by Midhun HP News | Jan 17, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മാതശ്ശേരിക്കോണം ഗവ. യു പി സ്കൂളിൽ ദിവസ വേതന അടിസ്ഥാനത്തിൽ യു പി എസ് എയുടെ ഒരു താത്ക്കാലിക ഒഴിവുണ്ട്. ഈ ഒഴിവിലേയ്ക് 20.01.2023 വെള്ളിയാഴ്ച രാവിലെ 11 മണിയ്ക്ക് ഒരു അഭിമുഖം നടത്തുന്നുണ്ട്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി കൃത്യ സമയത്തു എത്തിച്ചേരുവാൻ അറിയിക്കുന്നു.

by Midhun HP News | Jan 17, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കിളിമാനൂർ, പോളച്ചിറവീട്ടിൽ പരേതനായ വാസുദേവൻറെ ഭാര്യ സാവിത്രി (87) നിര്യാതയായി.
മക്കൾ: അനിരുദ്ധൻ, രാമഭദ്രൻ ധരളിക(പഴയകുന്നുമ്മേൽ പഞ്ചായത്ത് മുൻ മെമ്പർ) ഭരതൻ, സിദ്ധാർത്ഥൻ, മഞ്ജുഷ.
മരുമക്കൾ: ലളിതാംബിക, ശശികല (ലേറ്റ്), അപ്പുക്കുട്ടൻ (ലേറ്റ്), രാധ, അജിത, പ്രദീപ്.
by Midhun HP News | Jan 17, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊല്ലം: കൊട്ടാരക്കര വാളകത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മൂന്ന് ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെയാണ് കണ്ടെത്തിയത്. വാളകം ബെഥനി കോൺവെന്റ് കുരിശടിക്ക് സമീപമാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിന്റെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി. കൊട്ടാരക്കര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി പോലീസ് പറഞ്ഞു.

by Midhun HP News | Jan 17, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: എസ് എൻ ട്രസ്റ്റിന്റെ ബൈലോയിൽ ഹൈക്കോടതി നിർണായക ഭേദഗതി വരുത്തി. വഞ്ചനാ കേസുകളിലും ട്രസ്റ്റിന്റെ സ്വത്ത് സംബന്ധമായ കേസുകളിലും ഉൾപ്പെട്ടവർ ട്രസ്റ്റ് ഭാരവാഹിത്വത്തിൽ നിന്നും വിട്ടു നിൽക്കണം എന്ന ഭേദഗതിയാണ് വരുത്തിയിരിക്കുന്നത്. കേസിൽ കുറ്റവിമുക്തരാകും വരെ ട്രസ്റ്റ് ഭാരവാഹിയായി തുടരാൻ പാടില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. മുൻ ട്രസ്റ്റ് അംഗം അഡ്വ ചെറുന്നിയൂർ ജയപ്രകാശ് നൽകിയ ഹർജിയിലാണ് കോടതി ബൈലോ പുതുക്കി ഉത്തരവിറക്കിയത്.
ബൈലോ പരിഷ്കരണത്തിനായാണ് ജയപ്രകാശ് വാദിച്ചത്. ട്രസ്റ്റിന്റെ സത്യസന്ധമായ വാദത്തിനെ പോലും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഭേദഗതി. ട്രെസ്റ്റിന്റെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കാൻ ഭേദഗതി വരുത്തണമെന്നായിരുന്നു ജയപ്രകാശിന്റെ വാദം. ട്രസ്റ്റ് സ്വത്ത് കേസിൽ ഉൾപ്പെട്ടവർ ഭാരവാഹിയായി ഇരുന്നാൽ കേസ് നടപടികൾ കാര്യക്ഷമമായി നടക്കില്ലെന്നും ഹർജിക്കാരൻ വാദിച്ചു. ഏതെങ്കിലും വ്യക്തിയെ ഉദ്ദേശിച്ച് ബൈലോയിൽ മാറ്റം വരുത്തുകയല്ല കോടതി ചെയ്തത്. മറിച്ച് നിയമത്തിൽ തന്നെ ഭേദഗതി വരുത്തുകയാണ്. ഈ സാഹചര്യത്തിൽ വെള്ളാപ്പള്ളി നടേശനെയടക്കം ഈ വിധി ബാധിക്കും.

