കാട്ടാനയെ കണ്ട് ഭയന്നോടു​മ്പോൾ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗര്‍ഭിണി മരിച്ചു

കാട്ടാനയെ കണ്ട് ഭയന്നോടു​മ്പോൾ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗര്‍ഭിണി മരിച്ചു

കട്ടപ്പന: കാട്ടാനയെ കണ്ട് ഭയന്നോടു​മ്പോൾ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗര്‍ഭിണി മരിച്ചു. ഇടമലക്കുടി ഷെഡുകുടിയില്‍ അസ്‌മോഹന്റെ ഭാര്യ അംബികയാണ് മരിച്ചത്. ഏഴു മാസം ഗര്‍ഭിണിയായിരുന്നു. ജനുവരി ആറിനാണ് സംഭവം. ആറ്റില്‍ കുളിക്കാന്‍ പോകുന്ന വഴിയിൽ രക്തസ്രാവമുണ്ടായി അബോധാവസ്ഥയിൽ കിടക്കുന്ന നിലയിലാണ് അംബികയെ കണ്ടെത്തിയത്. ഈ ദിവസം ഷെഡുകുടി മേഖലയില്‍ 13 ഓളം കാട്ടാനകള്‍ ഉണ്ടായിരുന്നതായും ആനകളെ കണ്ട് ഓടിയപ്പോൾ വീണതാണ് കാരണമെന്നും നാട്ടുകാര്‍ അധികൃതരെ അറിയിച്ചു.

വീഴ്ചയെ തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശു മരിച്ചിരുന്നു. ഗുരുതര പരിക്കേറ്റ യുവതി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കേ ആരോ​ഗ്യനില വഷളായതിനെ തുടർന്നാണ് മരണം. റോഡ് തകര്‍ന്നത് കാരണം ആംബുലന്‍സ് എത്തിക്കാന്‍ കഴിയാത്തതിനാല്‍ പരിക്കേറ്റ അംബികയെ സ്‌ട്രെച്ചറില്‍ ചുമന്ന് ജീപ്പിൽ എത്തിക്കുകയും തുടർന്ന് ആംബുലന്‍സില്‍ രാത്രി മൂന്നാര്‍ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. അപ്പോഴേക്കും 12 മണിക്കൂര്‍ പിന്നിട്ടിരുന്നു. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് അന്ന് രാത്രിതന്നെ കോട്ടയം മെഡിക്കല്‍ കോളജിൽ എത്തിച്ചു.

ജെ സി ഐ ആറ്റിങ്ങൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ജെ സി ഐ ആറ്റിങ്ങൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ജെ സി ഐ ആറ്റിങ്ങൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ആറ്റിങ്ങൽ ജെ സി ഐ യുടെ മുപ്പത്തിമൂന്നാം വർഷത്തെ സ്താനാരോഹണ ചടങ്ങ്‌ ആറ്റിങ്ങൽ ലയൺസ്‌ ക്ലബ്‌ ഹാളിൽ നടന്നു. ചടങ്ങിൽ പ്രസിഡന്റ്‌ ആയി ജെ സി ഡോ ദീപു രവി, സെക്രട്ടറി ജെ സി ഡോ അരുൺ ശ്രീനിവാസൻ, ട്രഷറർ ജെ സി ഡോ ബിജു എ നായർ എന്നിവരെ തെരഞ്ഞെടുത്തു. വൈസ്‌ പ്രസിഡന്റ്‌മാരായി ജെ സി ഡോ ഷെറിൻ എ കലാം, ജെ സി ഡോ റോഷിത്‌, ജെ സി റിജു രാജേന്ദ്രൻ, ജെ സി കാർത്തു സജൻ, ജെ സി അരുൺ എന്നിവരെയും ഡയറക്റ്റർസ്‌ ആയി ജെ സി അഡ്വ നൗഷാദ്‌, ജെ സി അഡ്വ പ്രദീപ്‌ കുമാർ, ജെ സി കബീർ ദാസ്‌, ജെ സി എച് ജി എഫ് വിനോദ്‌, ജെ സി ഇ. സജൻ എന്നിവരെയും തെരഞ്ഞെടുത്തു. അഡ്വൈസെർസ് ആയി ജെ സി എച് ജി എഫ് അജു, ജെ സി എച് ജി എഫ് രാജേന്ദ്രൻ പിള്ള, ജെ സി എച് ജി എഫ് രാജൻ, ജെ സി സുരേഷ്കുമാർ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ജെ സി സെനറ്റർ അഡ്വ വർഷ മേനോൻ മുഖ്യാതിധി ആയ ചടങ്ങിൽ ജെ സി ഐ സോൺ വൈസ്‌ പ്രസിഡന്റ്‌ ജെ സി ഐ സെനറ്റർ അബ്രഹാം പങ്കെടുത്തു. ജെ സി കബീർ ദാസ്‌ സ്വാഗതവും ഡോ അരുൺ ശ്രീനിവാസൻ നന്ദിയും രേഖപ്പെടുത്തി.

