by Midhun HP News | Jan 26, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകള്‍ക്ക് ഇന്ന് അവധി. ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ക്കെല്ലാം അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ബാറുകൾക്ക് അവധിയില്ല. റിപ്പബ്ലിക് ദിനം പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. റിപ്പബ്ലിക് ദിനത്തില്‍ ആദ്യമായാണ് മദ്യശാലകള്‍ക്ക് അവധി പ്രഖ്യാപിക്കുന്നത്. ബാറുകള്‍ ഇന്ന് തുറന്നു പ്രവര്‍ത്തിക്കും.

by Midhun HP News | Jan 26, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ശബരിമല വരുമാനം ഇത്തവണ സർവകാല റെക്കോഡിൽ. ഇതുവരെ 351 കോടി ലഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ. നാണയങ്ങള്‍ ഇനിയും എണ്ണാൻ ബാക്കിയുണ്ട്. ജീവനക്കാർക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്. ഫെബ്രുവരി 5 മുതൽ നാണയങ്ങൾ വീണ്ടും എണ്ണി തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. യന്ത്ര സഹായത്തോടെ നാണയങ്ങൾ എണ്ണുക സാധ്യമല്ല. ആകെ വരുമാനത്തിന്റെ 40 ശതമാനത്തോളമാണ് ചെലവ്. ഇത്തവണ ശബരിമലയിൽ അനുഭവപെട്ട തിരക്ക് സ്വാഭാവികം മാത്രം. എത്തിയതിൽ 20 ശതമാനം ഭക്തർ കുട്ടികളായിരുന്നു. തീർത്ഥാടനവുമായി ബന്ധപ്പെട്ട പരാതികളെല്ലാം പരിഹരിക്കാനായെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം ശബരിമലയിലെ വരുമാനം 151 കോടി രൂപയായിരുന്നു. വരുമാനത്തിൽ 40 ശതമാനമാണ് ബോർഡിന്റെ ചെലവ്. കാണിക്കയായി ലഭിച്ച നാണയത്തിന്റെ നാലിലൊന്ന് മാത്രമാണ് എണ്ണിത്തീർന്നത്. 20 കോടിയിലധികം രൂപയുടെ നാണയം കിട്ടിയിലെന്നാണ് വിലയിരുത്തൽ. എണ്ണൽ പൂർത്തിയാകുന്നതോടെ തുക വീണ്ടും ഉയരും. ജീവനക്കാർക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണെന്നും ഫെബ്രുവരി അഞ്ച് മുതൽ നാണയങ്ങൾ എണ്ണി തുടങ്ങുമെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ വ്യക്തമാക്കിയത്.

by Midhun HP News | Jan 26, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നു. കഴിഞ്ഞദിവസം വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുറിച്ച 42,000 എന്ന റെക്കോര്‍ഡ് ഭേദിച്ച് പുതിയ നിലവാരത്തില്‍ എത്തിയിരുന്നു. ഇന്ന് കഴിഞ്ഞ ദിവസത്തെ റെക്കോര്‍ഡ് പഴങ്കഥയാക്കിയാണ് വീണ്ടും മുന്നേറിയത്. ഇന്ന് 320 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 42,480 രൂപയായി. ഗ്രാമിന് 40 രൂപ കൂടി 5310 രൂപയായി വര്‍ധിച്ചു. ഈ മാസത്തിന്റെ തുടക്കത്തില്‍ 40,480 രൂപയായിരുന്നു സ്വര്‍ണവില. രണ്ടിന് 40,360 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില ഉയരുന്നതാണ് കണ്ടത്.
by Midhun HP News | Jan 26, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കിളിമാനൂർ: പുതിയ കാവ് ക്ഷേത്രം ജീവനക്കാരിയോട് അപമര്യാതയായി പെരുമാറിയ കേസിലേക്ക് കിളിമാനൂർ സ്വദേശിയായ കഞ്ചാവ് അശോകൻ എന്ന് വിളിക്കുന്ന അശോകൻ ആണ് അറസ്റ്റിൽ ആയത്. ക്ഷേത്രത്തിൽ പൂജ നടക്കുന്ന സമയം നാലമ്പലത്തിനകത്തേക്ക് കയറാൻ ശ്രമിച്ച പ്രതിയെ തടയാൻ ശ്രമിക്കുകയാണ് പ്രതി അപമാനിക്കാൻ ശ്രമിച്ചത് മദ്യപിച്ച് പൊതുജന ഉപദ്രവം ഉണ്ടാകുന്ന ഇയാളെ കുറിച്ച് പല പരാതികളും ഉയർന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു സംഭവം നടന്നത്. ആയതിലേക്ക് കേസെടുത്ത് അന്വേഷണം ആരംഭിച്ചത് തുടർന്ന് തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി ഡി. ശിൽപയുടെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈഎസ്പി ജി. ബിനുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സനൂജ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിജിത്ത് കെ നായർ എന്നിവ ചേർന്ന് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

