by Midhun HP News | Jan 24, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ഓരോ പെണ്‍കുഞ്ഞിന്റേയും നേട്ടങ്ങളെ, കഴിവുകളെ നമ്മള്‍ തിരിച്ചറിയുകയും അംഗീകരിക്കുകയും വേണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പല കുട്ടികള്‍ക്ക് പലതരത്തിലുള്ള കഴിവുകളുണ്ടാകും. അത് കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുകയും അനുമോദിക്കുകയും വേണം. എല്ലാ ദിവസവും കുഞ്ഞുങ്ങളുമായി സംസാരിക്കണം. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കണം. ബാലികാ ദിനത്തില്‍ ഇതെല്ലാവരും ഓര്‍ക്കേണ്ടതാണ്. പെണ്‍മക്കള്‍ക്കും ആണ്‍മക്കള്‍ക്കും വീടിനുള്ളിലും പുറത്തും പൊതുയിടങ്ങളിലും ഒരു പോലെ അവസരം ഉണ്ടാകണമെന്നും മന്ത്രി വ്യക്തമാക്കി. ദേശീയ ബാലികാ ദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനം കോട്ടണ്‍ഹില്‍ ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ബാലികാ ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് പറയാനുള്ളത് മന്ത്രി ശ്രദ്ധാപൂര്‍വം കേട്ടു. മന്ത്രിയുമായി കുട്ടികള്‍ ആശയ വിനിമയം നടത്തി. സമൂഹത്തില്‍ സ്ത്രീകളുടെ തുല്യത, അവകാശ സംരക്ഷണം, സ്ത്രീധന നിരോധനം എന്നിവയെ പറ്റി മന്ത്രി കുട്ടികളുമായി സംസാരിച്ചു. കുട്ടികളുടെ സംശയങ്ങള്‍ക്ക് മന്ത്രി മറുപടി നല്‍കി.
പോഷ് കംപ്ലയന്‍സ് പോര്‍ട്ടല്‍ ഉദ്ഘാടനം, ലിംഗാവബോധ വീഡിയോ പ്രകാശനം, സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് വകുപ്പ് തലത്തിലുള്ള സംവിധാനങ്ങള്‍ സംബന്ധിച്ച ഇന്‍ഫര്‍മേഷന്‍ ബോര്‍ഡ് പ്രകാശനം, ഉണര്‍വ് പദ്ധതി പ്രഖ്യാപനം, പോക്‌സോ സര്‍വൈവറേസ് പ്രൈമറി അസസ്‌മെന്റ് പ്രോജക്ട് പ്രഖ്യാപനം, പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ സാധ്യത പഠനം പ്രഖ്യാപനം, കുട്ടികളിലെ ലിംഗാനുപാതത്തിലെ കുറവ് സംബന്ധിച്ച പഠനം പ്രഖ്യാപനം, ഏര്‍ളി മേരീജ് പഠനം പ്രഖ്യാപനം, സിറ്റ്യേഷണല്‍ അനാലിസിസ് ഓഫ് വിമന്‍ ഇന്‍ കേരള എന്ന വിഷയം സംബന്ധിച്ച പഠനം പ്രഖ്യാപനം എന്നിവയും മന്ത്രി നിര്‍വഹിച്ചു. വനിത വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.സി. റോസക്കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ജി. പ്രിയങ്ക, വാര്‍ഡ് കൗണ്‍സിലര്‍ രാഖി രവികുമാര്‍, കോട്ടണ്‍ഹില്‍ ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി. ഗ്രീഷ്മ എന്നിവര്‍ പങ്കെടുത്തു.
by Midhun HP News | Jan 24, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊല്ലം സ്വദേശിയായ 16 കാരിയെ ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ടശേഷം വട്ടപ്പാറയിലെ വീട്ടിലെത്തിച്ച് നിരന്തരമായി പീഡനത്തിരയാക്കിയ കേസ്സിലെ പ്രതിയായ വെമ്പായം വില്ലേജിൽ കൊഞ്ചിറ ദേശത്ത് പൊരുംകൂർ ഉടയൻപാറക്കോണം കുന്നിൽ വീട്ടിൽ വിഷ്ണു(22) അറസ്റ്റു ചെയ്‌തു.
