അഭിനയിപ്പിക്കാത്തതിന്റെ കാര്യം എന്തെന്ന് അടൂർ പറഞ്ഞത്. മോഹൻലാലിന്റെ നല്ല ​ഗുണ്ട ഇമേജ് കാരണമാണ് സിനിമകളിൽ അവസരം നൽകാതിരുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്.

മാവേലിക്കര സബ് ജയിലില്‍ കുളിക്കാൻ പോയ തടവുകാരന്‍ വനിതാ ജയിലിന്‍റെ മതില്‍ ചാടി രക്ഷപ്പെട്ടു

മാവേലിക്കര സബ് ജയിലില്‍ കുളിക്കാൻ പോയ തടവുകാരന്‍ വനിതാ ജയിലിന്‍റെ മതില്‍ ചാടി രക്ഷപ്പെട്ടു

ആലപ്പുഴ: മാവേലിക്കര സബ് ജയിലില്‍ നിന്ന് അടിപിടി കേസ് പ്രതി രക്ഷപ്പെട്ടു. പുളിക്കീഴ് സ്റ്റേഷനിൽ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അടിപിടി കേസിൽ പ്രതിയായി ജയിലിലായിരുന്ന വിഷ്ണു ആണ് ജയിലിന്‍റെ മതില്‍ ചാടി രക്ഷപെട്ടത്. സെല്ലിൽ നിന്ന് കുളിക്കാൻ പോയ പ്രതി വനിതാ ജയിലിന്റെ വശത്തുള്ള മതിൽ ചാടി രക്ഷപെടുകയായിരുന്നു. ഇയാളെ പിടികൂടാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

മെഡിക്കൽ കോളജ് ആശുപത്രി ശുചിമുറിയിൽ യുവതിയുടെ ദൃശ്യം പകർത്തിയ  പൊലീസുകാരൻ അറസ്റ്റിൽ

മെഡിക്കൽ കോളജ് ആശുപത്രി ശുചിമുറിയിൽ യുവതിയുടെ ദൃശ്യം പകർത്തിയ പൊലീസുകാരൻ അറസ്റ്റിൽ

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി ശുചിമുറിയിൽ കയറിയ യുവതിയുടെ ദൃശ്യം മൊബൈൽഫോണിൽ പകർത്തിയ പൊലീസുകാരൻ അറസ്റ്റിൽ. സ്റ്റാച്യു ഗവ.പ്രസിൽ ഡപ്യൂട്ടേഷനിൽ ജോലി ചെയ്യുന്ന ചെങ്കൽ സ്വദേശി പ്രിനു(32) ആണ് അറസ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മൾട്ടി സ്പെഷ്യൽറ്റി ബ്ലോക്കിൽ തിങ്കൾ രാത്രി 11 നായിരുന്നു സംഭവം. ജീറിയാട്രിക് വാർഡിൽ ചികിത്സയിലുള്ള രോഗിക്ക് കൂട്ടിരിക്കാൻ എത്തിയ യുവതിയുടെ ചിത്രമാണ് പകർത്തിയത്.

ബന്ധുവിന് കൂട്ടിരിക്കാൻ എത്തിയ പ്രിനു ശുചിമുറിക്ക് പുറത്തു നിന്ന് വെന്റിലേറ്റർ വഴി മൊബൈൽ ഫോൺ കടത്തി ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ഈ സമയം മൊബൈൽ ഫോണിലേക്ക് കോൾ വന്നു. ശബ്ദം കേട്ട് യുവതി നിലവിളിച്ചതോടെ പ്രതി മൊബൈൽ ഫോൺ വലിച്ചെറിഞ്ഞു. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ആളുകൾ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ഫോണിൽ നിന്നു യുവതിയുടെ ദൃശ്യം കണ്ടെത്തി.

വാട്‌സ്ആപ്പ് മെസേജുകള്‍ ഉടനടി ബാക്ക്അപ്പ് ചെയ്യണോ?; ചെയ്യേണ്ട വിധം

വാട്‌സ്ആപ്പ് മെസേജുകള്‍ ഉടനടി ബാക്ക്അപ്പ് ചെയ്യണോ?; ചെയ്യേണ്ട വിധം

ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയകളില്‍ മുന്‍നിരയിലാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ലളിതമാണ് എന്നതാണ് വാട്‌സ്ആപ്പിനെ കൂടുതല്‍ ജനകീയമാക്കിയത്. ഫോണ്‍ നമ്പറോ, മൊബൈലോ മാറ്റുമ്പോള്‍ ഇതുവരെയുള്ള ചാറ്റ് ഫയലുകള്‍ നഷ്ടപ്പെടാം. മുഴുവന്‍ ചാറ്റുകളും ബാക്ക്അപ്പ് ചെയ്ത് വെയ്ക്കാന്‍ വാട്‌സ്ആപ്പില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇത് പ്രയോജനപ്പെടുത്തുന്നവിധം താഴെ:

1. വാട്‌സ്ആപ്പ് ആപ്പ് തുറക്കുക.