റിപ്പബ്ലിക് ദിനാചരണം: ഐ. എൻ. റ്റി. യു. സി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമ്മേളനം നടന്നു

റിപ്പബ്ലിക് ദിനാചരണം: ഐ. എൻ. റ്റി. യു. സി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമ്മേളനം നടന്നു

റിപ്പബ്ലിക് ദിനാചരണ ചടങ്ങുകളുടെ ഭാഗമായി ഐ. എൻ. റ്റി. യു. സി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ എസ്. എസ് പ്ലാസാ കോമ്പൗണ്ടിൽ വെച്ച് നടന്ന സമ്മേളനം ഐ. എൻ. റ്റി. യു. സി ദേശിയ വർക്കിംഗ്‌ കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ ഉത്ഘാടനം ചെയ്‌തു. എസ്. ശ്രീരംഗൻ, മണനാക്ക്‌ ഷിഹാബുദീൻ, ശാസ്തവട്ടം രാജേന്ദ്രൻ, പാണന്റെ മുക്ക് സലിം, ആർ. വിജയകുമാർ, ഏച്ച്. ബഷീർ, അനിൽ കുമാർ എന്നിവർ സംസാരിച്ചു. ദേശിയ പതാക ഉയർത്തലിനു ശേഷം മധുരം വിതരണം ചെയ്തു.

മധ്യവയസ്‌കനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയ സംഭവം; അയല്‍വാസിയും മരിച്ച നിലയില്‍; ദുരൂഹതയെന്ന് പൊലീസ്

മധ്യവയസ്‌കനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയ സംഭവം; അയല്‍വാസിയും മരിച്ച നിലയില്‍; ദുരൂഹതയെന്ന് പൊലീസ്

കോഴിക്കോട്: മധ്യവയസ്‌കനെ കഴുത്തറുത്തു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അയല്‍വാസിയെയും മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കായക്കൊടിയിലാണ് സംഭവം. ഈന്തുള്ളതറയില്‍ വണ്ണാന്റെ പറമ്പത്ത് രാജീവനെയാണ് വീടുനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. നേരത്തെ, രാജീവന്റെ അയല്‍വാസി ബാബുവിനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയിരുന്നു. ബാബു ഹോട്ടല്‍ തൊഴിലാളിയും രാജീവന്‍ ഓട്ടോറിക്ഷാ തൊഴിലാളിയുമാണ്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് തൊട്ടില്‍പ്പാലം പെലീസ് പറഞ്ഞു. അന്വേഷണം ആരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റും.

കലാഭവൻമണി സേവനസമിതി ചെയർമാൻ അജിൽ മണിമുത്തിന് ദേശീയ അംഗീകാരം

കലാഭവൻമണി സേവനസമിതി ചെയർമാൻ അജിൽ മണിമുത്തിന് ദേശീയ അംഗീകാരം

സാമൂഹ്യ സേവന രംഗത്തെ പ്രവർത്തനങ്ങൾ സത്യസന്ധമായും ആത്മാർപ്പണത്തോടുകൂടിയും ചെയ്യുന്നതിന് ഭാരത് സേവക് സമാജ് നൽകുന്ന ദേശീയ അവാർഡിനാണ് അജിൽ മണിമുത്ത് അർഹനായിരിക്കുന്നത്. സമൂഹത്തിൽ നിർദ്ധനരും നിരാലംബരുമായ മനുഷ്യ ജീവനുകളെ ചേർത്തുനിർത്തി അവർക്ക് കൈത്താങ്ങായി പ്രവർത്തിക്കുന്ന സംഘടനയായ കലാഭവൻ മണി സേവനസമിതിയുടെ ചെയർമാനാണ് അജിൽ മണിമുത്ത്. തെരുവോരങ്ങളിൽ അലയുന്ന വൃദ്ധജങ്ങൾക്കും സഹോദരങ്ങൾക്കും സ്വന്തം ഭവനം തന്നെ തുറന്നുകൊടുത്താണ് ഈ ചെറുപ്പക്കാരൻ ഓരോരുത്തരെയും സംരക്ഷിക്കുന്നത്. സാമൂഹ്യ സേവന രംഗത്തെ മികവിന് നിരവധി പുരസ്‌കാരങ്ങൾ ഈ മനുഷ്യ സ്നേഹിയെ തേടി എത്തിയിട്ടുണ്ട്.

വർക്കലയിൽ സിപിഐ എം പ്രതിഷേധ ധർണ സംഘടിപ്പിച്ചു

വർക്കലയിൽ സിപിഐ എം പ്രതിഷേധ ധർണ സംഘടിപ്പിച്ചു

കേരളത്തിന്റെ വികസനത്തോടുള്ള കേന്ദ്ര സർക്കാരിന്റെ തുടർച്ചയായ അവഗണനയ്ക്കും ജനവിരുദ്ധ – വർഗീയ നയങ്ങൾക്കുമെതിരെ സിപിഐ എം വർക്കല നോർത്ത്, സൗത്ത് ലോക്കൽ കമ്മിറ്റികൾ സംയുക്തമായി വർക്കല മൈതാനത്ത് പ്രതിഷേധ ധർണ സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ഷൈലജാ ബീഗം ഉദ്ഘാടനം ചെയ്തു.