2021 ലാണ് പ്രതി പെൺകുട്ടിയുമായി ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെടുന്നത്. തുടർന്ന് പെൺകുട്ടിയുടെ അമ്മയുടെ നമ്പരിലേയ്ക്ക് അമ്മയില്ലാത്ത സമയം പെൺകുട്ടിയെ വിളിച്ച് പ്രലോഭിപ്പിക്കുകയും പ്രതിയുടെ വട്ടപ്പാറയിലുള്ള വരാൻ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് പലപ്രാവശ്യം പ്രതിയുടെ വീട്ടിൽ വെച്ച് പീഡനത്തിരയാക്കുകയായിരുന്നു. നാടൻപാട്ട് കലാകാരനായിരുന്ന പ്രതി പ്രോഗ്രാം അവതരിപ്പിക്കുവാൻ 2023 ജനുവരി 15-ാം തീയതി പോകുകയും അന്ന ദിവസം പെൺകുട്ടിയെ വീട്ടിൽ നിന്നും വിളിച്ചിറക്കി വട്ടപ്പാറയിലുള്ള സ്വന്തം വീട്ടിൽ താമസിപ്പിച്ച് വരുകയായിരുന്നു. പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ടുവന്ന് താമസിക്കുന്നതായി കിട്ടിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് രഹസ്യ വിവരം പാർട്ടി സ്ഥലത്തുചെന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. വട്ടപ്പാറ സിഐ ശ്രീജിത്ത്, എസ് ശ്രീലാൽ ചന്ദ്രശേഖരൻ, ജിഎസ് സുനിൽകുമാർ, എസ്‌സിപിഒ മാരായ ജയകുമാർ, ബിനുകുമാർ, എന്നിവരുൾപ്പെട്ട പോലീസ് സംഘം അറസ്റ്റു ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
by Midhun HP News | Jan 24, 2023 | Latest News, Uncategorized, കേരളം, ജില്ലാ വാർത്ത
വർക്കലയിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച കേസ്സിൽ നാലംഗ സംഘത്തിലെ ഒരാൾ അറസ്റ്റിൽ .ഇലകമൺ സ്വദേശി മുഹമ്മദ് സെയ്ദ് ആണ് പിടിയിലായത്. കേസിൽ പ്രതിയായ, വിഷ്ണു, മറ്റുള്ള രണ്ട് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾ എന്നിവരും കേസിൽ പ്രതികളാണ്. ഇവർക്ക് എതിരെ ജുവനൈൽ നടപടി ക്രമങ്ങൾ സ്വീകരിക്കുമെന്ന് അയിരൂർ പോലീസ് അറിയിച്ചു. വർക്കല കിഴക്കേപ്പുറം, ഇ.പി. കോളനി സ്വദേശിയായ ജുബിൻ (15) എന്ന പ്ലസ് വൺ വിദ്യാർത്ഥിയെ നാലംഗ സംഘം ദേഹോപദ്രവം ഏല്പിച്ച കേസിലാണ് സെയ്ദിനെ അയിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും.
കേസ്സിൽ ഒന്നാം പ്രതിയായ ഇയാൾ ഇ പി കോളനി കേന്ദ്രീകരിച്ച് സ്ഥിരം അടിപിടി, മറ്റ് അക്രമ പ്രവർത്തനങ്ങൾ നടത്തുന്ന സംഘത്തിലെ പ്രധാനിയാണെന്നാണ് പോലീസ് പറയുന്നത്. പ്രതിയ്ക്കെതിരെ സമാനമായ വേറെയും നാലോളം കേസുകൾ നിലവിലുണ്ട്.

എസ്‌സി മോണറ്ററിംഗ് കമ്മിറ്റി മെമ്പറായ കുട്ടപ്പന്റെ മകനായ ജുബിൻ വീടിനു സമീപത്തുള്ള കുളത്തിൽ കുളിക്കാനായികുമ്പോ വഴിയരികിൽ ഇരുന്ന നാലംഗസംഘം മർദ്ദിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. എന്നാൽ കഞ്ചാവ് ബീഡി വലിക്കാൻ നിർബന്ധിച്ചു എന്നും അതിന് വിസമ്മതിച്ചതിലുള്ള വൈരാഗ്യം കാരണമാണ് തന്നെ മർദ്ധിച്ചത് എന്നുമാണ് ജൂബിൻ പോലീസിന് നൽകിയ മൊഴി. തൊട്ടടുത്ത ദിവസം മൂന്നുമണിയോടുകൂടി നാലംഗ സംഘം ജുബിന്റെ വീട്ടിൽ അതിക്രമിച്ചു കയറി വീടിനുള്ളിൽ കിടന്നുറങ്ങിയിരുന്ന ജുബിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
അക്രമികളിൽ ഒരാളിന്റെ കയ്യിൽ കരുതിയിരുന്ന ഇടിവള ഉപയോഗിച്ചായിരുന്നു ജുബിന്റെ വയറ്റിലും കവിളിലും മാരകമായി ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ മൂക്കിലും ചെവിയിൽ നിന്നും രക്തം വാർന്നൊലിച്ച് അവശ നിലയിലായിരുന്നു കുട്ടി. ജൂബിന്റെ നിലവിളി കേട്ട് വീടിനോട് ചേർന്നുള്ള ഷെഡിൽ നിന്നും ജൂബിന്റെ മാതാപിതാക്കൾ ഓടിയെത്തിയപ്പോൾ ആക്രമി സംഘങ്ങൾ ഓടി രക്ഷപ്പെടുകയായിരുന്നു.