2. വലതുവശത്ത് മുകളിലായുള്ള മൂന്ന് ഡോട്ടുകള്‍ ടാപ്പ് ചെയ്യുക.

3. സെറ്റിങ്ങ്‌സില്‍ ക്ലിക്ക് ചെയ്യുക

4. ചാറ്റ്‌സ് ടാപ്പ് ചെയ്യുക. തുടര്‍ന്ന് ചാറ്റ് ബാക്ക്അപ്പ് ഓപ്ഷന്‍ തെരഞ്ഞെടുക്കുക.

5. തുടര്‍ന്ന് വാട്‌സ്ആപ്പ് ബാക്ക്അപ്പ് സെറ്റിങ്ങ്‌സ് കോണ്‍ഫിഗര്‍ ചെയ്യുക. ഗൂഗിള്‍ ഡ്രൈവിലൂടെ മാത്രമേ വാട്‌സ്ആപ്പ് ഫയലുകള്‍ ബാക്ക്അപ്പ് ചെയ്യാന്‍ സാധിക്കൂ.

ബ്രഹ്മകുമാരീസ്‌ ആറ്റിങ്ങൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ മെഡിറ്റേഷൻ ക്ലാസ്‌ സംഘടിപ്പിച്ചു

ബ്രഹ്മകുമാരീസ്‌ ആറ്റിങ്ങൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ മെഡിറ്റേഷൻ ക്ലാസ്‌ സംഘടിപ്പിച്ചു

സന്തോഷകരമായ ജീവിതത്തിനു മെഡിറ്റേഷന്റെ പ്രസക്തിയെ പറ്റി ക്ലാസ്‌ സംഘടിപ്പിച്ചു.
ബ്രഹ്മകുമാരീസ്‌ ആറ്റിങ്ങൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഹോട്ടൽ സാവിത്രിയിൽ വച്ച്‌ നടന്ന ചടങ്ങിൽ ബ്രഹ്മകുമാരീസ്‌ സൗത്ത്‌ സോൺ കോർഡിനേറ്റർ ബ്രഹ്മകുമാരി ബീന ബഹൻ ക്ലാസ്‌ നയിച്ചു. സന്തോഷകരവും ആരോഗ്യപ്രദവുമായ ജീവിതത്തിനു ജീവിതരീതികളിൽ വരുത്തേണ്ട പ്രായോഗിക കാര്യങ്ങളെപറ്റിയും തുടർന്ന് ധ്യാന പരിശീലനവും നൽകി. ബ്രഹ്മകുമാരീസിന്റെ പ്രവർത്തനങ്ങളെ പറ്റി സിസ്റ്റർ മീന (പാലക്കാട്‌) സംസാരിച്ചു. തിരുവനന്തപുരം ജില്ലാ കോർഡിനേറ്റർ സിസ്റ്റർ മിനി സ്വാഗതം പറഞ്ഞ ചടങ്ങിൽ ധാരാളം വിശിഷ്ടാതിധികൾ പങ്കെടുത്തു.

ഭക്ഷണത്തിൽ തേരട്ട; പറവൂരിലെ ഹോട്ടൽ പൂട്ടിച്ചു

ഭക്ഷണത്തിൽ തേരട്ട; പറവൂരിലെ ഹോട്ടൽ പൂട്ടിച്ചു

ഭക്ഷണത്തിൽ തേരട്ടയെ കണ്ടതിനെ തുടർന്ന് പറവൂരിൽ മറ്റൊരു ഹോട്ടൽ കൂടി പൂട്ടി. നഗരത്തിൽ പ്രവർത്തിക്കുന്ന ഹോട്ടൽ വസന്ത വിഹാർ ആണ് മുനിസിപ്പൽ ആരോഗ്യ വിഭാഗം ഇടപെട്ട് പൂട്ടിച്ചത്. വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. മാഞ്ഞാലി തേലത്തുരുത്തിൽ നിന്നു ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിനാണ് ദുരനുഭവം. മസാല ദോശ കഴിച്ചു കൊണ്ടിരിക്കെ മസാലയിലാണ് ചത്ത തേരട്ടയെ കണ്ടത്. ഈ സമയത്തും ഹോട്ടലിൽ നല്ല തിരക്കായിരുന്നു. കുടുംബം പരാതി പറഞ്ഞതിനെ തുടർന്ന് ഹോട്ടലടച്ചു. പിന്നീട് നഗരസഭ ജെഎച്ച്‌ഐ ധന്യയുടെ നേതൃത്വത്തിൽ ആരോഗ്യ വിഭാഗമെത്തി ഹോട്ടലിൽ പരിശോധന നടത്തി. അടുക്കളയും മറ്റും വൃത്തിഹീനമെന്ന് കണ്ടെത്തി അടച്ചിടാൻ നിർദ്ദേശം നൽകുകയായിരുന്നു.