by Midhun HP News | Jan 17, 2023 | Latest News, കേരളം, ജില്ലാ വാർത്ത
വർക്കല : 19 മദ്രാസ് (കർണ്ണാട്ടിക്) റെജിമെന്റിന്റെ 58 മത് റെയ്‌സിങ് ഡേ ദിനത്തിൽ ദോഡ (ജമ്മു) ഹീറോ വീര ജവാൻ നായിക്ക് വിനയന്റെ സ്‌മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.

1996 ലെ ജമ്മു ഇലക്ഷൻ ഡ്യൂട്ടിക്കിടെ തീവ്രവാദികളുമായുണ്ടായ ഏറ്റു മുട്ടലിലാണ് നായിക്ക് വിനയൻ രാജ്യത്തിന് വേണ്ടി അദ്ദേഹത്തിന്റെ ജീവൻ ബലിയർപ്പിച്ചത്. രാജ്യം അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി സേനാ മെഡൽ അവാർഡ് നൽകി ആദരിച്ചിരുന്നു
വർക്കല പുന്നമൂട് ജംഗ്ഷനിലുള്ള സ്മൃതി മണ്ഡപത്തിൽ ഫാൻസ് ഓഫ് മധുക്കരയുടെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചനയിൽ വർക്കല മുനിസിപ്പൽ ചെയർമാൻ കെ എം ലാജി , 19 മദ്രാസ് (കർണ്ണാട്ടിക്ക് ) റെജിമെന്റിന്റെ വിമുക്തഭടൻമാർ, വിനയന്റെ കുടുംബാംഗങ്ങൾ, രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.
by Midhun HP News | Jan 17, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഇത്തവണത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ തീരുമാനം. കോവിഡ് നിയന്ത്രണങ്ങള്‍ മാറിയ സാഹചര്യത്തില്‍ കൂടുതല്‍ ഭക്തജനങ്ങള്‍ എത്താന്‍ സാധ്യതയുള്ളതിനാല്‍ പഴുതടച്ച സംവിധാനങ്ങളൊരുക്കാനും മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്‍. അനില്‍, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി. വിവിധ സംഘടനകളും മറ്റും ഭക്തജനങ്ങള്‍ക്കുള്ള ഭക്ഷണവിതരണം നടത്തുന്നത് ഇത്തവണ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കര്‍ശന മേല്‍നോട്ടത്തില്‍ ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.
വൃത്തിഹീനമായ സാഹചര്യത്തിലും കൃത്രിമ നിറങ്ങള്‍ ഉപയോഗിച്ചും ഭക്ഷണപാനീയങ്ങള്‍ വിതരണം ചെയ്യാന്‍ ഒരുകാരണവശാലും അനുവദിക്കില്ല. ക്ഷേത്ര പരിസരത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള ഹോട്ടലുകള്‍, താല്‍ക്കാലിക വിപണന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നല്‍കുന്ന കുടിവെള്ളം, ആഹാരസാധനങ്ങള്‍ എന്നിവയുടെ സാമ്പിളുകള്‍ ശേഖരിച്ച് ഗുണനിലവാരം ഉറപ്പുവരുത്തും. പരിശോധനയ്ക്കായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കും. ക്ഷേത്ര പരിസരത്ത് ലഹരി ഉപയോഗവും വില്‍പനയും തടയാന്‍ കര്‍ശനമായ പരിശോധന നടത്തും.

കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെയുള്ള ശക്തമായ നടപടി സ്വീകരിക്കണമെന്നും മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ‘ആറ്റുകാല്‍ ഉത്സവ കമ്മിറ്റി’ എന്ന പേര് പുറത്തുള്ളവര്‍ അനധികൃതമായി ഉപയോഗിക്കുന്നത് തടയും. കമാനങ്ങളും ശബ്ദ സംവിധാനങ്ങളും പോലീസിന്റെ അനുമതിയോടെ കൂടി മാത്രമേ സ്ഥാപിക്കാവൂ. അനുമതി ഇല്ലാതെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് എട്ടുവരെയാണ് പൊങ്കാല മഹോത്സവം നടക്കുന്നത്. മാര്‍ച്ച് ഏഴിനാണ് പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല.
ഉത്സവമേഖലയിലെ റോഡുകളുടെ അറ്റകുറ്റപ്പണികളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി. ക്ഷേത്ര പരിസരത്തെ തെരുവുവിളക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കൃത്യമായി ഉറപ്പുവരുത്തണം. ക്ഷേത്രപരിസരത്തുള്ള ഹോട്ടലുകളിലും മറ്റും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കര്‍ശനമായി നടത്തണമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിര്‍ദ്ദേശം നല്‍കി. ഉത്സവദിവസങ്ങളില്‍ പ്രത്യേകിച്ചും ഭക്ഷ്യസുരക്ഷാ വകുപ്പ് ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിവിധ വകുപ്പുകളുടെ ചുമതലയിലുള്ള പ്രവര്‍ത്തികള്‍ പരാതികള്‍ക്ക് ഇടനല്‍കാതെയും കാലതാമസമില്ലാതെയും പൂര്‍ത്തിയാക്കണമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ നിര്‍ദ്ദേശിച്ചു.
പൊങ്കാല ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് നോഡല്‍ ഓഫീസറായി സബ് കളക്ടര്‍ അശ്വതി ശ്രീനിവാസിനെ നിയമിച്ചു. അന്നദാനവും കുടിവെള്ള വിതരണവും നടത്തുന്ന സന്നദ്ധ സംഘടനകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഹരിതചട്ടപാലനം കര്‍ശനമായി ഉറപ്പാക്കും. ഉത്സവം പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനായി ഭക്തജനങ്ങളും സന്നദ്ധ സംഘടനകളും സ്റ്റീല്‍ പാത്രങ്ങളും കപ്പുകളും ഉപയോഗിക്കുന്നതിന് ബോധവല്‍ക്കരണം നടത്തും. ഇതിനായി പരസ്യ പ്രചാരണം നടത്തും. പൊങ്കാലക്കെത്തുന്നവരുടെ സുരക്ഷക്കായി കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. ട്രാഫിക്ക് നിയന്ത്രിക്കുന്നതിനും ക്രമസമാധാന പ്രശ്‌നങ്ങള്‍ തടയുന്നതിനും ഭക്തരുടെ സുരക്ഷയ്ക്കും പോലീസ് പ്രത്യേകം പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. ക്ഷേത്രത്തിലും പരിസരത്തും 24 മണിക്കൂറും നിരീക്ഷണവുമുണ്ടാകും.
പൊങ്കാല കഴിഞ്ഞാല്‍ ഉടന്‍ തന്നെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആവശ്യമായ ജീവനക്കാരെ കോര്‍പറേഷന്‍ നിയോഗിക്കും. പൊങ്കാല ഉത്സവത്തിന് എത്തുന്നവര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ക്കായി ബയോ ടോയ്‌ലറ്റുകളും പോര്‍ട്ടബിള്‍ ടോയ്‌ലറ്റുകളും സ്ഥാപിക്കും. അഗ്‌നിരക്ഷാസേനയെ വിന്യസിക്കുന്നതിനൊപ്പം അഗ്‌നിശമനോപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് ക്ഷേത്രജീവനക്കാര്‍ക്ക് പരിശീലനവും നല്‍കും. അടിയന്തര വൈദ്യ സഹായം ലഭ്യമാക്കുന്നതിന് ആംബുലന്‍സ് അടങ്ങുന്ന മെഡിക്കല്‍ സംഘത്തിനെ നിയോഗിക്കും. ഉത്സവദിവസങ്ങളില്‍ കെ.എസ്.ആര്‍.ടി.സി ചെയിന്‍ സര്‍വീസ് നടത്തും.
എല്ലാ പ്രധാന ഡിപ്പോകളില്‍ നിന്നും പ്രത്യേക സര്‍വീസുകളും നടത്തും. മുന്നൂറിലധികം ബസുകളുണ്ടാകും. ആറ്റുകാല്‍ വാര്‍ഡ് കൗണ്‍സിലര്‍ ആര്‍. ഉണ്ണികൃഷ്ണന്‍, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, എ.ഡി.എം അനില്‍ ജോസ് ജെ, സബ് കളക്ടര്‍ അശ്വതി ശ്രീനിവാസ്, ആറ്റുകാല്‍ ക്ഷേത്ര സമിതി സെക്രട്ടറി കെ.ശിശുപാലന്‍ നായര്‍, പ്രസിഡന്റ് അനില്‍കുമാര്‍, ചെയര്‍പേഴ്‌സണ്‍ ഗീതാകുമാരി, ഉത്സവകമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ജയലക്ഷ്മി.ജി എന്നിവരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
by Midhun HP News | Jan 17, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ട്രഷറി സേവനങ്ങൾക്കുള്ള ഫീസുകൾ ഇരട്ടി മുതൽ പത്തിരട്ടി വരെയാക്കി പുതുക്കി സംസ്ഥാന സർക്കാർ. കഴിയുന്നത്ര മേഖലകളിൽ നിന്ന് അധികം പണം സമാഹരിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് ഫീസ് വർധന.
മൂന്ന് വർഷത്തേക്കുള്ള സ്ഥിരം സ്റ്റാംപ് വെണ്ടർ ലൈസൻസ് ഫീസ് 1500 രൂപയിൽ നിന്നും 6000 രൂപയാക്കി വർധിപ്പിച്ചിട്ടുണ്ട്. നാൾവഴി പരിശോധനയ്ക്ക് 500 രൂപയിൽ നിന്നും 5000 രൂപയായി വർധിപ്പിച്ചു. പെൻഷൻ അനുവദിച്ച ഉത്തരവിന്റെ പകർപ്പ് ലഭിക്കാൻ 500 രൂപയാണ് പുതുക്കിയ ഫീസ്. നേരത്തെ 280 രൂപയായിരുന്നു. സേവിങ്സ് ബാങ്ക് ചെക് ബുക്ക്, പാസ് ബുക്ക് തുടങ്ങിയ സേവനങ്ങൾക്കും ഫീസ് വർധിപ്പിച്ചിട്ടുണ്ട്.

by Midhun HP News | Jan 17, 2023 | Latest News, കേരളം, ജില്ലാ വാർത്ത
വർക്കല: 19 മദ്രാസ് (കർണ്ണാട്ടിക്) റെജിമെന്റിന്റെ 58 മത് റെയ്‌സിങ് ഡേ ദിനത്തിൽ ദോഡ (ജമ്മു) ഹീറോ വീര ജവാൻ നായിക്ക് വിനയന്റെ സ്‌മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.

