by Midhun HP News | Jan 16, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പൊതു വിദ്യാലയ മികവുകൾ പങ്കുവെയ്ക്കുന്ന കൈറ്റ് വിക്ടേഴ്‌സ് ചാനലിലെ ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ മൂന്നാം സീസണിൽ തിരുവനന്തപുരം ജില്ലയിലെ 3 സ്‌കൂളുകളുടെ സംപ്രേഷണം ഇതുവരെ പൂർത്തിയായി.
അക്കാദമിക രംഗത്തെ മികവുകൾക്കൊപ്പം കലാ-കായിക രംഗത്തെ മികവുകളും സാമൂഹ്യ മേഖലയിലെ വിദ്യാലയ ഇടപെടലുകളും അവതരിപ്പിക്കപ്പെടുകയും വിലയിരുത്തകയും ചെയ്യുന്നതാണ് ഈ പ്രോഗ്രാം. മറ്റ് വിദ്യാലയങ്ങൾക്ക് മാതൃകയാക്കാവുന്നതും പുത്തൻ ആശയങ്ങൾ നൽകുന്നതുമായ ഒട്ടനവധി അവതരണങ്ങളാണ് ഹരിത വിദ്യാലയം ഷോയിലൂടെ കാണികളിലേയ്ക് എത്തുന്നത്.

എല്ലാ ദിവസവും വൈകിട്ട് 7 നാണ് കൈറ്റ് വിക്ടേഴ്‌സിൽ ഷോയുടെ എപ്പിസോഡുകൾ സംപ്രേഷണം ചെയ്യുക.സംസ്ഥാനത്തെ ആയിരത്തിലധികം മികച്ച വിദ്യാലയങ്ങളിലെ അപേക്ഷകരിൽ നിന്നും തെരഞ്ഞെടുത്ത 109 വിദ്യാലയങ്ങളാണ് ഷോയിൽ പങ്കെടുക്കുന്നത്.
ഹരിതവിദ്യാലയത്തിൽ ജില്ലയിൽ നിന്ന് സെൻറ് ഹെലൻസ് ലൂർദ് പുരം, ഗവണ്മെന്റ് എച് എസ്സ് കോട്ടൺ ഹിൽ, ഗവണ്മെന്റ് ഗേൾസ് എച് എസ്സ് നെയ്യാറ്റിൻകര, സെന്റ് മേരിസ് എച് എസ്സ് എസ്സ് പട്ടം, എസ് എസ് പി ബി എച് എസ് എസ് കടയ്ക്കാവൂർ, ഗവണ്മെന്റ് എൽ പി എസ്സ് അനാട്, ഗവണ്മെന്റ് വി എച്ച് എസ്സ് ഫോർ ഡെഫ് ജഗതി, ഗവണ്മെന്റ് എച്ച് എസ് എസ് നെടുവേലി, ഗവണ്മെന്റ് എച്ച് എസ് എസ് തോന്നയ്ക്കൽ എന്നീ സ്‌കൂളുകളാണ് അനുഭവങ്ങൾ പങ്കുവെയ്ക്കുന്നത്.
സെന്റ് ഹെലൻസ് ലൂർദ് പുരം, എച്ച് എസ്സ് എസ്സ് കോട്ടൺ ഹിൽ, ഗേൾസ് നെയ്യാറ്റിൻകര തുടങ്ങിയ സ്‌കൂളുകളുടെ ഷോയിലെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. രാജ്യത്തെ ആദ്യത്തേതും ഏറ്റവും ബൃഹത്തായതുമായ വിദ്യാഭ്യാസ റിയാലിറ്റി ഷോ ആയ ഹരിത വിദ്യാലയത്തിന്റെ മുഴുവൻ എപ്പിസോഡുകളും www.hv.kite.kerala.gov.in ൽ ലഭ്യമാണ്.
by Midhun HP News | Jan 16, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയുടെ നിര്‍വഹണ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിച്ചു. കാലത്തിനു മുന്‍പേ സഞ്ചരിക്കുന്ന പദ്ധതിയാണിതെന്ന് മന്ത്രി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള മുഴുവന്‍ ജനങ്ങളെയും ഡിജിറ്റല്‍ സാക്ഷരരാക്കാന്‍ വേണ്ടിയുള്ളതാണ് പദ്ധതി. ഒ. എസ്. അംബിക എം.എല്‍.എ അധ്യക്ഷത വഹിച്ചു.