by Midhun HP News | Jan 17, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിൽ പ്രവേശിക്കാനിരിക്കെ മുന്നറിയിപ്പുമായി കേന്ദ്ര സുരക്ഷാ ഏജൻസികൾ. കശ്മീരിലെ ചില ഭാഗങ്ങളിൽ കാൽനടയാത്ര ഉചിതമല്ലെന്നും കാറിൽ സഞ്ചരിക്കണമെന്നും കേന്ദ്ര ഏജൻസികൾ നിർദേശിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ശ്രീനഗറിൽ എത്തുമ്പോള്‍ രാഹുൽ ഗാന്ധിക്കൊപ്പം ആള്‍ക്കൂട്ടം ഉണ്ടാകരുതെന്നും സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകി. ഭാരത് ജോഡോ യാത്ര കടന്നു പോകുന്ന പ്രദേശങ്ങളിൽ ഏജൻസികളുടെ സുരക്ഷാ പരിശോധന തുടരുകയാണ്.
നിലവിൽ പഞ്ചാബിലൂടെയാണ് ഭാരത് ജോഡോ യാത്ര കടന്നുപോകുന്നത്. വ്യാഴാഴ്ച യാത്ര ജമ്മു കശ്മീരിൽ പ്രവേശിക്കുമെന്ന് കരുതുന്നു. ബുധനാഴ്ച ഹിമാചൽ പ്രദേശിൽ പ്രവേശിക്കും. വ്യാഴാഴ്ച കശ്മീരിലെ കാഠ്‌വയിൽ പ്രവേശിക്കും. ജനുവരി 25ന് ബനിഹാലിൽ ദേശീയപതാക ഉയർത്തും. 27ന് അനന്ത്നാഗ് വഴി ശ്രീനഗറിൽ പ്രവേശിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജനുവരി 30ന് വിപുലമായ പരിപാടികളോടെ ശ്രീനഗറിൽ സമാപിക്കും.
ജനുവരി 19 ന് യാത്ര ലഖൻപൂരിൽ പ്രവേശിക്കും. അടുത്ത ദിവസം രാവിലെ കത്വയിലെ ഹാറ്റ്‌ലി മോറിൽ നിന്ന് യാത്ര ആരംഭിക്കും. ജനുവരി 21 ന് രാവിലെ ഹിരാനഗറിൽ നിന്ന് ദുഗ്ഗർ ഹവേലി വരെയും ജനുവരി 22 ന് വിജയ്പൂരിൽ നിന്ന് സത്വാരി വരെയും യാത്ര ചെയ്യും. ചില ഭാഗങ്ങളിൽ അപകട സാധ്യത ആയതിനാൽ അദ്ദേഹത്തിന്റെ കൂടെയുള്ളവരെ തിരിച്ചറിയാൻ നിർദേശിച്ചിട്ടുണ്ടെന്ന് സുരക്ഷാ ഏജൻസികൾ വ്യക്തമാക്കി. രാഹുൽ ഗാന്ധിക്ക് നിലവിൽ Z+ കാറ്റഗറി സുരക്ഷയാണ് നൽകുന്നത്. ഒമ്പത് കമാൻഡോകൾ അദ്ദേഹത്തിന് സുരക്ഷക്ക് മുഴുവൻ സമയവും കാവൽ നിൽക്കുന്നു. എന്നാൽ, യാത്രക്കിടെ നിരവധി സുരക്ഷാവീഴ്ചകൾ ചൂണ്ടിക്കാട്ടി സുരക്ഷ വർദ്ധിപ്പിക്കണമെന്ന് കോൺഗ്രസ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. 2020 മുതൽ ഗാന്ധി തന്റെ സുരക്ഷാ നിർദേശങ്ങൾ നൂറിലധികം തവണ ലംഘിച്ചതായി കോൺഗ്രസിന് മറുപടിയായി കേന്ദ്രം നൽകി.
by Midhun HP News | Jan 17, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പാളയംകുന്ന് ഗവ. ജി എച്ച് എസ് എസിൽ അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നുനൽകിയ ഒട്ടനവധി വിദ്യാർഥികൾക്കു ജീവിതത്തിൽ വഴികാട്ടികളായ ഗുരുക്കന്മാരെ 1988 ൽ എസ് എസ് എൽ സി പഠിച്ചിറങ്ങിയ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ബീസ് ഓഫ് ’88 ആദരിച്ചു. പാളയംകുന്ന് എച്ച് എസ് എസ് ൽ നടന്ന സമ്മേളനം സ്കൂൾ പ്രിൻസിപ്പാൽ ഷെർലി. പി ഉത്ഘാടനം ചെയ്തു. ബിപിൻ കുമാർ അധ്യക്ഷത വഹിച്ചു. അകാലത്തിൽ വിടപറഞ്ഞ അധ്യാപികയായിരുന്ന ഓമന സി, സഹപാഠികളായിരുന്ന ഷീലാസ്ബൻ എസ്, സുമിന എസ് എന്നിവരെ ഓർമ്മിച്ചു. പൂർവ്വ അദ്ധ്യാപകരായിരുന്ന മുഹമ്മദ് സാഹിബ്, സുകുമാരൻ, മധു സൂദനൻ, ലൈല ബീവി, ശ്രീകുമാരി, ശാന്ത ഭായ്, നന്ദ ഗോപിനി, വിജയ കുമാരി പൂർവ്വ വിദ്യാർഥികളായിരുന്ന നാസിം എം, ബ്രിജിത്ത് ആർ, ഷിജു കമലാനന്ദൻ, ബിജു എസ്, മീര, ഷെർലി ബി, ദീപ വി ആർ തുടങ്ങിയവർ സംസാരിച്ചു. അബ്ദുൽറബ്ബ് സ്വാഗതവും ആഷ എം നന്ദിയും പറഞ്ഞു.

Recent Comments