by Midhun HP News | Jan 26, 2023 | Latest News, കേരളം, ജില്ലാ വാർത്ത
സുഹൃത്തുക്കൾക്കൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ പോളിടെക്നിക്ക് വിദ്യാർത്ഥി മുങ്ങി മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ കൊല്ലം പത്തനാപുരം എലിക്കാട്ടൂർ കടവിലായിരുന്നു അപകടം. കൊല്ലം കരിക്കോട് പേരൂർ തട്ടാർകോണം തൊടിയിൽ വീട്ടിൽ ജയപ്രകാശിന്റെയും ജ്വാലയുടെയും മകൻ ഷീജു പ്രകാശാണ് (21) മരിച്ചത്. പുനലൂർ ഗവ. പോളിടെക്നിക്കിലെ മൂന്നാം വർഷ വിദ്യാർത്ഥിയായിരുന്നു. പരീക്ഷ കഴിഞ്ഞ ശേഷമാണ് വിദ്യാർത്ഥികൾ കുളിക്കാനെത്തിയത്.

കടവിലെ ആഴമുള്ള ഭാഗത്താണ് കുട്ടികൾ ഇറങ്ങിയത്. ഷീജു പ്രകാശ് ഉൾപ്പെടെ അഞ്ചുപേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. എല്ലാവരും ആറിന്റെ മദ്ധ്യഭാഗത്തേക്ക് നീന്തുന്നതിനിടെ ഷീജു വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തുകൾ ബഹളം വച്ചതോടെ നാട്ടുകാർ എത്തിയെങ്കിലും ചുഴിയിൽ അകപ്പെട്ടതിനാൽ രക്ഷിക്കാനായില്ല. ആവണീശ്വരത്ത് നിന്ന് ഫയർ ഫോഴ്സും കൊല്ലത്ത് നിന്ന് സ്കൂബ ടീമും തെരച്ചിൽ നടത്തി ഉച്ചയ്ക്ക് രണ്ടോടെയാണ് മൃതദേഹം പുറത്തെടുത്തത്.
by Midhun HP News | Jan 26, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ന്യൂഡല്‍ഹി: രാജ്യം 74-ാമത് റിപ്പബ്ലിക് ദിനം വര്‍ണാഭമായ ചടങ്ങുകളോടെ ആഘോഷിക്കുന്നു. ദേശീയ യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി പുഷ്പചക്രം അര്‍പിച്ചതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. സംസ്ഥാനത്തും വിപുലമായ ആഘോഷങ്ങള്‍ നടക്കുന്നുണ്ട്. കര്‍ത്തവ്യപഥില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ദേശീയ പതാക ഉയര്‍ത്തും. പരേഡില്‍ തന്റെ അംഗരക്ഷകസൈന്യത്തിന്റെ അകമ്പടിയോടെയാണ് രാഷ്ട്രപതിയെത്തിയെത്തുക. തുടര്‍ന്ന് 21 ഗണ്‍ സല്യൂട്ടോടെ പരേഡ് തുടങ്ങും. സേനാംഗങ്ങളുടെ മാര്‍ച്ചും നിശ്ചലദൃശ്യങ്ങളും ഫ്‌ലോട്ടുകളും പിന്നാലെയെത്തും. ടാബ്ലോകള്‍ ചെങ്കോട്ട വരെയെത്തി പൊതുജനങ്ങള്‍ക്ക് കാണാന്‍ അവസരമൊരുക്കിയിട്ടുണ്ട്.

ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്ത അല്‍ സിസിയാണ് ഇത്തവണത്തെ ചടങ്ങിലെ മുഖ്യാതിഥി. ആദ്യമായാണ് ഈജിപ്തിലെ ഒരു നേതാവ് അതിഥിയാകുന്നത്. രാവിലെ പത്തിന് പരേഡ് ആരംഭിക്കും. ഈജിപ്ഷ്യന്‍ പട്ടാളവും പരേഡിന്റെ ഭാഗമാകുന്നുണ്ട്.
Recent Comments