സ്മാര്‍ട്ട് ഫോണ്‍ കൈവശമുള്ള 14 വയസ്സു മുതലുള്ള എല്ലാവരും പദ്ധതിയുടെ ഭാഗമാകും. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാനും അതുവഴി പരസഹായമില്ലാതെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ പൊതുജനങ്ങളെ പ്രാപ്തരാക്കുകയുമാണ് ലക്ഷ്യം. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിക്കായി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള എട്ട് ഗ്രാമപഞ്ചായത്തുകളില്‍ നിന്നും 136 വാര്‍ഡുകളിലെ ജനങ്ങളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. മാര്‍ച്ച് രണ്ടാം വാരത്തോടെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ബ്ലോക്ക് പഞ്ചായത്താവുകയാണ് ലക്ഷ്യം.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. പി. മുരളി സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ ഉള്‍പ്പടെ നിരവധിപേര്‍ പരിപാടിയില്‍ പങ്കെടുത്തു.
by Midhun HP News | Jan 16, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മലപ്പുറം: പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പിലെ കാണാതായ വോട്ടുപെട്ടി കണ്ടെത്തി. ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ മലപ്പുറത്തെ ഓഫീസില്‍ നിന്നാണ് പെട്ടി കണ്ടെത്തിയത്. നേരത്തെ ട്രഷറിയില്‍ പരിശോധിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല.
തെരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് തപാല്‍ വോട്ടുകളടങ്ങിയ പെട്ടി ഹൈക്കോടതിയിലേക്ക് മാറ്റാന്‍ ഒരുങ്ങുന്നതിനിടെയാണ് മൂന്ന് പെട്ടികളില്‍ ഒന്ന് കാണാതെ പോയത്. രാവിലെ മുതല്‍ നടത്തിയ തെരച്ചലിനൊടുവിലാണ് പെട്ടി കണ്ടെത്തിയത്. എങ്ങനെയാണെന്ന് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ ഓഫീസില്‍ പെട്ടിയെത്തിയതെന്ന കാര്യത്തില്‍ ദുരൂഹത തുടരുകയാണ്. തദ്ദേശതെരഞ്ഞടുപ്പ് സമയത്ത് പെട്ടി അറിയാതെ ഇവിടെയെത്തിയതാവാം എന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ അട്ടിമറി ശ്രമം ഉള്‍പ്പടെയുളള ആരോപണങ്ങളുമായി ഇരുവിഭാഗങ്ങളും രംഗത്തെത്തി

