ക്രിസ്മസ്- പുതുവത്സര ബമ്പര്‍ നറുക്കെടുത്തു; 16 കോടി XD 236433 എന്ന ടിക്കറ്റിന്

ക്രിസ്മസ്- പുതുവത്സര ബമ്പര്‍ നറുക്കെടുത്തു; 16 കോടി XD 236433 എന്ന ടിക്കറ്റിന്

തിരുവനന്തപുരം: 16 കോടിയുടെ ക്രിസ്മസ് പുതുവത്സര ബമ്പര്‍ നറുക്കെടുത്തു. XD 236433 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സമ്മാനത്തുകയാണിത്. സെപ്റ്റംബറില്‍ നറുക്കെടുത്ത ഓണം ബ മ്പറിന്റേതായിരുന്നു ഏറ്റവും കൂടിയ സമ്മാനം. രണ്ടാം സമ്മാനം 1 കോടി വീതം 10 പേർക്ക്-
XA 107077
XB 158053
XC 398288
XD 422823
XE 213859
XF 323942
XH 226052
XJ 349740
XK 110254
XL 310145

ഉച്ചയ്ക്ക് രണ്ടുമണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനിലായിരുന്നു നറുക്കെടുപ്പ്. രണ്ടാം സമ്മാനം ഒരു കോടി വീതം പത്ത് പേര്‍ക്ക്. മൂന്നാം സമ്മാനം ഒരുലക്ഷം വീതം 20 പേര്‍ക്ക്.

മെസിയും റൊണാള്‍ഡോയും നേര്‍ക്കുനേര്‍; പിഎസ്ജി ഇന്ന്  സൗദി ഓള്‍സ്റ്റാര്‍ ടീമിനെതിരെ

മെസിയും റൊണാള്‍ഡോയും നേര്‍ക്കുനേര്‍; പിഎസ്ജി ഇന്ന് സൗദി ഓള്‍സ്റ്റാര്‍ ടീമിനെതിരെ

റിയാദ്: ഇന്ന് വീണ്ടും ലിയോണല്‍ മെസി- ക്രിസ്റ്റിയാനോ റൊണാള്‍ഡോ നേര്‍ക്കുനേര്‍ പോര്. പിഎസ്ജി സൗഹൃദ മത്സരത്തില്‍, സൗദി ഓള്‍സ്റ്റാര്‍ ടീമിനെ നേരിടും. രാത്രി പത്തരയ്ക്കാണ് മത്സരം. ലാ ലിഗയെയും ചാംപ്യന്‍സ് ലീഗിനെയും ചൂട് പിടിപ്പിച്ച എല്‍ ക്ലാസിക്കോ ദിനങ്ങളെ ഓര്‍മിപ്പിക്കാന്‍ ഒരിക്കല്‍ കൂടി സൂപ്പര്‍താരങ്ങള്‍ നേര്‍ക്കുനേര്‍. പിഎസ്ജി കുപ്പായത്തില്‍ മെസി ഇറങ്ങുമ്പോള്‍ സൗദി അറേബ്യയുടെ അഭിമാനപ്പോരാട്ടത്തില്‍ അല്‍ നസ്ര്‍, അല്‍ ഹിലാല്‍ ക്ലബ്ബുകളുടെ സംയുക്തടീമിന്റെ നായകനായാണ് റോണാള്‍ഡോ കളത്തിലെത്തുക. 1700 കോടിയിലേറെ രൂപയ്ക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് അല്‍ നസ്‌റിലെത്തിയ റോണോ ആദ്യമായാണ് സൗദിയില്‍ കളിക്കാനിറങ്ങുന്നത്. ഔദ്യോഗികമായി 22നാണ് അല്‍ നസ്‌റിനായി കളിക്കുക. അതിന് മുമ്പ് സഹതാരങ്ങള്‍ക്കൊപ്പം ആരാധകര്‍ക്ക് മുന്നില്‍ പന്തുതട്ടാനുള്ള അവസരം.