ഉടൻതന്നെ അബോധാവസ്ഥയിലായിരുന്ന ജുബിനെയും കൂട്ടി പിതാവ് കുട്ടപ്പൻ വർക്കല അയിരൂർ പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു.
ചെവിയിൽ നിന്നും രക്തം വാർന്നൊലിക്കുന്നത് കണ്ട് പോലീസ് കുട്ടിയെ പെട്ടെന്ന് ആശുപത്രിയിലേക്ക് എത്തിക്കുവാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിൽസ നൽകിയ ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു
എന്നാൽ അയിരൂർ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബാംഗങ്ങളും നാട്ടുകാരും രംഗത്തെത്തിയിരുന്നു. സംഭവം നടന്നതിനു പിറ്റേന്ന് കുട്ടിയുടെ മൊഴിയെടുക്കുന്ന സമയത്ത് പോലീസ് ഉദ്യോഗസ്ഥർ കുട്ടിയുടെ മൊഴിയെ നിസ്സാര വൽക്കരിച്ചു വീടിനുള്ളിൽ കയറി ആക്രമിച്ചു എന്നത് വീടിൻറെ വെളിയിൽ വച്ച് ആക്രമിച്ചു എന്ന് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയത് കുട്ടിയുടെ കുടുംബത്തെ ആശങ്കയിലാക്കിയിരുന്നു. സംഭവം നടന്ന് ഇത്ര ദിവസം കഴിഞ്ഞിട്ടും തിരിച്ചറിഞ്ഞ പ്രതികളെ പിടികൂടാൻ പോലീസിന് കഴിഞ്ഞിരുന്നില്ല. പ്രതികൾ ഒളിവിലായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
വർക്കലയിലെ ഇലകമൺ,കിഴക്കേപ്പുറം, ഇ പി . കോളനി, പ്രദേശങ്ങളിൽ ലഹരിവസ്തുക്കൾ വ്യാപകമായി വിപണനവും ഉപയോഗവും നടക്കുന്നുണ്ടെന്ന് പരക്കെ ആക്ഷേപമുണ്ട്.
by Midhun HP News | Jan 24, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഇന്‍ഡോര്‍: ന്യൂസിലന്‍ഡിനെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ഗംഭീര തുടക്കം. ഇന്‍ഡോര്‍ ഹോള്‍ക്കര്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 17 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 147 റണ്‍സെടുത്തിട്ടുണ്ട്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (77), ശുഭ്മാന്‍ ഗില്‍ (67) എന്നിവരാണ് ക്രീസില്‍. നേരത്തെ രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പേസര്‍മാരായ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് വിശ്രമം നല്‍കി.

ഉമ്രാന്‍ മാലിക്ക്, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവരാണ് പകരമെത്തിയത്. ഗില്ലിനേക്കാള്‍ കൂടുതല്‍ ആക്രമിച്ച് കളിച്ചത് രോഹിത്തായിരുന്നു. ഇതുവരെ 55 പന്തുകള്‍ നേരിട്ട താരം അഞ്ച് സിക്‌സും എട്ട് ഫോറും നേടിയിട്ടുണ്ട്. മറുവശത്ത് ഗില്‍ തന്റെ ഫോം തുടരുന്നു. ഇതുവരെ 47 പന്തുകള്‍ നേരിട്ട ഗില്‍ മൂന്ന് സിക്‌സും ഒമ്പത് ഫോറും കണ്ടെത്തി. മൂന്ന് മത്സരങ്ങളുടെ പരമ്പര നേരത്തെ ഇന്ത്യ സ്വന്തമാക്കിയിരുന്നു. അവസാന മത്സരവും പരമ്പര തൂത്തുവാരാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ന്യൂസിലന്‍ഡ് ആവട്ടെ ആശ്വാസജയവും ലക്ഷ്യമിടുന്നു. ന്യൂസിലന്‍ഡ് നിരയില്‍ ഒരു മാറ്റമുണ്ട്. ഹെന്റി ഷിപ്‌ലിക്ക് ജേക്കബ് ഡഫി ടീമിലെത്തി. ഷാര്‍ദൂലും ഉമ്രാനുമാണ് സ്‌പെഷ്യലിസ്റ്റ് പേസര്‍മാര്‍. ഹാര്‍ദിക് പാണ്ഡ്യയും സഹായിക്കാനെത്തും. മൂന്ന് സ്പിന്നര്‍മാര്‍ ടീമിലുണ്ട്. വാഷിംഗ്ടണ്‍ സുന്ദര്‍, യൂസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍.