2021 ഏപ്രില്‍ ആറിന് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി നജീബ് കാന്തപുരം 38 വോട്ടിനാണ് വിജയിച്ചത്. വിജയം ചോദ്യംചെയ്ത് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി കെപിഎം മുസ്തഫ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
കോവിഡിന്റെ സാഹചര്യത്തില്‍ 80-ന് മുകളില്‍ പ്രായമുള്ളവരുടെയും അവശരായവരുടെയും വീടുകളിലെത്തി വോട്ട് ചെയ്യിപ്പിക്കാന്‍ ഈ തെരഞ്ഞെടുപ്പില്‍ ആദ്യമായി അവസരമൊരുക്കിയിരുന്നു. പ്രത്യേക തപാല്‍ വോട്ടുകളായാണ് ഇവ കണക്കാക്കുന്നത്. ഇങ്ങനെയുള്ള 348 വോട്ടുകള്‍ വോട്ടെണ്ണല്‍ വേളയില്‍ എണ്ണാതെ മാറ്റിവച്ചിരുന്നു. ക്രമനമ്പര്‍, ഒപ്പ് എന്നിവ ഇല്ലാത്തതിന്റെ പേരിലാണ് ഇവ എണ്ണാതിരുന്നത്. ഈ വോട്ടുകള്‍ എണ്ണണമെന്ന് എല്‍ഡിഎഫ് രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും വരണാധികാരി അനുവദിച്ചില്ല. പരാതിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്നും അറിയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഹൈക്കോടതിയെ സമീപിച്ചത്. ഇതിനെതിരെ നജീബ് കാന്തപുരം തടസ്സവാദഹര്‍ജി നല്‍കിയിരുന്നെങ്കിലും കെ പി എം മുസ്തഫയുടെ ഹര്‍ജി നിലനില്‍ക്കുന്നതാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കേസ് ചൊവ്വാഴ്ച വീണ്ടും കോടതി പരിഗണിക്കും.
by Midhun HP News | Jan 16, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പള്ളിക്കൽ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് സ്റ്റാഫ് നഴ്സിന്റെ ഒഴിവുണ്ട്. പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പരിധിയിൽ വരുന്നവർക്ക് മുൻഗണന. താത്പര്യമുള്ളവർ ജനുവരി 17 ന് രാവിലെ 11 ന് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വച്ചു നടത്തുന്ന നേരിട്ടുള്ള അഭിമുഖത്തിൽ നിശ്ചിത യോഗ്യതകളുടെ അസൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. സംസ്ഥാന സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ബി.എസ്‌സി നഴ്സിങ് / ജനറൽ നഴ്സിങ് പാസായവരും നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ ഉള്ളവരും ആയിരിക്കണം അപേക്ഷകർ.

by Midhun HP News | Jan 16, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. തുടർച്ചയായ നാലാം തവണയാണ് സ്വർണവില ഉയരുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപ ഉയർന്നു. ഇതോടെ കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായുള്ള നാലാമത്തെ വർധനവിൽ സംസ്ഥാനത്തെ സ്വർണവില 720 രൂപയാണ് ഉയർന്നത്. ശനിയാഴ്ച 1320 രൂപ ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 41,60760 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 20 രൂപ ഉയർന്നു. ശനിയാഴ്ച 40 രൂപ ഉയർന്നിരുന്നു. ഇന്നത്തെ വിപണി വില 5220 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. 15 രൂപയാണ് ഉയർന്നത്. ശനിയാഴ്ചയും 15 രൂപ ഉയർന്നിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4315 രൂപയാണ്.

സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയർന്നു. ഒരു ഗ്രാം വെള്ളിയുടെ വില ഒരു രൂപ ഉയർന്നു. ഇതോടെ വിപണി വില 76 രൂപയായി. അതേസമയം, ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.
by Midhun HP News | Jan 16, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ചലച്ചിത്രതാരം മഞ്ചു വാര്യര്‍ ബൈക്ക് ഓടിക്കാനുള്ള ലൈസന്‍സ് സ്വന്തമാക്കി. തല അജിത്തിനൊപ്പം ബൈക്ക് യാത്രയ്ക്ക് പോയതിനു ശേഷം തനിക്കും സ്വന്തമായി ബൈക്ക് ഓടിക്കണം എന്ന് മഞ്ജു വാര്യർ ഇന്റർവ്യൂകളിൽ പറയുകയുണ്ടായി. എറണാകുളം കാക്കനാട് ആർ ടി ഓഫീസിനു കീഴിലായിരുന്നു താരം ടെസ്റ്റിന് പങ്കെടുത്തത്. അതിന്റെ ആദ്യപടി എന്നോണം ആണ് താരം ഈ ലൈസൻസ് സ്വന്തമാക്കിയത്. പുതുതായി ഇറങ്ങാൻ പോകുന്ന ആയിഷ എന്ന സിനിമയുടെ തിരക്കുകൾക്കിടയിലാണ് മഞ്ജു വാര്യർ ലൈസൻസ് സ്വന്തമാക്കിയത്.

Recent Comments