ഫ്രഞ്ച് ലീഗില്‍ റെന്നസിനോട് തോറ്റാണ് പിഎസ്ജിയുടെ വമ്പന്‍ താരനിര റിയാദിലെത്തിയിരിക്കുന്നത്. എംബപ്പെ, നെയ്മര്‍, സെര്‍ജിയോ റാമോസ്, മാര്‍ക്വീഞ്ഞോസ് തുടങ്ങി പിഎസ്ജിയുടെ മിന്നുംതാരങ്ങളെല്ലാം മെസിക്കൊപ്പമുണ്ട്. ഖത്തറില്‍ അര്‍ജന്റീനയ്‌ക്കൊപ്പം കിരീടമുയര്‍ത്തിയ മെസി ഒരിക്കല്‍ കൂടി അറബ് മണ്ണില്‍ കളിക്കാനെത്തുന്നുവെന്നതും ശ്രദ്ധേയം. 2020 ചാംപ്യന്‍സ് ലീഗിലാണ് അവസാനമായി മെസിയും റൊണാള്‍ഡോയും നേര്‍ക്കുനേര്‍ വന്നത്. അന്ന് റൊണാള്‍ഡോയുടെ യുവന്റസ്, മെസിയുടെ ബാഴ്‌സലോണയെ 3-0ന് തോല്‍പ്പിച്ചിരുന്നു. ആകെ മത്സരങ്ങളില്‍ 16 ജയവുമായി മെസിയാണ് മുന്നില്‍. 11 കളികളില്‍ റൊണാള്‍ഡോയുടെ ടീമും ജയിച്ചു. ചാരിറ്റി മത്സരമായതിനാല്‍ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അവസരം നല്‍കുന്ന പ്രത്യേക ടിക്കറ്റ് ഒരു ആരാധകന്‍ ലേലത്തില്‍ സ്വന്തമാക്കിയത് 21 കോടി രൂപയ്ക്കാണ്. സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനല്‍ വേദിയായതിനൊപ്പം റൊണാള്‍ഡോയുടെ വരവും സൗദിയെ ഫുട്‌ബോള്‍ ലോകത്ത് സജീവചര്‍ച്ചയാക്കുന്നുണ്ട്. പ്രീമിയര്‍ ലീഗിലും ക്ലബ്ബ് ഏറ്റെടുത്ത സൗദി 2030 ലോകകപ്പ് ആതിഥേയത്വമാണ് ലക്ഷ്യമിടുന്നത്.

വക്കത്ത് ദക്ഷിണ കേരള പ്രൈസ്മണി വോളിബാൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു

വക്കത്ത് ദക്ഷിണ കേരള പ്രൈസ്മണി വോളിബാൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു

വക്കം കംപാനിയൻ വോളിബാൾ ടീമിന്റെ ആഭിമുഖ്യത്തിൽ ദക്ഷിണ കേരള പ്രൈസ്മണി വോളിബാൾ ടൂർണമെന്റ് 20,21,22 തീയതികളിൽ വക്കം ദൈവപ്പുരക്ഷേത്രമൈതാനിയിൽ നടക്കും.

20 ന് വൈകിട്ട് 6 ന് ഒഎസ് അംബിക (എംഎൽഎ) ഉദ്ഘാടനംചെയ്യും. വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ താജുനിസ് അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിറോസ്ലാൽ,ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ജൂലി, കടയ്ക്കാവൂർ എസ്എച്ച്ഒ സജിൻ തുടങ്ങിയവർ പങ്കെടുക്കും.

കൂന്തള്ളൂർ പ്രേംനസീർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രതിഭാ സംഗമവും പ്രേംനസീർ അനുസ്മരണവും സംഘടിപ്പിച്ചു

കൂന്തള്ളൂർ പ്രേംനസീർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രതിഭാ സംഗമവും പ്രേംനസീർ അനുസ്മരണവും സംഘടിപ്പിച്ചു

കൂന്തള്ളൂർ പ്രേംനസീർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രതിഭാ സംഗമവും പ്രേംനസീർ അനുസ്മരണവും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവ്വഹിച്ചു. വി.ശശി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത ചലച്ചിത്ര സംവിധായകൻ ബാലചന്ദ്ര മേനോൻ മുഖ്യ പ്രഭാഷണം നടത്തി. പ്രേംനസീർ അനുസ്മരണ കമ്മിറ്റി ചെയർമാൻ എസ്.വി.അനിലാൽ പ്രേംനസീർ അനുസ്മരണ പ്രഭാഷണം നടത്തി.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജ ബീഗം,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മനോന്മണി, പ്രിൻസിപ്പൽ ഉദയകുമാർ, എച്ച്.എം അനിതകുമാരി,പി.ടി.എ പ്രസിഡന്റ് അനസ്,കിഴുവിലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വിശ്വനാഥൻ നായർ,ഷെരീഫ് പനയത്തറ, ഷിജു, ജഹാംഗീർ, ഗോവിന്ദ രാജു, ബിന്ദു, നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.