1996 ലെ ജമ്മു ഇലക്ഷൻ ഡ്യൂട്ടിക്കിടെ തീവ്രവാദികളുമായുണ്ടായ ഏറ്റു മുട്ടലിലാണ് നായിക്ക് വിനയൻ രാജ്യത്തിന് വേണ്ടി അദ്ദേഹത്തിന്റെ ജീവൻ ബലിയർപ്പിച്ചത്. രാജ്യം അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി സേനാ മെഡൽ അവാർഡ് നൽകി ആദരിച്ചിരുന്നു.
വർക്കല പുന്നമൂട് ജംഗ്ഷനിലുള്ള സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയിൽ വർക്കല മുനിസിപ്പൽ ചെയർമാൻ കെ എം ലാജി , 19 മദ്രാസ് (കർണ്ണാട്ടിക്ക്) റെജിമെന്റിന്റെ വിമുക്തഭടൻമാർ, വിനയന്റെ കുടുംബാംഗങ്ങൾ, രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു. സ്മൃതി മണ്ഡപത്തിൽ നടന്ന പരിപാടികൾക്ക്
ഫാൻസ് ഓഫ് മധുക്കര നേതൃത്വം നൽകി.
by Midhun HP News | Jan 17, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള മൂന്നു യുദ്ധങ്ങളില്‍നിന്ന് പാഠം പഠിച്ചെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. സമാധാനമാണ് പാകിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്ന്, അല്‍ അറബിയ ടെലിവിഷനുമായുള്ള അഭിമുഖത്തില്‍ പാക് പ്രധാനമന്ത്രി പറഞ്ഞു.
മേഖലയില്‍ സമാധാനം ഉണ്ടായാല്‍ മാത്രമേ ഇന്ത്യയും പാകിസ്ഥാനും വളരാനാവൂ എന്ന് ഷെരീഫ് പറഞ്ഞു. നമുക്ക് എന്‍ജിനിയര്‍മാരും ഡോക്ടര്‍മാരും വിദഗ്ധ തൊഴിലാളികളുമുണ്ട്. ഇവരെയെല്ലാം ഉപയോഗിക്കാനാവണം, അതിന് സമാധാനമാണ് വേണ്ടത്.

സമാധാനത്തോടെ കഴിഞ്ഞ് പുരോഗതിയുണ്ടാക്കണോ അതോ തമ്മില്‍ത്തല്ലി സമയം കളയണോ എന്നു നമ്മള്‍ തന്നെ തീരുമാനിക്കണം. മൂന്നു യുദ്ധങ്ങളാണ് പാകിസ്ഥാന്‍ ഇന്ത്യയുമായി നടത്തിയത്. കൂടുതല്‍ ദുരിതവും ദാരിദ്ര്യവും തൊഴിലില്ലായ്മയുമൊക്കെയാണ് അതിലൂടെ ഉണ്ടായത്. ഞങ്ങള്‍ പാഠം പഠിച്ചുകഴിഞ്ഞു, ഇനി സമാധാനത്തോടെ ജീവിക്കണം. അതോടൊപ്പം യഥാര്‍ഥ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും നമുക്കു കഴിയണം. ബോംബുകള്‍ക്കും വെടിക്കോപ്പുകള്‍ക്കുമായി വിഭവങ്ങള്‍ പാഴാക്കാന്‍ പാകിസ്ഥാന്‍ ആഗ്രഹിക്കുന്നില്ല. ഇതാണ് പ്രധാനമന്ത്രി മോദിയെ അറിയിക്കാനുള്ളതെന്ന് പാക് പ്രധാനമന്ത്രി പറഞ്ഞു.
by Midhun HP News | Jan 17, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ബുദ്ഗാം നഗരത്തിലെ ജില്ല കോടതി സമുച്ചയത്തിന് സമീപത്താണ് ഏറ്റുമുട്ടലുണ്ടായതെന്ന് സൈന്യം അറിയിച്ചു.
രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെ സംശയാസ്പദമായ വാഹനം തടഞ്ഞുനിര്‍ത്തി. ഇതിനിടെ വാഹനത്തിലുണ്ടായിരുന്ന ഭീകരര്‍ സൈന്യത്തിനും പൊലീസിനും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഇവരുടെ വാഹനത്തില്‍ നിന്ന് സൈന്യം ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തി.

Recent Comments