by Midhun HP News | Jan 24, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: കൊച്ചി നഗരത്തില്‍ യുവതിയുടെ കഴുത്തറുത്തു. രവിപുരം ട്രാവല്‍സിലെ യുവതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. വിസയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണം. റെയ്‌സ് ട്രാവല്‍സിലെ ജീവനക്കാരിയായ തൊടുപുഴ സ്വദേശി സൂര്യക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പള്ളുരുത്തി സ്വദേശി ജോളിയാണ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കസ്റ്റഡിയില്‍ എടുത്തതായും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

ആക്രമണം ഉണ്ടായതിന് പിന്നാലെ യുവതി സമീപത്തെ ഹോട്ടലില്‍ ഓടിയെത്തുകയായിരുന്നു. ആസമയം അതുവഴിയെത്തിയ പൊലീസ് ജീപ്പിലാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. വിദഗ്ധ ചികിത്സ ആവശ്യമായതിനാല്‍ യുവതിയെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റിയതായി സിഐ പറഞ്ഞു. ലോക്ക് ഡൗണിന് മുന്‍പ് വിസയുമായി ബന്ധപ്പെട്ട് ട്രാവല്‍ ഉടമയ്ക്ക് പണം നല്‍കിയിരുന്നതായി പ്രതി പൊലീസിനോട് പറഞ്ഞു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഉടമ വിസ നല്‍കിയില്ല. ഉടമയെ കാണാത്തതിനെ തുടര്‍ന്നാണ് യുവതിയെ കുത്തിയതെന്നാണ് ഇയാള്‍ പൊലീസില്‍ നല്‍കിയ മൊഴി. സംഭവത്തിന് പിന്നാലെ പ്രതി അവിടെ തന്നെ നില്‍ക്കുകയായിരുന്നെന്ന് ഹോട്ടലുടമയും പ്രതികരിച്ചു.
by Midhun HP News | Jan 24, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ആറ്റിങ്ങലിൽ 200 കിലോ കഞ്ചാവ് പിടിച്ച കേസിൽ മൂന്ന് പ്രതികൾക്ക് ജാമ്യം. കേസന്വേഷണത്തിൽ പൊലീസ് സംഘം വരുത്തിയ വീഴ്ചയാണ് പ്രതികൾക്ക് ജാമ്യം ലഭിക്കാൻ കാരണം. കേസിൽ 180 ദിവസത്തിനുള്ളിൽ പൊലീസ് കുറ്റപത്രം നൽകേണ്ടതായിരുന്നു. എന്നാൽ ഇതുണ്ടായില്ല. ഇക്കാരണത്താലാണ് കോടതി മൂന്ന് പ്രതികൾക്കും ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാഗത്തുണ്ടായത് ഗുരുതര വീഴ്ചയെന്ന് വിമർശിച്ച കോടതി, ആറ്റിങ്ങൽ എസ്എച്ച്ഒക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു.

കാട്ടാക്കട പൂവച്ചൽ കൊണ്ണിയൂർ ശങ്കരഭവനിൽ കിഷോറാണ് കേസിലെ മുഖ്യപ്രതി. തിരുവനന്തപുരം ശ്രീകാര്യം പേരൂർക്കോണം രമ്യ നിവാസിൽ മനു, വർക്കല ചാലുവിള സ്വദേശി വിനോദ് എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികൾ. വാടക വീട്ടിൽ നിന്ന് വിൽപ്പക്ക് സൂക്ഷിച്ചിരുന്ന 200 കിലോ കഞ്ചാവാണ് ആറ്റിങ്ങലിൽ നിന്ന് 2022 ജൂലൈ 16 ന് പിടികൂടിയത്. തിരുവനന്തപുരം വെഞ്ഞാറമ്മൂട് തണ്ട്രാൻപൊയ്കയിലെ വീട്ടിൽ നിന്നാണ് കഞ്ചാവ് പിടിച്ചത്. തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘവും വെഞ്ഞാറമൂട് പൊലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് വീട്ടിൽ നിന്ന് കഞ്ചാവ് പിടികൂടിയത്.തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ചില്ലറ വിൽപ്പനയ്ക്ക് എത്തിച്ച കഞ്ചാവായിരുന്നു ഇത്. കിഷോറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. ആന്ധ്രപ്രദേശ്, ഒറീസ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് നേരിട്ടെത്തിച്ച് വിൽപ്പന നടത്തിയിരുന്നത്. രഹസ്യ ഗോഡൗണുകളിൽ സൂക്ഷിച്ച ശേഷമായിരുന്നു വിൽപ്പന.
Recent Comments