ശാർക്കര നോബിൾ ഗ്രൂപ്പ് ഒഫ് സ്കൂൾസിൽ സിന്തറ്റിക് കോർട്ടുകളുടെ ഉദ്ഘാടനം

ശാർക്കര നോബിൾ ഗ്രൂപ്പ് ഒഫ് സ്കൂൾസിൽ സിന്തറ്റിക് കോർട്ടുകളുടെ ഉദ്ഘാടനം

ചിറയിൻകീഴ്: ശാർക്കര നോബിൾ ഗ്രൂപ്പ് ഒഫ് സ്കൂൾസിൽ 40 ലക്ഷം രൂപ ചെലവിൽ പുതുതായി നിർമ്മിച്ച സിന്തറ്റിക് കോർട്ടുകളുടെ ഉദ്ഘാടനം മന്ത്രി വി.അബ്ദുറഹ്മാൻ ഓൺലൈനിലൂടെ നിർവഹിച്ചു.നോബിൾ ഗ്രൂപ്പ് ഒഫ് സ്കൂൾസിൽ നിന്ന് കായിക മികവിലൂടെ വിവിധ സർക്കാർ വകുപ്പുകളിൽ നേരിട്ട് നിയമനം ലഭിച്ച കായിക പ്രതിഭകളായ വിദ്യാർത്ഥികൾക്ക് മാതൃ വിദ്യാലയത്തിന്റെ ആദരം നൽകി.വി.ശശി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ഷെയ്ക് പരീത് ഐ.എ.എസ് ,കെ.പി.എസ്.എം.എ സംസ്ഥാന ജനറൽ സെക്രട്ടറി മണി കൊല്ലം, അഡ്വ.എ.ഷൈലജാബീഗം,ജയശ്രീ, പി.മുരളി,ആർ.സുഭാഷ്, തോട്ടയ്ക്കാട് ശശി, ഗിരി ആരാധ്യ, കടകം സതീശൻ,അഖിൽ അഴൂർ, വ്യാസൻ, അഴൂർ വിജയൻ തുടങ്ങിയവർ പങ്കെടുത്തു. സ്‌കൂൾ മാനേജർ പി.സുഭാഷ് ചന്ദ്രൻ സ്വാഗതവും പ്രിൻസിപ്പൽ ടി.മിനി നന്ദിയും പറഞ്ഞു. വാർഷികാഘോഷങ്ങളുടെ ഭാഗമായി 19ന് ഉച്ചയ്ക്ക് 2.20ന് നടക്കുന്ന സ്‌നേഹസംഗമം ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി ഭദ്രദീപം തെളിക്കും. തുടർന്ന് നടക്കുന്ന സമ്മേളനം എ.എ. റഹീം എം.പി ഉദ്ഘാടനം ചെയ്യും. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ.പി.സി അദ്ധ്യക്ഷത വഹിക്കും. 20ന് വൈകിട്ട് 5.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം വി.ജോയി എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും പി.ടി.എ പ്രസിഡന്റ് ബി. സതീഷ് അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ ഒ.എസ്. അംബിക എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.

30നും 31നും പണിമുടക്ക്; നാലുദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും

30നും 31നും പണിമുടക്ക്; നാലുദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും

തിരുവനന്തപുരം: 30,31 ദിവസങ്ങളില്‍ ബാങ്ക് ജീവനക്കാര്‍ ദേശീയപണിമുടക്ക് പ്രഖ്യാപിച്ചതോടെ ഈ മാസത്തെ അവസാന നാലുദിവസങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും. 28,29 തീയതികള്‍ നാലാംശനിയും ഞായറുമാണ്. ഇത് രാജ്യത്തുടനീളമുള്ള ബാങ്കിങ് സേവനങ്ങളെ ബാധിക്കാന്‍ സാധ്യതയുണ്ട്. ബാങ്ക് ഉപഭോക്താക്കള്‍ അവരുടെ ബാങ്ക് സന്ദര്‍ശനവും പണമിടപാടുകളും അതിനനുസരിച്ച് ആസൂത്രണം ചെയ്യാന്‍ മാനേജ്‌മെന്റുകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ശമ്പള പരിഷ്‌ക്കരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് ബാങ്ക് പണിമുടക്ക്. സെറ്റില്‍മെന്റ്, ബാങ്കുകളിലെ അഞ്ച് പ്രവൃത്തിദിനങ്ങള്‍, പ്രമോഷനുകള്‍, ശമ്പള-പെന്‍ഷന്‍ ഫിക്സേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ലെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് സംസ്ഥാന കണ്‍വീനര്‍ മഹേഷ് മിശ്ര പറഞ്ഞു.

കഴിഞ്ഞ 28 മാസമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വ്യാഴാഴ്ച മുംബൈയില്‍ നടന്ന യോഗത്തില്‍ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്റെ ആവശ്യങ്ങളില്‍ പ്രതികരണമൊന്നും ഉണ്ടായിട്ടില്ലെന്ന് യുഎഫ്ബിയും പറഞ്ഞു. തുടര്‍ന്നാണ് പണിമുടക്ക് പ്രഖ്യാപനത്തിലേക്ക് സംഘടനകള്‍ നീങ്ങിയത്.